Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, August 16, 2006

സ്വാതന്ത്ര്യം

ഇന്ദിരാഗാന്ധി, സാരി മുട്ടോളം കയറ്റി വെച്ച് രണ്ട് കൈകൊണ്ടും പിടിച്ച് നിന്നു.

പോലീസ്‌കാരന്റെ വടി കൊണ്ടപ്പോള്‍ ബാലഗംഗാധരതിലകന്റെ തൊപ്പി ചെരിഞ്ഞ് പോയി.

മഹാത്മാഗാന്ധി, തോര്‍ത്തുമുണ്ടില്‍ മാത്രം ആയതിനാല്‍ ആരെയും നോക്കാതെ ഇത്തിരി നാണത്തില്‍ നിന്നു. മൊട്ടത്തല ഒന്ന് തടവുകയും ചെയ്തു.

മദര്‍ തെരേസ, ബ്ലൌസ് ഇടയ്ക്കിടയ്ക്ക് അഡ്ജസ്റ്റ് ചെയ്തു.

തങ്ങളുടെ ഇടയില്‍ സാക്ഷാല്‍ പരമശിവനെക്കണ്ട് എല്ലാവരും ഒന്ന് അമ്പരന്നു. പാമ്പ് ഒറിജിനല്‍ ആണോന്നുള്ള ശങ്കയില്‍ അല്പം അകലം പാലിക്കുകയും ചെയ്തു.

ഭഗത്‌സിംഗ്, മീശ ഒന്നുകൂടെ അമര്‍ത്തിഒട്ടിച്ച് അതിലൊന്നു തടവി.

വിവേകാനന്ദന്‍, ‘ഇതെല്ലാം എനിക്ക് പുല്ലാണ് ’ എന്നുള്ള മട്ടില്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്നു.

എന്താണെന്ന് ശരിക്കറിയില്ലയെങ്കിലും കുഞ്ഞുമനസ്സുകള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഒരു ദിവസം
സ്വാതന്ത്ര്യം അനുഭവിച്ചു.

വീണ്ടും അസ്വാതന്ത്ര്യത്തിലേക്ക് കടക്കാന്‍.

ഹോം‌വര്‍ക്ക്, പരീക്ഷ, പഠിപ്പ്, ട്യൂഷന്‍ ...

28 Comments:

Blogger Unknown said...

സൂ ചേച്ചീ,
സ്വാതന്ത്ര്യ ദിനം ശരിക്കും ആഘോഷം തന്നെയായിരുന്നു കുട്ടിക്കാലത്ത്. നന്നായിരിക്കുന്നു.

Wed Aug 16, 03:50:00 pm IST  
Anonymous Anonymous said...

innale officenu munpil pathaaka uyarthalum laddu vitharanavum okek undayirunnu.american company anenkilum naattukare soap idanayi ithokke cheyyarundu.Ladduvinte avasana thari madhuravum nunanju theerum vare njangal gandhijiye orthu.. pinne njan oru hindi cinema kanan poyi Khabi Alvidha naa kahena.. aruboran cinema.. veendum officeilethi.. cumma internetil oronnu cheyyanayittu(ivide akumpol free anallo).appol Neena yude drawil ninnu oru laddu koode kitti.. enikku veendum Gandhijiye orkkendi vannu

Wed Aug 16, 03:58:00 pm IST  
Blogger Kumar Neelakandan © (Kumar NM) said...

