Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, November 27, 2005

പാട്ടുകൾ.

ബെന്നി എഴുതി പഴയ പാട്ടുകൾ പട്ടുനൂലുകൾ എന്ന്. ശരിയാണ് പഴയ പാട്ടുകൾ പട്ടുനൂലുകൾ തന്നെ. പുതിയ പാട്ടുകളിലും നല്ലതൊക്കെയുണ്ട്. പാട്ടു കേൾക്കാനും പാടാനും എല്ലാർക്കും ഇഷ്ടം ആയിരിക്കും. സ്ത്രീകളുടെ സൌന്ദര്യത്തെക്കുറിച്ച്‌ മാത്രമാണ് അധികം പാട്ടുകളും ഉള്ളത്‌.
സിബു ഒരു അഭിപ്രായം എഴുതി “എന്താണ്‌ നമുക്ക്‌ ആണിന്റെ സൌന്ദര്യം വര്‍ണിക്കുന്ന പെണെഴുത്തുകാരില്ലാതായിപ്പോയത്‌?പെണ്‍പാട്ടെഴുത്തുകാരില്ലാത്തതിനാലാവണം ഓ.എന്‍.വി. അങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത്‌ (അല്ലാതെ...)ഞാന്‍ പലപല തിയറികള്‍ ഉണ്ടാക്കിനോക്കിയെങ്കിലും ഒക്കേയും, ചീറ്റിപ്പോയി.ഇത്‌ മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്ന്‌ തോന്നുന്നില്ല. സ്ത്രീസ്വാതന്ത്ര്യം ധാരാളമുള്ള പടിഞ്ഞാറും ആണിന്റെ സൌന്ദര്യം വര്‍ണിക്കുന്ന കലാകാരികളെപറ്റി ഞാന്‍ കേട്ടിട്ടില്ല.ഇനിയിപ്പോ സ്ത്രീകള്‍ക്ക്‌ ആണിന്റെ സൌന്ദര്യത്തില്‍ കമ്പമില്ലെന്നുവരുമോ.. ഏയ്‌ തോന്നുന്നില്ല.. പിന്നെയെന്താണ് അതൊരാര്‍ട്ടാവുന്നതില്‍ നിന്നും അവരെ തടയുന്നത്‌? ഇനിയൊരു വേള... കഥാപാത്രത്തോടുള്ള പൊസസീവ്‌നെസ്സ്‌ ആവുമോ?”

പണ്ടുള്ള ഗാനരചയിതാക്കൾ, മിക്കവാറും, പുരുഷന്മാർ ആണ്. ഇപ്പോഴും കൂടുതലും കവികൾ തന്നെ. കവയത്രിമാർ കുറവാണ്. അതുകൊണ്ടായിരിക്കും സ്ത്രീകളെപ്പറ്റിയുള്ള വർണനകൾ കൂടുതൽ. സ്ത്രീകൾക്കാണെങ്കിൽ നോക്കാനും കൂടെ നേരമില്ല. പിന്നെയല്ലേ വർണന, എന്നും വേണമെങ്കിൽ പറയാം. പിന്നെ പാട്ടിലാണെങ്കിൽ സ്ത്രീകളെ വർണിക്കുന്നതു തന്നെയാ നല്ലത്‌. “സുമംഗലീ നീയോർമിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം” എന്നത്‌ പാടുമ്പോൾ പൊട്ടു തൊട്ട്‌ പൂച്ചൂടി ആഭരണങ്ങൾ അണിഞ്ഞ്‌ ഒരു സുമംഗലി നമ്മുടെ മുന്നിലങ്ങനെ നിൽക്കും. അതിനു പകരം ആ പാട്ട്‌ “സുകുമാരാ നീയോർമ്മിക്കുമോ” എന്നാണെങ്കിൽ എല്ലാവരും സുകുമാരക്കുറുപ്പിനെ ഓർമിച്ചുകളയും. സിനിമയിൽ എന്തു സീനിലെ പാട്ടായാലും നമ്മൾ പിന്നെ പാട്ടു മാത്രം കേൾക്കുമ്പോൾ ആ സീൻ ഓർമ്മിക്കുകയൊന്നും ഇല്ല. ‘ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ ഇന്ദീവരങ്ങളായ്‌ ഞാൻ വിടർന്നുവെങ്കിൽ’ എന്ന പാട്ട്‌ ഏതെങ്കിലും സ്ത്രീകൾ ‘ഇന്ദുവദനാ നിന്റെ നീരാട്ടുകടവിലെ’ എന്ന് പാടുമോ? സന്ദർഭവും അർഥവും നോക്കേണ്ടേ കുറച്ചൊക്കെ. ‘ദേവീ ശ്രീദേവീ’ എന്ന പാട്ടിനു പകരം ‘ബാലാ കോവാലാ’ എന്ന് പാടിയാൽ ആർക്കാ ഇഷ്ടപ്പെടുക. പുരുഷന്മാരെ വർണിച്ചുള്ള പാട്ടുകൾ എണ്ണത്തിൽ കുറവാണെന്ന് പറയാം. എന്നാലും, “മുല്ലപ്പൂബാണനേപ്പോൽ മെയ്യഴകുള്ളൊരെൻ കല്യാണമുറച്ചെറുക്കൻ അവിടെയല്ലോ. കണ്ടാലോ സുന്ദരൻ എന്റെ മാരൻ, കരവാളെടുത്താലും കരളലിവുള്ളവൻ” എന്ന് പാടീട്ടുണ്ടല്ലോ. “ഈറൻ മാറും നിൻ മാറിൽ മിന്നും ഈ മായാമറുകിൽ തൊട്ടീലാ എന്ന് മീശമാധവനിലും പാടിയിട്ടുണ്ട്. അതൊക്കെ പോരേ . “പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം പൂ പോലഴകുള്ളോരായിരുന്നു” എന്ന പാട്ട് മുഴുവൻ, ആണുങ്ങളെ വർണിച്ചാണല്ലോ. എന്റെ വക ഇനി ഒന്ന് പാടിക്കളയാം. അതിക്രമം ക്ഷമിക്കുക.

“തമ്പുരാനെ കണ്ടു ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ
നാലു നില പന്തലിട്ടു വാനിലമ്പിളി,
നാഗസ്വരമേളമിട്ടു പാതിരാക്കിളി
എകനായി രാഗലോലനായി
എന്റെ മുന്നിൽ വന്നവൻ പരുങ്ങി നിന്നു..
പരുങ്ങി നിന്നൂ.... മുന്നിൽ പരുങ്ങി നിന്നു.
ഞാൻ തൊഴുന്ന കോവിലിലെ ദേവനാണവൻ,
ഞാൻ കൊതിക്കും ദേവലോകരാജനാണവൻ,
താളമാണവൻ ജീവരാഗമാണവൻ,
മാല ചാർത്തും ഞാനവന്നീ നീല രാവിൽ.

ഇതിന്റെ ശരിക്കുള്ള പാരഡിയും ആണുങ്ങളെക്കുറിച്ചാണെന്നു ഞാൻ പറഞ്ഞാൽ നിങ്ങൾക്ക്‌ ഇഷ്ടപ്പെടില്ല. പെണ്ണുങ്ങളെപ്പറ്റിയും ആവാമല്ലോ എന്ന് നിങ്ങൾ പറയും. അതെനിക്ക്‌ ദഹിക്കാത്ത ഒന്നാണ്.

