ആമ്പല്‍പ്പൂവേ...
ആകാശത്തമ്പിളി കാണുമ്പോള്‍ വിരിയുന്നൊ-
രാമ്പല്‍പ്പൂവാണു ഞാന്‍ കൂട്ടുകാരേ.
വിടരുന്നു ഞാനെന്നുമാ ദര്‍ശനം കിട്ടാനായ്,
കാത്തിരിക്കുന്നൂ പകലൊടുങ്ങാന്‍.
വാനത്തങ്ങമ്പിളി പാലൊളി തൂകുമ്പോള്‍,
നീരില്‍ വിടര്‍ന്നു ഞാന്‍ പുഞ്ചിരിക്കും.
മറയുന്നു മേഘത്തിന്‍ പിന്നിലായ് വല്ലപ്പോഴും,
പിന്നെയും വന്നു ചിരിച്ചീടുന്നു.
രാവൊടുങ്ങുമ്പോളമ്പിളി പോകുമ്പോള്‍
പാവമാം ഞാന്‍ വീണ്ടും കാത്തിരിക്കും.
ആമ്പല്‍ ചന്ദ്രനെ നോക്കി പാടുന്ന പ്രണയഗാനം,
കടത്തനാട്ട് മാധവിയമ്മ എഴുതിയത് ഇങ്ങനെ:- (കുറച്ചുവരികള്‍ മാത്രം)
അയ്യോ പിഴച്ചുപോയ് വയ്യാത്ത വാക്കുക-
ളിയ്യാമ്പല്‍ ചൊല്ലിപ്പോയല്ലലാലെ
പാലൊളിത്തേന്‍ പാറ്റിപ്പാരിടം പാടെ താന്‍
പാവനമാക്കുമെന്‍ പാരിജാതം
അന്ധയെന്നാക്ഷേപചിന്തയ്ക്കുപാത്രമായ്
ഹന്ത! ഭവിക്കയോ! ശാന്തം പാപം!
പ്രേമാഭിരാമനാമോമനതിങ്കളേ!
ഞാനിതാ മാപ്പിനായ്ത്താണിരപ്പൂ!
തെറ്റന്നപ്പൊന്മുഖം പ്രത്യക്ഷമാകാത്ത
തെറ്റന്നപ്പൊന്മുഖം പ്രത്യക്ഷമാകാത്ത
തെറ്റങ്ങേതല്ല ഞാന്‍ സമ്മതിച്ചു.
Labels: ആമ്പല്‍പ്പൂവ്, കുട്ടിക്കവിത.
19 Comments:
രാവൊടുങ്ങുമ്പോളമ്പിളി പോകുമ്പോള്‍
പാവമാം ഞാന്‍ വീണ്ടും കാത്തിരിക്കും.
പാവം.:)
ആദ്യ രണ്ടുവരികള്‍ മാറ്റിയെഴുതാമോ?
ബാക്കി മനോഹരമാണ്.
(വേണു ജി എടുത്തു പറഞ്ഞുകഴിഞ്ഞു.)
കൊള്ളാം.ഒരു ബാലരമ കവിത പോലെ തോന്നി.
മാധവിയമ്മയുടെയും താങ്കളുടെയും കവിതകള്‍ കൂട്ടികുഴച്ച് എഴുതിയത് എന്തിനെന്ന് മനസ്സിലായില്ല.(അമ്മാവന്മാരെ എന്നെ ഒന്നും ചെയ്യല്ലേ) :)
വേണു ജീ :) ആദ്യത്തെ കമന്റിന് നന്ദി.
സാല്‍ജോ :) അത് ബാക്കിയുള്ളതിനോട് യോജിക്കാന്‍ എഴുതിയതാണ്. അധികം മോശമില്ലല്ലോ?
വിനയന്‍ :) കവിതകള്‍ കൂട്ടിക്കുഴച്ചില്ല. ഞാനെഴുതിയ വരികള്‍ നിര്‍ത്തി ഫുള്‍സ്റ്റോപ്പിട്ട്, ഒരു ഫോട്ടോ വെച്ചിട്ടാണ് മാധവിയമ്മയുടെ കവിത എഴുതിയത്.
കവിതയും ഫോട്ടോകളും അല്പം കൂടി നന്നാക്കാന്‍ പറ്റുമായിരുന്നു എന്ന് തോന്നി :-)
കുറെ നാളായി ബ്ലോഗ്ഗില്‍ വന്നിട്ടു, പരീക്ഷയുടെ തിരക്കായിരുന്നു. നന്നായിട്ടുണ്ടു.....
ആമ്പല്‍പൂവേ.. മേഘപാളികളെ വകഞ്ഞുമാറ്റിഅവന്‍ വരും.
