പ്രണയം ഇങ്ങനെ ആയാല്‍ കുഴപ്പമുണ്ടോ?
നിന്റേത് മാത്രമായിരുന്നു ഞാന്‍.
വേറൊരാളുടെ നിനവില്‍പ്പോലും കടന്നുചെല്ലാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.
നിന്റെ കാലടികളില്മാത്രം ഞാന്‍ അഭയം കൊതിച്ചു.
നീ നടക്കുന്ന വഴിത്താരകളില്‍ നിനക്കൊരു കൂട്ടായിരിക്കാന്‍ ആഗ്രഹിച്ചു.
കല്ലിലും മുള്ളിലും വനത്തിലും, ഗ്രാമത്തിലും, നഗരത്തിലും, എല്ലായിടത്തും നിന്റെ കൂട്ടിനു വേണ്ടി ഞാന്‍ നിന്നു.
പക്ഷെ ഈയിടെയായി നീയെന്നെ അവഗണിക്കുന്നുണ്ടോയെന്ന് എനിക്കൊരു തോന്നല്‍.
എന്റെ സ്ഥാനം നീ വേറൊരാള്‍ക്ക് കൊടുക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
നിഷേധിക്കും നീയെന്ന് എനിക്കറിയാം.
പക്ഷെ അതല്ലേ സത്യം?
അല്ലെങ്കില്‍ പറയൂ എന്റെ പൊട്ടിയ വാര് മാറ്റിയിടാത്തതെന്തേ?
ചെരുപ്പാണെങ്കിലും നിന്നെച്ചേര്ന്ന് നടക്കുന്നതല്ലേ. ഒരു ഭംഗി വേണ്ടേ?
(കാശിയ്ക്കുള്ള വണ്ടി എപ്പോഴാണാവോ? ;) )
44 Comments:
ശ്ശെ! മനുഷ്യനെ പേടിപ്പിച്ചുകളഞ്ഞല്ലോ സൂ!
:-)
:)
മറുപടി: നിന്നെ ഒരിക്കലും ഞാന്‍ വീട്ടിനകത്ത്പോലും കയറ്റിയിട്ടില്ലല്ലോ? അകത്ത് മനോഹരിയായ, അഴുക്കുപുരളാത്ത, സ്ലിപ്പര്‍ എന്നെകാത്തിരിക്കുന്നു....
(സൂ, ഈ പോസ്റ്റ് വായിച്ച് ഞെട്ടി.... ഹൊ!!!)
പൊട്ടിയ വാറ് മാറ്റണ പരിപാടിയൊക്കെ എന്നേ നിര്‍ത്തി.
ഇപ്പൊ വാറ് പൊട്ടാമ്പോണൂന്ന് തോന്നുമ്പൊത്തന്നെ വലിച്ചൂരി ഒരേറാണ്. പിന്നെ പുതിയ ചെരുപ്പ്.. ഹായ്..
സൂ ചേച്ചീ,ഹും!:-)
എന്തായാലും ചേര്‍ന്നു നടക്കാന്‍ കൊതിക്കുന്നതല്ലേ അവളുടെ/അവന്റെ പരാതിയങ്ങ് തീര്‍ത്തേക്ക്:)
ലളിതവും സുന്ദരവുമായ എഴുത്ത് സമ്മതിച്ചു തന്നിരിക്കുന്നു. പഴയ വിവാദങ്ങളില്‍ സുവിനെ
സാന്ത്വനിപ്പിച്ച് കമന്റിടണം എന്നു വിചാരിച്ചു ശ്രമിച്ചെങ്കിലും കുറച്ചു ദിവസങ്ങളായി നെറ്റ് അതിനു തോന്നുമ്പോള്‍ മാത്രം സഹകരിച്ചിരുന്നതു കൊണ്ട് സാധിക്കാഞ്ഞതാണ്.
ഈ തരം ചെറ്റകളെയൊക്കെ തെരുവുപട്ടികളാണെന്നു സങ്കല്‍പ്പിച്ച് അവഗണിക്കുക.
