Wednesday, January 04, 2012

നവവർഷം

അരികത്തു വന്നു ചിരിക്കുന്നു നവവർഷം,
പരിഭവമേതുമില്ലാതെ നിന്നീടുക.
പോയ കാലത്തിലെ സ്വപ്നങ്ങളൊക്കെയും,
പുതിയ കാലത്തിൽ സഫലമെന്നോർക്കുക.
സന്തോഷമാകിലും സന്താപമാകിലും,
ഒരുപോലെ കരുതീട്ടു മുന്നോട്ടു പോവുക.
ചെയ്യുവാനെന്തു തുടങ്ങുമ്പോഴും,
ദൈവം തുണയ്ക്കുവാൻ പ്രാർത്ഥിച്ചീടുക.



എല്ലാ കൂട്ടുകാർക്കും നവവത്സരാശംസകൾ!

5 comments:

  1. സന്തോഷം നിറഞ്ഞ പുതുവത്സരാശംസകള്‍!

    ReplyDelete
  2. പരിഭവം ഏതുമില്ലാതെ ഒരു നവവത്സരാശംസ.

    ReplyDelete
  3. ആത്മേച്ചീ, സുകന്യേച്ചീ, രണ്ടാളുടേയും ആശംസകൾ സന്തോഷത്തോടെ സ്വീകരിക്കുന്നു. :)

    ReplyDelete
  4. നല്ല വരികള്‍, പ്രചോതനം തരുന്ന ആശയങ്ങള്‍, വളരെ നന്നായിരിക്കുന്നു.

    ReplyDelete