ഞങ്ങളുടെ ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ പോലീസിന്റെ വക ഒരു പരേഡ് ഉണ്ടാവുമായിരുന്നു പണ്ട്.
അവരുടെ തോക്കിന്റെ മുന്നില്‍ കുത്തിവച്ച ഒരു ‘കത്തി’ എന്റെ സ്വാതന്ത്ര്യദിനത്തിന്റെ സ്വാതന്ത്ര്യം മുഴുവന്‍ എടുത്തുകളയുമായിരുന്നു, ഇതിപ്പോള്‍ എവിടെ കുത്തികയറും എന്ന പേടിയില്‍.
മുകളിലെത്തുന്ന ദേശീയ പതാകയുടെ കള്ളചരട് വലിക്കുമ്പോള്‍ പൂക്കള്‍ വീഴും, അതു കഴിഞ്ഞ് പച്ച നിറത്തില്‍ പൊതിഞ്ഞ ഒരു പ്യാരീസ് മുട്ടായി കിട്ടുമ്പോഴാണ് ഉള്ളില്‍ സ്വാതന്ത്ര്യം തോന്നുക.
അപ്പോള്‍ ഇപ്പോള്‍ സ്വാതന്ത്ര്യം തലതിരിഞ്ഞു അല്ലേ?

Wed Aug 16, 04:07:00 pm IST  
Blogger Sreejith K. said...

നന്നായി സൂ, ആദ്യ വരികള്‍ വായിച്ചു വന്നപ്പോള്‍ എന്തിനെപ്പറ്റിയാണെന്ന് മനസ്സിലായില്ല. മനസ്സിലായപ്പോള്‍ ചിരി വന്നു. കലക്കന്‍

Wed Aug 16, 04:09:00 pm IST  
Blogger അത്തിക്കുര്‍ശി said...

സു,

ആദ്യം തൊന്നി ഈ സു അവരെയും വെറുതെ വിടാന്‍ ഭാവമില്ലെ, ഇതല്‍പ്പം കൂടിപ്പൊയില്ലേ എന്നൊക്കെ!

പിന്നെയല്ലെ കാര്യം പിടികിട്ടിയത്‌!

കൊള്ളാം, നന്നായിട്ടുണ്ട്‌.

കുട്ടികളുടെ സ്വാതന്ത്ര്യവും അഘോഷവും.

Wed Aug 16, 04:10:00 pm IST  
Blogger ഹരിശ്രീ (ശ്യാം) said...

കൊള്ളാം. ചെറുതെങ്കിലും കുറെയേറെ ചിരിപ്പിക്കുകയും ചിന്തിപ്പികയും ചെയ്തു ഈ കഥ.

Wed Aug 16, 04:29:00 pm IST  
Blogger മുസ്തഫ|musthapha said...

ഹ..ഹ.. നന്നായിരിക്കുന്നു.
കണ്‍ഫ്യൂഷന്‍ തീരാന്‍ അവസാനം വരെ കാത്തിരിക്കേണ്ടി വന്നു.

ഞങ്ങളുടെ നാട്ടിന്‍പുറത്തെ സ്കൂളില്‍ ബലൂണ്‍ വീര്‍പ്പിച്ച് കളിയായിരുന്നു സ്വതന്ത്ര്യദിനാഘോഷം,
കുറച്ച് കൂടെ മുതിര്‍ന്നപ്പോള്‍ അത്, സൈക്കിളിന്‍റെ ചക്രത്തില്‍ ബലൂണ്‍ കെട്ടി ..ട്..റ്..റ്..റ്.. എന്ന ശബ്ദമുണ്ടാക്കി ആഞ്ഞ് ചവിട്ടുന്നതിലേക്ക് മാറി.

Wed Aug 16, 05:51:00 pm IST  
Blogger Visala Manaskan said...

അടിപൊളി..തകര്‍ത്തു സൂ.

Wed Aug 16, 06:03:00 pm IST  
Blogger അനംഗാരി said...

മനോഹരം.വാക്കുകള്‍ ജ്വലിക്കുന്ന തീനാളങ്ങളാവട്ടെ.വരികള്‍ വജ്രായുധങ്ങളാവട്ടെ.

Wed Aug 16, 06:37:00 pm IST  
Anonymous Anonymous said...

സൂ, ആക്ഷേപഹാസ്യം അസ്സലായിട്ടുണ്ട്. പറയുന്നതിലെ മിതത്വം ഈ മിനിക്കഥയെ (സോഷ്യല്‍ സറ്റയര്‍?) മികച്ചതാക്കുന്നു.

Wed Aug 16, 07:12:00 pm IST  
Blogger ഉമേഷ്::Umesh said...

