Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, May 08, 2005

ദൈവത്തിന്റെ കൈയിലിരിപ്പു!

അവള്‍ ഡോക്ടറുടെ മുഖത്തേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. ഡോക്ടര്‍ വായിച്ചുകൊണ്ടിരുന്ന റിപ്പോര്‍ട്ട്‌ മടക്കി അവളെ നോക്കി. 'സോറി ഡിയര്‍, ഇപ്പ്രാവശ്യവും ശരിയായില്ല. അടുത്ത പ്രാവശ്യം രണ്ടാളും കൂടെ വരു, ഇനി എന്താ വേണ്ടതു എന്നു അപ്പോ തീരുമാനിക്കാം. എല്ലാം ശരിയാവും".
അവള്‍ എണീറ്റു. പോട്ടെ എന്നു ഡോക്ടറോട്‌ തല കൊണ്ടു കാണിച്ചു. ഡോക്ടര്‍ പുഞ്ചിരിച്ചു.
വാതില്‍ തുറന്നു പുറത്തേക്കിറങ്ങി നടക്കുമ്പോള്‍ മുന്നില്‍ കൂട്ടുകാരി. വന്നു കൈ പിടിച്ചു പറഞ്ഞു 'ഞാന്‍ വീട്ടില്‍ വരുമ്പോള്‍ എന്നും ചോദിക്കാറുണ്ടെടി നിന്നെപ്പറ്റി നിന്റെ വീട്ടിലേക്കു വരാന്‍ സമയം ഇല്ലാഞ്ഞിട്ടാ കേട്ടോ".
നീയെന്താ ഇവിടെ? അവള്‍ കൂട്ടുകാരിയോടു ചോദിച്ചു.
എന്തു പറയാനാ, രണ്ടെണ്ണം ഉള്ളതിനെക്കൊണ്ടു തന്നെ വല്യ പാടാ. അതിനിടക്കു വീണ്ടും വീണ്ടും ആയാല്‍ പിന്നെ ഇല്ലാതാക്കുകയല്ലാതെ പിന്നെ എന്താ ഒരു വഴി? ആദ്യമൊക്കെ വല്യ വിഷമം ആയിരുന്നു. ഇപ്പൊ ശീലം ആയി. പിന്നെ നമുക്കറിയാവുന്ന ഡോക്ടര്‍ ആണല്ലോ. കുറച്ചു വഴക്കു പറയും അത്ര തന്നെ.ഓ.... നീ അവരെ കാണാന്‍ തന്നെ വന്നതായിരിക്കും അല്ലേ?
ഉം... അവള്‍ മൂളി.
സാരമില്ലെടാ ഒക്കെ ശരിയാകും. ദൈവത്തിന്റെ കൈയിലിരിപ്പു കണ്ടില്ലേ? പറഞ്ഞിട്ടു കാര്യമില്ല. ഓ കെ ഇനി പറ്റുമ്പോള്‍ വീട്ടില്‍ വരാം കേട്ടൊ . ബൈ. കൂട്ടുകാരി പോയി.
അവള്‍ വീണ്ടും നടന്നു . ദൈവത്തിന്റെ കൈയിലിരിപ്പിനെക്കുറിച്ച്‌ മനസ്സിലോര്‍ത്ത്‌.
'വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനം,
പാലുതരാന്‍ മേലെ തങ്കനിലാക്കിണ്ണം............... "
ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍. !!!!!!!!!!

32 Comments:

Blogger viswaprabha വിശ്വപ്രഭ said...

ഒന്നുമുതല്‍ പൂജ്യം വരെ...

Sun May 08, 06:36:00 am IST  
Anonymous Anonymous said...

viswam?
entha?
Su.

Sun May 08, 06:38:00 am IST  
Blogger evuraan said...

വീണ്ടും വീണ്ടും വന്നില്ലാതാക്കുന്നതിനേക്കാള്‍ നല്ലതല്ലേ ഒരു ശ്വാശ്വത പരിഹാരം?

കോപ്പര്‍ ടീ എന്നൊക്കെ കേട്ടിട്ടുണ്ടു... അതൊക്കെ ഇപ്പഴില്ലേ?

--ഏവൂരാന്‍.

Sun May 08, 07:41:00 am IST  
Blogger സുരേഷ് said...