“പ്രിൻസിപ്പാളെ കണ്ടു ഞാൻ കള്ളുഷാപ്പിൽ, ആളൊഴിഞ്ഞ മൂലയിലെ ചാരു ബെഞ്ചിൽ”
മുഴുവൻ ഞാൻ ശ്രമിക്കുന്നില്ല . പാരഡിയൊക്കെ നല്ലതു തന്നെ. പക്ഷെ അധികം ആയാൽ ശരിയാവില്ല.

മഞ്ഞിൽ വിരിഞ്ഞപൂക്കളിലെ,
“ഏതോ വസന്തവനിയിൽ കിനാവായ്‌ വിരിഞ്ഞു നീ,
പനിനീരിലെന്റെ ഹൃദയം നിലാവായലിഞ്ഞു പോയ്‌,
അതുപോലുമിനി നിന്നിൽ വിഷാദം പകർന്നുവോ,
മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ”

ആണിനെപ്പറ്റി ആയാലും പെണ്ണിനെപ്പറ്റി ആയാലും ഇതു പാടാൻ ഒരു രസമില്ലേ?

അതുപോലെ എത്രയെത്ര പാട്ടുകൾ. പറഞ്ഞാൽ ഒരിക്കലും തീരില്ല. തൽക്കാലം ഇത്രയും മതി. നല്ല നല്ല പാട്ടുകൾ വരട്ടെ . പാടി നടക്കാം.

41 Comments:

Blogger വിശാല മനസ്കന്‍ said...

“ഏതോ വസന്തവനിയിൽ ”
എന്നാ പാട്ടാ ഇത്‌ ല്ലേ? എത്ര കേട്ടാലാ മതിയാവുക?

നല്ല പോസ്റ്റിങ്ങ്‌. ബെന്നിക്കും സു വിനും അഭിനന്ദനങ്ങൾ.

Sun Nov 27, 10:15:00 AM IST  
Blogger ചില നേരത്ത്.. said...

‘ദേവീ ശ്രീദേവീ’ എന്ന പാട്ടിനു പകരം ‘ബാലാ കോവാലാ’ എന്ന് പാടിയാൽ ആർക്കാ ഇഷ്ടപ്പെടുക.
ഹാ ഹാ ഹാ. സൂ ചിരിപ്പിക്കുന്നു. നല്ല നിരീക്ഷണം. ക്രിറ്റിക്കൽ അനാലിസിസ്‌ എന്താണെന്ന് പഠിക്കാനിരിക്കുമ്പോൾ ഒരു ഉദാഹരണത്തിനായി മനസ്സിൽ പല പ്രശ്നോത്തരികളും സൃഷ്ടിച്ചു, പക്ഷെ ഇതു പോലൊന്ന് ഇന്നലെ കാണുകയായിരുന്നെങ്കിൽ പഠനം പാൽപായസമാവുമായിരുന്നു(അല്ലെങ്കിൽ നെയ്ച്ചോറും കോഴി പൊരിച്ചതും)...

Sun Nov 27, 10:29:00 AM IST  
Blogger .::Anil അനില്‍::. said...

‘ബാലാ കോവാലാ’ എന്നൊക്കെയാണിപ്പോഴത്തെ ഗാനരചനകൾ ചെറിയ ഒരു ശതമാനമെങ്കിലും എന്ന് തോന്നുന്നില്ലേ?

Sun Nov 27, 11:08:00 AM IST  
Anonymous D said...

Vaathil Pazhuthiluden munnil kungumam
vaari vitharum thri santhya polae
athilolamen idanaziyil nin kala madhuramam kalocha kaettu
madhuramam kalocha kaettu

complete lyrics is here,
http://www.musicindiaonline.com/lr/20/1089/

and the link to song is,
http://www.musicindiaonline.com/p/x/54QugjCMod.As1NMvHdW/

ithu matti,
blogil pazhuthilooten munnil...
nnu paatano nnu chindhikkathilla..
:-)

Ennu D.

Sun Nov 27, 01:24:00 PM IST  
Blogger സിദ്ധാര്‍ത്ഥന്‍ said...

അതേ.ഇത്തിരിയോളം പോന്ന ബ്ലോഗുലകത്തിലെ പുരുഷകേസരികളെപ്പറ്റി പോലും പാട്ടുകൾ പുറത്തു പ്രചാരത്തിലുള്ളപ്പോൾ ഈ പുരുഷവിലാപത്തിലെന്തു കാര്യം?
ശിശിരകാലമേഘമിഥുനരതിപരാഗമോ അതോ ദേവരാഗമോ -എന്നതൊരുദാഹരണം മാത്രം. :)

Sun Nov 27, 03:20:00 PM IST  
Blogger ദേവന്‍ said...

എന്റയ്യോ. കുഞ്ഞുണ്ണി മാഷ്‌ ബസ്‌ ടിക്കറ്റ്‌ നോക്കി പറഞ്ഞപോലെ, ഒരുപാടുപേരു ചീത്ത പറഞ്ഞിട്ടുണ്ട്‌, ന്നാലും അതൊന്നും ഇത്രക്കങ്ങോട്ട്‌ കേമായിട്ടില്ലാട്ടോ.

ഉല്‍പ്രേക്ഷണത്തിന്റെ മറ്റേ തലക്കലെ NH47-ഓളം നീളം വരുന്ന ആ പദതിന്റെ അര്‍ത്ഥം "ഇടിത്തീ" എന്നല്ലേ?
സൂ,
പുരുഷ സൌദര്യത്തിനെക്കുറിച്ച്‌ പാട്ടുകുറവാണെന്നതു ശരി, പക്ഷേ ബാല കോവാലാ മോഡല്‍ റിവേര്‍സ്‌ മരംചുറ്റി പ്രേമം മലയാള സിനിമയില്‍ എമ്പാടും ഉണ്ട്‌.
1. ഒരു ചുംബനം ഒരു മധു ചുംബനം (ദൃക്സാക്ഷി- തമ്പി/സ്വാമി)
2. പാതിരാ തണുപ്പു വീണു മഞ്ഞു വീണൂ

3. എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ (നസീമ)

4. ഹിമ ശൈല സൈകത ഭൂമിയില്‍ (ശാലിനി)

5. നീലക്കുറിഞ്ഞികള്‍ പൂക്കുന്ന (നീലക്കടമ്പ്‌)

6. നാഥാ നീ വരും കാലൊച്ച (ചാമരം)

Sun Nov 27, 03:59:00 PM IST  
Anonymous ബെന്നി said...

Soo,

I am so unhappy that Cibu's question has been quoted and read in a simpler and plain context. (Forgive me, Juliet Mitchell!)

With regards,
benny

Sun Nov 27, 04:00:00 PM IST  
Anonymous Anonymous said...

Poor male chauvinistic pigs are deprived of remembered through female imageries, at least in Malayalam - ennu paranjaal mathiyallo!

Sun Nov 27, 05:27:00 PM IST  
Blogger സു | Su said...

