എന്നുമാ പൂക്കൾ പറിച്ചെടുത്തീടിലും,
ചിരി തൂകി മാത്രം നിൽക്കുന്നു പൂമരം.
കൈകൾ വിടർത്തിയാച്ചോട്ടിൽ നിന്നീടുകിൽ,
വേണ്ടത്ര പൂവുകൾ ശേഖരിക്കാം.
വാടാതെ നിൽക്കുന്നു എന്നുമാ പൂവുകൾ,
മലയാളഭാഷ തൻ അക്ഷരങ്ങൾ.
എന്നുമാപ്പൂമരം തലപൊക്കി നിൽക്കട്ടെ,
മലയാളപ്പെരുമ വളർന്നീടട്ടെ.
എന്നുമാപ്പൂമരം തലപൊക്കി നിൽക്കട്ടെ,
ReplyDeleteമലയാളപ്പെരുമ വളർന്നീടട്ടെ.
Best wishes
മുല്ലപെരിയാറൊക്കെ തകർന്ന് നമ്മുടെ പൂമരമൊക്കെ ഒലിച്ചു പോകുമോ എന്നതാണിപ്പോഴത്തെ വേവലാതി :) (ലേബൽ തകർത്തു)
ReplyDeleteമാമരം പൂമരം മലയാളമരം മാനം മുട്ടെ വളരട്ടെ. പൂത്തുലയട്ടെ. ശേഖരിക്കാം നമുക്കേറെ അക്ഷരപൂക്കള്‍.
ReplyDeletethe man to walk with :)എന്റെ ആഗ്രഹം പറഞ്ഞതാണ്.
ReplyDeleteപടിപ്പുര :) ഈ പൂമരത്തിന്റെ വേരിനു നല്ല ശക്തിയില്ലേ?
സുകന്യേച്ചീ :) അങ്ങനെയാവട്ടെ.