എന്റെ അച്ഛന് ഞങ്ങള്‍ക്ക് പറഞ്ഞു തന്ന ഒരു കഥ ചുരുക്കം-
സ്വര്‍ഗ്ഗത്തു നിന്നും വന്ന ഒരു ഹംസം. അതു ഭൂമിയിലുള്ള ഒരു കുളത്തിലെത്തി. അവിടെയുണ്ടായിരുന്ന കൊറ്റികള്‍ അതിനു ചുറ്റും ഓടിയെത്തി, എവിടെ നിന്നും വരുന്നു ഇത്യാദി കുശലാന്വേഷണം നടത്തി. സ്വര്‍ഗ്ഗത്തിലെ താമരപ്പൊയ്കയെ പറ്റി കേട്ടപ്പോള്‍ അവിടെ പോകാന്‍ ആഗ്രഹം കൊറ്റികള്‍ക്ക്. അവിടെ തിന്നാന്‍ എന്തൊക്കെ കിട്ടും?. അവിടെ താമരയല്ലി ഉണ്ട് എന്നു കേട്ട കൊറ്റികള്‍ ചോദിച്ചുവത്രേ-
"അട്ടകളുണ്ടോ ഞണ്ടുണ്ടോ തേരട്ടകളുണ്ടോ ഞാഞ്ഞൂലുണ്ടോ
----------------------------" ഇവയൊന്നുമില്ലാത്ത എന്തു സ്വര്‍ഗ്ഗം എന്നു പറഞ്ഞു ഹംസത്തിനെ ആട്ടിയോടിച്ച കഥ.
അവര്ക്കതൊക്കെയാണ് വേണ്ടത്
സൂ... ഞാനും അദ്യം ഞെട്ടി... പിന്നെ പൊട്ടി (ചിരിച്ചു)...:))
പൊട്ടിയ വാര് മാറ്റിയിടാത്തതെന്തേ എന്നു കേട്ട ഞാന്‍ ഞെട്ടിത്തരിച്ചുപോയി. ഒരു പെണ്ണ് ആണിനോട് അങ്ങിനെ ചോദിക്കാന്‍ എന്താണ് കാര്യമെന്ന് ചിന്തിച്ചുകൊണ്ട് അടുത്ത ലൈന്‍ വായിച്ചപ്പോഴല്ലേ മനസ്സിലായത് ചെരുപ്പാണെന്ന്. ഹി ഹി.. :)
ഇതിന്റെ ആ എഴുതാപ്പുറം വായിക്കാനാണെനിക്കിഷ്ടം!
കൊള്ളാം
ഇഷ്ടപ്പെട്ടു
അപ്പോള്‍ പഴയതിനെ ഉപേക്ഷിച്ച് പുതിയതുമായി കാശിക്കു വിട്ടൂ അല്ലേ.. കൊള്ളാം.. സൂ,.
കൃഷ് | krish
എന്റെ സൂചേച്ചി....ശരിക്കും ഞെട്ടിച്ചുട്ടോ..തീവ്രമായ ഒരു പ്രണയകഥ വായിക്കുന്ന ത്രില്ലിലായിരുന്നു വായിച്ചു വന്നത്,നായകന് ഒരു ചെരുപ്പാണെന്നറിഞ്ഞപ്പൊഴത്തെ അവസ്ഥ!!!!ഈ സുചേച്ചിയെ സമ്മതിച്ചു തന്നിരിക്കുന്നു.
ഓടൊ..(ന്നാലും ഇങ്ങനെ പറ്റിക്കണ്ടായിരുന്നുട്ടൊ..)
മാറ്റിയിടാനൊക്കാത്ത വാറുകളെക്കുറിച്ചോര്ക്കുമ്പോള്
വരികള്‍ക്കുള്ളിലെ വരികളെ എനിക്കു മനസ്സിലാകുന്നു. നന്നായി.
:-) ചെരുപ്പുകള്‍ക്കും ഇത്രയൊക്കെ സങ്കടങ്ങള്‍ ഉണ്ടെന്നു ഇപ്പോഴാണു മനസ്സിലായത്, പഴയ ചെരുപ്പിനെ വല്ലപ്പോഴുമെങ്കിലും ഞാന്‍ പൊടിതട്ടി വയ്ക്കുമെന്ന ശക്തമായ ഒരു തീരുമാനം എടുക്കുന്നു..സൂവിനു അഭിനന്ദനങ്ങള്‍..