വിശാലാ :)

ഇബ്രു തിരക്കിൽ ആയിരുന്നു അല്ലേ? :)

അനിൽ :) അല്ലാതേയും പാട്ടുകൾ ഉണ്ട്.

സിദ്ധാർഥൻ :)
ദേവാ:)

ബെന്നി,
ബെന്നി എഴുതി, സിബു ഒരു അഭിപ്രായം പറഞ്ഞു. അതിനേപ്പറ്റി എനിക്കറിയാവുന്നതുപോലെ എഴുതി.അതൊരു തെറ്റായെങ്കിൽ... എഴുതിയത് കുറഞ്ഞുപോയെങ്കിൽ...

D :)
anon?

Sun Nov 27, 06:31:00 PM IST  
Blogger ഗന്ധര്‍വ്വന്‍ said...

Gandharvante favourite actor:- Rajnikaanth
Song:
Naan autokaaran ..
naalum therinja rootukaaran
nallvanka kootukaran
gandhi purantha naattukaaran
nannayi paadum paatukaaran
Ajuku ennal ajukkuda, dhumukku ennal dhumukkuda.

Su:- evide aa chaattuli comments.
I was expecting ur comments in some blog postings. I will not show that but I can touch it and feel.

Gandharvan alpam Naaradha muni, Iyago, Sakuni chamayunnuvo?.

Sun Nov 27, 06:44:00 PM IST  
Blogger സു | Su said...

ഗന്ധർവൻ നാരദൻ ചമയണ്ട. :) എനിക്ക് ചാട്ടുളി പോലെ കമന്റൊന്നും വെക്കേണ്ട. മനസ്സമാധാനായിട്ട് ജീവിച്ചാ മതി.

Sun Nov 27, 06:53:00 PM IST  
Blogger Achinthya said...

ഭൂമില്യിലെ ഒട്ടു മിക്ക സുന്ദര വസ്തുക്കളേം സ്ത്രീയുമായി തുലനം ചെയ്തു കാനീക്കാറുണ്ട്‌.പലപ്പഴും ഇതു യുക്തിവിരുദ്ധാൺങ്കിലും,, ഇല്ല്യേ?
അതു പൂവായാലും,കുയിലായാലും, മാനായാലും, മയിലായാലും,നിലാവായാലും, തീയായാലും.(ഭാരതീയാർ വ്യത്യസ്തൻ)
പെണ്മയിലിനെ കാണാൻ ഭംഗി ഇല്യെങ്കിലും, "മനസ്സൊരു മയിൽപ്പേടാ, മണിച്ചിറകുള്ള മയിൽപ്പേടാ" എന്നും, "പൂവാംകുഴലിപ്പെണ്ണിനുണ്ടൊരു കിളുന്നു പോലുള്ള മനസ്സ്‌" ന്നും,"പുഴയോരഴകുള്ള പെണ്ണ്‌" ന്നുമൂകെ.
പിന്നെ മട്ടേതും ണ്ടെട്ടോ നല്ലോണം: "മാറത്തു നരിപ്പല്ലും, തോളത്തു പൊക്ക്ക്കണവും , മാമ്പുള്ളി ചുണങ്ങും ഊല്ല മാരൻ","പീലിക്കണ്ണുഴിഞ്ഞു മയക്കണ ജാലവിദ്യക്കാരനായ കാക്കിക്കുപ്പായക്കാരൻ,
പിന്നെ ക്രിഷ്ണനെ വർക്കാത്ത പാട്ടുകളുണ്ടോ? എല്ലാം ണ്ട്‌.പക്ഷേ 'മേരേ മഹ്ബൂബ്‌ മെം ക്യാ നഹീ" പോലെ ഒന്നുണ്ടോ ന്നൊരു സംശയം

Sun Nov 27, 10:01:00 PM IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

'അന്നു നിന്നെ കണ്ടതിൽ പിന്നെ
അനുരാഗമെന്തെന്നു ഞാൻ 'മറന്നു'..!'
എന്നായൽ കെറച്ചു കൂടി ഭേഷ്‌..!

"അതൊരു തെറ്റായെങ്കിൽ..... എഴുതിയത് കുറഞ്ഞുപോയെങ്കിൽ..."
ഒരു ജയൻ മണം..!!

Mon Nov 28, 09:51:00 AM IST  
Blogger ദേവന്‍ said...

അചിന്ത്യേ,

മയിലിന്റെ കാര്യം പോട്ടെ. വള്ളിക്കുടിലിന്‍ ഉള്ളിലിരിക്കും പുള്ളിക്കുയിലേ പാടൂ എന്നെഴുതിയാലോ? പുള്ളിക്കുയില്‍ അധവാ പെണ്‍കുയില്‍ പാടില്ല എന്നു പുള്ളിക്കാരനറിയില്ലേ?

ചില കിളികള്‍ എന്തു പണ്ടാരമാണെന്ന് നോ എത്തും പിടിയും അറ്റ്‌ ആള്‍(വേറെ ഒരിക്കലും ഞാന്‍ പറഞ്ഞത്‌ ആവര്‍ത്തിക്കുന്നു)
1. വാഴപ്പൂം കിളികള്‍ (ഉണ്ണികളേ .. കഥ)

2. ഇല്ലം നിറ.. നിറ നിറ വല്ലം നിറ.. ചൊല്ലു കിളി വിഷുക്കണീ കഞ്ഞിക്കിളി (വാലിട്ടെഴുതിയ നീല കടക്കണില്‍ മീനോ എന്ന ബിച്ചു വിരചിത സാധനം) കുഞ്ഞിക്കിളി എന്നു പറഞ്ഞാല്‍ കിളിക്കുഞ്ഞാണെന്നു വിചാരിക്കാം കഞ്ഞിക്കിളി എന്താവോ. ആ പാട്ടില്‍ തന്നെ ഓലഞ്ഞാലി കുരുവിയോ എന്നും ഉണ്ട്‌. ഓലഞ്ഞാലി വേറേ കുരുവി വേറേ.

3. ഉത്രാടക്കിളിയെ കിളിയേ അയ്യേ.

ഈ പോക്കണം കെട്ട പ്രണയത്തില്‍ പ്രതിഷേധിച്ച്‌ ഭാസ്കരന്‍ മാഷ്‌ എഴുതി
"മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല മാടത്തിന്‍ മണിവിളക്കേ.." ക്ലീഷേകള്‍ പ്രയോഗിക്കില്ലാ ഞാന്‍ എന്നു പറയുന്ന കാമുകന്‍.. നല്ല വരികളല്ലേ.

ഈയിടെയായി ഒട്ടുമിക്ക പാട്ടുകളും ചുമ്മാ വരികളൂം നൂറ്റൊന്നാവര്‍ത്തിച്ച പഴഞ്ചന്‍ വാക്കുകളും അണ്ണാക്കില്‍ വച്ചു പാടുന്ന പാട്ടുകാരും കൂടെ കുളമാക്കുമ്പോള്‍ പാരടിക്കാര്‍ ഒറിജിനലിനെക്കാള്‍ മികച്ച ഡ്യൂപ്പിറക്കുന്നു.

