ചിരിയും കരച്ചിലും
ഒരു കരച്ചിലിനൊരു ചിരിയെന്ന് അറിവുള്ളവര്‍ പറഞ്ഞു തന്നു.
ഒരു ജന്മം മുഴുവന്‍ കരയേണ്ടി വന്നപ്പോള്‍,
അടുത്ത ജന്മത്തിലെ ചിരി സ്വപ്നം കണ്ടു.
അടുത്ത ജന്മം ചിരി തന്നെയായി.
ഞാനൊരു കോമാളിയായി.
ചിരിച്ചും ചിരിപ്പിച്ചും കഴിഞ്ഞു.
ഉള്ളിലെ കരച്ചിലിനെക്കുറിച്ച് പറയാനവര്‍ മറന്നുപോയിരുന്നത്രേ.
20 Comments:
സൂവേച്ചി...
ഇത്തവണ തേങ്ങ എന്റെ വകയാട്ടോ...
“ ഠേ! ” (പൊട്ടീന്നാ തോന്നണേ....)
“ഉള്ളിലെ കരച്ചിലിനെകുറിച്ച് പറയാനവര്‍ മറന്നുപോയിരുന്നത്രേ.”
അതല്ലേ നല്ലത്...ഉള്ളിലെ കരച്ചിലിനെ കുറിച്ച് എന്തിന്‍ മറ്റുള്ളവരേക്കൂടി അറിയിക്കണം...
:) സൂ, നന്നായിരിക്കുന്നു
ഒരുകരച്ചിലിനൊരു ചിരിയായിരുന്നെങ്കില്‍ ചിരിച്ചു ചിരിച്ചെണ്റ്റെ വയറുപൊട്ടിയേനെ...
:)
സൂ ചേച്ചി..നല്ല അര്‍ത്ഥമുള്ള വരികള്‍
മനുവിന്റെ കമന്റുംഇഷ്ട്ടായി.
:)
സൂ:) നല്ല എഴുത്ത്, ഒരു ജന്മം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും കഴിഞ്ഞെങ്കിലും ഒടുവില്‍ അതൊരു കരച്ചിലില്‍ അവസാനിച്ചു!. ഉള്ളിലെ കരച്ചിലിനെക്കുറിച്ചു പരയാന്‍ മറന്ന ദുഖത്തിന്‍റെ കരച്ചില്‍....! നന്നായി.
സൂ:)
കോമാളികളുടെ ഉള്ളു മുഴുവന്‍ വിങ്ങുന്ന വേദനയാണെന്ന് ഒരിക്കല്‍ സര്‍ക്കസിലെ കോമാളികളോട് സംസാരിക്കാന്‍ കഴിഞ്ഞപ്പോള്‍ ഞാനറിഞ്ഞു. കുടുംബത്തിന്‍റെ ഭാരം കുഞ്ഞു ശരീരത്തില്‍ പേറുന്ന കുള്ളന്മാര്‍ മുതല്‍ അവിടെയുണ്ടായിരുന്ന എല്ലാവര്‍ക്കും ഉണ്ടായിരുന്നു സ്വകാര്യ ദുഖങ്ങള്‍. അതെല്ലാം മനസ്സിന്‍റെ പിന്നാമ്പുറങ്ങളിലൊളിപ്പിച്ച് മുന്നിലെ സദസ്യരില്‍ ചിരിയുടെ അലകളുതിര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍. അതുപോലെ ജീവിതത്തിലും എത്രയെത്രപേറ് സ്വന്തം ദുഖങ്ങള്‍ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ സന്തോഷത്തിനായി അഭിനയിക്കുന്നു.
ചിന്തിപ്പിക്കുന്ന വരികള്‍. നന്നായി.
വായിച്ച് കഴിയുമ്പോള്‍ ഒരു നൊമ്പരം...നന്നായിട്ടുണ്ട്....
ആപ് കീ നാം ജോക്കര്‍
:)
നല്ല ചിന്ത
ഇഷ്ടമായി
ശ്രീ :) തേങ്ങാക്കമന്റിനു നന്ദി.
ഇക്കൂ :)
മനൂ :)
മെലോഡിയസ് :)
നവന്‍ :)
വിമല്‍ മാത്യു :) സ്വാഗതം. നന്ദി.
നന്ദൂ :) നന്ദി.
മയൂര :)
സാല്‍ജോ :)
അപ്പൂസ് :)
വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
ഒരു ചിരിക്കൊരു കരച്ചില്‍, ലളിതം, സുന്ദരം
:ആരോ ഒരാള്‍
സൂ,അടുത്ത ജന്മം അവളെ സ്ത്രീജന്മം സീരിയലിന്റെ സംവിധായികയാക്കി.പിന്നെ ദൈവം അവളെ ഭൂമിയിലേക്കു വിട്ടില്ല.:-)
ആരോ ഒരാള്‍ :)
മുസാഫിര്‍ :)
നന്നായീട്ടുണ്ട് സൂ.
മനുവിന്‍റ്റെ കമന്‍റ്റും ഉഗ്രന്‍.
സസ്നേഹം
ദൃശ്യന്‍
ചിലപ്പോഴെല്ലാം അങ്ങനെയാണ്..ചിന്തകള്‍ മനസിനെ കീഴ്പ്പെടുത്തും...നാമറിയാതെ വാക്കുകള്‍ക്കപ്പോള്‍ ഭംഗി കൂടും..
ഗായത്രീയേച്ചി
ഒരുപാട് ഇഷ്ടമായി
അഭിനന്ദനങ്ങള്‍
സൂചേച്ചി..കോമാളിയായാലും ചിരിതന്നെയാ നല്ലത്..കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും എന്നല്ലെ...
കുറേനാള്‍ ഞാന്‍ ഈ പരിസരത്തൊന്നും ഇല്ലായിരുന്നു..കാശിക്കുപോയതാ...എന്തുചെയ്യാം,പാതിവഴിയെത്തിയപ്പോഴേയ്ക്കും ഇങൊട്ടുതന്നെ ഓടിച്ചു വിട്ടു!!
സൂചേച്ചി ഇതുവരെ എഴുതിയതെല്ലാം വായിച്ചു തീര്‍ത്തുട്ടോ.
ദൃശ്യന്‍ :)
ദ്രൌപതീ :)
സോന :) തിരിച്ചുവന്നത് നന്നായി.
സു
കൊള്ളാം
ചെറിയ - വലിയ കഥ...
----------------------
ചിരിച്ചും ചിരിപ്പിച്ചും കരഞ്ഞും കരയിപ്പിച്ച് പാവം മനുഷ്യന്‍ അഷ്ടിക്ക് വക കണ്ടെത്തുന്നു.(ഉദര നിമിത്തം)
വിനയന്‍ :) നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home