Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, May 20, 2006

എന്താവും നിറം?

തെറ്റിദ്ധാരണയുടെ നിറം എന്തായിരിക്കും?

ചുവപ്പാണോ? ചോരയുടെ, വിപ്ലവത്തിന്റെ, ക്രോധത്തിന്റെ, ചുവപ്പ്‌?

നീലയാണോ? ആകാശത്തിന്റെ, ശാന്തതയുടെ, കടലിന്റെ, നീലയാണോ?

മഞ്ഞയാണോ? മുക്കുറ്റിപ്പൂവിന്റെ, കണ്ണന്റെ ചേലയുടെ, മഞ്ഞപ്പിത്തക്കാരുടെ കണ്ണിലെ മഞ്ഞയാണോ?

പച്ചയാണോ? ഗ്രാമത്തിന്റെ, പാര്‍ട്ടിക്കാരുടെ, കൃഷിയുടെ, പച്ചയാണോ?

കറുപ്പാണോ? ഇരുട്ടിന്റെ, കണ്ണുകളുടെ, കാര്‍മേഘത്തിന്റെ, കറുപ്പാണോ?

വെളുപ്പാണോ? ശൂന്യതയുടെ, വൈധവ്യത്തിന്റെ, സമാധാനത്തിന്റെ, വെളുപ്പാണോ?

ഉണ്ടെങ്കില്‍, പോവാന്‍ പ്രയാസമുള്ള, ഒരു നിറം ആവും എന്തായാലും.

തിളങ്ങുന്ന, മായാത്ത നിറം.

പോയാലും പോവാത്ത നിറം.

17 Comments:

Blogger Kumar Neelakandan © (Kumar NM) said...

നിറത്തിന്റെ കാര്യത്തില്‍
തെറ്റിദ്ധാരണ ഓന്തുപോലെയാണ്.
നിറം മാറും.
അങ്ങനെ നിറം മാറും തോറും വീണ്ടും തെറ്റിക്കൊണ്ടിരിക്കും.

പക്ഷെ ധാരണമാത്രം മായാതെ നില്‍ക്കും.

Sat May 20, 02:32:00 pm IST  
Blogger രാജ് said...

ഒരു കണ്ണില്‍ കൂടെ ചിരിച്ചതും മറുകണ്ണില്‍ കൂടെ കരഞ്ഞതുമായ ഇതിഹാസ കഥാപാത്രം ആരായിരുന്നു?

കുമാര്‍ ആ കമന്റ് ബ്രില്യന്റായിരുന്നു.

Sat May 20, 02:44:00 pm IST  
Blogger aneel kumar said...

ശ്രീജി പറയാറുള്ളപോലെ..
തെറ്റിദ്ധാരണ കൊണ്ടാവും അതിനു നിറമുണ്ടെന്ന തോന്നല്‍ തന്നെ.

Sat May 20, 02:57:00 pm IST  
Anonymous Anonymous said...

കണ്ണടച്ച്‌ ഇരുട്ടാക്കുന്ന, ഇരുട്ടിന്റെ കളറെന്നു വിശ്വസിക്കുന്ന കറുപ്പാണോ??

ബിന്ദു

Sat May 20, 06:59:00 pm IST  
Anonymous Anonymous said...

തെറ്റിദ്ധാരണ്‍ക്കു നിറമില്ലാന്നേ തൊന്ന്ണേ.
ഉണ്ടായിരുന്നുങ്കിലു നമുക്കു കാണാന്‍ പറ്റ്യേനെ..

Sat May 20, 10:14:00 pm IST  
Blogger സു | Su said...

കുമാര്‍ :)അതെ ചിലരുടെ മനസ്സുപോലെയും.നിറം മാറിക്കൊണ്ടിരിക്കും.

പെരിങ്ങ്സ് :) അതാരാ?

അനിലേട്ടാ :)തെറ്റിദ്ധാരണയുടെ മുന്നില്‍ കണ്ണുകാണാതെ ആവും. അതുകൊണ്ടായിരിക്കും നിറം ശരിക്കും മനസ്സിലാവാത്തത് എന്നും ആവാം.

തുളസീ :) വാടിപ്പോകുന്ന, മങ്ങിപ്പോകുന്ന ഒരു നിറം അതിനുണ്ടാവട്ടെ എന്ന് ആശിക്കാം.

