Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, September 22, 2014

ഓം ഗണേശായ നമഃ

സാംഗ്ലിയിൽ പണ്ടൊരിക്കൽ പോയിരുന്നു. കൂട്ടുകാരിയുടെ കൂടെ. ഇപ്പോ ഒന്നൂടെ പോണമെന്നു തോന്നി. പോകാൻ പറ്റി.  സന്തോഷമായി. അന്നു ക്യാമറ എടുക്കാഞ്ഞതുകൊണ്ടു നിങ്ങൾ രക്ഷപ്പെട്ടു. പക്ഷെ ഇനി മുതൽ അതല്ല സ്ഥിതി.






സാംഗ്ലി ഗണപതി ക്ഷേത്രം. അതിന്റെ കവാടം. (സാംഗ്ലി, മഹാരാഷ്ട്ര.)




 ഉള്ളിലെ കാഴ്ച. ഉള്ളിൽ ക്യാമറ അനുവദിക്കില്ലെന്നു കാവൽഭടൻ പറഞ്ഞു. ഇവിടെനിന്നു എത്ര വേണേലും എടുത്തോന്നു പറഞ്ഞു. എനിക്കാവുന്നതുപോലെയൊക്കെ ആഞ്ഞുപിടിച്ച് എടുത്തു. എന്റെ ബ്ലോഗ് നോക്കുന്നവരെയൊക്കെ കാണിക്കാൻ എടുക്കുന്നതല്ലേന്നു വിചാരിച്ചു. അവരെന്നോട് “ഹും നീയെടുത്തോ...നിന്റെ ചിത്രങ്ങളൊക്കെ കണ്ട് ഞങ്ങൾ എന്നും നിന്നോടു ക്ഷമിച്ചിട്ടുണ്ടല്ലോ, ഇനീം ക്ഷമിക്കും” എന്നു പറയുന്നതോർത്തപ്പോൾ എടുത്തു. ഇങ്ങനെയൊക്കെ ആയി.



ഇത് വഴീലു കണ്ട പുഴ. ബസ്സിൽനിന്നു ക്ലിക്കിയതാ. പരീക്ഷണം വിജയിച്ചു. ഇനീം ഇങ്ങനെയൊക്കെ ഓരോന്നും എടുത്ത് വരാം ട്ടോ. ;) 


 ഇതാണ്  മിസൽ. ബ്രഡ്ഡാണോ പാവ് (ബൺ) ആണോ ഇതിന്റെ കൂടെയുണ്ടാവുക എന്നു ചോദിച്ചപ്പോൾ ഹോട്ടലിലെ ചെക്കൻ പറഞ്ഞു. ബ്രഡ് തന്നെയാണെന്ന്. മിസൽ ഓർഡർ ചെയ്താൽ ബ്രഡ്, സേവയും മിക്സ്ചറും എല്ലാം കൂടെയുള്ളൊരു മിക്സ്, ഗ്രീൻപീസ് കറി (ഒരു വെള്ളം), കൊറച്ച് ഉള്ളി, നാരങ്ങ. അതൊക്കെ ഞാൻ ചോദിച്ചു മനസ്സിലാക്കി. എന്നിട്ട് ശുക്രിയ പറയ്യേം ചെയ്തു.


സ്വന്തം വണ്ടീൽ പോകുന്നതുപോലെയല്ല, ബസ്സിലും ട്രെയിനിലും കാളവണ്ടീലും ഒന്നും പോകുന്നത്. യാത്രാവിവരണം എഴുതണംന്നുണ്ടായിരുന്നു. ഒരു മൂഡില്ല. (ഹാവൂ...നന്നായി...എന്നല്ലേ? ഹും...).

Labels: