മൂന്ന്
കൂട്ടുകാർക്ക്,
പ്രിയപ്പെട്ട കൂട്ടുകാർക്ക് എന്ന് സംബോധന ചെയ്തില്ലെങ്കിൽ ആരും പരിഭവിക്കില്ലല്ലോ അല്ലേ? എന്റെ കൂട്ടുകാരൊക്കെ എനിക്കു പ്രിയപ്പെട്ടവരാണ്. മാർച്ച് മാസം ആയി. ചൂടു തുടങ്ങി, മഴ തുടങ്ങി. ഇതൊക്കെത്തന്നെ. പലരും ഒഴിവുകാലയാത്രകൾ പ്ലാൻ ചെയ്തും തുടങ്ങി. അല്ലേ? വായന അത്ര ഉഷാറായിട്ടില്ല. അതുകൊണ്ട് അതിനെക്കുറിച്ചൊന്നും എഴുതാനില്ല. വല്യ യാത്രകളൊന്നും ചെയ്തില്ല. അതുകൊണ്ട് അതിനെക്കുറിച്ചും പറയാനില്ല. പിന്നെ സിനിമ. അതുണ്ട്. പക്ഷെ, പിന്നെയെപ്പഴെങ്കിലും എഴുതാം.
നമ്മളെ അറിയുന്നവരോട്, മനസ്സിലാക്കുന്നവരോട് ഒന്നും പറയേണ്ട കാര്യമില്ലെന്നും, നമ്മളെ അറിയാത്തവരോട്, തെറ്റിദ്ധരിച്ചുകൊണ്ടിരിക്കുന്നവരോട് ഒന്നും പറഞ്ഞിട്ടു കാര്യമില്ലെന്നും ആരായിരിക്കും ആദ്യം പറഞ്ഞിട്ടുണ്ടാവുക?
എന്തായാലും എല്ലാവർക്കും ദൈവം നല്ലതുമാത്രം വരുത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. :)
Labels: 2018