ഇരുളുവീണുതുടങ്ങുന്ന നിന്റെ വീഴ്സ്വപ്നങ്ങള്‍ക്കുമേലേ ആശ്വാസത്തിന്റെ പൂനിലാവൊഴുക്കാന്‍. മഴയൊടുങ്ങിയ ഒരു തണുത്തരാവില്‍ ഈ പ്രപഞ്ചമാകെ ഇരുള്‍ മൂടി കിടക്കുമ്പോല്‍ അവന്‍ വരും നിന്റെ മനസില്‍ ഒരു പൂനിലാ മഴതന്നെ അവര്‍ കോരിച്ചൊരിയും. ഒരു നനുത്ത മഴപോലെ. മഞ്ഞിന്റെ തുള്ളിപോലെ. മധുരമായ ഒരു ഓര്‍മ്മപോലെ. മനസുതുറക്കുന്ന ഒരു സ്പര്‍ശനം പോലെ.
കരളുകള്‍ പിളര്‍ക്കുന്ന ഈ കറുത്ത മേഘങ്ങള്‍ക്ക് അവനെ ഒരു രാത്രി മുഴുവന്‍ ഒളിച്ചുവയ്ക്കാനാവില്ല.
അവന്റെ ആമ്പല്പൂവ് ഇങ്ങനെ വിരിഞ്ഞ് ചിരിച്ചു തന്നെ നില്‍ക്കുക. ആമ്പല്‍ പൂവേ നിന്റെ പൂമുഖം വാടിയാല്‍ അവനെ മേഘങ്ങള്‍ വിഴുങ്ങും അവനില്ലാതെ ഭൂമി ഇരുട്ടിലാകും. അരുത്, ഈ പൂ ജന്മംതളരരുത്. ഇനിയും ഒരുപാട് നിറങ്ങളും സന്തോഷങ്ങളും സമ്മാനിക്കാന്‍ വേണ്ടി വിരിഞ്ഞു തന്നെ നില്‍ക്കുക.
മഴൊഴിഞ്ഞ് മേഘങ്ങള്‍ ഇടവേളയുടെ നളിനകാന്തികള്‍ പെയ്യിക്കുമ്പോള്‍
ആശയറ്റ ഭൂതലം അശാന്തിയില്‍ ഉഴറുമ്പോള്‍, ആകാശത്തിന്റെ നേര്‍ത്തപടലങ്ങള്‍ വകഞ്ഞു മാറ്റി ആ പൂനിലാചന്ദന്‍ വരും. ആമ്പല്‍പൂവുകളെല്ലാം അതിന്റെ പ്രഭാപൂരത്തില്‍ തിളങ്ങും. കാത്തിരിക്കാം.
ഹായ് സു, നല്ല ആശയവും, വരികളും .. ഇഷ്ടമായി.. സുവിന്റെ പഴയ കുറേ പോസ്റ്റുകള്‍ മിസ്സായി.. എല്ലാം പോയി വായിക്കട്ടേ...
സതീഷ് :) തിരക്കിട്ടായിരുന്നു ഫോട്ടോ എടുത്തത്. പകലായാല്‍ വാടിപ്പോകും. ഇനി പോകുമ്പോള്‍ ഒന്നുകൂടെ എടുക്കാം. ഉണ്ടെങ്കില്‍. വീട്ടിലെ കുളത്തില്‍ തന്നെയാണ്. കവിത ഇത്രേം പോരേ?
ശരണ്യ :) എന്ത് പരീക്ഷ? ഒക്കെ കഴിഞ്ഞല്ലോ. നന്നായി.
സമുദ്രഗുപ്തന്‍ :) ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റ് വെച്ചതിനും നന്ദി. ആമ്പലിനെ കാണുമ്പോള്‍ ഇപ്പറഞ്ഞതൊക്കെ അറിയിച്ചേക്കാം. ;)
കുഞ്ഞന്‍സേ :) ബാംഗ്ലൂരില്‍ എത്തിയോ? ഒക്കെ വായിക്കൂ.
മോശമില്ല. പക്ഷേ യോജിക്കുന്നില്ലെന്നേ.
വിനയന്‍ പറഞ്ഞതു കേട്ടില്ലേ? ബാലരമ കവിത പോലെയുണ്ടെന്ന്. ആദ്യ രണ്ടു വരികളാണ് അതിന്റെ കാരണക്കാരന്‍.
:)
:)
കുട്ടിക്കവിത എന്നു അടിയില്‍ എഴുതിയിട്ടുണ്ടല്ലോ.കുഴപ്പമില്ല.
