അല്ലേ?
ഒരു പെരുന്നാളോ ഓണമോ വിഷുവോ ക്രിസ്തുമസ്സോ ഒക്കെ കടന്നുപോയിരിക്കുന്നു എന്ന് എല്ലാ കൊല്ലവും പറയുന്നതുപോലെ ഒരു പ്രളയം കൂടെ കടന്നുപോയിരിക്കുന്നു എന്നു പറയേണ്ടുന്ന അവസ്ഥയായി. പ്രളയദുരിതം നേരിട്ട് അനുഭവിക്കേണ്ടി വന്ന എല്ലാവർക്കും അതിന്റെ വിഷമത്തിൽ നിന്നും കരകയറാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഒക്ടോബർ വരുന്നു എന്നാലോചിക്കുമ്പോൾ ഒരു വർഷം എത്ര പെട്ടെന്നാണ് കടന്നുപോയത് എന്നാലോചിച്ച് അത്ഭുതപ്പെട്ട് നിൽക്കുകയേ നിവൃത്തിയുള്ളൂ. ഇനി കുറച്ചുദിവസം കൂടെ കഴിഞ്ഞാൽ പുതിയ വർഷം വരും. ഇക്കൊല്ലം തുടങ്ങിയപ്പോ എന്തൊക്കെയാണ് ചെയ്തുതീർക്കും എന്ന് ഞാൻ (വെറുതേ) പ്രതിജ്ഞയെടുത്തതെന്ന് കണ്ടുപിടിക്കേണ്ടിവരും.
എന്തേലുമാവട്ടെ. എല്ലാവർക്കും സുഖമെന്നു കരുതുന്നു. എനിക്കു സുഖം തന്നെ. ഹിഹിഹി.
Labels: 2019