tag:blogger.com,1999:blog-9559871.post115554914565780446..comments2024-01-05T14:19:57.495+05:30Comments on Suryagayatri സൂര്യഗായത്രി: ദിവ്യത്വംസു | Suhttp://www.blogger.com/profile/12407389693824421585noreply@blogger.comBlogger123125tag:blogger.com,1999:blog-9559871.post-1167127080309418372006-12-26T15:28:00.000+05:302006-12-26T15:28:00.000+05:30ഈ കഥ എന്റെ പോസ്റ്റിനു മുമ്പ് കണ്ടിരുന്നില്ല. നന്ന...ഈ കഥ എന്റെ പോസ്റ്റിനു മുമ്പ് കണ്ടിരുന്നില്ല. നന്നായിരിക്കുന്നു. ആള്‍ദൈവങ്ങള്‍ പെരുകുമ്പോള്‍ മലയാളി തങ്ങള്‍ അപചയത്തിന്റെ പടുകുഴിയിലേക്ക് എത്തുകയാണെന്ന് മനസ്സിലാക്കുന്നില്ല.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-9559871.post-1156991646337568892006-08-31T08:04:00.000+05:302006-08-31T08:04:00.000+05:30സഞ്ചാരീ...ഒരു മഹദ്വ്യക്തിയെയും -മദറുള്പ്പെടെ- ഇവ...സഞ്ചാരീ...

ഒരു മഹദ്വ്യക്തിയെയും -മദറുള്പ്പെടെ- ഇവിടെ ഞാന്‍ വിമര്‍ശിച്ചിട്ടില്ല; മറിച്ച് അവരെ എല്ലാം കുറിച്ച്, അവരുടെ ജീവിതത്തിലെ ത്യാഗങ്ങളെക്കുറിച്ച്, യാതൊന്നും അറിയാതെ വിമര്‍ശിക്കുന്ന സാമാന്യജനത്തിന്റെ വങ്കത്തത്തെയാണ് ഞാന്‍ വിമര്‍ശിച്ചത്. ഒരല്‍പ്പം ശ്രദ്ധിച്ചാല്‍ അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ. അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ കയ്പ്പിന്റെയും മധുരത്തിന്റെയും കാര്യം നമ്പ്യാര്‍ പറഞ്ഞതുപോലെ മധുരം ആരോ പറഞ്ഞാല്‍ മാത്രമേ വരൂ എന്നത് നന്നല്ല.

മദറിനു വിശുദ്ധയാകണമെങ്കില്‍, ചെയ്തുകൂട്ടിയ അത്ഭുതങ്ങളുടെ ലിസ്റ്റും സര്‍ട്ടിഫിക്കേറ്റും വേണമെന്നു താങ്കള്‍ (ഒരുപക്ഷേ) വിശ്വസിക്കുന്നുവെങ്കില്‍ ആ വിശ്വാസവും താങ്കളെ രക്ഷിക്കട്ടെ.

പരസ്പരവൈരികളെ സൃഷ്ടിക്കുന്ന ആരെയും ഇവിടെ പ്രതിപാദിച്ചില്ല; കള്ളനാണയങ്ങള്‍ രണ്ടുവാക്കര്ഹിക്കുന്നവരും അല്ല. പക്ഷേ, ജീവിച്ചിരുന്നപ്പോള്‍, ഏതാണ്ട് പന്ത്രണ്ടുപേര്‍ക്ക് മാത്രമാണ് യേശു നല്ലവനായിരുന്നത്. അന്നു കല്ലെറിഞ്ഞിട്ട് ഇന്നു വാഴ്ത്തുന്നതിനെക്കുറിച്ചാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.

അദ്ദേഹം ഇന്നു വന്നാലും നമ്മള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമോ?

ഞാന്‍ പോയാല്‍ മറ്റൊരു കാര്യസ്ഥനെ എക്കാലവും നിങ്ങളോടുകൂടി ഇരിപ്പാനായി അയച്ചുതരും (യോഹന്നാന്റെ സുവിശേഷം 14:16 ലാണോ അങ്ങനെ പറഞ്ഞത്? താങ്കള്‍ പറഞ്ഞപോലെ എനിക്കങ്ങനെ വിവരമൊന്നും ഇല്ല സുഹൃത്തേ)എന്നു പറഞ്ഞ സ്ഥിതിക്ക്...., -ദൈവപുത്രന് പച്ചമാംസവും രക്തവും ഉള്ള മനുഷ്യനായി വരാന്‍ പറ്റിയെങ്കില്‍- ആ കാര്യസ്ഥനും അങ്ങനെ വന്നിരുന്നുവെങ്കില്‍ എങ്ങനെ സ്വീകരിക്കും എന്നു ആലോചിച്ചുനോക്കുക.

അതറിയണമെങ്കില്‍ സ്വജീവിതത്തിലെ ത്യാഗത്തിലൂടെ, ചുറ്റുമുള്ളവരുടെയെങ്കിലും ആത്മാവില്‍ സ്ഥായിയായ പരിണാമം വരുത്തുന്ന ആത്മീയത ഉണ്ടോ എന്നന്വേഷിക്കുക.

മുട്ടുവിന്‍ തുറക്കപ്പെടും, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നല്ലേ ആ മഹാത്യാഗി നമ്മോട് പറഞ്ഞത്?Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-9559871.post-1156964793758271062006-08-31T00:36:00.000+05:302006-08-31T00:36:00.000+05:30പ്രിയപ്പെട്ട സാഹാ നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷി...പ്രിയപ്പെട്ട സാഹാ നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ എന്നു മാത്രമെ എനിക്കു പറയനൊള്ളു.ആദ്യമേ പറയട്ടേ ഞാന്‍ ഒരു ക്രിസ്ത്യാനി ആണ്. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപൊലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ എന്ന ആ വാക്യത്തില്‍ ക്രിസ്തുവിന്റെ സകല സുവിശേഷവും അടങ്ങിയിരിക്കുന്നു. ദൈവമണൊ എന്നു വിശ്വക്കുന്നതു സ്വന്തം കാര്യം... ഞാന്‍ എതിര്‍ക്കുന്നില്ല പക്ഷെ മറ്റുള്ളവര്‍ക്കു വേണ്ടി മരിക്കുന്ന ദൈവം ഈ കൊല്ലുന്ന കൊല്ലാന്‍ കൊടുക്കുന്ന പരസ്പം കൊല്ലിക്കുന്ന ഈ ആള് ....(ദൈവം എന്ന വാക്കു ഉപയൊഗിക്കന് പൊലും ഇവര്‍ അര്‍ഹരല്ല) കളെക്കാല്‍ എത്രയൊ ഭേദം ... പിന്നേ മദറിന്റെ കാര്യം സാഹയുടെ സര്റ്റിഫികേറ്റ്
വേണമെന്നു തൊന്നുന്നില്ല. കമന്റ് വയിച്ചട്ടു സാഹക്കു സ്വല്പം വിവരം ഉണ്ടന്നു തോന്നുന്നു അന്യൊഷിക്കു കണ്ടുപിടിക്കു....ajeeshhttps://www.blogger.com/profile/03840371345754437414noreply@blogger.comtag:blogger.com,1999:blog-9559871.post-1156792897040471792006-08-29T00:51:00.000+05:302006-08-29T00:51:00.000+05:30സൂ....സൂവിന്റെ സങ്കടം എനിക്കുമുണ്ട്..നമ്മളെഴുതുന്...സൂ....
സൂവിന്റെ സങ്കടം എനിക്കുമുണ്ട്..
നമ്മളെഴുതുന്നതിന്, നമ്മള് വിചാരിക്കാത്ത അര്‍ത്ഥതലങ്ങള്‍ സടകുടഞ്ഞെത്തുമ്പോള്....
എല്ലാവരെയും ഞാന്‍ അടച്ചാക്ഷേപിച്ചുവെന്നു സൂ പറഞ്ഞതും ഏതാണ്ട് അങ്ങനെതന്നെ. :)
ദൈവത്തെയും, ആള്‍ദൈവങ്ങളെയും ഞാന്‍ ആക്ഷേപിച്ചിട്ടില്ലല്ലോ സൂ?
ആദ്യത്തെ കമന്റില്‍ പല മഹദ്വ്യക്തികളോടും നമുക്കുള്ള സമീപനങ്ങളിലെ അനവധാനതയെ, അല്ലെങ്കില്‍ വങ്കത്തത്തെ ഞാന്‍ ആക്ഷേപിച്ചു, എന്നു പറഞ്ഞാല്‍ അത് ശരിയെന്നു പറയാം. നല്ലതല്ല എന്നു വേറൊരാള് പറഞ്ഞാല്‍ അയാളെക്കേറി വെറുക്കുന്ന സ്വഭാവം ഇല്ലാത്തത് നല്ലതുതന്നെ. അങ്ങനെ ആരെയെങ്കിലും വെറുക്കാന്‍ ഞാന്‍ പറഞ്ഞിട്ടുമില്ല.
രണ്ടാം കമന്റില്‍ വായിച്ച് തലചൂടാകേണ്ടതായി ഒന്നുമില്ല; സത്യമായ വാക്കിന് ചിലപ്പോള്‍ മാര്‍ദ്ദവം ഒരല്‍പ്പം കുറഞ്ഞുപോയിട്ടുണ്ടാവാം..

