Saturday, April 17, 2010

അക്ഷരങ്ങൾ

കഥകളിലെല്ലാം ചേർന്നുനിന്നു,
കവിതകൾക്കായവർ ഒത്തുചേർന്നു.
പ്രിയതമൻ പാടുന്ന ഗാ‍നങ്ങളിൽ
പ്രണയത്തിൻ മധുരം പകർന്നു തന്നു.
താരാട്ടുപാട്ടായി മാറും നേരം,
സ്നേഹം മുഴുവൻ ചൊരിഞ്ഞു തന്നു.
വരികളോരോന്നിനും അർത്ഥമേകി,
പരസ്പരം കൂട്ടുപുലർത്തിനിന്നു.
ഒറ്റയ്ക്കു നിൽക്കുന്ന നേരത്തവർ
ഒരുമിച്ചു ചേരും കിനാവു കണ്ടു.

6 comments:

  1. ഏതായാലും തൂടങ്ങിയതല്ലെ അതുപോലെ അങ്ങു പൊക്കൊട്ടെ അവസാനം വരെ, മാറ്റം ഒന്നും വരുത്തണ്ടാ

    ReplyDelete
  2. വല്യമ്മായി :)

    പണിക്കർ ജീ :) എന്ത്?

    ReplyDelete
  3. അയ്യൊ അക്ഷരങ്ങളോടു പറഞ്ഞതായിരുന്നു

    ReplyDelete
  4. എന്തൊരു ഭാവന!...:)

    ReplyDelete
  5. പണിക്കർ ജീ :) ഞാൻ വിചാരിച്ചു എന്താ അതെന്ന്.

    ആത്മേച്ചീ :)

    ReplyDelete