Monday, February 22, 2010

നേരം പുലർന്നു

കുഞ്ഞു കുസൃതി കൊച്ചുണ്ണി,
ഉണർന്നു വെറുതെയിരിപ്പായി.
മടിച്ചിരുന്നാൽ അടികിട്ടും,
അമ്മ പറഞ്ഞൂ ദേഷ്യത്തിൽ.
പല്ലു തേച്ചു കുളിച്ചുവരൂ,
പ്രാതൽ കഴിച്ചു നടന്നോളൂ.
സ്ലേറ്റും പെൻസിലും പുസ്തകവും,
ചേട്ടൻ കൊണ്ടുത്തന്നീടും.
മടികാട്ടാതെ പോയിട്ട്,
മിടുക്കനായി പഠിച്ചീടൂ.

3 comments:

  1. nalla kavitha!! malayali kuttikal ithokke kettu thanne valaranam!

    ReplyDelete
  2. ഇപ്പോ കുട്ടിക്കവിത സീരീസ് ആണല്ലേ?

    :)

    ReplyDelete
  3. സാന്റി :)

    ശ്രീ :) അങ്ങനെയൊന്നുമില്ല. തോന്നുന്നതൊക്കെ എഴുതുന്നു.

    ReplyDelete