എവുറാനെ അതൊക്കെ പറയാനെളുപ്പമാ, പക്ഷേ പൊതുജനത്തിനു പിടിക്കില്ല. പിന്നെ കോണ്ടം എന്നും ഒരു സാധനമുള്ള കാര്യം മറക്കണ്ട...

--ക്ഷു

Sun May 08, 08:23:00 am IST  
Blogger evuraan said...

ഹ ഹ ഹ...

അടിപൊളി...

സൂര്യഗായത്രി "Su" എന്നെഴുതുന്നതു പോലെ ക്ഷുരകന്‍ "--ക്ഷു" എന്നെഴുതിയതു കണ്ടാലാര്‍ക്കാണു ചിരി വരാത്തതു?

ദമ്പതികള്‍ പൊതുവെ കോണ്ടം ഇഷ്ടപ്പെടുന്നില്ല എന്നാണു ഞാന്‍ കേട്ടിട്ടുള്ളതു.


"--ഏവൂ."

Sun May 08, 09:07:00 am IST  
Anonymous Anonymous said...

hullo!!!!! what is this... y cant i read malayalam here

Sun May 08, 10:09:00 am IST  
Blogger -സു‍-|Sunil said...

That is good, dont read this malayalam. Evooran and Kshurakan took subcontract from DD channel (Fly planning!)??????

Sun May 08, 10:58:00 am IST  
Anonymous Anonymous said...

@-----------ajnathan!!!!
avar upayogikkunnathu Anjali Font aanu. athaanu vaayikkan pattathathu. enikku vaayikkam ketto.
Su.

Sun May 08, 01:11:00 pm IST  
Anonymous DB said...

Happy Mother's Day!!! ella amma maarum line ayi ninne; say cheese! Click - Photo eduthu kazhinju inee avaravarude joli nokki kolu! have a great day!

Sun May 08, 01:12:00 pm IST  
Anonymous Anonymous said...

D.B :)
Su.

Sun May 08, 01:56:00 pm IST  
Blogger .::Anil അനില്‍::. said...

മനസ്സില്‍ തട്ടുന്ന, ചിന്തിപ്പിക്കുന്ന ശകലം. സു... നന്നായിരിക്കുന്നു...

വാലന്റൈന്‍സ്‌, മദേഴ്സ്‌, ഫാദേഴ്സ്‌ പിന്നെ അങ്ങനെ എന്തെല്ലാമോ 'ഡേകള്‍'... ഒന്നും പഠിക്കുന്ന കാലത്ത്‌ കേട്ടിട്ടുപോലുമില്ലായിരുന്നു. വേണമെങ്കില്‍ എല്ലാത്തിനെയും പറ്റി ഇപ്പോള്‍ ഗൂഗ്ലിങ്ങിലൂടെ അറിയാമെങ്കിലും ആഗ്രഹമില്ല. നവീനങ്ങളായ ഈ ആഘോഷങ്ങളെ നമ്മള്‍ മലയാളികള്‍ ഉള്‍പ്പെടെ വാഴ്തുന്നത്‌ അവയില്‍ വൈകാരികത കൂടി ഉണ്ടായതുകൊണ്ടാവുമോ അതോ പാശ്ചാത്യതയോടുള്ള 'ഒരിത്‌' കൊണ്ടാവുമോ?

Sun May 08, 02:11:00 pm IST  
Anonymous Sanam said...

Happy Mother's Day :)

Sun May 08, 05:07:00 pm IST  
Anonymous jaymenon said...

hey check out my blog. its kerala special

Sun May 08, 05:52:00 pm IST  
Anonymous Anonymous said...

Anil,
ee onavum vishum okke maduththukaanum .athukontu ini ithokke aaghoshikkam ennu vechathaayirikkum.

SANAM :)

JAY,
nokkamtto.

Su.

Sun May 08, 06:03:00 pm IST  
Blogger Chethana said...

chechiyude aksharangal ellam nannayi kanan kazhiyanilla.
manassilayathu valare nannayittundu.

chetna

Mon May 09, 02:38:00 am IST  
Anonymous Saj said...

Expressing emotions with a touch of humor is a gift from God. Nice entry.

Mon May 09, 10:07:00 am IST  
Blogger The Inspiring said...

Yeah, well said Su. Sometimes we cant understand what He is doing to us, or why He is doing something to us.

Have a nice day.

Mon May 09, 10:32:00 am IST  
Anonymous Anonymous said...

Chethana :) welcome!

Saj :) thanks!

Inspiring :)
how r u?

Su.

