Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, December 22, 2005

ക്രിസ്മസ് ആശംസകൾ. HAPPY CHRISTMAS.

അങ്ങനെ ഒരു ക്രിസ്‌മസ്‌ കൂടെ വരുന്നു. എനിക്ക്‌ ക്രിസ്‌മസ് അന്നും ഇന്നും ഇഷ്ടമാണ്. കുട്ടിക്കാലത്തു കണക്കു പരീക്ഷ കഴിഞ്ഞാൽ ക്രിസ്‌മസിനു വേണ്ടി സ്കൂൾ അടയ്ക്കും. പിന്നെ 10 ദിവസം, സിനിമ, യാത്ര ഒക്കെ ആയിരിക്കും. ഇപ്പോഴും പരീക്ഷകളാണ്. ഒരിക്കലും തീരാത്തത്‌. അതിനിടയ്ക്ക്‌ വരുന്ന ക്രിസ്‌മസ്‌ വല്യ സന്തോഷം നൽകുന്ന ഒന്നാണ്. സാന്റാക്ലോസ്‌ ഒരുപാട്‌ സമ്മാനങ്ങളുമായി വരുമെന്ന് ഞാൻ വിചാരിക്കാറുണ്ട്‌. സമ്മാനം സ്നേഹത്തിന്റെ രൂപത്തിൽ ആണ് കിട്ടുന്നതെന്ന് മാത്രം. ഈ ക്രിസ്തുമസിനു പല ദുഖങ്ങളും ഉണ്ട്‌. വിധി സമ്മാനിച്ചവ. ഇക്കൊല്ലം ആഘോഷം ഇല്ല. എന്നാലും മനസ്സിൽ എന്തോ ഒരു തണുപ്പ്‌. ക്രിസ്‌മസ്‌ വന്നപ്പോൾ.

വിവാഹം കഴിഞ്ഞതിനു ശേഷമാണ് ആദ്യമായിട്ട്‌ ക്രിസ്‌മസ്‌ ആഘോഷിക്കുന്നത്‌. വിവാഹം കഴിഞ്ഞപ്പോൾ കിട്ടിയ കൂട്ടുകാരി ക്രിസ്ത്യാനി ആയതു തന്നെ കാരണം. ക്രിസ്‌മസിനു രാവിലെ തന്നെ അവരുടെ വീട്ടിൽ ആയിരിക്കും. പിന്നെ അച്ചപ്പവും കേക്കും ഒക്കെ തിന്ന് ഇരിക്കും. ആദ്യമായിട്ട്‌ പള്ളിയിൽ പോകുന്നതും ആ കൂട്ടുകാരിയുടെ കൂടെയാണ്. ചേട്ടൻ ഒരിക്കൽ ഒഫിഷ്യൽ ടൂറിനു പോയപ്പോൾ വീട്ടിൽ നിൽക്കാൻ വന്നു അവൾ. ഞായർ ആയപ്പോൾ അവൾക്ക്‌ പള്ളിയിൽ പോയേ തീരൂ. ഞാനും കൂടെ ചെല്ലണം എന്ന് അവൾ. അയ്യോ.. ആരെങ്കിലും കണ്ടാൽ എന്തു വിചാരിക്കും എന്ന് ഞാൻ. അവൾ നിർബന്ധിച്ചു. എന്നാൽ അവിടെ എന്താ പരിപാടി എന്നൊന്നു കാണാമല്ലോന്നു കരുതി ഞാനും ഒരുങ്ങിച്ചെന്നു.

പള്ളിയിലെത്തി.പരിചയക്കാർ എല്ലാവരും, ഇവളുടെ മാമ്മോദീസ എന്നു കഴിഞ്ഞു എന്ന മട്ടിൽ എന്നെ നോക്കുന്നുണ്ട്‌. എനിക്കാണെങ്കിൽ അൽപ്പമൊരു ചമ്മൽ ഉണ്ട്‌. അതുകൊണ്ട്‌ ഏറ്റവും നല്ല വില്ലനുള്ള സമ്മാനം കിട്ടിയ നടൻ അവാർഡ്‌ വാങ്ങാൻ ചെല്ലുന്നതുപോലെ ചമ്മിപ്പമ്മി ഞാൻ നടന്നു. അവാർഡ്‌ ആണെങ്കിലും വില്ലത്തരത്തിനല്ലേ.

അവളുടെ കൂടെ സ്ഥാനം പിടിച്ചു. പാട്ടുകാർ വന്ന് പാട്ട്‌ തുടങ്ങി. അച്ചൻ വന്ന് എന്തൊക്കെയോ പറഞ്ഞു. അച്ചൻ ഒരുവട്ടം എന്നെ നോക്കിയപ്പോൾ ഞാൻ മച്ച്‌ നോക്കി. പിന്നെ ഇടക്കിടയ്ക്ക്‌ എണീക്കുക , പിന്നെ ഇരിക്കുക. എനിക്കെല്ലാം ഇഷ്ടപ്പെട്ടു. ഭജനയ്ക്കിടയ്ക്കും ഇങ്ങനെ എണീറ്റിരിക്കൽ ഉണ്ടെങ്കിൽ എത്ര നന്നായേനേ എന്ന് ഞാൻ ഓർത്തു. പലരും ഉറങ്ങുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. അവസാനം ഒക്കെ കഴിഞ്ഞ്‌ എല്ലാരും ക്യൂ നിന്നു. അച്ചൻ എന്തോ ഒന്നെടുത്ത്‌ വായിൽ കൊടുക്കുന്നുണ്ട്‌. ഇപ്പോക്കിട്ടും ഇപ്പോക്കിട്ടും എന്ന് വിചാരിച്ച്‌ അടുത്തെത്താൻ ആയപ്പോൾ അവൾ പറഞ്ഞു വാങ്ങണ്ട, വെറുതെ എന്റെ പിന്നാലെ വന്നാൽ മതി എന്ന്. ഡിം... നിരാശ വന്നു.

