Tuesday, January 17, 2012

എന്താണ്

സൂര്യൻ ഇറങ്ങിച്ചെല്ലുന്നത്,
കടൽ ആഘോഷമാക്കുകയാണ്.
മഴ പൊഴിയുന്നത്,
ഭൂമി ആഘോഷമാക്കുകയാണ്.
കാറ്റു വന്നടുക്കുന്നത്,
ഇലകൾ ആഘോഷമാക്കുകയാണ്.
തുടുത്തും, കുളിർത്തും, ആടിത്തിമിർത്തും.
ഒരു ഹൃദയം മാത്രം,
മരം കുടഞ്ഞെറിഞ്ഞുകളഞ്ഞ വള്ളിപോലെ
ഉണങ്ങിക്കിടക്കുന്നതെന്താണ്!

9 comments:

  1. കടലും ഭൂമിയും ഇലകളും ഒക്കെ വെറുതെ മായയില്‍ ഭ്രമിക്കുന്നു...
    എല്ലാം അറിയുന്ന ഹൃദയം, 'ഒന്നും തനിക്കുവേണ്ടിമാത്രമല്ലെന്ന' സത്യം അംഗീകരിച്ചു, തോല്‍ വി സമ്മതിക്കുന്നു!!!
    അങ്ങിനെയല്ലേ?!:)

    ReplyDelete
  2. ഞാൻ ആദ്യത്തെ ഏഴു വരികൾ മാത്രമെ വായിച്ചുള്ളു അത്ര മതി

    ആതായിരിക്കും ഏഴു സ്വരങ്ങൾ ഏഴു നിറങ്ങൾ എല്ലാം ഏഴായത് അല്ലെ?
    :)

    ReplyDelete
  3. ആത്മേച്ചീ :) പാവം ചില ഹൃദയങ്ങൾ എപ്പോഴും തോറ്റുപോകുന്നു.

    പണിക്കർ ജീ :) ആ ഏഴുവരി കഴിഞ്ഞിട്ടുള്ള വരികൾ നൂറുപ്രാവശ്യം എഴുതിക്കാണിച്ചിട്ടു മതി, ഇനി ബാക്കിയൊക്കെ.

    ReplyDelete
  4. ശെടാ ഒരു കമന്റു കൂടി എഴുതാം എന്നു വിചാരിച്ചപ്പോൾ ഇനി സു ആ വരികൾ നൂറു പ്രാവശ്യം എഴുതിയിട്ടെ ഞാൻ എന്തെങ്കിലും പറയാവൂ ന്ന്
    എഴുതിക്കാണിക്കൂ
    വേഗം വേഗം :)
    വേഗം വേഗം :)

    ReplyDelete
  5. പണിക്കർ ജീ :) പഠിക്കാത്ത, വായിക്കാത്ത മണ്ടന്മാരും മടിയന്മാരും നൂറുപ്രാവശ്യം എഴുതേണ്ടിവരും. അല്ലാണ്ട് ഞാൻ നൂറു പ്രാവശ്യം എഴുതൂല.

    റോഷൻ :)

    ReplyDelete
  6. "മരം കുടഞ്ഞെറിഞ്ഞുകളഞ്ഞ വള്ളിപോലെ" ഈ ഉപമ നന്നായിട്ടുണ്ട്.....

    ReplyDelete