കൊള്ളാം :)

Wed Aug 16, 07:29:00 pm IST  
Anonymous Anonymous said...

ഇത് നന്നായിട്ട് സൂവേച്ചി.. ഭയങ്കര ഭാവന സൂവേച്ചിക്ക്..

Wed Aug 16, 07:43:00 pm IST  
Blogger Adithyan said...

ഇതു കൊള്ളാം സൂവേച്ചീ,

ഇതു ഭാവന ഒന്നും അല്ല... ടാബ്ലോ എന്തോ കണ്ടതാ എന്നാ എനിക്കു തോന്നുന്നത്. അല്ലെ?

Wed Aug 16, 07:44:00 pm IST  
Blogger Satheesh said...

സൂ.. നന്നായി! വളരെ!
വായിക്കാ‍ന്‍ അല്പം വൈകി!

Wed Aug 16, 08:10:00 pm IST  
Blogger Arun Vishnu M V said...

ഞാന്‍ വളരെ വൈകി.സ്വാതന്ത്ര്യദിനാശംസകള്‍ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ.കാണാം സു.

Wed Aug 16, 08:21:00 pm IST  
Blogger -B- said...

സൂ ചേച്ചിടെ നര്‍മ്മ ബോധം അപാരം. :)

Wed Aug 16, 08:28:00 pm IST  
Blogger ബിന്ദു said...

ഹി ഹി .. ഇതു കലക്കി. :) ഇന്ദിരാഗാന്ധി സാരി മുട്ടോളം പൊക്കിപ്പിടിച്ചു എന്നു കണ്ട് ആദ്യം അമ്പരന്നു... പിന്നെ ഞാനല്ലേ മോള്‍. ഉടനെ കത്തി.:)

Wed Aug 16, 09:34:00 pm IST  
Blogger Unknown said...

സാക്ഷി വരകള്‍ കൊണ്ട്..,
സൂ വാക്കുകള്‍ കൊണ്ട്..!

:)

Thu Aug 17, 06:39:00 am IST  
Blogger nalan::നളന്‍ said...

കൊള്ളാം.. :)
ഓണം ഇങ്ങെത്തി! ഇതുപോലൊന്നുകൂടി കാണാം, സ്റ്റേജില്‍ കുട്ട്യ്യോളായിരിക്കില്ലെന്ന വ്യത്യാസം കാണും..

Thu Aug 17, 08:15:00 am IST  
Blogger സു | Su said...

കൈത്തിരി :) അതെ. നമ്മുടേതൊക്കെ എന്ത് ഐഡിയ? ഇതൊക്കെ വെറും മണ്ടത്തരം അല്ലേ?

താര :)അമ്മു എന്ത് പറയുന്നു?

ദില്‍‌ബൂ:)ഇപ്പോഴും ആഘോഷം ഉണ്ടല്ലോ. പക്ഷെ കുട്ടിക്കാലം പോയില്ലേ?

പ്രമോദ് :) സ്വാഗതം.

കുമാര്‍ :)അപ്പോ മുട്ടായി കിട്ടിയാല്‍ എന്നും സ്വാതന്ത്ര്യം ആണോ?

ശ്രീജിത്ത് :) നന്ദി.

അത്തിക്കുര്‍ശി :)ആഘോഷം നല്ലതല്ലേ? കുട്ടികളുടേതാവുമ്പോള്‍ ഒന്നുകൂടെ നന്നാവുന്നു.

ഹരിശ്രീ:) സ്വാഗതം. നന്ദി.

പല്ലി :)ഇത്രയല്ലേ ഉള്ളൂ എന്ന് ഞാന്‍ ആശ്വസിക്കുന്നു.

അഗ്രജന്‍ :) സ്വാഗതം. ഇപ്പോഴുള്ള കുട്ടികള്‍ അങ്ങനെ ആഘോഷിക്കുന്നുണ്ടാവുമോ?

വിശാലാ :)എന്ത് തകര്‍ത്തു ;)

കുടിയന്‍ :) നന്ദി.

