ദേ പോയി
അങ്ങനെ 2019 ദാ പോവാൻ പുറപ്പെട്ടു.
നഷ്ടത്തിന്റെ ഭാഗത്തേക്കായിരിക്കും കൂടുതൽ ചായ്‌വ്. ഏറ്റവുമടുത്ത രണ്ടു പേരാണ്, പോവുന്നു എന്ന സൂചന പോലും തരാതെ പോയ്ക്കളഞ്ഞത്. കൂടെ വേറെയും ആൾക്കാരും തിരിച്ചുവരാത്ത വിധം പോയിട്ടുണ്ട്. അതൊക്കെ ആലോചിച്ച് കണക്ക് രേഖപ്പെടുത്തുമ്പോൾ കഴിഞ്ഞ, അല്ലെങ്കിൽ കഴിയാൻ പോവുന്ന കൊല്ലം നഷ്ടമായിരുന്നു.
ലാഭം ഇല്ലാതില്ല. ഒരുപാട് വർഷത്തിനു ശേഷം ഒറ്റയ്ക്കു യാത്ര പോകാൻ തുടങ്ങി. വിമാനത്തിലും തീവണ്ടിയിലും. തീർച്ചയായിട്ടും ആദ്യം ഒരു പരിഭ്രമം ഉണ്ടായിരുന്നു. എന്നാലും ആ കടമ്പ കടന്നു. (കടപ്പാട് രേഖപ്പെടുത്തുന്നു. ;))
ഇനി വരാൻ പോവുന്നതെന്ത് എന്നറിയില്ല. നല്ലത് പ്രതീക്ഷിച്ചേക്കാം. ലാഭവും നഷ്ടവും, സുഖവും ദുഃഖവും ഒക്കെയുണ്ടാവും. ദൈവവും ഉണ്ടാവുമല്ലോ ഒപ്പം.
പുതുവർഷത്തിനെടുത്ത തീരുമാനങ്ങളൊക്കെ നടന്നു, നടന്നില്ലാന്നൊക്കെ അങ്ങു കൂട്ടിയാ മതി. വരാൻ പോകുന്ന വർഷം അങ്ങനെയല്ല. തീർച്ചയായും തീരുമാനം എടുക്കും. നടപ്പിലാക്കും. (ന്നു വിചാരിക്കുന്നു.) :))
അടുത്തകൊല്ലം കാണാം ഇനി.
ബ്ലോഗ് വായിക്കുന്ന എല്ലാവർക്കും ക്രിസ്തുമസ് - പുതുവത്സരാശംസകൾ. സ്നേഹം...
Labels: 2019