താമര കുരുവിക്കു തട്ടനിട്‌ (താമരക്കോഴി വേറെ, കുരുവി വേറേ എന്ന് ആര്‍ക്ക അറിയാത്തത്‌) എന്ന പൊട്ടപ്പാട്ടിനെ നാദിര്‍ഷാ സുന്ദരമായ ഒരു ഒപ്പനപ്പാട്ടാക്കി തിരുത്തി എഴുതി
(രംഗം: മണവറ ഒരുക്കുന്ന മണവാളനെ ബ്രോക്കര്‍ ഉപദേശിക്കുന്നു)
"വാതിലു ജനലെല്ലാം കുറ്റിയിട്‌
ഹോള്‍ ഉള്ള ജനലിനു കര്‍ട്ടന്‍ ഇട്‌
ഡോറിന്റെ വിടവില്‍ പുട്ടി ഇട്‌
പൊട്ടിയ ഓട്‌ എല്ലാം മാറ്റിയിട്‌
ദാണ്ടെ വരുന്നുണ്ടേ സെക്കന്‍ഡ്‌ ഷോ കഴിഞ്ഞ്‌
സീന്‍ കാണാന്‍ പതുങ്ങിക്കൊണ്ടൊരുത്തന്‍
"അവനേതാണാ നാറി????"
"അത്‌ പൂവാലന്‍ ഗോപി!!"
മാധുര്യവും വ്യക്തതയും പദ സാധുത്വവുമൊക്കെ ഒറിജിനലിനോ പാരഡിക്കോ? നിങ്ങള്‍ തന്നെ പറയൂ.

Mon Nov 28, 11:40:00 AM IST  
Blogger അതുല്യ said...

കിളിയും പെണ്ണുമൊക്കെ സഹിക്കാം, കാറ്റിനെ പോലും കടന്നക്രമിച്ച് എഴുതി ചിലർ , രാ‍മായണകാറ്റ്, ചിലമ്പോലികാറ്റ്,കുരുവികാറ്റ്, അങ്ങാടി കാറ്റ്.... അങ്ങനെത്തെ കാറ്റുവീഴ്ചകൾ ധാരാളം. ശരിക്കും അപലപനീയമാണു ഈ അർതമില്ലയ്മയും, വികലപ്രയോഗങ്ങളും.

കാവ്യ സിദ്ധിയുള്ള കവികൾ (ശ്രി. പി. ഭാസ്കരൻ, വയലാർ, ഒ. എൻ.വി ......) സാധകം ചെയ്തു രൂപപ്പെടുത്തിയെടുക്കുന്ന കാവ്യബിംബങ്ങളും, പ്രയോഗവിശേഷങ്ങൾക്കു ഒക്കെ തന്നെയും, ഒരുപാടു രാപകലിന്റെയും നൊമ്പരത്തിന്റെയും കഥ പറയാനുണ്ടാവും.

പക്ഷെ നല്ല സംഗീതത്തിന്റെ നിറമുള്ള ഫോയിൽപേപ്പറിൽ പൊതിയുമ്പോ, അർതത്ത്തിന്റെ പിന്നാലെ പോകാതെ, സംഗീതം കേട്ട്‌ നമ്മൾ കാലിളക്കുന്നു. ഇപ്പോ പിന്നെ, സംഗീതം കേൾക്കുന്നതിനേക്കാളും സുഖം "കാണാൻ" തന്നെയാണു! സത്യത്തിൽ നമ്മൾ ഒന്നും കേക്കുന്നില്ലാ എന്നുള്ളതാണു ശരി.

Mon Nov 28, 01:32:00 PM IST  
Blogger Achinthya said...

അയ്യോ ശോകരാഗമേ, അതു കഞ്ഞിക്കിള്യല്ല, കന്നിക്കിളി, the virgin bird? maiden bird?
വയലാർ പ്രഭ്രിതികളോടുള്ള സ്നേഹാദര-പ്രണയ-ബഹുമാനങ്ങളൊക്കെ നിൽ-ക്കേ കൊറേ കാലായിട്ടുള്ള ഒരു സംശ്യം ചോദിച്ചോട്ടെ?

"നദി" യിലെ പ്രസിദ്ധമായ വയലാർ ക്രിതി ഇല്ല്യേ, കായാമ്പൂ കണ്ണിൽ വിരിയും...അതിലെ മൂന്നാമത്ത്‌ വരിടെ അർത്ഥം എത്ര ആലൊചിചിട്ടും ന്റെ കൊച്ചു പുത്തിക്കു വഴങ്ങിണില്യ: "അനുരാഗവതീ, നിൻ ചൊടികളിൽ നിന്നാലിപ്പഴം പൊഴിയും".ചുണ്ടിൽ നിന്നും "ആലിപ്പഴം പൊഴിക്കണ അനുരാഗവതി?പാറമേക്കാവിലമ്മേ, ആ "വതി" വർത്താനം പറയുമ്പോ അടുത്തു നിക്കണോരെ നീയന്നെ കാത്തോളണേ.

Mon Nov 28, 06:20:00 PM IST  
Blogger അതുല്യ said...

നിൻ ചൊടിയിണകളിൽ.......എന്നല്ലേ? ചിരിക്കുമ്പോഴുണ്ടാവുന്ന നുണകുഴികളാവും ചിലപ്പോ.

Mon Nov 28, 06:25:00 PM IST  
Blogger Thulasi said...

കളരി വിളക്ക്‌ തെളിഞ്ഞതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ
മാനത്തുനിന്നെങ്ങാനും വന്നതാണോ
കുന്നത്ത്‌ സൂര്യൻ ഉദിച്ചതാണോ
കാരിരുളോത്ത മുടിയഴകും
കാരിരുമ്പൊടൊത്ത കൈക്കരുത്തും....

'പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം പൂപോലഴകുള്ളോരായിരുന്നു'

വടക്കൻ പാട്ടുകളിൽ ഉണ്ണിയാർച്ചയേയും,തുമ്പോലാർച്ചയേയും വർണ്ണികുന്നതിനേക്കാളും കൂടുതൽ പാട്ടുകൾ ചേകന്മാരുടെ വീര വർണ്ണനകളാണ്‌.

Mon Nov 28, 06:39:00 PM IST  
Blogger Thulasi said...

അചിന്തേച്ചി കായമ്പു കണ്ടിട്ടുണ്ടോ? വീട്ടിൽ വളത്താൻ പോലും കൊള്ളാത്ത ഒരു തല്ലിപൊളി നീല കളറുള്ള കാട്ടു പൂവാണത്‌

Mon Nov 28, 06:46:00 PM IST  
Blogger Achinthya said...

എന്റമ്മോ, അതുല്യ,നുണക്കുഴി എങ്ങന്യാ ചൊടിയിൽ വരണെ?

തുളസിക്കുട്ട, എന്തു മാങ്ങാതൊല്യായാലും, ഒരു നീലപ്പൂവല്ലെ, "നീലക്കൂവളപ്പൂവുകളൊ, വാലിട്ടെഴുതിയ കണ്ണുകളോ..." സ്റ്റൈലിൽ ഒരു നീല നിറം ഇരുന്നോട്ടേ ന്നു വെക്കാർന്നു.

