അല്ല പിന്നെ!
വെയിൽ നല്ല ഉഷാറിലാണ്. കഴിയുന്നത്ര മനുഷ്യരെ വെറുപ്പിക്കുന്നു. മഴ പെയ്താ മതിയായിരുന്നു എന്ന് എല്ലാരെക്കൊണ്ടും പറയിപ്പിക്കുന്നു. മഴ വന്നാ എല്ലാർക്കും എന്നെയൊന്നു കണ്ടാമതിയെന്നാവും, ഞാനിവിടെയുള്ളപ്പോൾ ആർക്കും വിലയില്ലെന്നു സങ്കടപ്പെടുന്നു. എന്ത് വെയിൽ, ഇതൊക്കെയെത്ര കണ്ടതായെന്ന മട്ടിലും കുറേ മനുഷ്യന്മാരു നടക്കുന്നു. അവരെയൊക്കെ കാണുമ്പോഴാണ്, എന്തിന് വെറുതെ വേവലാതിപ്പെടുന്നു, അവരെപ്പോലെയൊക്കെ ഉഷാറായിട്ടങ്ങു ജീവിച്ചൂടേ എന്നു തോന്നുന്നത്. ചക്കക്കാലം, മാങ്ങാക്കാലം. അതൊരുവഴിക്കു നടക്കുന്നു.
സഖാവ് എന്ന സിനിമ കണ്ടു. ഇഷ്ടപ്പെട്ടു. സിനിമയൊക്കെ ഇറങ്ങുന്നയന്നു കാണുന്ന ഒരു കാലം ഉണ്ടായിരുന്നു. അതു തിരിച്ചുപിടിച്ചു. അതിന്റെ ഒരു സന്തോഷം തോന്നുന്നുണ്ട്.
ഒരു ഏപ്രിൽ കൂടെ തീരാൻ പോകുന്നു.
Labels: സന്തോഷങ്ങളും ദുഃഖങ്ങളും