പിന്നെ സൂവിന്റെ കറിവേപ്പില കാണാറുണ്ട്. അതില്‍ എഴുതുന്നത്, ഇതേപോലെ തന്നെ നന്നാകുന്നുണ്ട്. :)

പിന്നെ ദില്‍ബൂ, ദില്ബുവിന്റെ സൂവേച്ചി എന്നെ അന്യനാക്കിയതു കണ്ടല്ലോ. :)

അതുകൊണ്ട്, നിങ്ങള്‍ സ്നേഹമുള്ളവര് വഴക്കിടേണ്ട.... :)Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-9559871.post-1156743360277696052006-08-28T11:06:00.000+05:302006-08-28T11:06:00.000+05:30എന്നാലും ദില്‍ബൂ, എന്റെ ഉണ്ണീ,അറിയുന്ന ഞങ്ങളെയൊക്...എന്നാലും ദില്‍ബൂ, എന്റെ ഉണ്ണീ,
അറിയുന്ന ഞങ്ങളെയൊക്കെ വിട്ട് അറിയാത്ത ഒരാളോട് ഞങ്ങളെപ്പറ്റി ആക്ഷേപം പറഞ്ഞല്ലോ. ഉരലില്‍ തന്നെ ഇരിക്ക്. ഇറങ്ങണ്ട. ഹിഹിഹി

എന്നാലും എന്റെ സു ചേച്ചീ.... എന്നെ വീണ്ടും... :(

ഇതില്‍ പ്രതിഷേധിച്ച് ഞാന്‍ ഇന്ന് ഉച്ചയ്ക്ക് 2 ചപ്പാത്തി കൂടുതല്‍ കഴിക്കുന്നതാണ്. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-9559871.post-1156738198545832482006-08-28T09:39:00.000+05:302006-08-28T09:39:00.000+05:30ഇത് ആദ്യം തന്നെ അങ്ങ് പറഞ്ഞാല്‍പ്പോരായിരുന്നോ?ആദ്യ...ഇത് ആദ്യം തന്നെ അങ്ങ് പറഞ്ഞാല്‍പ്പോരായിരുന്നോ?
ആദ്യത്തെ കമന്റ് ഇത്തിരി ആക്ഷേപം തന്നെ ആയിട്ടാ എനിക്ക് തോന്നിയത്. അതുകൊണ്ടാണ് മിണ്ടാതിരുന്നത്. ആരെങ്കിലും നല്ലതല്ലാന്ന് വേറൊരാള് പറഞ്ഞാല്‍ അയാളെക്കേറി വെറുക്കുന്ന സ്വഭാവം കാണിക്കാന്‍ എന്നെ കിട്ടില്ല. ദൈവത്തിന്റേയും സ്ഥിതി അതാണ്. വിശ്വസിക്കുവര്‍ വിശ്വസിക്കും, അല്ലാത്തവര്‍ വിശ്വസിക്കേണ്ട. ഇപ്പോ ആള്‍ദൈവങ്ങളെ പറഞ്ഞപ്പോഴും രണ്ടു പക്ഷം ആയി. ആള്‍ദൈവങ്ങളോടും എനിക്കൊരു വിരോധവുമില്ല. പക്ഷെ സ്വയം നന്നാവാന്‍ വേണ്ടി മറ്റുള്ളവരെ മുതലെടുക്കരുത് എന്നേ ഞാന്‍ പറഞ്ഞുള്ളൂ.

പിന്നെ, രണ്ടാമത്തെ കമന്റ് വായിച്ച് വായിച്ച് എന്റെ തല ചൂടായി. ഇതിലും ഭേദം കറിവേപ്പിലയില്‍ ഇടാന്‍ വല്ലതും ഉണ്ടാക്കുന്നതാ. കൂടെ തിന്നുകയും ചെയ്യാമല്ലോ. ഹി ഹി ഹി.

പിന്നെ കഥകളൊക്കെ 3-4 മിനുട്ട് കൊണ്ട് ആലോചിച്ച് 10-15 മിനുട്ട് കൊണ്ട് അടിച്ചുപടച്ചുവിടുന്നതാ. അതിലും സമയം ആലോചിച്ച് ഒരു കഥയും എഴുതിയിട്ടില്ല, ഇതുവരെ.
ഞാന്‍ കഥയ്ക്ക് ആലോചിയ്ക്കാത്ത അര്‍ത്ഥം കമന്റില്‍ കാണുമ്പോഴാണ് കുഴപ്പമായോ ദൈവമേ... ന്ന് കുറേ നേരം ആലോചിക്കുക. അപ്പോ തീരുമാനമെടുക്കും, അടുത്ത കഥ കുറേ ആലോചിക്കും എന്ന്. പിന്നെയും സ്ഥിതി പഴയതാവും. 3 മിനുട്ട്, 15 മിനുട്ട്, പിന്നെയും കമന്റ് കണ്ട് ആലോചന.

ഞാന്‍ എന്നെങ്കിലും നന്നാവുമോ എന്തോ?

(ഇല്ലാന്നുള്ള കോറസ് കേട്ടു. ഹി ഹി ഹി )

എന്നാലും ദില്‍ബൂ, എന്റെ ഉണ്ണീ,
അറിയുന്ന ഞങ്ങളെയൊക്കെ വിട്ട് അറിയാത്ത ഒരാളോട് ഞങ്ങളെപ്പറ്റി ആക്ഷേപം പറഞ്ഞല്ലോ. ഉരലില്‍ തന്നെ ഇരിക്ക്. ഇറങ്ങണ്ട. ഹിഹിഹി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1156710953703205352006-08-28T02:05:00.000+05:302006-08-28T02:05:00.000+05:30സൂ...അള്ളാഹുവിനെ മനപ്പൂര്‍വം വിട്ടതല്ല.പിന്നെ സൂ അ...സൂ...
അള്ളാഹുവിനെ മനപ്പൂര്‍വം വിട്ടതല്ല.
പിന്നെ സൂ അതു സൂചിപ്പിച്ചതിനാല്‍ ഒരല്‍പ്പം കൂടെ!