വറ്റക്കൻ ചേകോന്മാർ മാത്രല്ല, അല്ലാണ്ടേം കാമദേവന്മാരെ വർണീക്കുണുണ്ടല്ലോ: :അംഗനമാരുടെ അംഗരാഗം കൊണ്ട്‌ കുംകുമമണിഞ്ഞ നിൻ തിരുമാറിൽ","ചന്ദ്രനുദിക്കും നിൻ സ്വർണ നഖങ്ങളിൽ, ചന്ദനമെതിയടിക്കാലുകളീൽ..." ന്നൊക്കെ.

Mon Nov 28, 09:44:00 PM IST  
Blogger ദേവന്‍ said...

എന്നിട്ടും പ്രശ്നം തീര്‍ന്നില്ലല്ലോ അചിന്ത്യേ? കന്നിക്കിളിയാണെങ്കില്‍ വിഷുവുമായി എന്തു ബന്ധം? ഒരു തരത്തില്‍ പാതിരാക്കിളിയെയും പാല്‍ക്കടല്‍ക്കിളിയേയും ഒക്കെ കല്ലെടുത്തെറിഞ്ഞ്‌ ഓടിച്ചുവിട്ടു തിരിച്ചു വരുമ്പോ അതാ ഒരമ്മൂമ്മക്കിളി. ഞാന്‍ എയര്‍ ഗണ്‍ എടുത്താലേ കിളി ശല്യം നില്‍ക്കൂ.

വയലാര്‍ ഇതുപോലെ ഊളത്തരമെഴുതിയിട്ടില്ല. എങ്കിലും മൂപ്പരുടെ പ്രേമത്തിനു "ഈരേഴു പതിനാലു ലോകവും നിന്റെ അണ്ണാക്കില്‍ ഞാന്‍ കാണുന്നു, എന്റെ ദേവീ ഞാന്‍ നിന്റെ ചെരുപ്പു നക്കുന്നു, എന്നെ നീ ചവിട്ടി തേച്ചാലും" എന്നൊരു സ്കൂള്‍ പയ്യന്‍ പ്രണയത്തിന്റെ-- പൌരുഷുക്കുറവുണ്ടായിരുന്നു. ശ്രീകു തമ്പി നാലമ്പലത്തിനുള്ളില്‍ മാത്രം പ്രേമിക്കുന്ന പരമ ഭക്തന്‍. ഭാസ്കരന്‍ മാഷ്‌ നാട്ടുമ്പുറത്തെ ലുങ്കിയുടുത്ത കാമുകന്‍. ഓ എന്‍ വി ഉജ്ജ്വല സബ്ദാഢ്യന്‍ എന്നാലും ആ വരികള്‍ക്ക്‌ ചിലപ്പോഴൊക്കെ കൃതൃമച്ചുവ. എല്ലാം തികഞ്ഞ്‌ പാട്ടു വേണേല്‍ ഇനിയിപ്പോ നമ്മള്‍ തന്നെ എഴുതേണ്ടി വരും അചിന്ത്യേ.

എന്തു കുറവുണ്ടെങ്കിലും ആ പാട്ടുകളൊക്കെ എത്ര കേമമായിരുന്നെന്നു തോന്നാന്‍ ദാ ഒരെണ്ണം പിടിച്ചോ:

സിനിമ ബാലേട്ടന്‍

സംഗീതം ം. ജയചന്ദ്രന്‍ ബോണീ എം പാട്ടായ റസ്‌പൂട്ടിന്‍ അടിച്ചു മാറ്റിയത്‌

പല്ലവി:
"ബാലേട്ടാ ബാലേട്ടാ
ബാലേട്ട ബാലേട്ടാ
ബാലേട്ടാ ബാലേട്ടാ ബാലേട്ടാ"
സന്ദര്‍ഭത്തിനു യോജിച്ച വരികള്‍, എല്ലാ പ്രാസവുമുണ്ട്‌. ഒരു തെറ്റുമില്ല.
കൊടവനു
ഒരവാര്‍ഡ്‌.
**************************
അതുല്യേ ഒരു കാറ്റ്‌ പിടിച്ചോ
മാമാനക്കുന്നത്തില്ലിക്കാടോടും കാറ്റ്‌
അവനൊരു നാടോടി ചൂളംകുത്തും രാപ്പാടി
മരം മറഞ്ഞും മറിഞ്ഞു വീണും മനം മടുത്തും പിടഞ്ഞെണീറ്റും
തരുണികളുടെ കുനുകുറുനിര തഴുകാന്‍ കിട്ടാതെ കാറ്റ്‌
അത്തിമര തെക്കേക്കൊമ്പില്‍ കെട്ടിഞ്ഞാന്നു ചത്തു!!
(കാവാലത്തിന്റെ വരി, ഇളയരാജ സംഗീതം, പടം ആരവം-തുടക്കം : 59 പെണ്‍പക്ഷി, അതിന്റെ കൂടെ...)

Tue Nov 29, 12:45:00 AM IST  
Blogger viswaprabha വിശ്വപ്രഭ said...

59 പെൺപക്ഷി “ആലോലം” ( നെടുമുടി, കെ.ആർ. വിജയ, ഗോപി) എന്ന ചിത്രത്തിലല്ലേ? ആരവത്തിലല്ല എന്നാണോർമ്മ.

Tue Nov 29, 02:17:00 AM IST  
Blogger സു | Su said...

കാറ്റേ നീ വീശരുതിപ്പോൾ ...എന്നത് ഒരു നല്ല പാട്ടല്ലേ

കസ്തൂരി മണക്കുന്നല്ലോ കാറ്റേ ന്നുള്ളതും ഒരു നല്ല പാട്ട് ആയിരിക്കും. എനിക്ക് വല്യ ഇഷ്ടം ഇല്ല. പിന്നെ കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു..
ചന്ദനക്കുളിർ ചൂടിവരും കാറ്റ്,
ഈ കാറ്റിലുണ്ടൊരു താരാട്ട്....

“കണ്ണിൽ കാണ്മതു കളിയായ് മറയും....
കാണാത്തത് നാം എങ്ങനെ അറിയും..
ഒന്നു നിനയ്ക്കും മറ്റൊന്നാകും
മന്നിതു മായാനാടകരംഗം.” ഇതാണ് ശരിയായ പാട്ട്.

കൃഷ്ണപക്ഷക്കിളി ചിലച്ചു.. എന്നൊരു പാട്ടുണ്ടല്ലോ.

Tue Nov 29, 08:39:00 AM IST  
Blogger ദേവന്‍ said...

59 പെൺപക്ഷി ആലോലത്തിലേതാണ്(വയസ്സായതിൽ പിന്നെ ഓർമ്മ അങ്ങോട്ട് ശരിയാവുന്നില്ല) ആരവം ജോൺസന്റെ ആദ്യ ചിത്രം.

കാറ്റേ നീ വീശരുതിപ്പോൾ - എനിക്കു പ്രത്യേക അടുപ്പമുള്ള പാട്ടാണു സൂ. സിനിമയിൽ അതു വരുന്നതിനു ഒരു 30 വർഷം മുന്നേ ഞാനത് ഇഷ്ടമ്പോലെ കേട്ടിട്ടുണ്ട് :)

ഈശ്വരചിന്തയിതൊന്നേ ഒന്നാന്തരം പാട്ട്.

