Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, February 21, 2017

അതാണ്

അങ്ങനെ ഇക്കൊല്ലത്തെ രണ്ടാമത്തെ മാസം തീരാൻ പോകുന്നു. വെറുതെ സമയം കളയുകയൊന്നുമല്ലെങ്കിലും ചെലപ്പോ തോന്നും, എന്തെങ്കിലും കാര്യായിട്ട് ചെയ്യണംന്ന്. ഒന്നും ചെയ്യുന്നില്ലെന്നുമാത്രം. എന്തൊക്കെ വേണേൽ ഇവിടെ എഴുതിക്കൂട്ടാം. എന്തിനൊക്കെ എതിരെ പ്രതികരിക്കാം. എന്തൊക്കെ അഭിപ്രായങ്ങൾ പറയാം. എന്നിട്ട് ചെയ്യുന്നതോ. വെറുതെ എപ്പഴെങ്കിലും വന്ന് രണ്ടു വാക്കും പറഞ്ഞുപോകും. പക്ഷെ, അതെങ്കിലും ഉണ്ടല്ലോന്നാണ് ആശ്വാസം. തീരെ മിണ്ടണ്ടാന്നു തോന്നിയാലെന്തായിരിക്കും! അതായിരിക്കും നല്ലത് എന്നല്ലേ നിങ്ങളുടെയൊക്കെ അഭിപ്രായം. ഹും...അതു നടന്നതുതന്നെ. എനിക്കു ചറപറാന്നു പറയാനുണ്ട്. പറയാൻ തൽക്കാലം തോന്നുന്നില്ല. അത്രമാത്രം. എല്ലാവരും സുഖമായിട്ടിരിക്കുന്നുവെന്നു കരുതുന്നു.

Labels: