Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, September 02, 2006

ഓണാശംസകള്‍

‍അങ്ങനെ ഓണം വന്നു.

മാവേലി കേരളത്തിലേക്കും വന്നു.

ഇങ്ങോട്ട് സ്നേഹിച്ചില്ലെങ്കിലും അങ്ങോട്ട് വെറുക്കരുത് എന്ന് മാവേലിയ്ക്കറിയാം.

മലയാളികള്‍ക്ക് മുഴുവന്‍ തിരക്കല്ലേ.

അതുകൊണ്ട് തന്നെയാണ് താന്‍ വര്‍ഷത്തിലൊരിക്കല്‍ വന്ന് പ്രജകളെക്കാണാം എന്ന് മാവേലിത്തമ്പുരാന്‍ തീരുമാനിച്ചത്.

പാതാളത്തില്‍ നിന്നും വന്നെത്തി, കാഴ്ചകളൊക്കെക്കണ്ട് നടക്കുമ്പോള്‍ ഒരാള്‍ കാറില്‍ വന്ന് ഒരു കുറിപ്പും കൊടുത്ത് “ഹായ് മാവേലീ, ബൈ മാവേലീ” ന്നും പറഞ്ഞ് പാഞ്ഞ് പോയി.

മാവേലി വിചാരിച്ചു. ‘പാവം പ്രജകള്‍. ഓണത്തിനും കൂടെ വിശ്രമമില്ല.’

മാവേലി വഴിവക്കിലെ മരത്തണലില്‍ ഇരുന്നു. പ്രജ കൊടുത്ത കുറിപ്പെടുത്തു.
അമ്പരന്നു.

‘ങേ...ഇതൊന്നും മനസ്സിലാവുന്നില്ലല്ലോ. ഇത് കേരളം തന്നെയല്ലേ? മലയാളവും?’

പാവം മാവേലി. പോണോരോടും വരണോരോടും മുഴുവന്‍ വായിച്ചുകേള്‍പ്പിക്കാന്‍ പറഞ്ഞു.
ആര്‍ക്കും അറിയില്ല. ചിലര്‍ക്ക് നില്‍ക്കാന്‍ പോലും സമയവുമില്ല.

അങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് ഒരു രൂപം വരുന്നത്.
നോക്കുമ്പോള്‍ സു.

വഴിവക്കില്‍ വല്ലവരും ഉപേക്ഷിച്ചിട്ട് പോയ കഥകളോ കവിതകളോ ഉണ്ടോന്ന് നോക്കാന്‍ ഇറങ്ങിയതാണ്. ബ്ലോഗിലിടാന്‍.

മാവേലിക്ക് സുവിനെ പണ്ടേ അറിയാം. ഓണം ഓണമായിട്ട് ആഘോഷിക്കുന്ന പലരില്‍ ഒരാള്‍.

മാവേലിയെ കണ്ട് സു നിന്നു.

“എന്താ തമ്പുരാനേ ഇന്ന് വെറും ഇരിപ്പാണോ? എല്ലാവരേയും കണ്ട് തിരിച്ചുപോകണ്ടേ?”

“കാണണം. തിരിച്ചുപോവുകയും വേണം. പക്ഷെ ഇതൊരാള്‍ തന്ന കുറിപ്പാണ്. ഒന്നും മനസ്സിലാവുന്നില്ല. മലയാളം ഞാന്‍ പഠിച്ചിട്ടുണ്ട്. പക്ഷെ ഇത് അതും അല്ല. വല്ല ഭീഷണിയും ആണോ?”

“ഞാന്‍ നോക്കാം. തരൂ” സു പറഞ്ഞു.

നോക്കിയപ്പോള്‍ സുവിനു ചിരി വന്നു.

“തമ്പുരാനേ ഇത് ‘ ഓണാശംസകള്‍’ എന്നാണല്ലോ.”

“എന്നിട്ട് ഇതെന്താ ഇങ്ങനെ? മലയാളം മറന്നോ പ്രജകള്‍?”

“അയ്യോ. ഇല്ലില്ല. മലയാളികള്‍ മലയാളം മറക്കില്ല. ഇത് മൂലഭദ്രയാണ്. എല്ലാവരും പഠിച്ചെടുത്തു. അത്രേ ഉള്ളൂ.”

“അങ്ങനെയാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഇനി തിരിച്ചുപോകുന്നതിനുമുമ്പ് കാണാം.”

