Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, December 26, 2005

സുനാമി!

വിളിക്കാതെ വന്നു നീ ഒരു വിരുന്നുകാരിയായ്‌,
വിടർന്നൊരു മുകുളങ്ങൾ തല്ലിക്കൊഴിക്കുവാൻ,
ജീവനെ ജീവനിൽ നിന്നടർത്തിയെടുക്കുവാൻ,
തടയാൻ കഴിഞ്ഞില്ല, തകർക്കാൻ കഴിഞ്ഞില്ല,
കളിപ്പാട്ടമായ്‌ പകച്ചു നിന്നു നിൻ കൈയിൽ,
വിലപ്പെട്ട എത്രയോ ഹൃദയങ്ങൾ, ജന്മങ്ങൾ.

8 Comments:

Blogger വര്‍ണ്ണമേഘങ്ങള്‍ said...

:)

Tue Dec 27, 09:42:00 am IST  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

എല്ലായിടത്തും ഇപ്പോള്‍ സുനാമി വാര്‍ഷികാഘോഷങ്ങള്‍ നടക്കുകയാണത്രെ.
ദുരന്തങ്ങളും ആഘോഷിക്കപ്പെടുന്ന ഈ നൂറ്റാണ്ടില്‍
കണ്ണുനീരും പാക്കറ്റില്‍ ലഭ്യമാകുന്ന കാലം വിദൂരമല്ല.
ഇപ്പോള്‍ കിട്ടിയിരുന്നെങ്കില്‍ സുനാമിയേക്കാള്‍ വലിയൊരു പ്രളയം രാഷ്ട്രീയക്കാര്‍ കണ്ണുനീരുകൊണ്ട് സൃഷ്ടിച്ചേനെ. വിലക്കുവാങ്ങാതെ രണ്ടിറ്റു കണ്ണുനീര്‍ പൊഴിക്കാന്‍ ശ്രമിക്കാം.

Tue Dec 27, 10:58:00 am IST  
Blogger myexperimentsandme said...

നന്നായിരിക്കുന്നു, സൂ....

പുതുവത്സരാശംസകൾ

Tue Dec 27, 07:48:00 pm IST  
Blogger reshma said...

അതും മറന്നു തുടങ്ങിയിരുന്നു.
ഒരു തശാമ: സു-എന്ന നാമമുള്ളവളെ എന്തു വിളിക്കും?

Wed Dec 28, 03:46:00 am IST  
Blogger ഉമേഷ്::Umesh said...

ഇതു സൂവിന്റെ തന്നെ തമാശയാണല്ലോ രേഷ്മേ. "സൂനാമി" എന്ന വാക്കു്‌ ഈ രണ്ടര്‍ത്ഥത്തിലും സു തന്നെ ഉപയോഗിച്ചിട്ടുണ്ടു്‌. ഉദാഹരണത്തിനു്‌ ഈ കഥയും അതിനെപ്പറ്റിയുള്ള ഈ അഭിപ്രായവും കാണുക.

Wed Dec 28, 08:29:00 am IST  
Blogger reshma said...

ഇതു രണ്ടും : സൂന്റെ കഥയും , ഉമേഷിന്റെ വാരഫലകുറിപ്പും, ഞാൻ‍ ഈയടുത്ത് തന്നെ വായിച്ചിരുന്നു- വന്ന് വന്ന് സ്വന്തം ഏത്, വായനക്കിടയിൽ‍ പെറുക്കിയെടുത്തത് ഏതെന്നറിയാതെ ആയി. അപ്പോ, ആ തമാശക്ക് ക്രെഡിറ്റ് സൂവിനും, ഡെബിറ്റ് ഉമേഷിനും. ഈ തമാശയുടെ ഉടമ ഇത് കാണാതെ പോവട്ടെ.യെങ്ങിനെയിങ്ങനെയൊക്കെവളിപ്പടിക്കുന്നെന്നു ചോദിച്ചാലോ? പടച്ചോനെ, പിന്നേയും പിന്നേയും വർ‍ണ്ണ്യത്തിലാശാനും.

Wed Dec 28, 09:11:00 am IST  
Blogger Kalesh Kumar said...

:(

Wed Dec 28, 11:39:00 am IST  
Blogger സു | Su said...

വർണം :)സാക്ഷി :) തുളസി :) വക്കാരീ :)

രേഷ്, ചോദിച്ചതു ഞാൻ കണ്ടില്ല ;)

ഉമേഷ് :)

കലേഷ് :)

Wed Dec 28, 10:01:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home