Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Saturday, December 31, 2005

പുതുവത്സരാശംസകൾ ! HAPPY NEW YEAR !

സംഭവിച്ചതെല്ലാം നല്ലതിന്.
സംഭവിക്കുന്നതെല്ലാം നല്ലതിന്.
ഇനി സംഭവിക്കാൻ പോകുന്നതും നല്ലത് .
നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു?
നഷ്ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?
നശിച്ചത് എന്തെങ്കിലും നീ സൃഷ്ടിച്ചതാണോ?
നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്.
നിനക്കുള്ളതെല്ലാം ഇവിടെ നിന്നു നേടിയതാണ്.
ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു.
നാളെ അതു മറ്റാരുടേതോ ആകും.
മാറ്റം പ്രകൃതിനിയമം ആണ്.

------ഭഗവത്ഗീതയുടെ സന്ദേശം.

2006 എന്ന വർഷം എല്ലാവർക്കും സന്തോഷവും സമാധാനവും തരട്ടെ എന്നാശംസിക്കുന്നു.


ല്ലാക്കും പുതുത്സരാശംൾ.

13 Comments:

Blogger Thulasi said...

അനോണിമസ്സിന്റെ ശല്ല്യമില്ലാത്ത
സുഖവും, സമാധാനവും
ഒരുപട്‌ നന്മകളും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.

Sat Dec 31, 12:52:00 PM IST  
Blogger സാക്ഷി said...

നാളെകള്‍ നിങ്ങളുടേതാകട്ടെ. പുതുവത്സരാശംസകള്‍

Sat Dec 31, 01:36:00 PM IST  
Blogger വിശാല മനസ്കന്‍ said...

ഭഗവത്ഗീതയുടെ സന്ദേശം
-------------------------
ഈ സന്ദേശം, എന്റെ കമ്പനിയുടെ ഡയറക്ടർക്ക്‌ പകർന്നു കൊടുക്കാൻ പറ്റിയ ഒരു അവസരം ഒരിക്കൽ എനിക്കുണ്ടായി.

അഞ്ചാറ്‌ കൊല്ലം മുൻപ്‌ ഒരു റഷ്യൻ സപ്ലയർക്ക്‌ ഞാൻ ടി.ടി. അയച്ചപ്പോൾ അക്കൌണ്ട്‌ നമ്പർ മാറിപ്പോയെന്ന 'നിസാര' കാരണത്തിന്റെ പേരിൽ, $ 200K ടെ ടി.ടി. 'ഇല്ലത്തുന്ന് ഇറങ്ങും ചെയ്തു അമ്മാത്തൊട്ടെത്തിയുമില്ല' എന്ന് പറഞ്ഞപോലെയായി.

തുടർന്ന് അവർ ഷിപ്‌മെന്റ്‌ ഹോൾഡ്‌ ചെയ്തുവെന്നറിഞ്ഞ്‌, തലേയിൽ കയ്യ്‌ വച്ചിരിക്കുന്ന ഡയറക്ടറുടെ ക്യാബിനിൽ, മണവാട്ടി ബ്രാന്റ്‌ കള്ള്‌ കുടിച്ചവനെപ്പോലെ നിൽക്കുമ്പോൾ ഞാനോർത്തതായിരുന്നു ചുള്ളാപ്പിക്ക്‌ ഗീതോപദേശം ഒന്നുകൊടുത്താലോ എന്ന്. സിറ്റുവേഷൻ ആപ്റ്റായിരുന്നു. പക്ഷെ...

****

സൂ വിനും കുടുംബത്തിനും മറ്റെല്ലാ ബ്ലോഗർക്കും ഞങ്ങളുടെ ന്യൂയർ ആശംസകൾ.

വിനയത്തോടെ..

വി.എം.

Sat Dec 31, 02:10:00 PM IST  
Anonymous അചിന്ത്യ said...

അർത്ഥരഹിതമായ സമയക്കെട്ടുകൾക്കിപ്പുറം നിന്നു കൊണ്ട്...
ആശംസകളുടെ ഇടക്കു ഇതൊന്നു കൂടി...
ഏറ്റാനുള്ള ചുമടുകൾക്കേറ്റ ചുമലുകൾ ഉണ്ടാകട്ടെ,
വേദനകളുടെ ഇടയിലും അതൊക്കെ വേഗം പോകുന്നവയാണെന്ന തിരിച്ചറിവുണ്ടാവട്ടെ,
പൊന്നുമക്കളുടെ പാൽപ്പുഞ്ജിരിയിൽ അനുഭവങ്ങളുടെ നീലവിഷം തീണ്ടാതിരിക്കട്ടെ,
സ്നേഹവും, ശാന്തിയും , സമാധാനവും ...ഒരുപാട്...ഒരുപാടൊരുപാട്...

Sat Dec 31, 10:34:00 PM IST  
Blogger The Inspiring said...

Su,

Wishing you a very happy New Year :)

Inspiring

Mon Jan 02, 10:16:00 AM IST  
Blogger .::Anil അനില്‍::. said...

“ഈ പുതുവത്സരത്തില്‍ ശുഭപ്രതീക്ഷകള്‍ ആശംസിക്കുന്നു.“

Mon Jan 02, 11:10:00 AM IST  
Anonymous DB said...

Wish u very very happy new year dear SU; have a wonderful year ahead...

Mon Jan 02, 11:48:00 AM IST  
Anonymous DB said...

hey SU i have formated my HDD and could u pls tell me which font i should download to view malayalam? i forgot :-( is it varamozhi?

Mon Jan 02, 11:51:00 AM IST  
Anonymous DB said...

hey dear i got the font frm ur main page... now i can view properly OH what a relief shuuuu see ya ;-)

Mon Jan 02, 11:56:00 AM IST  
Blogger സു | Su said...

തുളസി :) ശല്യമാവാത്ത അനോണിമസുകളും ഉണ്ട്.

സാക്ഷി :) വിശാലൻ :) അചിന്ത്യ :) അനിൽ :)

Inspiring :) Happy new year.

D.B. :) ippo okke vaayikkaan patunnundallo ille?

Mon Jan 02, 03:31:00 PM IST  
Blogger കലേഷ്‌ കുമാര്‍ said...

ദൈവം അനുഗ്രഹിക്കട്ടെ!
സൂവിന് 24X7X365 സന്തോഷവതിയായിരിക്കാനും അടിപൊളി പോസ്റ്റുകൾ ഇട്ട് ഞങ്ങളെയെല്ലാം പൊട്ടിചിരിപ്പിക്കാനും കഴിയട്ടെയെന്ന് ആശംസിക്കുന്നു!

Mon Jan 02, 05:34:00 PM IST  
Blogger rathri said...

സു, പുതുവത്സരാശംസകൾ:)

Mon Jan 02, 06:14:00 PM IST  
Blogger അതുല്യ said...

കലേഷേ, ഇതു എന്താ കണക്ക്? 24X7X365
എനിക്കും കൂടെ ഈ എടപാട് പറഞ്ഞുതാ, അലെങ്കിൽ അല്പം എനിക്കു കൂടെ താ...

(ദുഷ്ട് ഹേ തും.. ഞാനും SMS വിട്ടിരുന്നു, എന്നിട്ട് ഇപ്പോ ദേവന്റെ കണക്കു മാത്രം പറയുന്നോ?)

Mon Jan 02, 06:23:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home