കുഞ്ഞു കുസൃതി കൊച്ചുണ്ണി,
ഉണർന്നു വെറുതെയിരിപ്പായി.
മടിച്ചിരുന്നാൽ അടികിട്ടും,
അമ്മ പറഞ്ഞൂ ദേഷ്യത്തിൽ.
പല്ലു തേച്ചു കുളിച്ചുവരൂ,
പ്രാതൽ കഴിച്ചു നടന്നോളൂ.
സ്ലേറ്റും പെൻസിലും പുസ്തകവും,
ചേട്ടൻ കൊണ്ടുത്തന്നീടും.
മടികാട്ടാതെ പോയിട്ട്,
മിടുക്കനായി പഠിച്ചീടൂ.
nalla kavitha!! malayali kuttikal ithokke kettu thanne valaranam!
ReplyDeleteഇപ്പോ കുട്ടിക്കവിത സീരീസ് ആണല്ലേ?
ReplyDelete:)
സാന്റി :)
ReplyDeleteശ്രീ :) അങ്ങനെയൊന്നുമില്ല. തോന്നുന്നതൊക്കെ എഴുതുന്നു.