ബിന്ദു:) തെറ്റിദ്ധാരണ ഹൃദയത്തില്‍ അല്ലേ കറുപ്പും ഇരുട്ടും സമ്മാനിക്കുന്നത്?

എല്‍ ജി :) ആവും.

Sun May 21, 08:44:00 am IST  
Blogger സുധ said...

ഓ, അതോ. ‘VIBGYOR'. ഇത്രനാളും അറിയില്ലായിരുന്നോ? എന്നോടൊന്നു ചോദിച്ചിട്ടാകായിരുന്നില്ലേ?

Sun May 21, 10:47:00 am IST  
Blogger sami said...

i liked the way u approached the simple word .....it is really interesting

Sun May 21, 10:45:00 pm IST  
Blogger മനൂ‍ .:|:. Manoo said...

അതെ, കുമാര്‍ജിയുടെ കമന്റ്‌ കടമെടുക്കാന്‍ തോന്നുന്നു...

അതിങ്ങനെ നിറം മാറിക്കൊണ്ടിരിക്കും... മാറുന്തോറും തെറ്റിക്കൊണ്ടുമിരിക്കും!!!

അതുകൊണ്ടുതന്നെ വെറുതെ ധാരണ എന്നും പറയാമെന്നു തോന്നുന്നു...

സു :)

Mon May 22, 12:41:00 pm IST  
Anonymous Anonymous said...

su bharthavumayi thetti dharanayude purthu adi ondakki ennu thonnunnu.. pavam angor engane sahikkunnu...
anony ee kanakkittu theri vilikkum ennu ariyam.. enkilum su theri vilichille su vinte identity pinne enna???

Mon May 22, 04:28:00 pm IST  
Blogger സു | Su said...

സുധച്ചേച്ചി :) ഇനി ചോദിക്കാം കേട്ടോ.

Sami :) Welcome to Suryagayatri. Do u think it is a simple word ?

മഴനൂലുകള്‍ :) വെറുതെ ഒരു ധാരണ ആവും അല്ലേ?

Mon May 22, 06:59:00 pm IST  
Blogger ഉമേഷ്::Umesh said...

പെരിങ്ങോടരേ, ആ കഥാപാത്രം ആരാ? സസ്പെന്‍‌സ്, സസ്‌പെന്‍‌സ്...

Tue May 23, 12:14:00 am IST  
Blogger പാപ്പാന്‍‌/mahout said...

കുമാരന്‍ പറഞ്ഞതു സത്യം. അക്കരപ്പച്ചയാണതിന്റെ നിറം.

Tue May 23, 12:38:00 am IST  
Blogger prapra said...

ആ കഥാപാത്രം മോണലിസ അല്ലെ?

Tue May 23, 12:51:00 am IST  
Blogger സു | Su said...

ഉമേഷ്‌ജീ :) ഞാനും ചോദിച്ചു.

പാപ്പാന്‍ :)

പ്രാപ്ര :) ആണോ?

Tue May 23, 08:42:00 am IST  
Anonymous Anonymous said...

സൂക്കുട്ടീ
നിറോം നിറപ്പകര്‍ച്ചേം നോക്കാന്‍ നിക്കണ്ട. തെറ്റിധാരണ്യാന്ന് മനസ്സിലായില്ല്യേ. മതീന്നേ. തിരുത്താം ,ല്ലേ.

പെരിയ അരിങ്ങോടരേ , ഭീമസേനന്‍ ,ല്ലേ? പാഞ്ചാലീവസ്ത്രാക്ഷേപം നടക്കുമ്പോ ..ദുശ്ശാസനനെ ഒരു കണ്ണോണ്ട്‌ കോപത്തിലും പാഞ്ചാല്യേ മറുകണ്ണോണ്ട്‌ കരുണത്തിലും... കഥകളിക്കാരടെ ഏകലോചനം? എന്തോ ഒരു ഉപമേം ണ്ടല്ലോ ഈശ്വരാ...ചന്ദ്രനേം ആമ്പലിനേം മാറിമാറി നോക്കണ ചകോരം എന്ന പോലെ? അയ്യോ... അമ്മ്യോട്‌ ചോദിക്കട്ടേട്ടോ.

Tue May 23, 11:37:00 am IST  
Blogger സു | Su said...

അചിന്ത്യാമ്മേ:) നിറം മങ്ങട്ടെ.

Wed May 24, 02:13:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home