മാവേലി ഒരു വഴിക്കും സു വേറൊരു വഴിക്കും പോയി.

ഓണം കഴിഞ്ഞു. മാവേലി സു-വിനോട് യാത്ര പറയാന്‍ വന്നു.

“അടുത്തകൊല്ലവും കാണാം. എനിക്കൊരു തിരക്കും ഉണ്ടാവില്ല അപ്പോഴും” എന്ന് സു പറഞ്ഞു. വല്യ സങ്കടം തോന്നി സു-വിന്.

24 Comments:

Blogger മുസ്തഫ|musthapha said...

“ലമ്പോരനാശി കിഷിഉഉ. മസ്സപു ഹഷഛെ. കിമി കചുപ്പ കോഞപ്പിനു ആഞാം.

കെമ്പ് ഹന്നാസും ദ്ക്ഷോഖിഘ് മിഷ്പ്പഷുപ്.

കാഷെമ്‌ഇസും കെമ്പെമിസും തഴണ്ണോച്ചെ.”



(ഉമേഷ്‌ജിയ്ക്ക് നന്ദി. മൂലഭദ്ര ആ ബ്ലോഗില്‍ നിന്നാണ് പഠിച്ചത്. തെറ്റുണ്ടാവും എന്നാലും.) >>>> അങ്ങോട്ടുള്ള ലിങ്ക് കൂടെ ഇവിടെ കൊടുത്താല്‍ നന്നാവുമായിരുന്നു

Sat Sept 02, 10:31:00 am IST  
Blogger Rasheed Chalil said...

ഹാവൂ തിരക്കില്ലാത്ത സൂ ചേച്ചിയെങ്കിലും കണ്ടല്ലോ പുള്ളിക്കാരന്‍. അതിന് സകല മലയാളികള്‍ക്കും വേണ്ടി ഡാങ്ക് സ്.

സംഭവം അടിപൊളിയായി കെട്ടോ...

ഇനി ഈ ഇത്തിരിവെട്ടത്തുനിന്നും നല്ല കൊഴുത്തു മുഴുത്ത ഇമ്മിണി ബല്യ ഒരായിരം ഓണാശംസകള്‍

Sat Sept 02, 12:13:00 pm IST  
Blogger സു | Su said...

അഗ്രജന്‍ :)

ഇത്തിരിവെട്ടം :) നന്ദി. എനിക്കും ഭയങ്കര തിരക്കാ.;)

Sat Sept 02, 02:39:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ, ഓണം ഇപ്പഴാ വന്നത്‌. നന്നായി. നല്ല പ്രസാദാത്മകത (അയ്യോ അതെന്താ?) :-)
ഈ ബഹുവര്‍ണ്ണപ്പൂക്കളം മാവേലിക്കും എനിയ്ക്കും പിടിച്ചു.
അല്ലാ, ഇത്രവേഗം അദ്ദേഹം അവിടുന്നു മടങ്ങിയോ? അത്തത്തിന്റന്ന്‌ എന്നോടു പറഞ്ഞിരുന്നു, നേരെ കേരളത്തിലേയ്ക്കുപോയി, മടങ്ങുന്ന വഴി വിസ്തരിച്ചു കാണാം ന്ന്‌. (മാവേലി എന്റെവീടിന്റെ അടുത്തുകൂടിയാണ്‍, ഭൂമിയിലേയ്ക്കു കാലുകുത്താറ്‌. കാരണം പറയാമോ? ആരെങ്കിലും പറഞ്ഞാല്‍ ഓണസമ്മാനം തരാം.
ഹൃദയപൂര്‍വം ഓണാശംസകള്‍. സൂ തിരുവോണം വരെ ആഘോഷിയ്ക്കണം പറ്റില്ലാന്നു പറയരുത്‌. ഞാനില്ലേ ഇവിടെ ഒരു സെയിംപിഞ്ചുമായി നില്‍ക്കുന്നു. ഞാനും തുടങ്ങായി ആഘോഷം. :-) :-) :-)))))

Sat Sept 02, 03:17:00 pm IST  
Blogger K M F said...

എനിക്കും തിരയ്ക്കാണ്‍ എന്നല്ലും

Sat Sept 02, 03:19:00 pm IST  
Blogger സു | Su said...