സൂവേ,
ഹഹഹ
പൊട്ടിച്ചിരി അവസാനം.
അതിനാ സൂവേ പറയണത്.....ഷൂസിടണം...ഷൂസിടണം എന്ന്.
കാശിക്കു പോകുമ്പോ ഷൂസിട്ടാ മതി.കൂറേ
നടക്കേണ്ടതല്ലേ
[ഞാന്‍ ബസ്സിനാ പോണത് എന്ന് പറയരുത്]
സു ചേച്ചി,
'ചെരുപ്പാണെങ്കിലും നിന്നെയും താങ്ങി നിന്റെ ചവിട്ടേറ്റ് കഴിയുന്നതല്ലേ എന്നാക്കൂ... ' :-)
(ഞാന്‍ ഇവിടില്ല)
സു..ഇതാണ് ശരിയ്ക്കുള്ള പ്രണയം…:)
ഹ ഹ സൂ (പിന്നേം) പറ്റിച്ചൂല്ലോ :)
ചെരുപ്പും വള്ളിയും നല്ല കോംബിനേഷന്‍. നല്ല പ്രമേയം സൂ :)
പൊട്ടിയ വാര് വലിച്ചൂരി "പുഴ"യിലേക്കെറിയല്ലേ......
ഹ ഹ ഹ .....
മനുഷ്യന് ആദ്യം പേടിച്ചു പോയി
ഇഷട്ടപ്പെട്ടു, സൂ...
അടുത്ത വിഷയം എന്തായിരിയ്ക്കും ???
:))
അവസാനത്തെ രണ്ടുവരി വായിച്ച് ഞാനും ഞെട്ടി. ഇതെന്താ ഇങ്ങനെ എന്നുവിചാരിച്ച് കമന്റുകള്‍ വായിച്ചു വന്നപ്പഴല്ലേ...ഞാന്‍ മാത്രമല്ല എല്ലാരും ഞെട്ടിയിരിക്കുന്നു!!!
മുരളീടെ കമന്റിനു 10000000000000 മാര്‍ക്ക്!!
സൂവേ ഞാനും ഞെട്ടി. എന്റെ മണിച്ചേട്ടന്റെ കാര്യം.....
സൂചേച്ചീ എന്റെ ചെരിപ്പിന്റെ വാറും പൊട്ടാറായി.പുതിയതു വാങ്ങി വച്ചിട്ടുണ്ട് മുഴുവന്‍ പൊട്ടിയിട്ടുവേണം ഉപേക്ഷിക്കാന്‍, മൂന്നാലു വര്‍ഷമായി എന്നെ പ്രണയിച്ചോണ്ടിരിക്കുകയല്ലേ എങ്ങനെയാ പെട്ടന്ന് ഉപേക്ഷിക്കുന്നത്.
നീയെത്ര സ്വാര്‍ത്ഥ !!
വേറൊരാള് എന്നെ നോക്കുന്നത് നിനക്ക് ഇഷ്ടമല്ലല്ലോ
എന്നെ നീ എല്ലയിപ്പോഴും കാല്ക്കീഴില് ഇട്ട് ചവിട്ടി മെതിച്ചു
എന്നെ സ്വന്തമായി ഒരിക്കലും എങ്ങൊട്ടും വിട്ടില്ല
കല്ലിലും മുള്ളിലും ഗ്രാമത്തിലും എല്ലായിടത്തും നിര്‍ബന്ധമായി വലിച്ചിഴച്ച് കൊണ്ടുപോയി
ഇപ്പോളാണെനിക്ക് ഒന്ന് സമാധാനമായത്
എനിക്കു പകരം നീ എന്നാണ് വേറൊരാളെ കൊണ്ട് വരുന്നത്?