പിന്നെ എല്ലാവരെയും അടച്ചാക്ഷേപിച്ചുവെന്നു തോന്നിയോ? എങ്കില്‍ ക്ഷമിക്കുക. സൂ ഒരുപക്ഷേ ഉദ്ദേശിച്ചതിനും അപ്പുറത്തുള്ള മാനങ്ങള്‍ കഥയുടെ കമന്റുകളില്‍ കണ്ടതുകൊണ്ടാണ് പ്രതികരിച്ചത്.
എല്ലാ ആത്മീയതകളെയും അതിന്റെ വക്താക്കളെയും ഹോള്‍സെയില്‍ ആയി പുച്ഛിക്കുന്ന ചില പ്രതികരണങ്ങള്‍ അവയില്‍ ഉണ്ടെന്നും തോന്നി....
ആത്മീയ ആചാര്യര്‍ എല്ലാവരും, ആര്‍ക്കും ഓടിക്കയറാവുന്ന ചാഞ്ഞമരങ്ങളല്ല എന്നു പറയാനാണ് ഞാന്‍ ശ്രമിച്ചത്.

(ദില്‍ബൂ, സത്യം പറഞ്ഞവര്‍ക്കെല്ലാം ചാട്ടവാറും കുരിശും എന്നും ഉള്ളതായിരുന്നല്ലോ; സാരമില്ല! ദയാനന്ദസരസ്വതി സ്വാമിക്ക് വിഷം കൊടുത്തതിനും ന്യായം കണ്ട നാടാണ് നമ്മുടേത്! :) )
സെമിറ്റിക് മതങ്ങള്‍ എല്ലാം തന്നെ ഏകദൈവവിശ്വാസത്തിലധിഷ്ഠിതമാണല്ലോ.
ഇവയെക്കുറിച്ച് കമന്റാന്‍ ഭാരതീയര്‍ക്ക് അവകാശമില്ലെന്നും, നമ്മളെല്ലാം ബഹുദൈവവിശ്വാസികളും വിഗ്രഹാരാധകരും അതുകൊണ്ടുതന്നെ അധ:കൃതരുമാണെന്ന ഒരു മുന്‍ വിധി നമ്മെക്കുറിച്ചുണ്ട്. (ഇതില്‍ ചെറിയ പതിരില്ലായ്മ ഉണ്ടുതാനും)
എങ്കിലും നമ്മുടെ സാംസ്കാരികപൈതൃകത്തെക്കുറിച് സൂചിപ്പിച്ച് തിരിച്ചുവരാം.
വിവിധതരം ആസ്തികതയ്ക്കൊപ്പം, നാസ്തികതയെയും നമ്മള് വകവെച്ചുകൊടുത്തിരുന്നു. (ഉദാ: ചാര്‍വാകന്‍)അപ്പോള്‍ ഭൂതകാലത്തിന്റെ വിദൂരതയില്‍ എവിടെയോ ഈ ഏകദൈവവിശ്വാസത്തിനും ഇവിടെ സ്കോപ്പും കോപ്പുമുണ്ടായിരുന്നുവെന്നുറപ്പ്.
പിന്നീടെപ്പോഴോ മുള്ളും, മുരടും, മൂര്‍ഖന്‍പാമ്പും നമുക്ക് ദൈവങ്ങളായി. കൂടാതെ കൊച്ചുകൊച്ചു ജാതിക്ക് കൊച്ചുകൊച്ചു ദൈവങ്ങളുമായി.
ശൈവം, ശാക്തേയം, വൈഷ്ണവം, പിന്നെ ഇവയൂടെ ഉപവിഭാഗങ്ങളും. ഇവയുടെ പുരാണങ്ങള്‍ വായിച്ചാല്‍, ഒരു നാഴി വേരൊരു നാഴിയില്‍ കയറില്ല, എന്നപോലെ, ബഹുകേമം. അവ വായിച്ച് കണ്ഫ്യൂഷനായവര് ആരോ ആകണം, ഏതിനെ ആരാധിച്ചാലും എല്ലാം ഒന്നിലേയ്ക്ക് എന്ന മധുരമനോജ്ഞ ചപ്പടാച്ചി പടച്ചത്!
എല്ലാ നദികളും സമുദ്രത്തിലേയ്ക്കെന്നല്ലേ ന്യായം?
എന്നാല്‍ കെട്ടിക്കിടന്നു വറ്റുന്ന തടാകങ്ങളും നമ്മള് കാണണം.

അതു ചപ്പടാച്ചി അല്ലെങ്കില്‍ ശ്രീകൃഷ്ണപരമാത്മാവ് ഇങ്ങനെ പറയില്ല...
യാന്തി ദേവ വ്രതാന് ദേവാന്..
പിതൃയാന്തി പിതൃവ്രതാന്
ഭൂതാനിയാന്തി ഭൂതേജ്യാ
യാന്തി മദ് യജിനോ പിമാം

പിതൃവിനെ ആരാധിക്കുന്നവര്‍ പിതൃക്കളിലേയ്ക്കും ദേവനെ ആരാധിക്കുന്നവര്‍ ദേവനിലേയ്ക്കും, ഭൂതത്തിനെ ആരാധിക്കുന്നവര്‍ ഭൂതലോകത്തിലേയ്ക്കും എന്നെ ആരാധിക്കുന്നവര്‍ എന്നിലും എത്തുന്നു.
("ഞാന്‍" ദേവനല്ല, അല്ലെങ്കില്‍ ദേവനില്‍നിന്നു തുലോം വ്യത്യസ്തന് എന്നൊരു വ്യംഗ്യം കൂടെ അതില്‍ നമ്മള് കാണണം.)
നമുക്ക് അറിയപ്പെടുന്ന ഏകദൈവവിശ്വാസികളുടെ കാര്യത്തിലേയ്ക്ക് തിരിച്ചുവരാം.
കൂടെ നമ്മള് അറബികളുടെ ചരിത്രംകൂടിയറിയണം.
ഗതകാലസംസ്കൃതികള് എല്ലാം നദീതടസംസ്കാരങ്ങളായിരുന്നു, എന്നു അറിയാമല്ലോ.
എന്നാല്‍ യൂഫ്രട്ടീസ്-ടൈഗ്രീസ് സംസ്കൃതിയൊഴികെ അറബികള്‍ കച്ചവടസംസ്കാരത്തിന്റെ ആള്ക്കാര് ആയിരുന്നു. കാരണം, മണ്ണുചതിച്ച, ഒരു പുല്ലുപോലും മുളയ്ക്കാത്ത ആ നാടി, കാര്‍ഷികോത്പന്നങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിച്ചേ പറ്റുമായിരുന്നുള്ളൂ. സൂക്ഷ്മമായി പഠിച്ചാല്‍ അവരുടെ നിലനില്‍പ്പ്, മലബാര്‍ എന്നു അവര്‍ വിളിക്കുന്ന കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങളെ, അല്ലെങ്കില്‍ മലയാളിയെ ആശ്രയിച്ചിരുന്നു. പഴയ നിയമത്തില്‍ എവിടെയോ നമ്മുടെ കുരുമുളകിനെക്കുറിച്ച് പറയുന്നുണ്ടത്രേ.
ഇന്ന്, മലയാളിയുടെ എക്കോണമി അറബിയെ ആശ്രയിച്ചിരിക്കുന്നു.
ഈ 180 ഡിഗ്രി തിരിച്ചിലിനിടെ, നമുക്കെന്താണ് പറ്റിയത്?
വളരെ പതിയെ നമ്മുടെ നന്മകള് പലതും നമ്മള് കളഞ്ഞുകുളിച്ചു.
നമ്മെ നന്നാക്കാന്‍ വന്ന പലരെയും നമ്മള് അതിനേക്കാള്‍ "നല്ലത്" പഠിപ്പിച്ച് ഒരു വഴിക്കാക്കി.
ഗതകാലഭാരതത്തിന്റെ ഉജ്വലമായ ഉത്തുംഗത അശോകന്റെ ഭരണത്തില്‍ കാണാം. യുദ്ധത്തില്‍ കീഴടക്കിയതിനേക്കാള്‍ പതിന്മടങ്ങ് രാജ്യങ്ങള്‍ അദ്ദേഹം ബുദ്ധന്റെ വഴിയിലൂടെ, സ്നേഹത്തിലൂടെ, അഹിംസയിലൂടെ കിഴടക്കി.
എണ്ണൂറോളം വര്‍ഷം നമ്മെ ഏകോപിപ്പിച്ചു നയിക്കാന്‍ ബുദ്ധമതത്തിനായി. എന്നാല്‍, പഴയ "അനിക്സ്സ്പ്രേ" യുടെ പരസ്യത്തില്‍ പറയുമ്പോലെ, ഇന്നു ബുദ്ധമതത്തിന്റെ "പൊടിപോലുമില്ല, കണ്ടുപിടിക്കാന്‍!"