സാല്‍ജോ :) ഇതൊരു കുട്ടിക്കവിത തന്നെയാണ്.
ദീപൂ :)
മുസാഫിര്‍ :) നന്ദി.
നല്ല വരികള്‍, ആശയവും..ചിത്രങ്ങളും ഇഷ്‌ട്മായി....
വായിച്ചിട്ടെനിക്കൊരു ഒഴുക്കുകിട്ടുന്നില്ല :(
കടത്തനാട്ട് മാധവിയമ്മ എഴുതിയതെന്തിനാണ് കൂട്ടത്തില്‍ നല്‍കിയിരിക്കുന്നത്? സത്യത്തില്‍ ആമ്പല്‍പ്പൂവിനെക്കുറിച്ചൊരു കവിതയെഴുതി, ഫോട്ടോ ചുമ്മാ ചേര്‍ത്തതാണോ? അതോ ഫോട്ടോയിട്ടിട്ട്, കുറച്ചു വരുകള്‍ ചുമ്മാ കുറിച്ചതോ?
--
ആകാശത്തമ്പിളി കാണുമ്പോള്‍
വിരിയുന്നൊരാമ്പല്‍പ്പുവാണു ഞാന്‍ (കൂട്ടുകാരേ).
മറയുന്നു മേഘത്തിന്‍ പിന്നിലായ് (വല്ലപ്പോഴും),
പിന്നെയും വന്നു ചിരിച്ചിടുന്നു.
(ബ്രാക്കറ്റിനുള്ളിലേത്) ചൊല്ലിനോക്കുമ്പോള്‍ അധികമായി നില്‍ക്കുന്നു.
പിന്നെ, ‘ദര്‍ശനം കിട്ടാനായ്’ എന്നൊക്കെ പ്രയോഗിക്കുന്നത് കുട്ടിക്കവിതകള്‍ക്ക് ചേരുമോ?
--
മയൂര :) നന്ദി.
ഹരീ :) സത്യത്തില്‍ കവിതയെഴുതി. ശരിയായില്ല അല്ലേ? വൃത്തവും താളവും ഒന്നും നോക്കിയില്ല. കുറച്ച് നീട്ടി ചൊല്ലി നോക്കൂ. ഒരു ദര്‍ശനം അല്ലേ ഉള്ളൂ കുട്ടിക്കവിതയില്‍ ചേരാത്തത്? ഫോട്ടോ ഉള്ളതുകൊണ്ട് അതും ഇട്ടേക്കാം എന്നു കരുതി. മാധവിയമ്മ എഴുതിയത് മനോഹരമായിട്ടില്ലേ? വായിച്ചത് പങ്കുവെച്ചേക്കാം എന്നു കരുതി. (ഇനി മുതല്‍ ഇത്തരം അബദ്ധങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കും. ;))
''മറയുന്നു മേഘത്തിന്‍ പിന്നിലായ്, പിന്നെയും വന്നു ചിരിച്ചീടുന്നു...''
:) നല്ല കവിത!
മാധവിയമ്മയുടെ പാട്ടും പിന്നെ സമുദ്രഗുപ്തന്റെ പാട്ടും കേട്ടപ്പോള്‍ എനിയ്ക്കും പാടാന്‍ തോന്നി, പണ്ടെങ്ങോ എഴുതിയ വരികള്‍; (ദേഷ്യം തോന്നല്ലേ!! :)
(രജനീയാമമൊന്നിലുണര്‍ന്നു ഞാനൊ-
രാമ്പല്‍പൂവായ് പൊയ്ക തന്‍ മാറില്‍
നിന്നെത്തി നോക്കിത്തിരഞ്ഞെന്‍ മാരനായ്,
ബ്ബ്രഹ്മമുഹൂര്‍ത മണി മുഴക്കം കേട്ടു,
മഞ്ഞു തുള്ളികള്‍ കേണുവിളിച്ചിട്ടും, പാതിരാപ്പൂവു-
കൈ കൂപ്പിക്കൊഴിഞ്ഞിട്ടും, നക്ഷത്ര മാലതന്‍
ദീപം തിരി താഴ്ത്തി, വിണ്ണി-
ന്നന്ത:പ്പുര വാതില്‍ മെല്ലെയടച്ചു, പി-
ന്നീറന്‍ മേഘങ്ങലാള്‍ തിരശ്ശീല താഴ്ത്തി-
യെന്‍ചന്ദ്രബിമ്പം മിഴിപൂട്ടി മയങ്ങി......:)
ചന്ദ്രന്‍ കള്ളനാണെന്നേ!!!
ധ്വനി :) നല്ല വരികള്‍.
Post a Comment
Subscribe to Post Comments [Atom]
<< Home