കൃഷ്ണപക്ഷക്കിളി- ആകെ കോലം കെട്ട പാട്ട് (ചാണകത്തിൽ വീണുപോയ പെൺപക്ഷിയോട് ആൺപക്ഷി പറയുന്നു കുളിക്കാതെ എന്റെ അയലത്തു വന്നാൽ മുഖത്താട്ടും ഞാൻ)പോരാത്തതിനു മധു പുഴയിലോട്ട് കൈ ചൂണ്ടി “കുളിച്ചുവാ” എന്നു പറയുമ്പോൾ “ഛീ പോയി കുളിക്കെടീ“ എന്ന എഫക്റ്റ്.

Tue Nov 29, 09:28:00 AM IST  
Blogger ദേവന്‍ said...

പറയാൻ വന്നത് പിന്നേം വിട്ടു. കൃഷ്ണപക്ഷക്കിളി ഇറങ്ങുന്നതിനു ഒരുപാടു മുന്നേ ഇറങ്ങിയ ഒരു പാട്ടാണ്
“കുയിലിനെത്തേടി കുയിലിനെത്തേടി കുതിച്ചുപായും മാരാ
പട്ടുകുപ്പായക്കാര നിന്നോടു ഞാനൊരു കിന്നാരം ചോദിക്കാം.“
ഒരുത്തൻ രാവിലെ ഒരു ജോലിയുമില്ലാതെ പട്ടുകുപ്പായത്തിനകത്തു കയറി ഒരു കുയിലിനെക്കാണാൻ കുതിച്ചു പായുന്നു. വിവരം കെട്ട പെണ്ണ് ഒരു വഴിക്കു പാഞ്ഞുപോകുന്നവനെ വിളിച്ചുനിർത്തി കിന്നാരം ചോദിക്കുന്നു:(

Tue Nov 29, 09:41:00 AM IST  
Blogger സു | Su said...

ദേവാ :) ഹ ഹ ഹ എഴുതിയവരൊന്നും കേൾക്കേണ്ട വിമർശനം ഇത്രയ്ക്കും. പക്ഷെ ഇപ്പോഴത്തെ ചില പാട്ടുകൾ അർഥവും സന്ദർഭവും ഒത്തവയാണല്ലോ. എനിക്കിഷ്ടപ്പെട്ട ചില പാട്ടുകൾ ഉണ്ട്.
പിന്നെയും പിന്നെയും ആരോ കിനാവിന്റെ...(കൃഷണഗുഡിയിൽ....)
കുഞ്ഞേ നിനക്കു വേണ്ടി (കാഴ്ച)
എന്തു പറഞ്ഞാലും (അച്ചുവിന്റെ...)
വേഷങ്ങൾ വേഷങ്ങൾ ( വേഷം )
മനസ്സ്, മാന്ത്രികക്കൂട് ( കളിവീട്)
ഇന്നലെയെന്റെ നെഞ്ചിലെ (ബാലേട്ടൻ )
ചാഞ്ചാടിയാടി ( മകൾക്ക് ?)
ഇനിയും ഒരുപാടൊരുപാട് ഉണ്ട്. തീരില്ല. പഴയതിൽ ഇളവന്നൂർ മഠത്തിലെ... എന്ന പാട്ട് ഇഷ്ടം ആണ്.പക്ഷേ സീൻ ഇഷ്ടം ഇല്ല.
ചാന്തുപൊട്ടിലെ പാട്ടുകൾ എല്ലാം ഇഷ്ടം ആണ്.
ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്...(എന്നു തന്നെയല്ലേ) എന്നുള്ള പാട്ട് നല്ല ഇഷ്ടം ആയി. കാണാനും! കേൾക്കാനും. ദിലീപിന്റെ പെൺ വേഷം അത്ര പിടിച്ചില്ലെങ്കിലും.

എന്നാലും പഴയപാട്ടിന്റെ മാധുര്യം ഇപ്പോൾ ഇല്ലെന്നാണു തോന്നുന്നത്. ഒന്നോ രണ്ടോ നല്ല പാട്ടുകൾ. നൂറെണ്ണം ഇറങ്ങുന്നവയിൽ.

Tue Nov 29, 10:10:00 AM IST  
Blogger Thulasi said...

ദേവാ , ആരവത്തിന്റെ സംഗീതം ജോൺസനും ഒൌസേപ്പച്ചനും ചേർന്നാണ്‌ ചെയ്തിട്ടുള്ളത്‌. രണ്ടു പേരുടേയും ആദ്യത്തെ ചിത്രം.

റിക്കാർഡിങ്‌ സ്റ്റുഡിയോയുടെ പുറത്ത്‌ മരച്ചുവട്ടിൽ വലയിൻ വായിചു മതിമറന്നിരിക്കാറുള്ള ഒൌസേപ്പച്ചനിലെ സംഗീത സംവിധായകനെ ഭരതൻ കണ്ടെത്തുകയായിരുന്നു.ആരവത്തിൽ ഔെസെപ്പച്ചൻ അഭിനയിച്ചിട്ടുമുണ്ട്‌

Tue Nov 29, 10:23:00 AM IST  
Blogger ദേവന്‍ said...

അതെയോ തുളസി? ജയചന്ദ്രനുവേണ്ടി ഒരു അക്കോർഡിയൻ വാങിക്കാൻ മദിരാശിക്കു പോയ ജോൺസൺ സംഗീതം നിർവഹിച്ച കഥ എനിക്കറിയാമായിരുന്നു. ഔസേപ്പച്ചനും ഭരതന്റെയടുത്തു വന്നുപെട്ട കഥ പുത്തൻ അറിവ്. (മൂപ്പരുടെ ശിഷ്യനായാണ് ഏ ആറ് റഹ്‍മാൻ തുടൻക്കം കുറിച്ചതെന്ന് കേട്ടിട്ടുണ്ട്.)

Tue Nov 29, 10:57:00 AM IST  
Blogger Thulasi said...

ദേവാ,കോപ്പിയടി എന്ന മഹത്തായ കലയെ കുറിച്ചറിയണമെങ്കിൽ ഇതു കൂടി
http://www.itwofs.com

Tue Nov 29, 10:58:00 AM IST  
Blogger പെരിങ്ങോടന്‍ said...

ഈ മലയാളം പാട്ടെഴുത്തുകാരൊന്നും ശരിയല്ല. തമിഴ് നോക്കൂ, അനുരാഗവിവശയായ കാമുകി പ്രാണനാഥന്റെ പ്രണയത്തെക്കുറിച്ചു് പാടുന്നു: “എന്നെ ഒക്റ്റോപ്പസ് വിരല്‍കളാല്‍ സുരുട്ടിവിട്ടാന്‍.. ഒരു ആറ്റംബോംബ് ഉയരുക്കുള്‍ ഉരുട്ടിവിട്ടാന്‍..” ഇതുപോലെ എഴുതണം. അല്ല പിന്നെ ;)

Tue Nov 29, 11:00:00 AM IST  
Blogger ദേവന്‍ said...