അങ്ങനെ പള്ളിയിൽപ്പോക്ക്‌ വിജയകരമായി നിർവഹിച്ച്‌ തിരിച്ചു വന്നു. പിന്നെ ഒരാഴ്ച്ച ആര് എവിടെക്കണ്ടാലും ചോദിക്കും, ഞായറാഴ്ച്ച പള്ളിയിൽ കണ്ടിരുന്നല്ലോ, ഞായറാഴ്ച്ച പള്ളിയിൽ പോയെന്നു കേട്ടല്ലോ, എല്ലാ ആഴ്ച്ചയും ഇനി വരുമോ എന്നൊക്കെ. ജനങ്ങൾക്കു വേറെ ജോലി വേണ്ടേ. ഇനി ഒരു പ്രാവശ്യം ക്രിസ്‌മസിന്റെ തലേന്ന് രാത്രി പള്ളിയിൽ കൊണ്ടുപോകാമെന്ന് ചേട്ടൻ പറഞ്ഞിട്ടുണ്ട്‌. ഇതുവരെ നടന്നിട്ടില്ല.

ഈ ക്രിസ്‌മസ്‌ എല്ലാവർക്കും ഒരുപാട്‌ സന്തോഷവും സുഖവും സഹജീവികൾക്കു വേണ്ടി മനസ്സിൽ നന്മയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.

ല്ലാക്കും ക്രിസ്‌സ്‌ ശംൾ.

30 Comments:

Blogger reshma said...

വില്ലൻ‍:അവാർഡ്:പമ്മിപമ്മിനടപ്പ് : ഒടുക്കത്തെ ഉപമകളാ സൂന്റെ കൈയിൽ‍ :D
സ്നേഹവും സമാധാനവും എന്നും...
Merry Christmas!

Thu Dec 22, 09:57:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

അപ്പം അപ്പം കിട്ടിയില്ല അല്ലേ?
:(

Thu Dec 22, 10:35:00 pm IST  
Blogger ഉമേഷ്::Umesh said...

സൂ,

കൊള്ളാം.

എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ടു്‌.

പഠിച്ചുകൊണ്ടിരുന്ന കോളേജിന്റെ അടുത്തുള്ള പള്ളിയില്‍ സഹപാഠികള്‍ ക്ഷണിച്ചിട്ടു പോയതാണു്‌, കുര്‍ബാനയ്ക്കു്‌.

"പള്ളിയിലെ ചിട്ടവട്ടങ്ങളൊക്കെ അറിയില്ലല്ലോ" എന്നു പറഞ്ഞപ്പോള്‍, "എല്ലാരും ചെയ്യുന്നതുപോലെ ചെയ്താല്‍ മതി" എന്നു മറുപടി കിട്ടി.

കുര്‍ബാന ഇഷ്ടപ്പെട്ടു. നല്ല പാട്ടുകള്‍. എല്ലാവരും ഒന്നിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ അമ്പലത്തില്‍ കിട്ടിയിട്ടില്ലാത്ത ഒരു സന്തോഷം. അവസാനം പരസ്പരം ക്ഷേമം ആശംസിക്കുന്നതു വളരെ ഇഷ്ടപ്പെട്ടു. അച്ചന്റെ പ്രസംഗം അതിലും ഇഷ്ടപ്പെട്ടു. എനിയും എല്ലാ ഞായറാഴ്ചയും വരണം എന്നു മനസ്സില്‍ കുറിച്ചിട്ടു.

അപ്പം വാങ്ങാനുള്ള ക്യൂവില്‍ ഞാനും നിന്നു. ആരും ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. അച്ചനു്‌ എന്നെ അറിയില്ലാഞ്ഞതുകൊണ്ടു്‌ എനിക്കും കിട്ടി ഒരു അപ്പം.

തിരിച്ചു കോളേജില്‍ ചെന്നപ്പോള്‍ ആകെ പുകിലു്‌.

ലേഡീസ്‌ ഹോസ്റ്റലില്‍ ഇതൊരു വലിയ തര്‍ക്കവിഷയമായത്രേ. എന്റെ ക്രിസ്ത്യന്‍ സഹപാഠിനികള്‍ ഇതെച്ചൊല്ലി ചേരിതിരിഞ്ഞു തര്‍ക്കിച്ചു തല്ലിപ്പിരിഞ്ഞുവത്രേ.

ആണ്‍ഹോസ്റ്റലിലും ആകെ പ്രശ്നമായി. ചിലവര്‍ എന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ഇനിയിതു്‌ ആവര്‍ത്തിക്കരുതു്‌ എന്നു പറയുകയും ചെയ്തു. (എന്നെ അനുകൂലിച്ച ഒരുപാടുപേരും ഉണ്ടായിരുന്നു.)

ഒരുവന്റെ ഡയലോഗ്‌:

"എടാ ഈ കുര്‍ബാന അപ്പം എന്നു വെച്ചാല്‍ വളരെ പരിശുദ്ധമായ ഒന്നാണു്‌. മാമോദിസാ മുങ്ങിയവര്‍ക്കേ അതു കഴിക്കാന്‍ അവകാശമുള്ളൂ. അല്ലാതെ നിന്റെ അമ്പലത്തിലെ പായസം പോലെ വഴിയേ പോകുന്നവര്‍ക്കൊക്കെ വെറുതേ കൊടുക്കുന്നതല്ല."