കൂമന്‍ :) നന്ദി.

ഉമേഷ്‌ജീ :) നന്ദി.

ഇഞ്ചീ :) അതെ. അതെ. ഭയങ്കര ഭാവനയാ.

ആദീ :) കണ്ടു. പരിപാടി. സ്കൂളില്‍.

സതീഷ് :) വൈകിയൊന്നുമില്ല. ഇന്നലെത്തന്നെയാ പോസ്റ്റ് വെച്ചത്.

കണ്ണന്‍‌കുട്ടീ :) പരീക്ഷയൊക്കെ കഴിഞ്ഞില്ലേ?

ബിരിയാണിക്കുട്ടീ :) നന്ദി.

ബിന്ദൂ :) വേഗം മനസ്സിലായി‍ അല്ലേ?

സപ്തവര്‍ണങ്ങള്‍ :)സാക്ഷിയുടെ കാര്യം ഓക്കെ. ഞാന്‍ അത്രയ്ക്കൊന്നും ഇല്ല.

നളന്‍ :)

Thu Aug 17, 10:56:00 am IST  
Blogger myexperimentsandme said...

കമന്റ് വഴി വന്നതുകൊണ്ട് ആദ്യമേ പിടികിട്ടി. നല്ല നര്‍മ്മം.

Thu Aug 17, 07:10:00 pm IST  
Blogger സു | Su said...

വക്കാരീ :)

Thu Aug 17, 08:55:00 pm IST  
Blogger മുല്ലപ്പൂ said...

സൂ,
ഈയിടെ ആയി എല്ലം സീരിയസ് പോസ്റ്റുകളാണല്ലോ എന്നൊര്‍ത്തു നോക്കിയതാ.
ഇതു ഞാന്‍ കണ്ടില്ലയിരുന്നു.

സങ്കല്പീച്ച് ചിരിചു പോയി.
സാരി മുട്ടോളം പൊക്കിപ്പിടിച്ചു ഇന്ദിരാഗാന്ധി ,
ഗാന്ധിജീടെ നാണം,

ഹഹഹ

Fri Aug 25, 03:46:00 pm IST  
Blogger സു | Su said...

മുല്ലപ്പൂ :)

Fri Aug 25, 03:49:00 pm IST  
Blogger RR said...

ഇതിപ്പോഴാണ്‌ കണ്ടത്‌ :) നന്നായി സൂ.. സൂപ്പര്‍ കഥ. :)

Fri Aug 25, 04:01:00 pm IST  
Blogger സു | Su said...

ആര്‍. ആര്‍ :) നന്ദി.

Fri Aug 25, 04:09:00 pm IST  
Blogger Obi T R said...

ഈ സു ന്റെ കഥകളുടെ ക്ലൈമാക്സാണു കിടിലന്‍. ഇവരെ കുറിച്ചൊക്കെ ഇങ്ങിയൊക്കെ പറയാമോ എന്നാലോചിച്ചു വായിച്ചു അവസാനം എത്തിയപ്പോളല്ലെ സു ഉദ്ദേശിച്ചതും നമ്മള്‍ ഉദ്ദേശിച്ചതും രണ്ടാണെന്നു മനസ്സിലാകുന്നതു.

ഇനി മുതല്‍ ഞാന്‍ സു ന്റെ കഥ തുടക്കം വായിച്ചിട്ടുടനെ അവസാനത്തിലേക്കു പോകാന്‍ പോകുവാ. ഇടക്കുള്ളത് അതു കഴിഞ്ഞു വായിക്കാം ;-)

Fri Aug 25, 05:05:00 pm IST  
Blogger സു | Su said...

ഈ പൊട്ടക്കഥകളൊക്കെ ആരെങ്കിലും വായിക്കുന്നുണ്ടെന്നറിയുന്നത് തന്നെ സന്തോഷം.
ഒബീ :) നന്ദി. ആദ്യമോ, അവസാനമോ എന്തോ വായിക്കൂ.



qw_er_ty

Fri Aug 25, 05:33:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home