തമിഴിനു എന്തും വഴങ്ങുമെന്നാണ് വയ്പ്പ്
Should I repent me but once put out thy light, thou cunningst pattern of excelling nature, I know not where is that Promethean heat that can that light relume. When I have plucked thy rose, I cannot give it vital growth again.
എന്ന സുന്ദരൻ വാക്കുകളെ “ട്യൂബ് വിട്ടിറൻകി വന്ത റ്റൂത്ത് പേസ്റ്റ് തിരുമ്പി കയറാതെടീ കണ്ണേ ” എന്നു തർജ്ജ്മ ചെയ്തവനാ പാണ്ടി.

Tue Nov 29, 11:12:00 AM IST  
Blogger സു | Su said...

അവിടേം കാറ്റ് ഉണ്ട്.
കനവാ നീ ഇല്ലെയ് കാറ്റാ നീ കൈയ്യിൽ മിതക്കും കനവാ നീ
കൈകാൽ മുളൈത്ത കാറ്റാ നീ

Tue Nov 29, 12:32:00 PM IST  
Blogger Achinthya said...

പെരിയ അരിങ്ങോടരേ, അല്ലാ പിന്നെ. ചിന്ന ചിന്ന ആസൈ പാട്യേ മിന്മിനി തമിഴിൽ ആദ്യം പാടീത്‌ ഇളയരാജയ്ക്കു വേണ്ട്യാ:" ലവ്വെന്ന ലവ്വ്‌ മണ്ണെണ്ണ സ്റ്റവ്വ്‌..."

പക്ഷേ " ഊനമറ്‌ നല്ലഴകേ, ഊരു സുവൈയേ കണ്ണമ്മാ..." എന്നും ഉണ്ടുട്ടോ.

അയ്യോ ഞാനങ്ങനെ ദോഷൈകദ്രിക്കായി പറഞ്ഞതല്ല, ദേവാ.പക്ഷെ മനസ്സിൽ കവിത്വം (കപിത്വല്ലാ) ഉള്ള സംഗീത സംവിധായകനും, വാക്കുകളിൽ സംഗീതള്ള കവിയും ചേർന്നാൽ എത്ര നല്ല പാട്ടുകൾ വരും! ശ്രീ ദേവരാജൻ പലരടേം "കവിതകൾ" തിരുത്തി പാട്ടിനനുസ്രിതാക്കീട്‌ടുണ്ടെന്നു കേട്ടിട്ടുണ്ട്‌.കവിതകൾ സിനിമക്കു വേണ്ടി പാട്ടായി മാറിയ കഥകളുല്ല്യെ. ഓ.ഏൻ.വീടേം, വയലാറിന്റേം, ഭാസ്‌കരൻമാഷിന്റേം, സുഗത ടീചെറിന്റേം സംഗീതാത്മകായ കവിതകൾ പോലെത്തന്നെ പ്രത്യക്ഷത്തിൽ കീറാമുട്ടി ന്നു തോന്നന ജീടെ
കവിത വരെ രാഗമാലിക്യായിട്ടു 2 വ്യത്യസ്ത പാട്ടുകളായി വന്നില്യേ ദക്ഷിണാമൂർത്തി സ്വാമികൾടെ ഈണത്തിൽ: "ശ്രാന്തമംബരം..." ന്നും, "നീരദ ലതാഗ്രിഹം..." ന്നും അഭയത്തിൽ
? അതിനിടയ്ക്കു ഒരു കാര്യം: ബാലേട്ടൻ ഇവടെ ഹിറ്റായിരുന്നു ട്ടോ.

Tue Nov 29, 09:56:00 PM IST  
Anonymous Babu said...

വികാരവും വിചാരവും തമ്മിലുള്ള വ്യത്യാസം എന്താണ്?

Tue Nov 29, 10:49:00 PM IST  
Blogger ദേവന്‍ said...

വികാരമെന്നാല്‍ മാനസികഭാവവും ഭാവഭേദവും(ക്ഷോഭം, ആഹ്ലാദം..) വിചാരത്തിന്‌ ചിന്ത എന്നും മറ്റുമാണ്‌ അര്‍ത്ഥം.

വികാരമുണ്ടാകരുതെന്നു വിചാരിക്കാന്‍ കഴിയും പക്ഷേ വിചാരം ഉണ്ടാകരുതെന്നു വികാരിക്കാന്‍ പറ്റില്ലല്ലോ :) :)

ശ്രാന്തമംബരം എം പീ 3/4/5 അയച്ചു തരാന്‍ ആരെങ്കിലും സന്മനസ്സു കാണിച്ചാല്‍ പകരം സന്മനസ്സുള്ളവര്‍ക്കു സമാധാനം എന്ന ചിത്രത്തിലെ പാട്ടയച്ചു തരാം :)))

സൂ, ചിലരുടെയൊക്കെ വരികളില്‍ സംഗീതവുമില്ല ഒരു കുന്തവുമില്ല സ്വാമിയും ദേവരാജന്‍ മാസ്റ്ററും ബാബുരാജും മുതല്‍ ഇങ്ങു ജോണ്‍സണ്‍ വരെയുള്ളവര്‍ സംഗീതത്തിന്റെ രാജാക്കന്മാര്‍ ആയിരുന്നതുകൊണ്ട്‌ ആ കൊഴപ്പമൊന്നും അറിയുന്നില്ലെന്നേയുള്ളൂ..
ആകാശ ഗംഗയുടെ കരയില്‍ ല്‍ ല്‍ ല്‍
അശോകവനിയില്‍ ല്‍ ല്‍ ല്‍ ല്‍ ല്‍ ല്‍
ആരെയാരെ തേടിവരുന്നു
വസന്ത പൌര്‍ണമി നീ
ഈ വരികളില്‍ ഒരു ഗീതവുമില്ലാഞ്ഞിട്ടാണൂ പാവം സം വി ചില്ലു നിരത്തുന്നത്‌.

Tue Nov 29, 11:31:00 PM IST  
Blogger സു | Su said...

അചിന്ത്യാമ്മ :)
ബാബു :) വിചാരം ഇല്ലാഞ്ഞാൽ വികാരവും , വികാരം ഇല്ലാഞ്ഞാൽ വിചാരവും വരും ;)

ദേവാ...............
ന്ന് ഒരു പാട്ടിൽ നീട്ടിയത് ഇതുകൊണ്ടായിരിക്കും ല്ലേ?

हस्ते हस्ते कट जाये रस्ते,
जिन्दगि यूही चल्ते रहे,
खुशी हो या गम ,बदलेन्गे ना हम ,
चाहे दुनिया बदलती रहे.

Wed Nov 30, 12:33:00 PM IST  
Blogger Achinthya said...

ശ്രാന്തമംബരം മാത്രല്ല, "അഭയ"ത്തിലെ എല്ലാ പാട്ടും അയച്ചു തരാം. ചോക്‌ളേറ്റ്‌?

Wed Nov 30, 10:38:00 PM IST  
Blogger സിബു::cibu said...

സൂ, ഇല്ലാത്തത്‌ പറയരുത്‌... എല്ലാവരും കാണാനായി, ഇതാ ഞാന്‍ പറഞ്ഞതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി: “...ഈയൊരു സന്ദര്‍ഭത്തില്‍ എന്നെ ആകെ കുഴച്ചുമറയ്ക്കുന്ന ഒരു ഒബ്സെര്‍വേഷന്‍ പറയാം.. എന്താണ്‌ നമുക്ക്‌ ആണിന്റെ സൌന്ദര്യം വര്‍ണിക്കുന്ന പെണെഴുത്തുകാരില്ലാതായിപ്പോയത്‌?