എന്നെ പള്ളിയിലേക്കു ക്ഷണിച്ചവരില്‍ ഒരുവനായിരുന്നു അവന്‍. എന്റെ കണ്ട്രോളു വിട്ടു. വായില്‍ തോന്നിയതൊക്കെ ഞാനും പറഞ്ഞു. അടിയോടടിയായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

സൂവിനെപ്പോലെ അതൊരു നര്‍മ്മഭാവനയാക്കാന്‍ കഴിവില്ലാത്തതിനാല്‍ ഞാന്‍ അതൊരു കവിതയാക്കാന്‍ നോക്കി. ഒരു ഗദ്യകവിത. അവസാനം കവിതയോ കഥയോ ലേഖനമോ നര്‍മ്മഭാവനയോ യാത്രാവിവരണമോ എന്നു മനസ്സിലാകാത്ത ഒരു സാധനം ഉണ്ടായി. മുഴുവന്‍ ഓര്‍മ്മയില്ല. ആദിയും അന്തവും ഓര്‍മ്മയുണ്ടു്‌.

-------------------
അവര്‍ എന്നെ അവരുടെ ദേവാലയത്തിലേക്കു്‌ പ്രാര്‍ത്ഥനയ്കായി ക്ഷണിച്ചു.
.....
.....
ശരീരത്തിനെക്കാള്‍ കൂടുതല്‍ മുറിവുകള്‍ മനസ്സിനേറ്റു അവിടെനിന്നിറങ്ങിപ്പോരുമ്പോള്‍ മുഖം താഴ്ത്തിക്കിടക്കുന്ന ദൈവപുത്രനെ ഞാന്‍ തിരിഞ്ഞുനോക്കി.

അദ്ദേഹം ഒന്നും മിണ്ടിയില്ല.

അദ്ദേഹത്തെ ഇതുപോലെ കുറെപ്പേര്‍ പണ്ടേതന്നെ ചേര്‍ന്നു തല്ലി കുരിശില്‍ തൂക്കിയിരുന്നുവല്ലോ.

-------------------

(കുറിപ്പു്‌: ഒരു കഥ പറഞ്ഞെന്നേയുള്ളൂ. ഇതു വായിക്കുന്ന പ്രിയപ്പെട്ട ക്രിസ്ത്യന്‍ സുഹൃത്തുക്കളെ വേദനിപ്പിക്കാന്‍ പറഞ്ഞതല്ല. ഒരുപാടു നല്ല മനുഷ്യര്‍ക്കിടയില്‍ ഇങ്ങനെയുള്ള യൂദാസുകളും പീലാത്തോസുകളുമുണ്ടെന്നു പറഞ്ഞെന്നു മാത്രം.)

Fri Dec 23, 06:52:00 am IST  
Blogger Manjithkaini said...

സൂവിന്റെയും, ഉമേഷിന്റെയും പള്ളിയനുഭവങ്ങള്‍ ഉള്ളുതുറപ്പിച്ചു.

സത്യക്രിസ്ത്യാനിയായ എനിക്കുണ്ടായ അനുഭവം കേട്ടോളൂ ഉമേഷ്‌, അപ്പോള്‍ നൊമ്പരം അല്‍പം കുറഞ്ഞേക്കും.

