ആഴത്തിലേക്ക് വലിച്ചടുപ്പിക്കാനൊരു
കടലുണ്ടായിരിക്കുമോ?
പിടിച്ചെടുത്തു പറന്നകലാനൊരു
കാറ്റുണ്ടായിരിക്കുമോ?
അലിയിപ്പിച്ച് ഇല്ലാതാക്കാനൊരു
മഴയുണ്ടായിരിക്കുമോ?
ഓടിയെത്തി മറച്ചുപിടിക്കാനൊരു
മേഘമുണ്ടായിരിക്കുമോ?
ഉണ്ടായിരിക്കണം
അല്ലെങ്കിലെന്താണ് എന്റെ വാക്കുകൾ
നിന്റെയടുത്ത് എത്താത്തത്!
അവയെന്തിനാണ് പലപ്പോഴും
നിന്നെത്തേടി ഇറങ്ങാൻ പോലും കൂട്ടാക്കാതെ
മനസ്സിൽ കിടന്നു പിടയുന്നത്?
സൂ!
ReplyDeleteനോ “ഐഡിയ“?
സ്നേഹത്തോടെ
സഹ
ഭയന്നിട്ടാവും.
ReplyDelete:)
സഹ :) ഐഡിയയും വൊഡാഫോണും ഒന്നുമില്ല :)) (റേഞ്ചില്ലാഞ്ഞിട്ടായിരിക്കും ;))
ReplyDeleteഅനിൽ :) ആയിരിക്കും.
ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ എളുപ്പമാണ്....
ReplyDeleteആയതിനാല്‍ ഉറക്കം നടിക്കുന്നവരെ തിരിച്ചറിയൂ...സൂ....
വായിക്കാന്‍ സഖമുള്ള എഴുത്ത്...
ReplyDeleteബ്ലോഗൻ :) നാടകമേ ഉലകം എന്നല്ലേ. നടിക്കാൻ മാത്രം അറിയുന്നവർ നടിക്കട്ടെ ;)
ReplyDeleteഷിനോജ് :) വായിക്കാൻ വന്നതിൽ നന്ദി.
good
ReplyDeleteആർ. എസ്. കുറുപ്പ് :)
ReplyDelete