മഴ തന്നെ മഴ
അപ്പോൾ അങ്ങനെയാണ് കഥ. അതായത് നല്ല മഴയാണല്ലോ. അവിടെയും മഴ. ഇവിടെയും മഴ. എവിടെയും മഴ. മഴയായതുകൊണ്ട് പുറത്തിറങ്ങാൻ പറ്റാത്തോണ്ട് കുറേ വായിക്കാംന്നു വിചാരിക്കും. അതൊക്കെ വെറും വിചാരമാണെന്നു മാത്രം. മഴേം നോക്കിത്തന്നെ സമയം പോകും. നിങ്ങളു വിചാരിക്കും ഗൌരവമായിട്ടെന്തെങ്കിലും എഴുതാംന്നു പറഞ്ഞിട്ട് പിന്നേം മഴേം കൊണ്ടു വന്നല്ലോന്ന്. പക്ഷെ മഴ പാവമാണല്ലോ.
എനിക്കു നിങ്ങളോടൊന്നും വേറെ ഒരു ചുക്കും പറയാനില്ല. ഹും...
നിങ്ങളൊക്കെ നല്ല നല്ല സിനിമകൾ കാണുന്നവരും നല്ല നല്ല പുസ്തകങ്ങൾ വായിക്കുന്നവരും ഒരുപാടൊരുപാട് യാത്ര ചെയ്യുന്നവരും ആണല്ലോ. ഒരു പാവം വീട്ടമ്മ എങ്ങനെ നിങ്ങൾക്കൊപ്പം നിൽക്കും!
Labels: ലേബലില്ല