മൂന്നു വര്‍ഷം മുന്‍പൊരു ക്രിസ്മസ്‌ നാളില്‍ തിരുവനന്തപുരത്തു കുടുങ്ങിപ്പോയി. ക്രിസ്മസല്ലേ പള്ളിയിലൊക്കെ ഒന്നു പോയേക്കാമെന്നു കരുതി വെട്ടുകാട്‌ പള്ളിയിലേക്ക്‌ വച്ചടിച്ചു. ചെന്നു കഴിഞ്ഞപ്പോള്‍ പള്ളിയുടെ മുറ്റത്തുപോലും നില്‍ക്കാന്‍ സ്ഥലമില്ല. ഏതായാലും കുര്‍ബാന സ്വീകരണത്തിനു സമയമായി. തിക്കിത്തിരക്കി ഞാനും ക്യൂവില്‍ ഒരുകണക്കിനു കയറിപ്പറ്റി. നാനാജാതി മതസ്ഥര്‍ വരുന്നതുകൊണ്ടാവാം അച്ചന്‍ പേരും നാളുമൊക്കെ ചോദിച്ചാ അപ്പം വിളമ്പുന്നത്‌.
എന്റെ ഊഴമെത്തി. മുഖമൊക്കെ വടിച്ച്‌ ജുബായുമിട്ടു ചെന്ന എന്നെ കണ്ടാല്‍ നമ്പൂരിച്ചെക്കനോ, അല്ലെങ്കില്‍ ഒരു നോര്‍ത്തിയാണെന്നോ തോന്നും. നമ്മുടെ അച്ചനും ആ തോന്നലുണ്ടായി. അച്ചന്‍ എന്നോട്‌
"പേരെന്താ?"
"മന്‍ജിത്‌"
"എന്താ പറഞ്ഞേ, മത്തായിയോ?"
"മത്തായിയല്ല മന്‍ജിത്‌ M A N J I T H
"ഇതു മാമ്മോദീസ മുങ്ങിയവര്‍ക്കു മാത്രമുള്ളതാ"
"അതു കൊണ്ടുതന്നെയാ വന്നത്‌" എന്നായി ഞാന്‍.
തീന്‍മേശയില്‍ കലാപത്തിന്‌ അരങ്ങൊരുങ്ങി.
അപ്പോള്‍ അള്‍ത്താരയുടെ വലതുവശത്തു നിന്നും ഒരു സ്വരം ഇടപെട്ടു.
"വല്യച്ചോ, അവനു കൊടുത്തേക്ക്‌ കേട്ടോ, ഒരു വര തെറ്റിപ്പോയി. അല്ലെങ്കില്‍ ഇവിടെ നിന്ന് അപ്പം വിളമ്പേണ്ടവനാ"
അപ്പോഴാണ്‌ ഞാനും ആ രൂപത്തെ ശ്രദ്ധിച്ചത്‌. അതു ജോര്‍ജച്ചന്‍, എന്റെയൊപ്പം പഠിച്ചവന്‍. പള്ളിയാതുകൊണ്ട്‌ എടാ വറീച്ചാ നീ ഇവിടെയുണ്ടോടാ എന്നുചോദിച്ച്‌ പുറത്തൊരടികൊടുക്കാന്‍ എനിക്കൊത്തില്ല. അല്ലെങ്കിലും ഒരടിക്കുള്ളത്‌ അവന്‍ പറഞ്ഞു വച്ചിട്ടുണ്ട്‌. എന്റെ തലേവര തെറ്റിപോലും. വരയും കുളിയുമൊക്കെ തെറ്റിയതു നിനക്കാടാ മോനേ ദിനേശാ എന്നു മനസില്‍പറഞ്ഞു അപ്പം സ്വീകരിച്ചു മടങ്ങി.
ഇനി ഈ സംഭവത്തിലെ വല്യച്ചന്‍ ചെയ്തതു തെറ്റ്‌. കുര്‍ബാന സ്വീകരിക്കാന്‍ എത്തുന്നവര്‍ക്കെല്ലാം അപ്പം വിളമ്പണമെന്നാ ചട്ടം. അപ്പവും കൈയിലേന്തി ജാതിചോദിക്കരുത്‌, പറയരുത്‌!.
അച്ചന്റെ അടുത്തെത്തുന്നതിനു മുന്‍പ്‌ വേണമെങ്കില്‍ മറ്റേതെങ്കിലും വിശ്വാസിക്ക്‌ പിടിച്ചുമാറ്റാം എന്നൊരു ചട്ടവുമുണ്ട്‌.
എന്റെ അഭിപ്രായത്തില്‍ അതും പാടില്ല. തീന്‍മേശയില്‍ ജാതിചോദിച്ചു വിളമ്പുന്നത്‌ തീരെ ശരിയല്ല. യേശുവിന്റെ തീന്‍മേശയില്‍ വിശേഷിച്ചും. പുള്ളിക്കാരന്റെ ഏറ്റവുമടുത്ത സുഹൃത്തക്കള്‍ വിജാതിയരായിരുന്നു. ശതാധിപന്‍ ഉദാഹരണം.

ഉമേഷ്‌, അവര്‍ ചെയ്തതെന്തെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. അവര്‍ക്കുവേണ്ടി ഞാന്‍ മാപ്പുചോദിക്കുന്നു.

ഈ ക്രിസ്മസിലെ പാതിരാകുര്‍ബാനയില്‍ എന്റെ പ്രാര്‍ഥന, എല്ലാ ആരാധനാലയങ്ങളും എല്ലാവര്‍ക്കും വേണ്ടി തുറക്കപ്പെടുന്ന ആ നല്ലകാലത്തിനുവേണ്ടിയായിരിക്കും.

Fri Dec 23, 09:44:00 am IST  
Blogger ദേവന്‍ said...

കടവൂര്‍ ഗീവര്‍ഗ്ഗീസ്‌ സഹദായുടെ പള്ളിയിലായിരുന്നു ഞാന്‍ പാതിരാക്കുര്‍ബ്ബാന കൊണ്ടിരുന്നത്‌ (ഇപ്പോള്‍ ദുബാി സെന്റ്‌ മേരീസ്‌ അങ്കണത്തിലും-ഇന്നുവരെ പള്ളിക്കകത്തു കയറിപ്പറ്റാന്‍ കഴിഞ്ഞിട്ടില്ല പള്ളിയും മുറ്റവുമൊക്കെ ജനം നിറഞ്ഞ്‌ ഫുട്ട്‌ പാത്തിലൊക്കെയാ മാസ്സ്‌)

കടവൂര്‍ പള്ളിയില്‍ ഞാനാദ്യം പോകുമ്പ്പോള്‍ സൂ പറഞ്ഞ അമ്പരപ്പുണ്ടായിരുന്നു. എന്നെ തിരു സന്നിധിയിലെത്തിച്ച പാപി മൂക്കന്‍ റോയി തന്ന "ഹൌ റ്റു ഡൂ"

"ഡാ, ഞാനടുത്തിരുന്നു ചെയ്യുന്നതൊക്കെ ചെയ്താ മതി. അച്ചന്‍ അപ്പോം വീഞ്ഞും കൊടുക്കാന്നേരം ഒറ്റയോട്ടത്തിനു ചെന്ന് ആദ്യമേ വാങ്ങിച്ചോണം. മൊഴയന്‍ മത്തായി, പട്ടിക്ക്ലീറ്റസ്‌,ആ മുറുക്കാന്‍ കടക്കാരന്‍ വല്യപ്പന്‍ ഇവരുടെയൊക്കെ നാറിയ വായില്‍ വീഞ്ഞിന്റെ സ്പൂണിട്ടാല്‍ പിന്നെ ആസിഡില്‍ കഴുകിയാലും വെളുക്കത്തില്ല.

