Thursday, December 08, 2011

പൂമരം

എന്നുമാ പൂക്കൾ പറിച്ചെടുത്തീടിലും,
ചിരി തൂകി മാത്രം നിൽക്കുന്നു പൂമരം.
കൈകൾ വിടർത്തിയാച്ചോട്ടിൽ നിന്നീടുകിൽ,
വേണ്ടത്ര പൂവുകൾ ശേഖരിക്കാം.
വാടാതെ നിൽക്കുന്നു എന്നുമാ പൂവുകൾ,
മലയാളഭാഷ തൻ അക്ഷരങ്ങൾ.
എന്നുമാപ്പൂമരം തലപൊക്കി നിൽക്കട്ടെ,
മലയാളപ്പെരുമ വളർന്നീടട്ടെ.

4 comments:

  1. എന്നുമാപ്പൂമരം തലപൊക്കി നിൽക്കട്ടെ,
    മലയാളപ്പെരുമ വളർന്നീടട്ടെ.

    Best wishes

    ReplyDelete
  2. മുല്ലപെരിയാറൊക്കെ തകർന്ന് നമ്മുടെ പൂമരമൊക്കെ ഒലിച്ചു പോകുമോ എന്നതാണിപ്പോഴത്തെ വേവലാതി :) (ലേബൽ തകർത്തു)

    ReplyDelete
  3. മാമരം പൂമരം മലയാളമരം മാനം മുട്ടെ വളരട്ടെ. പൂത്തുലയട്ടെ. ശേഖരിക്കാം നമുക്കേറെ അക്ഷരപൂക്കള്‍.

    ReplyDelete
  4. the man to walk with :)എന്റെ ആഗ്രഹം പറഞ്ഞതാണ്.

    പടിപ്പുര :) ഈ പൂമരത്തിന്റെ വേരിനു നല്ല ശക്തിയില്ലേ?

    സുകന്യേച്ചീ :) അങ്ങനെയാവട്ടെ.

    ReplyDelete