ഇന്നും അതു നിലനില്‍ക്കുന്ന ജപ്പാനും കൊറിയയും നമുക്ക് പാഠമാകണം.

വൈദികമതത്തിന്റെ കുടിലതകളില്‍ വളരെ കാര്യക്ഷമതയോടെ ബുദ്ധമതം തുടച്ചുനീക്കപ്പെട്ടു. കൂടെ ജാതീയതയുടെ ചീഞ്ഞ സംസ്കാരവും, തലമുറകളുടെ അടിമത്തവും... കാക്കയുടെ കയ്യില്‍ നിന്നു പരുന്തു തട്ടിപ്പറിച്ചുവെന്നപോലെ വൈദിക അടിമത്തത്തില്‍നിന്ന് ബ്രിട്ടീഷ് മേല്ക്കോയ്മയിലേയ്ക്കും നമ്മള് പോയി.
ഒരുപക്ഷേ അവര്‍ വന്നിരുന്നില്ലെങ്കില്‍ പരമോന്നത പദവിയെത്തിയ മലയാളിയെ -കെ ആര് നാരായണനെ- നമ്മള് പാടവരമ്പില്‍ കണ്ടേനെ...
ഈ ക്രമേണയുള്ള അധോഗതിക്ക് എന്താവാം കാരണം?
ഞാന്‍ വിശ്വസിക്കുന്നു... അത് ദൈവത്തിന്റെ വഴിയില്‍നിന്നുള്ള നമ്മുടെ അപചയത്തിന്റെ വിലയാണ് എന്ന്!
അറബികള്‍ അവര്‍ക്കു കിട്ടിയ വഴിയിലൂടെ ചരിച്ച്, അങ്ങനെ കിട്ടിയ ദൈവത്തിന്റെ കനിവായ പെട്രോളിലൂടെ ഒരു കാലത്തു അവര്‍ ഉപജീവനത്തിനു നമ്പേണ്ടിവന്ന നമ്മെ പരിചാരകരാക്കിയെന്നത് കാലത്തിന്റെ, പ്രകൃതിയുടെ അഥവാ ദൈവത്തിന്റെ തന്നെ ഒരു വികൃതിയല്ലേ?

പിന്നെ, എന്തെല്ലാം പറഞ്ഞാലും വ്യക്തിപരമായി സെമിറ്റിക് മതങ്ങളുടെ ദൈവസങ്കല്പ്പം എനിക്ക് അത്ര യോജിക്കാന്‍ പറ്റുന്നതല്ല. അവരുടെ ദൈവം, ഒരു ശിക്ഷകനായി അവതരിക്കുന്നു. അറിവിന്റെ കനി മനുഷ്യനു അപ്രാപ്യമാകണം എന്നും, പ്രാപ്യമായപ്പോള്‍ കടുത്ത ശിക്ഷയ്ക്കു വിധേയരാക്കിയെന്നും മറ്റും..

എന്റെ ദൈവം ആനന്ദചിന്മയനും, സകല ചരാചരങ്ങളെയും സമഭാവനയോടും ഉപാധികളില്ലാതെയും സ്നേഹിക്കുന്നവനും ആണ്.

ഭുമിയില്‍ തീ കൊടുത്തതിനു പ്രൊമിത്ത്യൂസിനെ ശിക്ഷിച്ച ദേവനെ ദൈവമായി ഞാന്‍ കൂട്ടുന്നില്ല.

മറിച്ച് ദൈവം പരമാണുവില്‍ തുടങ്ങി പരമാത്മസാക്ഷാത്കാരത്തിന്റെ വരെയുള്ള സമസ്തജ്ഞാനവഴികളും തുറന്നു തരുന്ന അപരിമേയ സ്നേഹത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ്. ജന്മാന്തരങ്ങളുടെ ഭാരതിയസങ്കല്പ്പം ഒരു ആത്മീയതുടെ ലോജിക് പണിയുന്നുണ്ട്.

ഏതെങ്കിലും ഒരു സൂക്ഷ്മലോകത്തിന്റെ അവകാശിയാകാന്‍ ഇവിടെ പട്ടിണികിടക്കാന്‍ പറയുന്ന വൈദിക ഹൈന്ദവത്തെയും എനിക്ക് അംഗീകരിക്കാന്‍ പറ്റുന്നില്ല.

കാരണം ശ്രീകൃഷ്ണപരമാത്മാവ് തന്നെ പറയുന്നു:

തേതം ഭുക്ത്വാ സ്വര്‍ഗലോകം വിശാലം
ക്ഷീണേ പുണ്യേ മര്‍ത്യലോകം വിശന്തി

അതായത് ആര്ജ്ജിതപുണ്യത്തിന്റെ തോതനുസരിച്ച് സ്വര്ഗലോക ലക്ഷുറികളില് ആറാടി പുണ്യം നശിക്കുമ്പോള്‍ തിരിച്ച് ഭൂമിയില്‍ നിപതിക്കുന്നു.
പിശുക്കി പണമുണ്ടാക്കി ഒരു ഹോളിഡേ ദിവാളികുളിച്ച് വീണ്ടും പട്ടിണി കിടക്കേണ്ടുന്ന ഒരു ദൈന്യത!
പുണ്യം ക്ഷയിച്ച ഒരു ജന്മം എങ്ങനെയാകും എന്നു പ്രത്യേകം പറയണോ?
നമുക്ക് നിത്യമായി കിട്ടാത്ത ഒരു ലോകത്തിന്റെ പകിട്ട് എന്തിന്?
അപ്പോള്‍ ഈ സ്വര്‍ഗ്ഗലോകം നമ്മുടെ ക്രെഡിറ്റ്ലിമിറ്റനുസരിച്ച് എന്തോ ഒക്കെ തരുന്ന ഒരു റിസോര്‍ട്ട് ആണെങ്കില്‍ നമ്മള് വേറെ സ്ഥലം അന്വേഷിക്കണം!
ഒരു ജന്മത്തില് ആര്‍ജ്ജിച്ച ഔന്നത്യത്തിന്റെ അപ്പുറത്തേയ്ക്ക് നമ്മെ എത്തിക്കുന്ന ഒരു നിത്യത ആവണം നമ്മുടെ ആത്മീയതയുടെ ലക്ഷ്യം എന്നു ഞാന്‍ വിശ്വസിക്കുന്നു.
അങ്ങനെ ക്രമാനുഗതമായി നമ്മെ ജ്ഞാനത്തിന്റെ നിത്യതയിലേയ്ക്കു നയിക്കുന്ന ഒന്നാണ് എന്റെ ഐഡിയല്‍ സ്പിരിചാലിറ്റി.