ഞാനക്ഷരം പ്രതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചതുകൊണ്ട്‌ മാമ്മോദീസാ വെള്ളം വീണ ദിവസം മുതല്‍ പള്ളിയില്‍ വരുന്നോരു മനുഷ്യനെന്നു കരുതിയിട്ടുണ്ടാവും അച്ചന്‍. അധവാ ഇനി "പേരെന്ത്താ" എന്നു ചോദിച്ചാല്‍ അച്ചന്റെ പേരു പറയുമെന്ന് തീരുമനിച്ചിരുന്നതാ. അതില്‍ കള്ളമില്ലല്ലോ. നിങ്ങളുടെ പേരെന്ത്താ എന്നു ചോദിച്ചാലല്ലേ പ്രശ്നമുള്ളൂ.

Fri Dec 23, 12:51:00 pm IST  
Blogger rathri said...

സു,ക്രിസ്മസ് ആശംസകൾ :)

Fri Dec 23, 05:33:00 pm IST  
Anonymous Anonymous said...

സംഭവകഥകള്‍ കേട്ടു. ഇത്തരം അബദ്ധങ്ങള്‍ പലര്‍ക്കും സംഭവിക്കാറുണ്ട്. പള്ളിയില്‍ കൊണ്ടൂപോയവര്‍ നേരത്തേ തന്നെ കാര്യങ്ങള്‍ വിശദീകരിക്കേണ്ടിയിരുന്നു.

എന്നിരുന്നാലും ഓരോ വിശ്വാസങ്ങളിലുമുള്ള ആചാരങ്ങളെ പഴി ചാരണമെന്ന് തോന്നുന്നില്ല.. എല്ലാ മതത്തിലുമില്ലെ ഇതുപോലെ ഓരോന്ന്. അന്പലത്തില്‍ പോകുന്പോള്‍ ഷര്‍ട്ടൂരണം, ഗുരുദ്വാരയില്‍ പോയാല്‍ തൊപ്പിയിടണം എന്നൊക്കെ. ഇതുപോലെ ക്രൈസ്തവസഭയും നിഷ്കര്‍ശിക്കുന്ന ഒന്നാണ് ജ്നാനസ്നാനം കൂടാതെ വി.കുര്‍ബാന (അപ്പം) സ്വീകരിക്കരുതെന്ന്.. (അപ്പം അഥവ ക്രിസ്തുവിനെ സ്വീകരിക്കാനുള്ള ഒരു ഒരുക്കവും പാപങ്ങളൊക്കെ കഴുകിക്കളഞ്ഞ് ക്രിസ്തുവിന്റെ അനുയായിയായി സ്ഥാപിക്കുകയും ചെയ്യുന്ന ആചാരമാണ് ജ്നാനസ്നാനം. ഈ രീതിയിലേ ക്രിസ്തു പ്രാപ്യമാകൂ എന്നൊന്നും ഞാന്‍ പറയുന്നില്ല്, പക്ഷെ ഇതാണ് സഭയുടെ ചട്ടക്കൂട്ടം) ഇത് ആരെങ്കിലും തെറ്റിച്ചാല്‍ പൊതുവെ ക്രിസ്ത്യാനികള്‍ക്കു നോവും.

ഇവിടെ ജപ്പാനിലും ഞാന്‍ പള്ളിയില്‍ പോയപ്പോള്‍ ചിലപ്പോള്‍ ചോദിക്കാറുണ്ട് നിങ്ങള്‍ മാമ്മോദീസാ മുങ്ങിയതാണോയെന്ന്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണത്.

ഇനി ജ്നാനസ്നാനം കൂടാതെ അപ്പം സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ക്രൈസ്തവസഭ അഴിച്ചുപണിയേണ്ടി വരും..! അതൊക്കെ ബുദ്ധിമുട്ടാവില്ലേ.. ;)

merry christmas to all. സ്നേഹമാണ് ക്രിസ്ത്മസിന്റെ സന്ദേശം.

Fri Dec 23, 10:40:00 pm IST  
Blogger Kalesh Kumar said...

സുവിനും ചേട്ടനും കൃസ്തുമസ് ആശംസകൾ!
പള്ളീൽ പോക്ക് നന്നായിട്ടവതരിപ്പിച്ചിട്ടുണ്ട്!
ഉമേഷേട്ടന്റെയും ദേവന്റെയും മഞ്ചിത്തിന്റെയും കുർബാനകൂടലും നന്നായി!
എല്ലാവർക്കും കൃസ്തുമസ് ആശംസകൾ!

Sat Dec 24, 12:21:00 am IST  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

എല്ലാ ദേവാലയങ്ങളും എല്ലാവര്‍ക്കും മുന്നില്‍ മലക്കെ ത്തുറന്നിടുന്ന ഒരു ദിവസം വരും.സ്നേഹമാകട്ടെ നിങ്ങളുടെ മതം, സ്നേഹിക്കുന്നവനാകട്ടെ നിങ്ങളുടെ ഈശ്വരന്‍, ഹൃദയമാകട്ടെ ദേവാലയം! ഞാന്‍ എന്‍റെ ദേവാലയത്തിന്‍റെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്നു.. നമോവാകം.
ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍!!

Sat Dec 24, 09:20:00 am IST  
Blogger Visala Manaskan said...

നല്ല പോസ്റ്റ്‌, നല്ല നല്ല കമന്റുകളും.! പള്ളീല്‌ പോയ പോലെത്തോന്നി.

സൂവിനും ചേട്ടനും, പിന്നെ എല്ലാ വേണ്ടപ്പെട്ടവർക്കും എന്റെ ക്രിസ്‌മസ്‌ ആശംസകൾ.

Sat Dec 24, 09:29:00 am IST  
Blogger ചില നേരത്ത്.. said...

