Saturday, August 17, 2013

ചിങ്ങം

വന്നെത്തി വീണ്ടും ചിങ്ങമാസം,
വന്നെത്തും വീണ്ടും ഓണക്കാലം,
ഭൂമിയിലുള്ളോരു പൂക്കളെല്ലാം,
തൂമയോടങ്ങു ചിരിക്കും കാലം,
മാവേലിത്തമ്പുരാൻ നാടുകാണാൻ,
പാതാളത്തീന്നു വരുന്ന കാലം.
(വസ്തുക്കൾക്കെല്ലാം വില കൂടീട്ട്
ആളുകൾ നട്ടം തിരിയും കാലം.)

2 comments:

  1. അയ്യയ്യോ...
    നട്ടം തിരിയും കാലം!

    ReplyDelete