ആ നിലയ്ക്ക് അള്ളാഹു ഒരല്‍പ്പം സെമിറ്റിസം കലര്‍ന്ന ഒരു കണ്‍സെപ്റ്റ് ആണ്.
പക്ഷേ അതെന്തുമാകട്ടെ ഒരു വിശ്വാസം കലര്‍പ്പില്ലാതെ വേണം പിന്തുടരാന്.
ഇസ്ലാമിക സമ്പന്നത കുവൈറ്റിലും സഊദിയിലും മറ്റുമാണല്ലോ. അള്ളാഹു അല്ലാതെ മറ്റൊരാരാധ്യനില്ല എന്ന വാക്ക് അവരുടെ മുന്തലമുറകളെങ്കിലും നന്നായി പാലിച്ചിട്ടുണ്ട്. ഇന്‍ഡ്യയിലേയും, പാക്കിസ്ഥാനിലെയും, ബംഗ്ലാദേശിലെയും അനുയായികള്‍ കബറിടങ്ങളിലെ ആരാധനയുള്പ്പെടെയുള്ള അപചയങ്ങളിലാണ്. അവര്‍ തന്നെയാണ് മുസ്ലിങ്ങളിലെ ദരിദ്രരും എന്നത്, കാലാനുസാരിയായ ഒരു ആരാധനക്രമം, വിട്ടുവീഴ്ചയില്ലാതെ പിന്തുടരേണ്ടതിന്റെ ആവശ്യകതയല്ലേ കാണിക്കുന്നത്?
ഇസ്ലാമിനെക്കുറിച്ച് ഒത്തിരി പറയാം; പക്ഷേ അതിന്റെ സാംഗത്യമനുസ്സരിച്ചാവുന്നതാകും ഭംഗി!Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-9559871.post-1156657909447435582006-08-27T11:21:00.000+05:302006-08-27T11:21:00.000+05:30സൂവിന്റെ ചോദ്യത്തിന്റെ സാമൂഹികപ്രസക്തി വളരെ വലുതാണ...സൂവിന്റെ ചോദ്യത്തിന്റെ സാമൂഹികപ്രസക്തി വളരെ വലുതാണ്!
ഒപ്പം, ദില്ബുവിന്റെ ചോദ്യം കൂടുതല്‍ പ്രസക്തമാകുന്നു...
ഒരു ആത്മീയനേതാവ് എങ്ങനെയാകണം എന്ന നമ്മുടെ ആഗ്രഹമല്ലേ ഇവ?

നന്ദിയുണ്ട് സഹ ചേട്ടാ നന്ദിയുണ്ട്. ഞാന്‍ ഇത് പറഞ്ഞതിന് കിട്ടിയ അടികള്‍ കാരണം തണര്‍ത്ത ആസനത്തിന്മേല് ഒരു ഐസ് പായ്ക്ക് വെച്ച് ഇങ്ങനെ ഇരിക്കുകയായിരുന്നു. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-9559871.post-1156647943563287062006-08-27T08:35:00.000+05:302006-08-27T08:35:00.000+05:30സഹയ്ക്ക്,എല്ലാവരേയും അടച്ചാക്ഷേപിക്കുന്ന ആദ്യത്തെ ...സഹയ്ക്ക്,

എല്ലാവരേയും അടച്ചാക്ഷേപിക്കുന്ന ആദ്യത്തെ കമന്റ് കണ്ടു. ആക്ഷേപിച്ച എല്ലാവരേയും എനിക്ക് വിശ്വാസവും ബഹുമാനവും ഉണ്ട്. ഞാനെഴുതിയ കഥയില്‍ ദൈവങ്ങളായി നാടകം നടിക്കുന്നവരെപ്പറ്റിയേ പറഞ്ഞിട്ടുള്ളൂ. ദൈവങ്ങളേയോ സഹ പറഞ്ഞവരേയോ കളിയാക്കിയിട്ടില്ല. ദൈവത്തില്‍ എനിക്കെന്നും വിശ്വാസം ആണ്. സാഹ കമന്റില്‍ പറഞ്ഞ യേശു ആയാലും കൃഷ്ണന് ആയാലും, സാഹ പറയാത്ത അള്ളാഹു ആയാലും. കഥ നന്നായി എന്ന് പറഞ്ഞതില്‍ സന്തോഷം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1156628767007789322006-08-27T03:16:00.000+05:302006-08-27T03:16:00.000+05:30അനോണിക്ക് “സങ്കതി കത്തി” എന്ന് മനസ്സിലാക്കിയ സഹയ്ക...അനോണിക്ക് “സങ്കതി കത്തി” എന്ന് മനസ്സിലാക്കിയ സഹയ്ക്ക് നന്ദി. :)Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1156620777198303492006-08-27T01:02:00.000+05:302006-08-27T01:02:00.000+05:30സൂ....കഥ, കഥയായി, ഒരു നല്ല ആവിഷ്കാരമായി, അംഗീകരിക്...സൂ....
കഥ, കഥയായി, ഒരു നല്ല ആവിഷ്കാരമായി, അംഗീകരിക്കുന്നു. അഭിനന്ദനങ്ങള്‍! :)
(നമ്മള് ജീവിക്കുന്നതുതന്നെ ഒരു ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാലത്തിലാണെന്നല്ലേ വെയ്പ്പ്?)
വിഷയം ആള്ദൈവങ്ങളെക്കുറിച്ചായതുകൊണ്ട് പ്രതികരിക്കണം എന്നു തോന്നി...
എന്തായാലും, നമ്മുടെ അനോണിക്ക് "സങ്കതി കത്തി" എന്നു മനസ്സിലാവുന്നു... സന്തോഷം...
ദില്‍ബാസുരന്റെ വേറിട്ട ചിന്തകളും വളരെ നന്നാവുന്നുണ്ട്. (അടച്ചാക്ഷേപിക്കണോ എന്ന ചോദ്യം പ്രത്യേകിച്ച്...)
വക്കാരിമഷ്ടായുടെ ചോദ്യവും വളരെ പ്രസക്തമാണ്.
അതായത് ഈ ആള്‍ദൈവങ്ങളെക്കൊണ്ട് നമുക്ക് യാതൊരു പ്രയോജനവും ഇല്ലേ എന്ന്!
നമുക്ക് നമ്മുടെ മനസ്സിനപ്പുറം, മനസ്സിന്റെ പരിമിതികള്ക്കപ്പുറമുള്ളതെല്ലാം ഒരുതരം പ്രഹേളികകളാവുന്നുവോ?
സൂ പറയുന്നു സമാധാനം തരാന്‍ നല്ല സുഹൃത്തുക്കള്ക്കാവും എന്ന്!
കൂടാതെ എവിടെയൊക്കെയോ ഇവരുടെ സമാധാനയജ്ഞം എത്തിയിരുന്നെങ്കില്‍ എന്നും...
സൂവിന്റെ ചോദ്യത്തിന്റെ സാമൂഹികപ്രസക്തി വളരെ വലുതാണ്!
ഒപ്പം, ദില്ബുവിന്റെ ചോദ്യം കൂടുതല്‍ പ്രസക്തമാകുന്നു...
ഒരു ആത്മീയനേതാവ് എങ്ങനെയാകണം എന്ന നമ്മുടെ ആഗ്രഹമല്ലേ ഇവ?

നമ്മുടെ ആഗ്രഹങ്ങള്‍ നിവര്‍ത്തിച്ചു തരുന്നവര്‍ ദൈവമല്ല... മറിച്ച് ദേവനും ദേവിയും ആണ്.
ഒരു ദേവന് അല്ലെങ്കില്‍ ദേവി നമുക്ക് ആഗ്രഹപൂരണം നടത്തുമ്പോള്‍ യഥാര്‍ഥ ദൈവം നമ്മള് അര്‍ഹിക്കുന്നതോ, അല്ലെങ്കില്‍ നമ്മളെ നന്നാക്കാനുള്ള അനുഭവങ്ങളോ നല്കുന്നുവെന്നു അറിവുള്ളവര്‍ പറഞ്ഞുവെച്ചിരിക്കുന്നു.