സൂ, നന്നായി വിവരിച്ചിരിക്കുന്നു. ഭാഷയിലുള്ള സൂവിന്റെ കരവിരുത് ഒരിക്കല്‍ കൂടെ അഭിനന്ദനമറ്ഹിക്കുന്നു.
ഉമേഷിന്റെ കമന്റും മഞ്ജിതിന്റെ മറുപടി കമന്റും ചിന്താറ്ഹമാണ്. പരസ്പര വിശ്വാസത്തിന്റെ തങ്ക നൂലിഴകള്‍
മനുഷ്യമനസ്സില്‍ തുന്നി ചേര്‍ക്കാന്‍ നമുക്കാകട്ടെ എന്ന് ആത്മാറ്ത്ഥമായി പ്രാറ്ത്ഥിക്കുന്നു.
ക്രിസ്തുമസ്സ് ആശംസകള്‍.

Sat Dec 24, 09:50:00 am IST  
Blogger N David said...

പുതുവല്‍സരാശംസകള്‍

Sat Dec 24, 09:56:00 am IST  
Blogger Cibu C J (സിബു) said...

അപ്പം എന്താണ് എന്നതിനെ പറ്റി ക്രിസ്ത്യാനികള്‍ ഇന്നും ഇന്നലെയും തല്ലുകൂടാന്‍ തുടങ്ങിയതല്ല. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള ഒരു പ്രധാനവ്യത്യാസം ഈ പറഞ്ഞപോലെ,.... കത്തോലിക്കര്‍ അപ്പം ശരിക്കും ക്രിസ്തുവിന്റെ ശരീരം ആണ് എന്നു വിശ്വസിക്കുന്നു; എന്നാല്‍ പ്രൊട്ടസ്റ്റന്റുകാര്‍ അത്‌ വിശ്വാസിക്ക്‌ മാത്രം ഉണ്ടാവുന്ന സിംബോളിക്കായ അനുഭവം ആണെന്നും പറയുന്നു.

എന്തായാലും മാര്‍ട്ടില്‍ ലൂതറിനു മുമ്പ്‌ ഇങ്ങനെ പറഞ്ഞവരെയൊക്കെ ചുട്ടിട്ടുണ്ട്. അതുകൊണ്ട്‌ ഇത്രയല്ലേ ഉണ്ടായുള്ളൂ എന്ന്‌ ആശ്വസിക്കൂ :)

Sat Dec 24, 11:34:00 am IST  
Blogger ദേവന്‍ said...

പോയവർ ആരും ഒരു പക്ഷേ അറിഞ്ഞു കാണില്ല വിശ്വാസത്തിന്റെ നിയമങ്ങളെ. പക്ഷേ വിളിച്ചുകൊണ്ടു പോയവർക്കറിയാമായിരുന്നിരിക്കണം. നിയമത്തെ മറികടന്നും തനിക്കു കിട്ടുന്ന പുണ്യം കൂട്ടുകാരനോട് പൻക്ന്കുവയ്ക്കാൻനാഗ്രഹ്ഇക്കുന്ന ആ നന്മ പ്രായമേറുമ്പോൾ നമ്മൾ വിവേകം കൊണ്ട് മൂടുന്നു.
മദ്ധ്യവയസ്സിലെത്തുന്ന എന്റെ കൂട്ടുകാരാരും ഇനി എന്നെ പള്ളിയിലേക്ക് വിളിക്കില്ല- അവരുടെ പള്ളിനിയമങ്ങളെ ഭയന്ന് അല്ലെൻകിൽ എന്റെ മതവിശ്വാസം വ്രണപ്പ്പെടുമെന്ന് ഭയന്ന് അതുമല്ലെൻകിൽ അവനവന്റെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതിയെന്നു കരുതി.

ഹിന്ദുമത വിശ്വാസികൾക്കു മാത്രമുള്ളൊരമ്പലത്തിൽ ഒരു ഇസ്ലാം മത വിശ്വാസി സ്നേഹിതനെ വിളിക്കുകയും ഇല്ല. ഖുറാനും ബൈബിളുംചതുർവേദങ്ങളും വായിച്ചു വിവേകം വർദ്ധിച്ച, സിവിൽക്കോഡും ക്രിമിനൽക്കോഡും സദാചാര ചട്ടവട്ടവും പാലിക്കുന്ന ഞാൻ‍ നിങ്ങൾ ശിശുക്കളെപ്പോലെയായിരിക്കുവിൻ എന്ന് ദൈവ പുത്ര വചനമനഅത്തിന്റെ പൊരുൾപ്പെരുമ അറിയുന്നു ആവോ.

Sat Dec 24, 01:44:00 pm IST  
Blogger Sujith said...

priyappetta su,
christmas, new year aashamsakal!

Sun Dec 25, 01:08:00 am IST  
Blogger keralafarmer said...

ജനിക്കുന്ന ഒരു കുട്ടിക്ക്‌ ജാതിയും മതവും ഒന്നും ഇല്ല. അത്‌ നമ്മൾ ഉണ്ടാക്കിയെടുക്കുന്നതാണ്‌. മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കട്ടെ. തന്നെപ്പോലെ തന്റെ അയൽക്കാരനേയും സ്നേഹിക്കുക എന്ന്‌ പറഞ്ഞ നല്ലവനായ യേശുദേവന്റെ ജന്മദിനാശംസകൾ പങ്കുവെയ്ക്കാം (ക്രിസ്തുമസ്‌ ആശംസകൾ)

Sun Dec 25, 06:36:00 am IST  
Blogger അഭയാര്‍ത്ഥി said...