പെണ്‍പാട്ടെഴുത്തുകാരില്ലാത്തതിനാലാവണം ഓ.എന്‍.വി. അങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത്‌ (അല്ലാതെ...)

ഞാന്‍ പലപല തിയറികള്‍ ഉണ്ടാക്കിനോക്കിയെങ്കിലും ഒക്കേയും, ചീറ്റിപ്പോയി.

ഇത്‌ മലയാളത്തിന്റെ മാത്രം പ്രത്യേകതയാണെന്ന്‌ തോന്നുന്നില്ല. സ്ത്രീസ്വാതന്ത്ര്യം ധാരാളമുള്ള പടിഞ്ഞാറും ആണിന്റെ സൌന്ദര്യം വര്‍ണിക്കുന്ന കലാകാരികളെപറ്റി ഞാന്‍ കേട്ടിട്ടില്ല.

ഇനിയിപ്പോ സ്ത്രീകള്‍ക്ക്‌ ആണിന്റെ സൌന്ദര്യത്തില്‍ കമ്പമില്ലെന്നുവരുമോ.. ഏയ്‌ തോന്നുന്നില്ല.. പിന്നെയെന്താണ് അതൊരാര്‍ട്ടാവുന്നതില്‍ നിന്നും അവരെ തടയുന്നത്‌? ഇനിയൊരു വേള... കഥാപാത്രത്തോടുള്ള പൊസസീവ്‌നെസ്സ്‌ ആവുമോ?“

അതൊക്കെ പോട്ടേ.. ഇത്തരം പോസ്റ്റുകളാണ് ബാക്ക് ലിങ്ക് വച്ച്‌ ലിങ്ക് ചെയ്യേണ്ടത്. ഈ ലിങ്കില്‍ പറഞ്ഞതു പോലെ ചെയ്യാമോ?


വിവിധയിനം കിളികളേക്കുറിചും നാനാതരം കാറ്റുകളെക്കുറിച്ചും ഉള്ള ചര്‍ച്ച ഗംഭീരം. ഈയിടെയായി, ദേവരാഗത്തിന്റെ കമന്റുകള്‍ക്ക്‌ വേണ്ടിയും കാത്തിരിപ്പുണ്ട്.

Thu Dec 01, 01:29:00 AM IST  
Blogger viswaprabha വിശ്വപ്രഭ said...

സ്ത്രീയുടെ വീക്ഷണത്തിൽ പുരുഷസൌന്ദര്യവും മറിച്ചും യഥാർത്ഥത്തിൽ എങ്ങനെയാണ് എന്തുകൊണ്ടാണ് എന്നത് പഴയകാലം മുതൽക്കേ ഉള്ളൊരു ഗവേഷണവിഷയമാണ്.

യഥാർത്ഥസൌന്ദര്യം ( ആകർഷണീയത) അളക്കാൻ ഒരു യൂണിറ്റ് കണ്ടുപിടിക്കാൻ ഇപ്പോഴും തകൃതിയായ ശ്രമവും നടക്കുന്നുണ്ട്.

ഈ കണ്ണികളിൽ ഒന്നു കോർക്കുന്നതു രസകരമായിരിക്കും:
http://evolution.massey.ac.nz/lecture5/lect500.htm

BBC സൈറ്റിൽ അവതരിപ്പിക്കാറുള്ള കൌതുകപ്രദങ്ങളായ സ്വയം‌പരീക്ഷകളിൽ ഇക്കാണിച്ചിരിക്കുന്നതൊന്നു ശ്രമിച്ചുനോക്കൂ...

http://www.bbc.co.uk/science/humanbody/sex/add_user.shtml

എവൂരാന്റെ ബ്ലോഗിൽ പോസ്റ്റു ചെയ്യപ്പെട്ട “പാണ്ഡെ“ ഒരുപക്ഷേ ഈ ടെസ്റ്റു ചെയ്തുനോക്കിയാൽ എന്തായിരിക്കും റിസൾട്?

മറ്റുപലതും പോലെത്തന്നെ, എഴുതുമ്പോഴും സ്ത്രീകൾക്ക് ഒളിച്ചുവെക്കൽ ( inhibitionism) താരത‌മ്യേന കൂടുതലുണ്ടെന്നു തോന്നുന്നു.തങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ആകർഷണഘടകങ്ങൾ എന്തൊക്കെയാണെന്നു തുറന്നുപറയാൻ അവർക്കൊരു മടിയോ അവ്യക്തതയോ ഉണ്ടെന്നുള്ളതു സത്യം. ഇതിനുള്ള അടിസ്ഥാനകാരണം പക്ഷേ സാമൂഹ്യശാസ്ത്രപരമാണോ ജീവശാസ്ത്രപരമാണോ അതോ രണ്ടും കൂടിയാണോ എന്നു തീർപ്പായിട്ടില്ല.

Thu Dec 01, 02:48:00 AM IST  
Blogger സു | Su said...

സിബു,
ഇല്ലാത്തത് പറഞ്ഞിട്ടില്ല. സിബു പറഞ്ഞത് ഒന്ന് ചുരുക്കിപ്പറഞ്ഞു. തെറ്റായ അർഥം ഒന്നും അതിനു വന്നിട്ടില്ല. ഇപ്പോൾ സിബു പറഞ്ഞത് അതേ പടി വെച്ചിട്ടുണ്ട്. പോരേ?

പിന്നെ, കിളികളേയും കാറ്റിനെക്കുറിച്ചും ഉള്ള ചർച്ച ഞാൻ തുടങ്ങി വെച്ചിട്ടില്ല. പോസ്റ്റിൽ വെച്ചിട്ടും ഇല്ല. തുടങ്ങി, അതിൽ ചേർന്നു. അത്രേ ഉള്ളൂ.

BENNY-------- SORRY :)

CIBU----------SORRY :)

Thu Dec 01, 08:51:00 AM IST  
Blogger ദേവന്‍ said...

കണ്ടമ്പ്രാ...
ചോക്കലേറ്റ്, മീൻ, കള്ള്, കൂമൻ, സാമി ഇത്യാദി നടക്കു വച്ചാൽ എന്തും നടത്തി തരുന്ന കണ്ടമ്പ്രാൻ ഇവിടെയുണ്ടെന്ന് നേരത്തേ ഞാൻ അറിഞിരുന്നെൻകിൽ ശ്രാന്തമംബരം തിരക്കി തിരുവനന്തപുരം മുതൽ കോഴിക്കോടു വരെയും ചെന്നൈ, ബ്ലാൻകൂർ തുടങി മഹാനഗരങളിലും കടയിൽ നിന്നു കടയിലേക്ക് ഞാൻ അലയേണ്ടി വരുമായിരുന്നില്ല. കഷ്ടം.. പത്തു വർഷം പാഴായി.

അചിന്ത്യേ,
പാട്ടു കിട്ടി. നന്ദിയുടെ ചൂടു മാറും മുന്നേ ചോക്കലേറ്റ് അയക്കേണ്ട വിലാസം എഴുതുക.

Sun Dec 04, 02:13:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home