എന്റെ ഒരു കൊളംബിയന്‍ സുഹൃത്ത് പറഞ്ഞ ഒരു കാര്യം ഓര്‍മ്മ വരുന്നു. കൊളംബിയയിലെ യുവജനത്തിന്റെ ബഹുഭൂരിപക്ഷം മയക്കുമരുന്നിന് അടിമകളാണത്രേ; ഇവര്‍ക്കു കൊടുക്കാന്‍ പുതിയ "മരുന്നു" ചേരുവകള്‍ ഉണ്ടാക്കുന്ന മാഫിയകള്‍ക്ക് വന്‍ ജനപ്രീതിയും, മറിച്ച് ഡീ അഡിക്ഷന് പ്രസ്ഥാനക്കാര്‍ക്ക് മരണവും എന്നതാണ് ഇന്നത്തെ സ്ഥിതി!

അതായത് ജനപ്രീതി അനുസരിച്ച് ചെയ്യുന്നതും നടക്കുന്നതും എല്ലാം നല്ലതാവണമെന്നില്ല! നമ്മുടെ ആഗ്രഹങ്ങള്‍ സാധിച്ചുതരുന്നവരെല്ലാം നല്ലവരാകണമെന്നും ഇല്ല! അപ്പോള്‍ ദൈവത്തെ നമ്മുടെ കൊച്ചുകൊച്ചു ഡെഫനിഷനുകളില്‍ നമ്മള് തളയ്ക്കാതെ ആ മഹാ ഇന്റെലിജന്സിനോടു നമോവാകം പറയുകയല്ലേ വേണ്ടത്?

ഇനി എന്റെ പ്രിയ അനോണി ചോദിച്ചതു പോലെ ദൈവം കല്ലിലും മരത്തിലും വാഴുമെങ്കില്‍, അവയേക്കാള്‍ എത്രയൊ ഉത്കൃഷ്ടമായ മനുഷ്യ ശരീരത്തില്‍ ആയിക്കൂടാ...?

അപ്പോള്‍ അങ്ങനെ ഒരു ആള്‍ദൈവം നമ്മുടെ മുന്നില്‍ വന്നാല്‍ മനുഷ്യനായിപ്പോയി എന്നു കരുതി നമ്മള് അവമതിക്കാമോ? അവരെ സശരീരത്തില് കാണുകയും മാനിക്കുകയും ചെയ്യുന്നത് വലിയ അപരാധമാണോ?
അതോ ആ ദേഹം വെടിഞ്ഞ് എത്രയോ നാളുകള്‍ക്ക് ശേഷമേ ഞാന്‍ മുന്നേ പറഞ്ഞ, പഴകുന്ന സ്കോച്ച് വിസ്കിയുടെ ഏറുന്ന വൈശിഷ്ട്യം ഇവര്‍ക്ക് നമ്മള് കൊടുക്കാന്‍ പാടുള്ളൂ എന്നുണ്ടോ?

ഇവര്‍ കള്ളനാണയങ്ങളെപ്പോലെ നമ്മെ കല്ലിനെയും മരത്തെയും ആരാധിപ്പിക്കുന്നില്ലെങ്കില്, അത്ഭുത വിദ്യകള്‍ കാട്ടി മയക്കുന്നില്ലെങ്കില്, നമ്മുടെ കൊച്ചു ആഗ്രഹങ്ങള്‍ സാധിപ്പിക്കാന്‍ കണ്ടതിനെയെല്ലാം ആരാധിപ്പിക്കുന്നില്ലെങ്കില്, മനസ്സിനപ്പുറമുള്ള നമ്മുടെ ആത്മാവില്‍ പരിവര്‍ത്തനങ്ങള്‍ വരുത്തുന്നുവെങ്കില്‍, അവര്‍ ആരാധ്യരല്ലാതെ മറ്റാരാകണം?

വിവേകാനന്ദ സ്വാമികള്‍ പറഞ്ഞു, മനുഷ്യന്റെ മുന്നില്‍ വരാന്‍ ദൈവമണിയുന്ന ഉജ്വല മുഖാവരണമാണ് ഗുരു എന്ന്...

കബീര്‍ദാസ് പറയുന്നു... ദൈവവും ഗുരുവും ഒരുമിച്ച് മുന്നില്‍ വന്നാല്‍ ഞാന്‍ ഗുരുവിനെയാദ്യം വണങ്ങും എന്ന്.
സശരീരികളായ ഗുരുക്കന്മാരൂടെ ശിഷ്യരായ ഇവരാരും അത്ര മണുക്കൂസുകളല്ലല്ലോ സൂ..?

നൂറു കള്ളനാണയങ്ങള്‍ക്കിടയില്‍ ഒരു പൊന്‍ നാണയം തിളങ്ങിയാല്‍ ആ തിളക്കം കാണാന്‍ നമുക്കെല്ലാവര്ക്കുമാവട്ടെ.

എന്തായാലും ഇത്ര ചിന്തോദ്ദീപകമായ ഒരു കഥയെഴുതിയ സൂവിനെ എന്റെ സ്നേഹമറിയിക്കട്ടെ.Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-9559871.post-1156326597807796122006-08-23T15:19:00.000+05:302006-08-23T15:19:00.000+05:30ജോ :|അനോണീ,നിങ്ങള്‍ രണ്ടാളും കൂടെ “അഹോരൂപമഹോ സ്വരം”...ജോ :|
അനോണീ,

നിങ്ങള്‍ രണ്ടാളും കൂടെ “അഹോരൂപമഹോ സ്വരം” കളിക്ക്യാ ല്ലേ? ഇവിടെ?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1156236221032031522006-08-22T14:13:00.000+05:302006-08-22T14:13:00.000+05:30:) Thank you, Joe.You said it!Human body is the mo...:) Thank you, Joe.
You said it!
Human body is the most wonderful thing God has created on earth.
So, let us hope He be seated in the best seat when He comes down.Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1156223103019009882006-08-22T10:35:00.000+05:302006-08-22T10:35:00.000+05:30അനോണിയേ,ഞാനൊന്നും തല്ക്കാലം വിചാരിക്കുന്നില്ല. ദൈ...അനോണിയേ,

