Friday, September 20, 2013

ഇത്രേം പോരേ

നിനക്കൊപ്പം മഴയിൽ കളിക്കാമെന്നോർത്തു ഞാൻ
കടലാസുതോണിയൊരുക്കിവെച്ചു.
നീ വന്നു മാമ്പൂക്കൾ തല്ലിയൊടിക്കുമ്പോൾ
കോപം വരാതെ നിൽക്കാനുറച്ചു.
നീ ചിരിക്കുമ്പോൾ കൂടെച്ചിരിക്കുവാൻ
നോവുകൾ ഞാനൊന്നൊതുക്കിവെച്ചു.
നീയെന്നുമെവിടെയും സുഖമായിരിക്കുവാൻ
പ്രാർത്ഥന ദൈവത്തിൻ മുന്നിൽ വെച്ചു.

10 comments:

  1. എന്നിട്ട് പ്രാര്‍ത്ഥനകള്‍ സഫലമായപ്പോള്‍ എന്തുചെയ്തു?

    ReplyDelete
  2. അത് ശരി ഞാൻ ചോദിക്കാൻ വന്നപ്പൊഴേക്കും അജിത്തേട്ടൻ  കേറി ചോദിച്ചു കഴിഞ്ഞു. ഹ ഹ ഹ :)

    ReplyDelete
  3. പരസ്യത്തിൽ പറയുമ്പോലെ പ്രാർത്ഥിക്കുവാൻ ഓരോ നല്ല കാരണങ്ങൾ

    ReplyDelete
  4. Wonderful !!

    മകനെ പിരിഞ്ഞിരിക്കുന്ന ഒരു പ്രവാസിക്ക് Apt ആയ കവിത
    Really Touching!!

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. അജിത്തേട്ടൻ :) (പണിക്കർ ജി അജിത്തേട്ടൻ എന്നു വിളിക്കുമ്പോൾ ഞാനും വിളിക്കണമല്ലോ.)

    പണിക്കർ ജീ :)

    ബൈജു :)

    രാജാറാം :)

    ആദിൽ :)
    ബ്ലോഗ് വായിക്കാൻ വന്നതിനു എല്ലാർക്കും നന്ദി.

    ReplyDelete
  7. മനസ്സിന്റെ ഉള്ളിലായി
    താങ്കൾ കുറിചിട്ടതൊക്കെ
    ഒരിക്കലെങ്കിലും അവർ തിരിച്ചറിയട്ടെ !

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. മനസ്സിലെവിടെയോ ഒരു തേങ്ങല്

    ReplyDelete