പള്ളിയില്‍ പോകാന്‍ ധൈര്യം കാണിച്ച സു:-വിനു ആശംസാ പുഷ്പങ്ങള്‍. വരും വര്‍ഷങ്ങളില്‍ നോഹയുടെ പെട്ടകത്തിലേക്കു ഒലിവു ഇലയുമായി പറന്നു വരുന്ന സു:-വിനെ ഞാന്‍ കാണുന്നു.

പുണ്യദിനം കഴിയാറായെങ്കിലും ഭൂഗണ്ഠത്തിന്റെ ഏതെങ്കിലും കോണില്‍ ഇനിയും ക്രിസ്മസ്‌ പുലരുവാനിരിക്കുന്നതേയുള്ളു.

അവറ്‍ക്കു വേണ്ടി കരോല്‍ ഗാനം പാടട്ടേ ഞാന്‍ ഗന്ദര്‍വന്‍ -

ജിങ്കില്‍ ബെല്‍ ജിങ്കില്‍ ബെല്‍ \\\\\\\\\\\\\\\\\\\\\\\\\\\\\\\\...................../

തെറ്റുണ്ടെങ്കില്‍ kshamikku.

Sun Dec 25, 03:28:00 pm IST  
Blogger ഒമ്പതാം കുഴിക്ക് ശത്രു said...

സാന്റാക്ലോസ്‌ ഒരുപാട്‌ സമ്മാനങ്ങളുമായി വരുമെന്ന് ഞാൻ വിചാരിക്കാറുണ്ട്‌.

njaanum. pakshe, orikkalum vannillyaa. kallan.

Sun Dec 25, 05:40:00 pm IST  
Blogger Kiranz..!! said...

Chettanmaare...chechimaare..ningal engineyaa eee malayalathil type cheythu vachekkunne ?? hoooo kandittu viralthumpu chadapadannu malayalam type cheyyan kothikkunnu..!! Varamozhiyo ,DVedtior okke aano ithinte pinnil ???

Palliyil poyillelum,oru blog shishuvinte andhya koodhaashakkulla commentz ippo return kittum..eeeeswaraaaaaa... !!

Kiranz..!!
www.malayalamsongslyrics.com

Mon Dec 26, 12:11:00 am IST  
Blogger Kumar Neelakandan © (Kumar NM) said...

കൊള്ളാം.
എന്റെ ‘ആദ്യ പള്ളി’ അനുഭവവും ഇതുപോലെ രസകരം ആയിരുന്നു. എല്ലാവർക്കും ഉണ്ടാകും.
അപ്പ എന്തരായാലും ഹപ്പി ക്രിസ്മസുകൾ തന്നെ.

വരമൊഴി മിടുക്കന്മാർ എനിക്കു മുകളിൽ കാണുന്ന കിരൺസിനെ ഒന്നു സഹായിക്കണം.

Mon Dec 26, 10:47:00 am IST  
Anonymous Anonymous said...

hi SU... :).. i am back from a long vaccation... sugam thanne alle SU .. ayooo kore undallo posts vayichu theerkan :O ... hmmmmm hope everythings fine at ur side SUUUUUUUUU ... nammuku kanam lol

Mon Dec 26, 11:15:00 am IST  
Blogger myexperimentsandme said...

കുമാറേ, ഒന്നു കമന്റിയാൽ നാലു കമന്റുമെന്നാണല്ലേ.. എടുത്തു കളഞ്ഞിട്ടെന്താ കാര്യം, എല്ലാം ഗൂഗിൾ ഗ്രാമപഞ്ചായത്തിൽ കിടക്കുന്നു :))

Mon Dec 26, 11:34:00 am IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ആശംസകൾ..
ഒരുത്സവ കാലത്തിന്റെ..!

Mon Dec 26, 12:02:00 pm IST  
Blogger സു | Su said...

എല്ലാവരും ക്രിസ്തുമസ് ആഘോഷിച്ചില്ലേ? എല്ലാവർക്കും ഇനി പുതുവർഷത്തിനായി കാത്തിരിക്കാം :)

Gauriiiiiiiiiii evideppoyirunnuuuu :(( ini kanam ille?

Mon Dec 26, 07:32:00 pm IST  
Blogger Kiranz..!! said...

ഞാനും മലയാളം എഴുതാന്‍ തുടങ്ങിക്കഴിഞ്ഞു.അമ്പടവീരാ ഇനി എന്നെ പിടിച്ചാല്‍ കിട്ടില്ല കേട്ടൊ ചേട്ടന്മാരെ ചേച്ചിമാരേ..!!.വെബ്ബെേഴുത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച തുളസിക്കും വരമൊഴി പിതാവായ സിബുവിനും നന്ദി..!!

മലയാളം എഴുതാന്‍ തുടങ്ങുമ്പേൊള്‍ നല്ല രസം ഉണ്ടേല്ലൊ..സൂ ചേച്ച്ച്ചിയുടെ പള്ളിക്കാഴ്ചകളും അതിനേൊടനുബന്ധിച്ചുള്ള ലേഖനങ്ങളും വായിച്ചു ചിരിച്ചു രസിച്ചു,

വെബ്ബിലെ മലയാളം കാണുമ്പേൊള്‍

"ഏന്തു ഭംഗി നിന്നെക്കാണാന്‍ എന്റേയോമലാളേ
മകര സൂര്യനേൊമനിക്കും മഞ്ഞു തുള്ളി പേൊലെ
മുത്തുമാല ചാര്‍ത്തി നില്‍ക്കും മുല്ല വള്ളി പേൊലെ"

എന്നു കേച്ചേരി സാര്‍ പാടിയപേൊലെ പാടാന്‍ രസം...!!