നിനക്കത് ഇഷ്ടമല്ലെന്ന് എനിക്ക് നന്നായി അറിയാം
അല്ലെങ്കിലിപ്പോളെന്തിനാണെന്നെ തുന്നിക്കൂട്ടുന്നത്?
ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിട്ടു കൂടെ :-).
കൃഷ്ണകുമാര്‍
അനോണി കമന്റ് വീണ്ടും അനുവദിച്ചതിന് ആദ്യമെ നന്ദി പറയട്ടെ. പിന്നെ പോസ്റ്റ് പതിവില്‍ നിന്നും മാറി മനുഷ്യനെ പറ്റിച്ചു കളഞ്ഞു. കൂടുതല്‍ വ്യത്യസ്തങ്ങളായ വിഷയങ്ങളുമായി നാലാം സെഞ്ച്വറിയിലേക്കുള്ള സൂവിന്റെ തളരാത്ത കുതിപ്പിനു സര്‍വ്വ ഭാവുകങ്ങളും
Nousher
സൂ,
ഹാ ഹാ ഹാ...
ഞാന്‍ ശരിക്കും പേടിച്ചു പോയീട്ടോ... അടിപൊളി പോസ്റ്റ്..
“ഭൂമിയിലേക്ക് ‘പ്ധീം’ എന്നു വീണ് അംനീഷ്യാ മാറി നോര്‍മല്‍ ആയ സൂ വീണ്ടും ഇതാ....“
-എന്നൊക്കെ ചിന്തിച്ചു തുടങ്ങിയതായിരുന്നു ഈ മണ്ടച്ചാര്. അപ്പഴാ.....
കാശീലൊന്നും ചെരിപ്പിന്റെ ആവശ്യമില്ലാ, സൂ!
:) സൂ.. സൂപ്പര്‍. ഹഹഹ..കലക്കന്‍ പോസ്റ്റ്.
അടിപൊളി സൂവേ, മനുഷ്യനെ കാടുകയറി ചിന്തിപ്പിച്ചു കളഞ്ഞുവല്ലോ?
ഹ..ഹ..പൊട്ടിയ വാര് പോലും,വാര് നടത്തി നടത്തി സൂച്ചേച്ചി അവസാനം ഇതൊരു പോസ്റ്റാക്കിയോ :),
ഇന്നാള് കഴിഞ്ഞു പോയ മുന്നൂറാം പോസ്റ്റിനൊരു ആശംസകള്‍..!!
വിശ്വം :) എന്തിനാ പേടിക്കുന്നത്? എവിടെ ആയിരുന്നു കുറേ നാള് ?
വല്യമ്മായീ :)
സജിത്ത് :)
ഇക്കാസേ അത് ശരിയല്ലല്ലോ. ഓള്‍ഡ് ഈസ് ഗോള്‍ഡ്.
പീലിക്കുട്ട്യമ്മൂ :) അതെ. തീര്‍ത്തേക്കാം.
പണിക്കര്‍ സര് :) വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
ഇട്ടിമാളൂ :) ഞെട്ടിയതും പൊട്ടിച്ചിരിച്ചതും നന്നായി.
മഴത്തുള്ളീ :)
പടിപ്പുര :) എഴുതാപ്പുറം വായിക്കരുതേ.
ഗൌരി :) സ്വാഗതം. നന്ദി.
കൃഷ് :) കാശിക്ക് പോയേക്കാം എന്ന് തോന്നുന്നു.
സോന :) ഹി ഹി ഹി.
വേണു :) വരികള്‍ക്കുള്ളിലെ വരികളെക്കുറിച്ചോര്ക്കരുത്.
സാരംഗീ :) അതു നല്ല കാര്യം. നമ്മോടൊപ്പം നടന്നിട്ട് ഒരു ദിവസം വലിച്ചെറിയപ്പെടരുത്.
മുല്ലപ്പൂ :)
സാന്‍ഡോസ് :) ഷൂസിട്ടോളാം. ഞാന്‍ കാല് നടയായിട്ട് പൊയ്ക്കോളാം.
സൂര്യോദയം :) അങ്ങനെ വേണോ?
ആമീ :) അതെ.
കുഞ്ഞന്‍സ് :)
മുരളീ :) ഇല്ല.
