എന്തൊക്കേണ്ട്?
പ്രിയപ്പെട്ട കൂട്ടുകാരേ, (ന്നു വിളിക്കുമ്പോ ആരെങ്കിലും കേൾക്കുന്നുണ്ടോന്ന് എനിക്കു സംശയമൊന്നുമില്ല. ആരെങ്കിലുമൊക്കെ കേൾക്കും. കേട്ടില്ലാന്നു നടിക്കും. ഹും.)
അങ്ങനെ 2019 ലെ രണ്ടാം മാസം കഴിയാനായി. ഇത്രേം ദിവസം നിങ്ങളൊക്കെ എന്തുചെയ്തു എന്നു ഞാൻ ഉറക്കെയുറക്കെ ചോദിക്കുകയാണ്. എന്നോടു ചോദിക്കണ്ട. ദൈവസഹായത്താൽ ഞാൻ നല്ല ഉഷാറോടെ ഇരിക്കുന്നു. പിന്നെ, തലവേദന, കാലുവേദന, മുട്ടുവേദന. അതൊക്കെ പ്രായമായേന്റെ ആണ്. ;) പ്രായം ഇത്രേം ആയിട്ടും അതൊന്നും സ്വഭാവത്തിൽ കാണിക്കുന്നില്ലല്ലോന്ന് ആരേലും ചോദിക്കേനു മുമ്പ് സ്ഥലം കാലിയാക്കട്ടെ. അപ്പോ ഒക്കെ പറഞ്ഞതുപോലെ. മാർച്ചിൽ തീർച്ചയായും (എന്റെ കാഴ്ചപ്പാടിലെ) നല്ലൊരു പുസ്തകം, നല്ലൊരു സിനിമ, എന്നിവയെക്കുറിച്ചെഴുതും. യാത്ര....മാർച്ചല്ലേ...വെയിലല്ലേ. വയ്യാാ....
എല്ലാർക്കും സ്നേഹം. (അഭിനയാണ്. കാര്യായിട്ടെടുക്കരുത്.)
Labels: 2019