ഏല്ലാവര്‍ക്കും പുതുവല്‍സരത്തിന്റെ നന്മകള്‍ നേര്‍ന്നു കൊണ്ട്‌ ഒരു ബൂലേൊഗ പൈതലാന്‍..!!

Kiranz..!!
www.malayalamsongslyrics.com

Mon Dec 26, 10:25:00 pm IST  
Blogger സു | Su said...

കിരണിനു സ്വാഗതം :)

Tue Dec 27, 12:52:00 pm IST  
Blogger ഉമേഷ്::Umesh said...

റോക്സീ,

ഈ കമന്റുകളൊക്കെ രണ്ടു ദിവസം മുമ്പാണു കാണുന്നതു്. ഏവൂരാന്റെ ഇതിനെപ്പറ്റിയുള്ള ഒരു ലേഖനവും വായിച്ചു. അതിനെ കമന്റാമെന്നുകരുതി തപ്പിയിട്ടു് ഇപ്പോൾ കാണുന്നില്ല.

ഏവൂരാനോടും റോക്സിയോടും പൂർ‍ണ്ണമായി യോജിക്കുന്നു. കുർ‍ബാന അപ്പം മാമോദീസാ മുങ്ങിയവർ‍ക്കു മാത്രമാണെന്നുള്ള നിയമത്തിനോടു് എനിക്കു് ഒരു എതിരും ഇല്ല. ആ സംഭവത്തിനു ശേഷവും ഞാൻ ഒരുപാടു തവണ പള്ളിയിൽ കുർ‍ബാനയ്ക്കു പോയിട്ടുണ്ടു്. അപ്പം വാങ്ങാനും കുമ്പസരിക്കാനും നിന്നിട്ടില്ല.

എന്റെ വിരോധം മുഴുവൻ എന്നെ കൂട്ടിക്കൊണ്ടു പോയി അവസാനം തള്ളിപ്പറഞ്ഞ എന്റെ കൂട്ടുകാരോടായിരുന്നു. എനിക്കു പറ്റിയതു് ഒരബദ്ധമായിരുന്നു എന്നു് അറിഞ്ഞിട്ടുകൂടി, ആ അമ്പലത്തിലെ പായസത്തിന്റെ ഡയലോഗു വിട്ടവനെയാണു് ഞാൻ യൂദാസെന്നും പീലാത്തോസെന്നും വിളിച്ചതു്.

ഏവൂരാൻ പറഞ്ഞതുപോലെ, മറ്റു മതക്കാരെ ദേവാലയത്തിൽ കയറ്റാൻ ഏറ്റവും അസഹിഷ്ണുത കാണിക്കുന്നതു ഹിന്ദുമതമാണു്. യേശുദാസും യൂസഫ് അലിയും കലാമണ്ഡലം ഹൈദരാലിയും ഉദാഹരണങ്ങൾ.

എന്റെ കമന്റ് ഞാൻ ഉദ്ദേശിക്കാത്ത അർ‍ത്ഥങ്ങൾ തോന്നിപ്പിച്ചിട്ടുണ്ടെങ്കിൽ ഒരിക്കൽക്കൂടി മാപ്പു്.

- ഉമേഷ്

Tue Jan 31, 09:37:00 pm IST  
Blogger evuraan said...

ഇവിടെ ഉണ്ട് ഞാനെഴുതിയത് .

അതെങ്ങും പോയിട്ടില്ല, ഉമേഷേ..! :)

Tue Jan 31, 10:45:00 pm IST  
Blogger ഉമേഷ്::Umesh said...

ഏവൂരാനേ,

ചിത്രങ്ങളിലായിരുന്നോ? ഞാൻ “എന്റെ മലയാള“ത്തിൽ മുഴുവൻ തപ്പി. പിന്നെ ഏവൂരാന്റെ തന്നെ പാതാളകരണ്ടിയിൽ പോയി നോക്കി. ശീർ‍ഷകം കണ്ടിട്ടു് അതാണെന്നു മനസ്സിലായിക്കാണില്ല.

എന്തായാലും, ഞാൻ ഉദ്ദേശിച്ചതു മനസ്സിലായിക്കാണുമെന്നു പ്രതീക്ഷിക്കുന്നു.

- ഉമേഷ്

Tue Jan 31, 10:52:00 pm IST  
Blogger സു | Su said...

:( എന്താ ഇവിടെ ഒരു പിണക്കവും ക്ഷമയാചനയും ഒക്കെ?

ഏവൂ, എന്നോട് ദേഷ്യം വന്നിട്ടാണോ അങ്ങനെ ഒരു പോസ്റ്റ് വെച്ചത്?

ഞാന്‍ ആരേയും കളിയാക്കാന്‍ വേണ്ടി വെച്ചതൊന്നുമല്ലാട്ടോ.

ഒരു കുഞ്ഞുമാലാഖ ഭൂമിയില്‍ വന്ന് ഏഴു ദിവസം തികയുന്നതിനു മുന്‍പേ തിരിച്ചു പോയതുകാരണം ഇത്തവണ ക്രിസ്മസ് ഇല്ലാന്നു പറയുന്നതിനു പകരം ഞാന്‍ പള്ളിയില്‍ പോയ കഥ ആയിക്കോട്ടേന്നു വെച്ചിട്ടാ.

എല്ലാ ദൈവത്തിലും ഒരുപോലെ വിശ്വാസം ഉള്ള ഒരാള്‍ ആണ് ഞാന്‍.

ഈ പോസ്റ്റ് ആര്‍ക്കെങ്കിലും വിഷമമോ അരിശമോ ഉണ്ടാക്കിയെങ്കില്‍ ഞാ‍ന്‍ ക്ഷമ ചോദിക്കുന്നു.

Wed Feb 01, 12:02:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home