Mon May 09, 11:25:00 am IST  
Blogger ഉമേഷ്::Umesh said...

പ്രിയപ്പെട്ട സൂ,

വളരെക്കാലത്തിനു ശേഷം എന്തെങ്കിലും വായിച്ചിട്ടു കണ്ണു നിറഞ്ഞു.

ചിരിപ്പിക്കാന്‍ മാത്രമല്ല, കരയിക്കാനും തനിക്കു പറ്റും, അല്ലേ?

നന്ദി, വളരെ നന്ദി.

- ഉമേഷ്‌

Mon May 09, 11:04:00 pm IST  
Anonymous Anonymous said...

Umesh,
satyam chelappo kaykkum, chelappo karayippikkukayum cheyyum. ennaalum satyam satyam thanneyalle?
Su.

Tue May 10, 12:27:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

സൂ,
ഇന്നലെ ആകെ സങ്കടമായി.
അവരൊക്കെക്കൂടി ഒരു പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ പോകുന്നു. ആകെ മൊത്തം ഭൂമിമലയാളത്തില്‍ ബൂലോഗം തിരിക്കുന്ന കുറച്ചുപേരുടെ.
അതില്‍ തന്നെ യൂണികോഡ് എഴുതുന്നവര്ക്ക് പ്രത്യേകം ഗമയുണ്ടത്രേ!

അതു കേട്ടപ്പോള്‍ പശുവിനാകെ സങ്കടമായി. അതിന്‌ ഏറ്റവും പ്രിയമുള്ള, ഏറ്റവും നറുംനറുംകറുക പടരുന്ന ഒരു ബൂലോഗം മാത്രം യുണികോഡ് ലിസ്റ്റില്‍ വരില്ലാത്രേ!

സൂ, പ്ലീസ്!
നമുക്ക് ഇതുവരെ എഴുതിയതും ഇനി എഴുതാന്‍ പോകുന്നതുമായ ഈ ലോഗങ്ങളൊക്കെ യുണികോഡിലേക്ക്‌ ഒന്നു മാറ്റി എഴുതിക്കൂടേ?

ഇതുവരെ എഴുതിയതൊക്കെ convert ചെയ്യാന്‍ ‍ വേണമെങ്കില്‍ ഞങളും സഹായിക്കാം.

ഹ്‌മ്‌മ്‌മ്‌... ?

please......

Wed May 11, 03:16:00 am IST  
Blogger viswaprabha വിശ്വപ്രഭ said...

Converted to Unicode:

ദൈവത്തിന്റെ കൈയിലിരിപ്പ്‌

അവള്‍ ഡോക്ടറുടെ മുഖത്തേക്കു തന്നെ നോക്കിക്കൊണ്ടിരുന്നു. ഡോക്ടര്‍ വായിച്ചുകൊണ്ടിരുന്ന റിപ്പോര്‍ട്ട്‌ മടക്കി അവളെ നോക്കി.
"സോറി ഡിയര്‍ , ഇപ്പ്രാവശ്യവും ശരിയായില്ല. അടുത്ത പ്രാവശ്യം രണ്ടാളും കൂടെ വരു , ഇനി എന്താ വേണ്ടതു എന്നു അപ്പോ തീരുമാനിക്കാം. എല്ലാം ശരിയാവും.
അവള്‍ എണീറ്റു. പോട്ടെ എന്നു ഡോക്ടറോട്‌ തല കൊണ്ടു കാണിച്ചു. ഡോക്ടര്‍ പുഞ്ചിരിച്ചു.
വാതില്‍ തുറന്നു പുറത്തേക്കിറങ്ങി നടക്കുമ്പോള്‍ മുന്നില്‍ കൂട്ടുകാരി. വന്നു കൈ പിടിച്ചു പറഞ്ഞു " ഞാന്‍ വീട്ടില്‍ വരുമ്പോള്‍ എന്നും ചോദിക്കാറുണ്ടെടി നിന്നെപ്പറ്റി , വീട്ടിലേക്കു വരാന്‍ സമയം ഇല്ലാഞ്ഞിട്ടാ കേട്ടോ."
നീയെന്താ ഇവിടെ ? അവള്‍ കൂട്ടുകാരിയോടു ചോദിച്ചു.
എന്തു പറയാനാ? രണ്ടെണ്ണം ഉള്ളതിനെക്കൊണ്ടു തന്നെ വല്യ പാടാ. അതിനിടക്കു വീണ്ടും വീണ്ടും ആയാല്‍ പിന്നെ ഇല്ലാതാക്കുകയല്ലാതെ പിന്നെ എന്താ ഒരു വഴി? ആദ്യമൊക്കെ വല്യ വിഷമം ആയിരുന്നു. ഇപ്പൊ ശീലം ആയി. പിന്നെ നമുക്കറിയാവുന്ന ഡോക്ടര്‍ ആണല്ലോ. കുറച്ചു വഴക്കു പറയും അത്ര തന്നെ.ഓ.... നീ അവരെ കാണാന്‍ തന്നെ വന്നതായിരിക്കും അല്ലേ?
ഉം... അവള്‍ മൂളി.
സാരമില്ലെടാ ഒക്കെ ശരിയാകും. ദൈവത്തിന്റെ കൈയിലിരിപ്പു കണ്ടില്ലേ? പറഞ്ഞിട്ടു കാര്യമില്ല. ഓ കെ ഇനി പറ്റുമ്പോള്‍ വീട്ടില്‍ വരാം കേട്ടൊ . ബൈ.
കൂട്ടുകാരി പോയി. അവള്‍ വീണ്ടും നടന്നു . ദൈവത്തിന്റെ കൈയിലിരിപ്പിനെക്കുറിച്ച്‌ മനസ്സിലോര്‍ത്ത്‌.

" വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനം,
പാലുതരാന്‍ മേലെ തങ്കനിലാക്കിണ്ണം..............."

ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും
മാതൃദിനാശംസകള്‍. !!!!!!!!!!

Wed May 11, 03:20:00 am IST  
Anonymous Anonymous said...

VISWAMmmmm,
che enikkathu ishtappedunnilla .chila letters.
Su.

Wed May 11, 10:18:00 am IST  
Anonymous Anonymous said...

VISWAM,
ithu sheri aayo? sheri ayenkil parayu.
njaan swayam cheytholum. enne aarum sahayikkenda.
Su.

Wed May 11, 10:26:00 am IST  
Anonymous Sunil said...

athuSariyaan~. Windows 98okke upayOgikkunnavarkk unicode kaaNaan vishamamaavum.enikku thanne chila machinesil kaaNumpOL ellaam garbled aaN~.enthuthanne cheythiTTum Sariyaavunnilla. enkilum namukku munpOTTEkku nOkkaam. unicode Seelikkoo Su. kooTaathe, ningaLuTe commentinuLLa viswatthinte maRupaTi vayanasalayil nOkkoo.

Wed May 11, 10:31:00 am IST  
Blogger Hafez said...

സൂ പതുക്കെ...... ശ്ശ്ശ്ശ്ശ്ശ്ശ്ശ്‌
pirated അല്ലെ

Wed May 11, 03:46:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

സൂ,
you did it very well, ട്ടോ!

എനിക്കു ഭയങ്കരമായി ഇഷ്ടമായി!

Thanks...!

Wed May 11, 03:59:00 pm IST  
Anonymous Anonymous said...

GOOGOO,
Enne pedippikkaruthutto. ithu pirated onnum alla. originala. paranjillannu venda.

VISWAM,
hmm... ini kure cheyyande. nokkaam.

Su.

Wed May 11, 06:29:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

I hope you are not just typing them out all over!
You can use Varamozhi very easily and efficiently to convert the whole passages.
In fact, I have already converted all your Malayalam postings. But I do not dare to post it back.
സൂ കോപിച്ചാലോ!

Wed May 11, 07:46:00 pm IST  
Blogger Chethana said...

hello,
enikkum koodi ithokke onnu paranjutharumo? Kevin paranjnju Su chechi okke padippikkumennu..
please...

Wed May 11, 08:34:00 pm IST  
Anonymous Anonymous said...

VISWAM,
THANKS. njaan ivide save cheythu vechittundu ellam. athu export to utf-8 cheythu edit cheyyukayaanu. athinu kurache time vendu. vegam kazhiyum. njaan adyam blog thudangiyappol UTF-8 l nokkiyiruunu. enikku aa letters sheri aayi thonniyilla. athukondaanu ingane cheythathu. oronnayittu ini cheyyam.
Su.

Wed May 11, 09:29:00 pm IST  
Anonymous Anonymous said...

Chethana,
kunje, satyayittum enikku kureyonnum ariyillaatto. ariyaavunnathu njaan paranju tharam.o.k.?

Su.

Wed May 11, 09:34:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home