ജ്യോതീ,
മാവേലി ഓണം കഴിഞ്ഞു മടങ്ങി എന്ന് പറഞ്ഞല്ലോ. ഇത് കഴിഞ്ഞ വര്‍ഷത്തെയാ.

പിന്നെ. കേരളത്തിലെ ഏറ്റവും വലിയ ഗട്ടര്‍ ജ്യോതീടെ വീടിന്റെ അടുത്താണെന്ന് ഞാന്‍ കേട്ടു. അതിലൂടെയല്ലേ പാതാളത്തില്‍ നിന്ന് എളുപ്പവഴി.;)

ഓണം ആഘോഷിച്ച് ഒരു കുടുംബചിത്രം ബ്ലോഗിലിടൂ. ഞാനൊന്ന് കാണട്ടെ.

കെ എം എഫ് :) സ്വാഗതം.

Sat Sept 02, 03:24:00 pm IST  
Blogger അഭയാര്‍ത്ഥി said...

ഒണാശംസകള്‍- ബ്ലോഗിംഗ്‌ ഇനി ഓണമൊക്കെ കഴിഞ്ഞ്‌.
അതുവരേക്കും വിടുതലൈ.

മൂലഭദ്ര അറിയാത്തതിനാല്‍ മലയാളമെന്ന്‌ തോന്നുന്ന എന്റെ ഭാഷയില്‍ എല്ലാവര്‍ക്കും ഓണാശംസകള്‍.

ഉത്രാടപ്പാച്ചിലും , തിരുവോണ കിതപ്പും, അവിട്ടമാവണി, ചതയ ചാരുതയുമൊക്കെയായി അങ്ങിനെ നമുക്കു കയറ്റി വിടാം ഈ ചിങ്ങമാസത്തെ.

ആയുസ്സിന്റെ കണക്കുപുസ്തകത്തില്‍ ഒരോണം കൂടി ദൂര്‍ത്തടിച്ചെന്നെഴുതിച്ചേര്‍ത്തഭിമാനിക്കു.

Sat Sept 02, 04:08:00 pm IST  
Blogger പരസ്പരം said...

സൂ കലക്കി, പിന്നെ ഈ മൂലഭദ്രയൊന്നും മനസ്സിലായില്ല. ഒടുവിലത്തെ വരിയുടെ മലയാളം ബ്രാക്കറ്റിലിടാമായിരുന്നു. ഈ മാവേലിയപ്പോള്‍ ഉമേഷ്ജിയെയും കണ്ടുകാണുമോ?

Sat Sept 02, 05:27:00 pm IST  
Blogger Sapna Anu B.George said...

സു, സഹോദരി,ഹതഭാഗ്യരായ, ഈ പാവത്തുങ്ങള്‍ക്ക് നിങ്ങളുടെ വാക്കുകളാണ് ഓണത്തിന്റെ പൂ വിളികള്‍ ഉണര്‍ത്തുന്നത്.നിങ്ങള്‍ കാണുന്ന കാഴ്ചകള്‍, നിങ്ങളുടെ മനസ്സാകുന്ന കണ്ണാടിയിലൂടെ ഊര്‍ന്നിറങ്ങി, ഈ വിരല്‍ത്തുമ്പുകളിലൂടെ,ഞങ്ങളെ കൊതിപ്പിക്കുന്നു.എത്ര കിട്ടിയാലും ത്രിപ്ത്തിപ്പെടാത്ത, ഈ മനസ്സുമായി, ഈ നഷ്ടബോധവും പേറി ഞങ്ങള്‍, ഈ മണല്‍ക്കാട്ടില്‍ ‍ നിങ്ങളുടെ ഓര്‍മ്മകല്‍ പേറിയെത്തുന്ന വാക്കുകള്‍ക്കായി കാത്തിരിക്കുന്നു.
സു... എന്നത്തേയും പോലെ ഗംഭീരം.

Sat Sept 02, 05:57:00 pm IST  
Blogger Unknown said...

