എന്തെങ്കിലുമൊക്കെയാണ്
പുതുവർഷം ഇങ്ങെത്തിപ്പോയി. കഴിഞ്ഞ കൊല്ലം പെട്ടെന്നങ്ങു പോയി അല്ലേ? എന്നാലും എല്ലാരും പലപല കാര്യങ്ങൾ ചെയ്തു തീർത്തിട്ടുണ്ടാവും അല്ലേ? ഇനിയിപ്പോ ബാക്കിയൊക്കെ അടുത്തവർഷം ചെയ്യാം. അല്ലാണ്ടിപ്പോ എന്തു പറയാൻ. ഒന്നും പിന്നേയ്ക്ക് വയ്ക്കരുതെന്നൊക്കെയാണ്. പക്ഷേ...പിന്നേയ്ക്കും ബാക്കിയുണ്ടാവും. ക്രിസ്തുമസ് വരുന്നുണ്ട്. കേക്ക് ഉണ്ടാക്കണംന്നൊക്കെ വിചാരിക്കും. അതു വെറും വിചാരം ആയിപ്പോവും. ആരെങ്കിലുമൊക്കെ ഉണ്ടാക്കിവെച്ചത് തിന്നാലും മതിയല്ലോ. അല്ലേപ്പിന്നെ എല്ലാരും കൂടെ ഉണ്ടാക്കി എല്ലാരും കൂടെ തിന്നണം...ഹും...
എന്റെ ബ്ലോഗ് ഇത്രേം കാലം സഹിച്ച എല്ലാർക്കും നന്ദി. നിങ്ങളെയൊക്കെ മുഷിപ്പിക്കാണ്ട്, നല്ല നല്ല പോസ്റ്റുകൾ മാത്രേ ഇടൂന്നൊക്കെ വിചാരിക്കും. വായയ്ക്ക് തോന്നിയത് കോതയ്ക്ക് പാട്ട് എന്ന രീതീൽ പോസ്റ്റുകൾ ഇടും. ;) ‘എന്നെങ്കിലും നന്നാവുമായിരിക്കും’ എന്ന പ്രതീക്ഷേൽ നിങ്ങൾ വായിച്ചോണ്ടിരിക്കും. പ്രതീക്ഷയാണല്ലോ മനുഷ്യനെ ജീവിക്കാൻ പോലും പ്രേരിപ്പിക്കുന്നത്. ;)
എനിക്കു തോന്നുന്നതൊക്കെ ഒരു ലേഖനം പോലെ എഴുതിയാലോന്ന് വിചാരിച്ചാണ് തുടങ്ങിയത്. നിങ്ങളുടെയൊക്കെ സ്നേഹം കാണാണ്ടുപോകരുതല്ലോന്ന് വിചാരിച്ച് ചുരുക്കി. അടുത്ത കൊല്ലം നല്ല നല്ല കാര്യങ്ങളുമായി വരാം. (ദൈവം സഹായിച്ചാൽ).
ഞാൻ ബ്ലോഗ് തുടങ്ങിയത് എഴുതാനാണ്. അതുകൊണ്ട് എനിക്ക് എന്തെങ്കിലുമൊക്കെ എഴുതാൻ ഒരു മടിയും ഇല്ല. നിങ്ങൾക്ക് സമയവും സൌകര്യവും ഉണ്ടെങ്കിൽ, വേണെങ്കിൽ വായിക്കുക. അല്ലാണ്ട് പുച്ഛിക്കരുത്.
എല്ലാവർക്കും ക്രിസ്തുമസ് - പുതുവത്സരാശംസകൾ.
Labels: എന്റേതല്ലേ...