മംസി :) പേടിച്ചോ? എന്തിന്? ;)
നവന് :)
പി ആര് :) വിഷയം നമ്മുടെ ചുറ്റിലും ഇഷ്ടം പോലെ ഇല്ലേ?
ആര് പി :) ഹി ഹി ഹി.
അതുല്യേച്ചീ :) കഥ ഞാന്‍ എഴുതിയിട്ട് മുരളിക്ക് മാര്‍ക്ക് കൊടുക്കുന്നോ? ഇതെന്ത് ന്യായം?
കുട്ടിച്ചാത്തന് :) അതെ. ഉപേക്ഷിക്കരുത്.
കൃഷ്ണകുമാര്‍ :) സ്വാഗതം.
നൌഷര്‍ :) ഓപ്ഷന് എടുത്തപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് നൌഷറിനേയാണ്. തിരിച്ച് നടപ്പാക്കിയതും അതുകൊണ്ടു തന്നെ. പക്ഷെ മറ്റുള്ളവര്‍ വെറുതെ ദ്രോഹിക്കാന്‍ വേണ്ടി ഉപയോഗിക്കുമ്പോള്‍ ഒരു വിഷമം. നന്ദി.
യാമിനീ :) നന്ദി.
അനുച്ചേച്ചീ :)
കൈതമുള്ളേ :) ഇല്ല. കാശിക്കുപോകുമ്പോള്‍ ചെരുപ്പിടുന്നില്ല.
വിശാലാ :) നന്ദി.
കുറുമാന് :) കാട് കയറിയാല്‍ പുലി പിടിക്കും.
കിരണ്‍ :) നന്ദി. വാര് നടത്തി ചെരുപ്പിന്റെ വാര് പൊട്ടി.
നന്ദു :)
ഇത് ചെരുപ്പുകടയില്‍ കുറേ ചെരുപ്പുകള്‍ക്ക് മുന്നില്‍ ഇരുന്നപ്പോള്‍ കിട്ടിയതാ. പോസ്റ്റ് ചെയ്തേക്കാം എന്ന് കരുതി.
ഹെ ഹെ ഹെ സു.
സുവിന്റെ എടവാട് ഇപ്പൊ ഇതാണല്ലേ. ആളെപറ്റിക്കല് :)
-സുല്‍
സുല്ലേ :) എന്താ ഇത്? അവസാനം ആണോ എത്തുന്നത്? സുല്ലിനെ ആദ്യം പറ്റിക്കണംന്ന് വിചാരിച്ചിരുന്നു.
വെള്ളി ശനി ദിവസങ്ങളില്‍ സുല്ലിന് സ്കൂളില്ല. അതല്ലെ ലാസ്റ്റെത്തിയെ.
താമസിച്ചതില്‍ ഖേദം ഉന്നയിക്കുന്നു :)
-സുല്‍
പേടിപ്പിച്ചു,ചിരിപ്പിച്ചു,ചിന്തിപ്പിച്ചു.
സുല്ലിനെപ്പോലെ എനിക്കും വെള്ളി,ശനി സ്കൂളുണ്ടായിരുന്നില്ല.വൈകിയതില്‍....
ചേച്ചിയമ്മേ :)
qw_er_ty
ഹേയ്... പ്രണയം ഇങ്ങനെയായാല്‍ ഒരു കുഴപ്പവുമില്ല.
:)
സൂ ചേച്ചി ശ്ശി പിടിച്ചൂട്ടോ,
പ്രണയത്തിന്റെ മറ്റൊരു മുഖം.
ചിലപ്രണയങ്ങളിങ്ങനെയാ..ഒരുതരം വണ്‍വേ ട്രഫിക്ക് പോലെ,പക്ഷെ അതിനുമുണ്ട് ഒരുസുഖം...
ഇത്തിരിവെട്ടം :)
സ്പിന്നീ :)
നന്ദി.
പറഞ്ഞതിനപ്പുറം ,,,,,പറയാത്തതു കാണുമ്പൊള്‍ ....
Post a Comment
Subscribe to Post Comments [Atom]
<< Home