ഞാനൊന്നും തല്ക്കാലം വിചാരിക്കുന്നില്ല. ദൈവം മനുഷ്യന് ആവുമോന്നും, മനുഷ്യരുടെ ഉള്ളില്‍ വന്ന് എന്നോട് മിണ്ടുമോന്നും ഒക്കെ. ഇനിയിപ്പോ മറ്റുള്ളവരെപ്പോലെ അനുഭവത്തില്‍ നിന്നു പഠിച്ചിട്ട് പറയാമെന്ന് വിചാരിച്ചാലും തല്ക്കാലം നടക്കില്ല. കഥ നന്നായി എന്ന് പറഞ്ഞതിനു നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1156221884526838492006-08-22T10:14:00.000+05:302006-08-22T10:14:00.000+05:30Su, story was good. Congrats!but.....People believ...Su, story was good. Congrats!
but.....
People believe their experiences.
It changes their lives. As experiences have no translation, others can not know until they pass through it.
Fakes are everywhere. It is up to us to keep away from them.
If God could stay in stones, why human body is not accessible to Him? Do you think it is impossible for God to stay in a human body and talk to you?Anonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1156128532132880622006-08-21T08:18:00.000+05:302006-08-21T08:18:00.000+05:30റീനി :) കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.റീനി :) കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1156112743837193602006-08-21T03:55:00.000+05:302006-08-21T03:55:00.000+05:30ബുലോഗസുന്ദരന്മാരേ സുന്ദരികളേ...സംഭവം തകര്‍ക്കുന്നു...ബുലോഗസുന്ദരന്മാരേ സുന്ദരികളേ...
സംഭവം തകര്‍ക്കുന്നുണ്ട്...
വായിച്ചിട്ട്, ഒരു ചില്ലറ കമന്റടിച്ചില്ലേല് ഉറക്കം വരില്ല എന്നു തോന്നി.
അതുകൊണ്ട്...
ഇവിടെ ചിലര്‍ക്ക് എല്ലാം കള്ളനാണയങ്ങളാണ്.
പലരും ആള്‍ദൈവങ്ങളും...
ഒരു ചെറിയ സംശയം....
ഈ ആള്‍ദൈവങ്ങള്‍ സ്കോച്ച് വിസ്കി പോലെയാണോ?
(സംഭവം സൊയമ്പനാകാന് കുറഞ്ഞതു 12 വര്‍ഷം.. പഴക്കമേറിയാല്‍ വീര്യം കൂടും!)
യേശുവിനു ദൈവമാകാന്‍ ഇരുന്നൂറു വര്‍ഷം വേണ്ടി വന്നുവത്രെ!
ഗാന്ധിജി ഇനിയും ആയിട്ടില്ല.
പിന്നെ മദര്‍.. അവര്‍ തൊലി വെളുത്തിരുന്നതുകൊണ്ടും വെളുത്തവര്‍ കേമി എന്നു പറഞ്ഞതുകൊണ്ടും കേമിയാവാതെ തരമില്ല. നമ്മുടെ പഴയ ആഢ്യന്മാര്‍ക്ക് ഒരു പൊട്ടന് കളി ഉണ്ടായിരുന്നു. വള്ളത്തോള്‍ എടുത്ത് സായിപ്പിനു കൊടുത്തു. സായിപ്പ്പ്പ് ബഹുകേമം എന്നു പറഞ്ഞപ്പോള്‍ കഥകളി കേമം ആയി...
പിന്നെ ആള്‍ദൈവം ഡെഫനിഷന്‍ 2
ഒരു മുതുകാടോ അല്ലെങ്കില്‍ മലയത്തോ ആകണം കക്ഷി..
അമ്മ വെള്ളം വീഞ്ഞാക്കി കൊടുക്കാന്‍ പറഞ്ഞപ്പോള്‍ വല്ലാതെ വിമ്മിട്ടപ്പെട്ട്, "അതിനു സമയം, ആയില്ല" എന്നു മകന്...
അമ്മയുണ്ടോ വിടുന്നു... നിന്റെ പെര്‍ഫോര്‍മന്‍സ് ഇപ്പോ വേണം എന്നു. ആ അമ്മ അല്ല, മഗ്ദലനക്കാരിയാണു മകന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ കണ്ടതു എന്നതും കൂട്ടിവായിക്കണം.

സിദ്ധി നായ്ക്കാട്ടം പൊലെ വര്‍ജ്ജിക്കണം എന്നു പരമഹംസര്‍... എന്താണാവോ കാരണം. ആര്‍ക്കറിയാം? ആല്ലെങ്കില്‍ ആര്‍ക്കുവേണം അതെല്ലാം. അവര്‍ പലതും പറയും. നമുക്കു സൗകര്യം പോലെ എടുക്കുക. എടുത്താല്‍ പൊങ്ങാത്തതു വഴിയില്‍ കളഞ്ഞേക്കുക..
ശ്രീ നാരായണഗുരു, എനിക്കൊരു കുഞ്ഞില്ലല്ലോ എന്നു കരഞ്ഞപ്പോള്‍, അതു സ്വാമി "പണ്ടേ വിചാരിക്കണമായിരുന്നു" എന്നു എത്ര സൗമ്യമായാണു നമ്മള് സ്വാമിയെ പഠിപ്പിച്ചത്?
നമുക്ക് വിവരമില്ലെന്നു ആരാണു പറഞ്ഞത്?
ഒരാള്‍ കാലി മേച്ചു നടന്നു... കണ്ടവന്റെ എല്ലാം കാലു പിടിക്കുന്നതിനു പകരം, നിങ്ങളുടെ കാലികള്‍ക്ക് പുല്ലു തരുന്ന ഗോവര്‍ദ്ധനപര്‍വതത്തെ പൂജിക്കാന്‍ അങ്ങേരു പറഞ്ഞതെന്തെ?
നാടു മുഴുവന്‍ പെണ്ണുപിടിച്ച ആ കള്ളന് നമുക്ക് എത്ര സ്വീകാര്യന്‍. ഇതേ കള്ളന് തന്നെയാണ് പാണ്ഡവകുലത്തിന്റെ അവസാന രാജ്യാവകാശി പരീക്ഷിത് എന്ന ചാപിള്ളയ്ക്കു ജീവന് തിരികെ കൊടുക്കാന്‍ വന്ന ഒരേ ഒരു നൈഷ്ഠിക ബ്രഹ്മചാരി! ജീവിച്ചിരുന്നപ്പോള്‍ കാലി മേയ്ക്കുന്ന അധ:കൃതന്! പച്ചവെള്ളം കൊടുത്തില്ല. സ്കോച്ച് പോലെ കുറെ കഴിഞ്ഞപ്പോള്‍ പതുക്കെ സ്വീകാര്യന്‍. കാലിമേച്ചു നടക്കുന്നവര്‍ പൂണൂലിടില്ലത്രേ. എന്നാലും നമുക്ക് ഒരു ഗമാലിറ്റി വെണ്ടേ. ഒരു പൂണൂല് പിടിപ്പിച്ചു. നന്നായി ചേരുന്നുണ്ട്! കാശുവരവും കേമം! ആള്ദൈവമല്ലല്ലോ, ആയിരുന്നേല്‍ ഒരു പെര്മിഷന് ഒക്കെ വേണ്ടിവന്നേനെ! ഇതാണ് സ്കോച്ച് വിസ്കിയുടെ ഗുട്ടന്‍സ്.
പിന്നെ ഇവരെല്ലാം നമ്മുടെ ചൊല്‍പ്പടിക്കു വേണം നില്ക്കാന്. ദൈവമോ, ആള്‍ദൈവമോ ആരുമാകട്ടെ, ഒന്നുകില്‍ നല്ല മാജിക് ഷോ വേണം. പണ്ടേ നമ്മുടെ മുന്നില്‍ പരീക്ഷ കാണിക്കാതെ നമ്മള് വിശ്വസിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ഒരു ഗസറ്റഡ് ഓഫീസറുടെ സര്ടിഫിക്കേറ്റ് വേണം. ചുരുങ്ങിയത് ഒരു ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സാക്ഷ്യപത്രം എങ്കിലും.... (പിന്നെ ചില മണുക്കൂസുകള്‍ എവിടെയും കാണും... യേശുവിന്റെ കൂടെയും പത്തു പന്ത്രണ്ടു മണ്ടന്മാര്! യെവന്മാരെന്തോ മറ്റുള്ളവരെപ്പോലെ പത്തിരുന്നൂറു കൊല്ലം കാക്കാതെ അങ്ങു വിശ്വസിച്ചു.. ശോ.. ഇങ്ങനെയും ഉണ്ടോ മണ്ടശ്ശിരോമണികള്‍?!)അല്ലാതെ ചുമ്മാ വലിഞ്ഞുകയറി വന്നു ദൈവമാണെന്നു പറയരുത്! ആരുമാകട്ടെ, പറഞ്ഞാല്‍ ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി, രാജകൊട്ടാരത്തില്‍... വിളിക്കാതെ.. എന്നു കവി പാടിയ പോലെ ആകും!Sahahttps://www.blogger.com/profile/15623430337770231465noreply@blogger.comtag:blogger.com,1999:blog-9559871.post-1155863809025745542006-08-18T06:46:00.000+05:302006-08-18T06:46:00.000+05:30മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു,മതങ്ങള്‍ ദൈവങ്ങളെ സൃഷ...മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു,
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടീച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മനുഷ്യദൈവങ്ങളെ സൃഷ്ടിച്ചു.

