Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, November 26, 2005

അങ്ങനേയും ഒന്ന്!

രണ്ടു ദിവസം മുമ്പാണ് ഇത് നടന്നത്.
ചേട്ടനും ഞാനും കൂടെ ടൌണിൽ കറങ്ങാൻ പോയി. ഉത്സവപ്പറമ്പിലെ കടല വിൽപ്പനക്കാരനെപ്പോലെ തലങ്ങും വിലങ്ങും നടന്നു. ഒറിജിനൽ ഷോപ്പിംഗ്‌ കുറച്ച് ദിവസം മുൻപ്‌ നടത്തിയതുകൊണ്ട്‌ വിൻഡോ ഷോപ്പിങ്ങിന്റെ ചാൻസ്‌ പോയി. പതിവുപോലെ ഞാൻ വാർത്താവായനക്കാരിയും ചേട്ടൻ ശ്രോതാവും ആയി. വാർത്ത അങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോഴാണ്, കുറച്ചു മുന്നിൽ പോകുന്നത്‌ പഴയ ഒരു പരിചയക്കാരിയും കുടുംബവും അല്ലേന്ന് എനിക്ക്‌ തോന്നിയത്‌. ആൾക്കാരുടെ ഇടയിൽ ആയതുകൊണ്ട്‌ ശരിക്കും കാണുന്നുമില്ല. രണ്ടാളും മാരത്തോൺ തുടങ്ങി. ഇനി അവരെ കണ്ടിട്ട്‌ മിണ്ടാതെ പോയാൽ ശരിയല്ലല്ലോ. അങ്ങനെ ഓടുമ്പോൾ ഒരാൾ സൈഡിൽ നിന്ന് ഹലോ എന്ന് പറഞ്ഞു. ഓ.. പരിചയക്കാർ അങ്ങനെ മേടമാസത്തിൽ പ്ലാവിലിരിക്കുന്ന ചക്ക പോലെയാണല്ലോന്നും വിചാരിച്ച്‌ ഞാനും ഹലോ... ന്നു കുറച്ച്‌ നീട്ടിപ്പറഞ്ഞു. നീട്ടാൻ കാരണം കഴുത്തും കണ്ണും മുന്നിലെ പരിചയക്കാരിയുടെ പിന്നാലെയല്ലേ. വാർത്തക്കിടയിലെ പരസ്യം പോലെ എന്റെ ഹലോ കേട്ട്‌ ചേട്ടൻ ആളെ നോക്കി. എന്നിട്ട്‌ എന്നോട്‌ ചോദിച്ചു ആരാ സു എന്ന്. ഞാൻ നോക്കി. നോക്കുമ്പോൾ ഏതോ ഒരു അപരിചിതൻ മൊബൈൽ ഫോണിൽ സംസാരിക്കുകയാണ്! ചമ്മിയത്‌ അഡ്ജസ്റ്റ് ചെയ്ത്‌ പിന്നേം ഓടിയപ്പോൾ മുന്നിലുള്ളത് വേറെ ഏതോ ഒരു സ്ത്രീ ആയിരുന്നു. അവിടേം ചമ്മി. ഇനീം ചമ്മാൻ വയ്യാന്നു വിചാരിച്ച്‌ രണ്ടാളും പമ്മിപ്പമ്മി വണ്ടി വീട്ടിലേക്ക് വിട്ടു.

7 Comments:

Blogger വര്‍ണ്ണമേഘങ്ങള്‍ said...

:(

Sat Nov 26, 11:04:00 am IST  
Blogger അതുല്യ said...

ഇന്നലെ വിളിച്ചപ്പോ ഇന്നു ഈ പോസ്റ്റുണ്ടാവുമെന്നു പറഞ്ഞില്ലല്ലോ? രാവിലെ ആണോ എഴുതിയത്‌?. നന്നായിരിക്കുന്നു.

Sat Nov 26, 12:36:00 pm IST  
Blogger ദേവന്‍ said...

മറ്റേതൊ ധര്‍മ്മക്കാരയോഗത്താല്‍
ലവന്‍ താന്‍ "അല്ലിയോ" എവന്‍
എന്നു വഴിവക്കിലാശങ്ക തോന്നിയാല്‍
(അല്ലിയോ പ്രയോഗം വക്കാരിമാസെന്‍? വക്കാരിമഷ്ടായുടെ ബ്ലോഗ്‌ വായിച്ചു തിരിച്ചുവരൂ)

Sat Nov 26, 01:39:00 pm IST  
Blogger സു | Su said...

വർണം എന്താ ഒരു ദു:ഖം ?

തുളസി :)

അതുല്യ മാഡം,
വിളിച്ചപ്പോ പറഞ്ഞില്ല. പറയാൻ പറ്റിയില്ല. ഐ എസ്. ഡി. വിളിക്കാൻ ബൂത്തിൽ പോയി. അപ്പോ മെസ്സേജ് വന്നു. 'this number is always busy, pls. try after 20 years' എന്ന്.
അറിയാത്ത ഭാഷ ആയതുകൊണ്ട് ഞാൻ ഞെട്ടിപ്പോയി.വല്ല തെറിയും ആണെങ്കിലോ? പിന്നെ അടുത്ത വീട്ടിലെ കുഞ്ഞുവാവ പ്ലേ സ്കൂളിൽ നിന്നു വന്നപ്പോൾ കൊണ്ടുപോയി കേൾപ്പിച്ചപ്പോഴാണ് പേടിക്കാനൊന്നുമില്ലാന്നും ഇംഗ്ലീഷ് ആണെന്നും വിളിച്ചാൽ കിട്ടാൻ സാധ്യതയില്ലാത്ത നമ്പർ ആണെന്നും ഒക്കെ പറഞ്ഞു മനസ്സിലാക്കി തന്നത്.

റോക്സി :)

ദേവാ, വക്കാ‍രിമഷ്ടാ...വക്കാരിമഷ്ടാ..

Sat Nov 26, 02:15:00 pm IST  
Blogger myexperimentsandme said...

ചമ്മൽ വിവരണം നന്നായിരിക്കുന്നു. ആരും കാണാതെയും ആരും അറിയാതെയും ചമ്മാൻ കഴിയുന്നവർ എത്ര ഭാഗ്യവാന്മാർ...

ദേവരാഗം, ഉൽ‌പ്രേക്ഷയുടെ ലേറ്റസ്റ്റ് വർണ്ണന നന്നായി അല്ലിയോ..

സയനോരക്കുശേഷം ഒരു ജാപ്പനീസ് വാക്കുംകൂടി ഇവിടെനിന്നും കയറ്റി അയയ്ക്കാൻ സാധിച്ചല്ലോ...:))

Sun Nov 27, 08:09:00 pm IST  
Blogger keralafarmer said...

:)

Sun Nov 27, 08:54:00 pm IST  
Blogger സു | Su said...

വക്കാർമഷ്ടാ :)

ചന്ദ്രേട്ടാ :)

Mon Nov 28, 11:31:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home