സു ചേച്ചീ,
ഞാന്‍ മാവേലിയെ ചന്തയില്‍ വെച്ചാണ് കണ്ടത്. ഉണക്കമീനിന് ഉറക്കെയുറക്കെ വിലപേശുകയായിരുന്നു.ഒരു തരത്തിലും വില അടുക്കുന്നില്ല എന്ന് കണ്ടപ്പോള്‍ മെല്ലെ ഒരു കുഞ്ഞ് അയല എടുത്ത് ധരിച്ചിരുന്ന മഞ്ഞ ബര്‍മുഡയുടെ പോക്കറ്റിലേക്കിട്ടു. മീങ്കാരി പറഞ്ഞ തെറി മനസ്സിലാവാഞ്ഞിട്ടാണോ എന്നറിയില്ല കേട്ടഭാവം നടിക്കാതെ ഒരു ഓട്ടോ വിളിച്ച് അടുത്തുള്ള ഇംഗ്ലിഷ് സിനിമയുള്ള തിയേറ്ററിലേക്ക് വിട്ടു. മുറ്റത്ത് പുക്കളമിടാന്‍ തമിഴ്നാട്ടില്‍ നിന്ന് വന്ന് പൂക്കള്‍ വാണ്‍ഗുകയായിരുന്ന് ഞാന്‍ തിരക്കിനിടയിലൂടെ ഓട്ടോയില്‍ കയറുന്ന ആ രൂപത്തിനെ നോക്കി നിന്നു.ആ പച്ച ടീ ഷര്‍ട്ടിനെ പുറകില്‍ എഴുതിയിരുന്ന ‘ടോമി ഹില്‍ഫിഗര്‍’ എന്ന പേര് എന്റെ ഓര്‍മ്മയില്‍ പിന്നേയും കുറേ നേരം മായാതെ നിന്നു.

(ഓടോ:അല്‍പ്പം ഓവറായിപ്പോയി ക്ഷമിയ്ക്കൂ. ഓണാശംസകള്‍!)

Sat Sept 02, 06:05:00 pm IST  
Blogger SunilKumar Elamkulam Muthukurussi said...

സൂ ഒന്നും മനസ്സിലായില്ല. ബൂലോകത്തുനിന്ന്‌ വിട്ടുനിന്നിട്ട്‌ ഒരുപാട്‌ കാലമായി അതോണ്ടായിരിക്കും, ല്ലേ? ഓണാശംസകള്‍, സ്നെഹപൂര്‍വ്വം, -സു-

Sat Sept 02, 06:16:00 pm IST  
Blogger myexperimentsandme said...

സൂ, നന്നായിരിക്കുന്നു.

സൂവിനും കുടുംബത്തിനും ഓണാശംസകള്‍.

Sat Sept 02, 08:36:00 pm IST  
Blogger ലിഡിയ said...

പരിശുദ്ധവും മനശാന്തി നിറഞ്ഞതുമായ ഒരു ഓണം ആശംസിക്കുന്നു..

-പാര്‍വതി.

Sat Sept 02, 09:39:00 pm IST  
Blogger ബിന്ദു said...

അവിടെ മാവേലി വന്നിട്ടു പോയോ? ഇവിടെ ഒന്‍പതാം തീയതി വരാംന്നു പറഞ്ഞിട്ടുണ്ട്. :)എല്ലാവര്‍ക്കും ഓണാശംസകള്‍!!!

Sat Sept 02, 10:43:00 pm IST  
Blogger സു | Su said...

ഗന്ധര്‍വാ :) നന്ദി. സന്തോഷത്തിന്റെ, ആഹ്ലാദത്തിന്റെ, ധൂര്‍ത്തില്‍ ഓണം ആഘോഷിക്കാമല്ലോ അല്ലേ?

പരസ്പരം :) അത് മാവേലി എന്നെ ഉപദേശിച്ചതാണ്. വേറെ ഒന്നുമല്ല.

സപ്നാ :) നന്ദി. മണല്‍ക്കാട്ടിലും ഓണമില്ലേ? മലയാളികള്‍ എവിടെയുണ്ടോ അവിടെയൊക്കെ ഓണം ആഘോഷിക്കാമല്ലോ.

ദില്‍‌ബൂ :) നന്ദി. മാവേലി പണ്ട് തല്ലിയ ആളുടെ വേഷത്തില്‍ വരും ഇല്ലേ? ;)

സുനില്‍ :) നന്ദി. എനിക്കും ഈയിടെ പലതും മനസ്സിലാകാറില്ല.

വക്കാരീ :) നന്ദി.

പാര്‍വതിയ്ക്ക് നന്ദി.

ബിന്ദൂ :) ഞാനും വരണ്ടേ? മാവേലിയെ കാണാന്‍ അവിടെ?

Mon Sept 04, 10:30:00 am IST  
Blogger Promod P P said...

