അപ്പോ ശരി
ബൂലോക കൂട്ടുകാർക്കൊക്കെ സുഖമെന്നു കരുതുന്നു. എല്ലാവരും തിരക്കിലായിരിക്കുമല്ലോ അല്ലേ? പിന്നെ, എന്തൊക്കെയാണ് വിശേഷങ്ങൾ? ഇപ്പോ ആരും മീറ്റും ഈറ്റും ഒന്നും നടത്താറില്ലേ? ഏയ്...വന്നു കാണാൻ വേണ്ടീട്ടൊന്നുമല്ല. വെറുതെ ഒരു ലോഗ്യം ചോദിച്ചതാണ്. ഇവിടെ പ്രത്യേകിച്ചൊന്നുമില്ല. വല്യ യാത്രകളൊന്നുമില്ല. പുസ്തകം വായന ഉപേക്ഷിച്ചിട്ടൊന്നുമില്ല. സിനിമയും. ബ്ലോഗും ഉപേക്ഷിച്ചിട്ടില്ല. ബൂലോഗത്തിലെ ആരേയും മറന്നിട്ടുമില്ല.
യാത്രകളെക്കുറിച്ച്, വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച്, സിനിമകളെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് ഒക്കെ ഇനിയും പഴയപോലെ എഴുതണമെന്നൊക്കെയുണ്ട്. തൽക്കാലം സാധിക്കുന്നില്ല. അപ്പോ ശരി. നിങ്ങളെയൊന്നും ബോറടിപ്പിക്കുന്നില്ല.
എല്ലാവരും സന്തോഷമായും സുഖമായും ഇരിക്കൂ.
Labels: 2018