Monday, February 06, 2012

ഹായ്

പുള്ളിക്കുയിലിനു പാടി നടക്കാൻ
ദൈവം നല്ല സ്വരം നൽകി.
പീലിവിടർത്തി നിറഞ്ഞാടാൻ
ദൈവം മയിലിനു വരമേകി.
പുലരുന്നേരം കൂവിയുണർത്താൻ
ദൈവം കോഴിക്കു പണി നൽകി.
തോന്നിയതൊക്കെ എഴുതിനിറയ്ക്കാൻ
ദൈവമെനിക്കു ബ്ലോഗേകി.

6 comments:

  1. ഹ ഹ ഇതു നന്നായി
    ബ്ലോഗ് എനിക്കും നൽകി കേട്ടൊ

    ReplyDelete
  2. പണിക്കർ ജീ :) അതുകൊണ്ടല്ലേ എനിക്കു വല്യ വല്യ എഴുത്തുകാരേയും വല്യ വല്യ ആൾക്കാരേയുമൊക്കെ അടുത്തറിയാൻ പറ്റുന്നത്? ബ്ലോഗില്ലെങ്കിൽ അതൊക്കെ സാധിക്കുമായിരുന്നോ? കഞ്ഞീം കറീം വെച്ച് ഇരിക്കില്ലായിരുന്നോ? എന്റെ ഭാഗ്യം!

    ReplyDelete
  3. ഹഹ! ഇതു കലക്കി... ബ്ലോഗുള്ളതാണേകാശ്വാസം!

    ReplyDelete
  4. പി. ആർ. :) അതെ. അതൊരു ആശ്വാസം തന്നെ.

    ReplyDelete
  5. യ്യോ! നമ്മക്കിതിലൊന്നും യാതൊരു പങ്കൂല്ല്യേയ്... :)

    ReplyDelete
  6. "സു " ചേച്ചിയുടെ ബ്ലോഗിന് അമ്മാച്ചു ഒരു കമന്റും നല്‍കി " :-)

    ReplyDelete