ഓ.. അദ്ദേഹം അങ്ങെത്തി അല്ലെ?
കേരളത്തിലേക്ക്‌ വരുന്നതിനു മുന്‍പ്‌ അദ്ദേഹം ബാംഗളൂര്‍ വന്നിരുന്നു. ഞായറാഴ്ച നടന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹത്തെ ഞാനാണ്‌ മൈസൂര്‍ വഴി മുത്തങ്ങാ ചെക്‍പോസ്റ്റ്‌ കടത്തി വിട്ടത്‌. തിരിച്ച്‌ വരുമ്പോള്‍ സൂക്ഷിച്ച്‌ വണ്ടി ഓടിക്കാനും മൈസൂരിലെ നവരംഗ്‌ ബാറിന്റെ ബോര്‍ഡ്‌ കണ്ടാല്‍ കണ്ണടച്ച്‌ വണ്ടി വിട്ടോളാന്‍ എന്നെ ഉപദേശിക്കുകയും ചെയ്തു

Mon Sept 04, 12:41:00 pm IST  
Blogger സു | Su said...

തഥാഗതന്‍ :) ഇങ്ങോട്ട് പറഞ്ഞുവിട്ടത് നന്നായി :)

Mon Sept 04, 04:11:00 pm IST  
Blogger ഉമേഷ്::Umesh said...

മൂലഭദ്രയെപ്പറ്റി ഒരു ലേഖനം എഴുതിയതു് ഇങ്ങനെ കുഴപ്പമുണ്ടാക്കും എന്നു കരുതിയില്ല.


സൂവിന്റെ മൂലഭദ്ര:

ലമ്പോരനാശി കിഷിഉഉ. മസ്സപു ഹഷഛെ. കിമി കചുപ്പ കോഞപ്പിനു ആഞാം.

കെമ്പ് ഹന്നാസും ദ്ക്ഷോഖിഘ് മിഷ്പ്പഷുപ്.

കാഷെമ്‌ഇസും കെമ്പെമിസും തഴണ്ണോച്ചെ.


ഇതിന്റെ തര്‍ജ്ജമ:

സന്തോഷമായി ഇരിക്കു. നല്ലതുവരഠെ. ഇനി അടുത്ത ഓണത്തിമു കാണാന്.

എന്ത് വമ്മാലുന്‌ ബ്ലോഗിങ് നിര്‍ത്തരുത്.

ആരെങ്കിലും എന്തെനിലും പറഞ്ഞോട്ടെ.


അക്ഷരത്തെറ്റുകള്‍ തിരുത്തിയാല്‍

സന്തോഷമായി ഇരിക്കൂ. നല്ലതുവരട്ടേ. ഇനി അടുത്ത ഓണത്തിനു കാണാം.

എന്ത് വന്നാലും ബ്ലോഗിങ് നിര്‍ത്തരുത്.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടെ.


ആരെങ്കിലും മൂലഭദ്ര കണ്‍‌വേര്‍ട്ട് ചെയ്യാന്‍ ഒരു പ്രോഗ്രാം എഴുതു്, പ്ലീസ്!

:)

Mon Sept 04, 08:02:00 pm IST  
Blogger സു | Su said...

ഉമേഷ്‌ജീ,

ഇപ്പോ കുറച്ച് ശരി ആയോ?

Mon Sept 04, 09:22:00 pm IST  
Blogger സു | Su said...

താരേ :)ഓണത്തിന്റെ സദ്യ പാര്‍സല്‍ അയക്കാം.

നന്ദി.

Mon Sept 04, 09:23:00 pm IST  
Blogger ഷാജുദീന്‍ said...

ഓണാശംസകള്‍

Mon Sept 04, 11:54:00 pm IST  
Blogger Unknown said...

സൂ കുടുംബത്തിനു ഓണാശംസകള്‍!

Tue Sept 05, 08:39:00 am IST  
Blogger മുല്ലപ്പൂ said...

സൂ,
ഇന്നേ ഇതു കണ്ടുള്ളൂ.
ലളിതം . ഭംഗിയുള്ളതു.

Fri Sept 08, 05:35:00 pm IST  
Blogger സു | Su said...

ഷാജുദ്ദീന്‍, സപ്തവര്‍ണങ്ങള്‍, മുല്ലപ്പൂ :)

നന്ദി.

Mon Sept 11, 11:20:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home