അത്രേള്ളൂ
കേരളം വെള്ളപ്പൊക്കദുരിതത്തിൽ നിന്നും കരകയറിക്കൊണ്ടിരിക്കുകയാണ്. പലനാട്ടിൽ നിന്നും ജനങ്ങൾ സഹായങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. എല്ലാ നല്ല മനസ്സുകൾക്കും ഒരു മലയാളി എന്ന നിലയിൽ ഞാൻ നന്ദി പറയുന്നു. അവരെന്റെ ബ്ലോഗ് കാണുന്നില്ലെങ്കിലും, ദൈവം അതൊക്കെ കാണും. നന്ദിയില്ലായ്മ കാണിച്ചു എന്നു തോന്നരുതല്ലോ.
പിന്നെ? എന്തൊക്കെയുണ്ട് വിശേഷംസ്? എല്ലാവർക്കും സുഖം തന്നെയല്ലേ? ഞാനോ?...ഓ...അങ്ങനെയൊക്കെയങ്ങ് പോകുന്നു. അപ്പോ ശരി. നിങ്ങളൊക്കെ ഭയങ്കര തെരക്കിലായിരിക്കുമല്ലോ. ശല്യം ചെയ്യുന്നില്ല.
Labels: 2018