ഈ പ്രക്രിയയില്‍ എല്ലാവര്ക്കും ലാഭം..

സു, നല്ല കഥ. അഭിനന്ദനങ്ങള്‍!!!റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-9559871.post-1155709325080155192006-08-16T11:52:00.000+05:302006-08-16T11:52:00.000+05:30ഈശ്വരാ... രാജാവിനു കോപം വന്നോ? ഇവിടെ എല്ലാവരും ഒരു...ഈശ്വരാ... രാജാവിനു കോപം വന്നോ? ഇവിടെ എല്ലാവരും ഒരു തീരുമാനത്തിലെത്തി. നല്ലവരെ വിശ്വസിക്കുക. മനുഷ്യരായാലും, മനുഷ്യദൈവങ്ങളായാലും. തട്ടിപ്പ് കൊണ്ട് വെട്ടിപ്പ് നടത്തുന്നവരെ തിരിച്ചറിയുക. സമാധാനം കിട്ടുമെങ്കില്‍ സമാധാനിക്കുക. ഇല്ലെങ്കില്‍ സമാധാനം കിട്ടില്ലെന്ന് വിചാരിച്ച് സമാധാനിക്കുക. രാജാവിന് ഞങ്ങളുടെ ഒക്കെ തീരുമാനം മനസ്സിലായില്ലേ? ഇല്ലെങ്കില്‍ വീണ്ടും പറയാം. പിന്നെ.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1155699768473917102006-08-16T09:12:00.000+05:302006-08-16T09:12:00.000+05:30നൂറൊക്കെ മംഗളമായി പര്യവസാനിച്ചു.എല്ലാവരും ചിന്തിച്...നൂറൊക്കെ മംഗളമായി പര്യവസാനിച്ചു.എല്ലാവരും ചിന്തിച്ചു.പതിവുപോലെ തന്നെ ഒരു തീരുമാനവും ഇല്ലാതെ .ഉത്സവം കഴിന്ഞതിനു പിറ്റേദിവസം അമ്പല മുറ്റത്തെ കളത്തട്ടു പോലെ എല്ലാം ശൂന്യം.
“രാജാവിനു സ്വാഗതം. അതെ ചിലര്‍ കുഞ്ഞന്‍ നായരെപ്പോലെ പാവങ്ങള്‍ ആയിരിക്കും.”

ഈ മനുഷ്യ ദൈവങ്ങളുടെ ഭക്ഥ ശിരോമണികള്‍ സാധാരണ ഒരു ഭജനയും രണ്ടു പഴവും പിന്നെ തന്റെ പണക്കൊഴുപ്പിനു പറ്റിയ പൂരിയും കറി,ദോശയും സാമ്പാറും, പത്തിരിയും കിഴങ്ങു കറിയും ഇതൊക്കെ കഴിഞ്ഞു നല്ല ആല്മാക്കളായി വീട്ടില്‍ എത്തി നാളെ ചെയ്യാന്‍ പോവുന്ന ദുഷ്കര്‍മങ്ങള്‍ ഓര്‍ക്കാതെ ഭജ ഗോവിന്ദം പാടിയുറങ്ങും.
ദില്ബാസുരന് വീണ്ടും ഉരിയാടണമെന്നു പറഞ്ഞതുപോലെ തോന്നിയതിനാല്‍.
കുട്ടന് കൊണ്ടു വന്ന താളിയോലയിലേയ്ക്കു് വീണ്ടും ഒന്നു കൂടി കണ്ണാടി പായിക്കുകയാണു്.

Bhaja govindam Bhaja govindam govindam bhaja mudhamate Samprapte Sannihite Kale na hi Na Hi Raksati Dukrn Karne.

ഇതിന്റെ അര്‍ഥം ഇങ്ങനെ കൊടുത്തിരിക്കുന്നു.

o fool .When the appointed time comes(death) grammer -rules surely will not save you.

കുട്ടന് നായരെ,അപ്പോള്‍ ഇതും കൂടി പ്പര്ഞ്ഞ് ഇന്നത്തെ കളമെഴുത്തും പാട്ടും നിര്‍ത്താം.ഒവ്വോ.
St.Augustine said."Faith is to beleive what you do not see, and the reward of this faith is to see what you believe."

ശരി കുട്ടന് നായരേ ഭജ ഗോവിന്ദം ഭജ ഗോവിന്ദം ഗോവിന്ദം ഭജ മൂഢമതേ..
രാജാവു്രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-9559871.post-1155696993717157892006-08-16T08:26:00.000+05:302006-08-16T08:26:00.000+05:30സന്തോഷം :) അത്ഭുതം! ആശ്ചര്യം!എത്രയോ നാളത്തെ ബ്ലോഗി...സന്തോഷം :)

അത്ഭുതം! ആശ്ചര്യം!

എത്രയോ നാളത്തെ ബ്ലോഗിങ്ങിനു ശേഷം സൂര്യഗായത്രിയില്‍ ആദ്യമായി 100.

ഉമേഷ്ജിയുടെ പേരില്‍ ആണെന്ന് തോന്നുന്നു.

എല്ലാവര്ക്കും നന്ദി.

ഒന്നാം കമന്റു മുതല്‍ നൂറു വരെ കമന്റടിച്ചവര്‍ക്കും അതിനുശേഷം കമന്റ് വെച്ചവര്‍ക്കും എല്ലാവര്ക്കും നന്ദി.

എന്റെ ബ്ലോഗും അങ്ങനെ 100 കൊണ്ട് ധന്യമായി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9559871.post-1155690436350818112006-08-16T06:37:00.000+05:302006-08-16T06:37:00.000+05:30ശനിയന്റെയല്ലല്ലോ, ഭാഗ്യം!qw_er_tyശനിയന്റെയല്ലല്ലോ, ഭാഗ്യം!

qw_er_tySanthoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-9559871.post-1155688440059170912006-08-16T06:04:00.000+05:302006-08-16T06:04:00.000+05:30ഹിഹിഹി...സന്തോഷേട്ടന് ശനീടെ അപഹാരമാണ് (?)ഈയിടെ ആയി...ഹിഹിഹി...സന്തോഷേട്ടന് ശനീടെ അപഹാരമാണ് (?)ഈയിടെ ആയി. :)

qw_er_tyAnonymousnoreply@blogger.comtag:blogger.com,1999:blog-9559871.post-1155687582163341262006-08-16T05:49:00.000+05:302006-08-16T05:49:00.000+05:30ഫാഷന്‍ പോയി, ഫാഷന്‍ പോയി. അതുകൊണ്ടാ. അല്ലാതെ മുന്ത...ഫാഷന്‍ പോയി, ഫാഷന്‍ പോയി. അതുകൊണ്ടാ. അല്ലാതെ മുന്തിരി പുളിക്കുന്നതുകൊണ്ടൊന്നുമ്മല്ല. സത്യമായിട്ടും.

qw_er_tySanthoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-9559871.post-1155687126029599782006-08-16T05:42:00.000+05:302006-08-16T05:42:00.000+05:30അപ്പോള്‍ നിങ്ങളാരും അറിഞ്ഞില്ലേ? നൂറടിക്കുന്ന ഫാഷന...അപ്പോള്‍ നിങ്ങളാരും അറിഞ്ഞില്ലേ? നൂറടിക്കുന്ന ഫാഷന്‍ പോയി. അതല്ലേ ഞാന്‍ നേരത്തെ ഒന്നു വന്നു നോക്കിയിട്ട് പോയത്. അല്ലെങ്കില്‍ ഇവിടെ തന്നെ ചുറ്റിപറ്റി നിന്നേനെ. :)എന്നാല്‍ പിന്നെ സംവാദം തുടരട്ടെ.:)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.com