Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, January 21, 2007

ബര്‍ഗര്‍

"ഞാന്‍ ഇന്ന് ബര്‍ഗര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചു."

"നീ എന്റെ ഉദരത്തെ പരീക്ഷിക്കാന്‍ തീരുമാനിച്ചു ‌ എന്ന് പറ."

"അങ്ങനേം പറയാം."

"സു, കുറച്ച്‌ കഞ്ഞി, കുറച്ച്‌ ചമ്മന്തി, രണ്ട്‌ ചുട്ട പപ്പടം ഇതൊക്കെ പോരേ നമുക്ക്‌?"

"അത്‌ മതി. പക്ഷെ ബര്‍ഗര്‍ എന്നൊരു സാധനം എനിക്ക്‌ ഉണ്ടാക്കാന്‍ അറിയില്ല എന്ന് നാലാള്‍ക്കാരോട്‌ പറയാന്‍ എനിക്കാവില്ല."

"ഏതാ ആ നാലു ആള്‍ക്കാര്‍? ഞാന്‍ പറഞ്ഞോളാം അവരോട്‌."

"വീട്ടുകാര്‍, നാട്ടുകാര്‍, കൂട്ടുകാര്‍, ബ്ലോഗുകാര്‍."

"ഇത്രേ ഉള്ളൂ? ഞാനേറ്റു."

"ഇല്ല. ഞാന്‍ തീരുമാനിച്ചു. എന്റെ കൂട്ടുകാരി ഘട്ടം ഘട്ടമായി പറഞ്ഞുതന്നിട്ടുണ്ട്. ഞങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്."

"ദൈവം രക്ഷിക്കട്ടെ. എന്തായാലും നീ ലിസ്റ്റ്‌ എഴുത്‌."

.........

പൊന്നി അരി - 3 കിലോ

തുവരപ്പരിപ്പ്‌ - 1 കിലോ

ചെറുപയര്‍ - 1 കിലോ

പച്ചമുളക്‌ - 100 ഗ്രാം

തക്കാളി - 1 കിലോ

വെള്ളരിക്ക - 1

ഉള്ളി - 500 ഗ്രാം

...............

..............

............

............



"ഇതൊരു വല്യ ലിസ്റ്റ്‌ ആണല്ലോ ? നീ ബര്‍ഗര്‍ ഉണ്ടാക്കുന്നോ? അതോ, സദ്യ നടത്താന്‍ പോകുന്നോ?"

"ഞാന്‍ ബര്‍ഗര്‍ ഉണ്ടാക്കും. നമ്മള്‍ തിന്നും. എന്നിട്ട്‌ നമ്മള്‍ക്ക്‌ വല്ല അസുഖവും ഉണ്ടായാല്‍പ്പിന്നെ കുറച്ചുദിവസത്തേക്ക്‌ ആരു കൊണ്ടുത്തരും, സാധനങ്ങളൊക്കെ? ഒക്കെ വാങ്ങി വെച്ചാല്‍, നമുക്ക്‌ ആവും പോലെ വെച്ചുകഴിക്കാലോ."

ചേട്ടന്റെ വായ ഖുല്‍ ജാ സിം സിം കേട്ട ഗുഹ പോലെ ആയി.

25 Comments:

Blogger keralafarmer said...

ബര്‍ഗര്‍ എന്നുകേട്ടപ്പോള്‍ ഏതോ പെയിന്റിന്റെ പേരാണ് ഓര്‍മ വന്നത്‌. എങ്കില്‍ എനിക്കും അതങ്ങ്‌ പഠിക്കണമെന്ന്‌ തോന്നി. വന്നപ്പോഴല്ലെ മനസിലായത്‌ സു ചേട്ടന് വയറിളക്കത്തിന് മരുന്നുണ്ടാക്കാന്‍ പോകുകയാണെന്ന്‌.
ഒരു തമാശ എന്റെ വകയും ആയിക്കോട്ടെ സു.

Sun Jan 21, 11:40:00 am IST  
Blogger Rasheed Chalil said...

ഞാന്‍ ബര്‍ഗര്‍ ഉണ്ടാക്കും. നമ്മള്‍ തിന്നും... പിന്നെ കറിവേപ്പിലയില്‍ ഒരു പോസ്റ്റാക്കും...

:)

Sun Jan 21, 11:50:00 am IST  
Anonymous Anonymous said...

ഹ..ഹ...ഹ... ഞാനൊന്ന്‌ ഉറക്കെ ചിരിച്ചോട്ടേ സൂ.

Sun Jan 21, 11:57:00 am IST  
Blogger Unknown said...

അപ്പോ എനി കൊറേ ദെവസം ഈടൊക്കെത്തന്നെ കാണ്വാരിക്ക്വല്ലേ?

“ചേട്ടന്റെ വായ ഖുല്‍ ജാ സിം സിം കേട്ട ഗുഹ പോലെ ആയി. “

ഇതേതോ വിനോദസഞ്ചാരകേന്ദ്രമാണോന്നൊരു ശങ്കയില്ലാതില്ല.
ഞാനൊന്നും പറഞ്ഞില്ലേ, ഞാനോടി...

Sun Jan 21, 12:24:00 pm IST  
Anonymous Anonymous said...

എന്തിനാ സൂ ‘റിസ്ക്’ എടുക്കുന്നത്?
-ബര്‍ഗര്‍ ഉണ്ടാക്കുക, ആദ്യം അത് ‘പാവം ചേട്ടന്‘ കൊടുക്കുക, അകലെ മാറി നിന്ന് ‘വാച്ച്‘ ചെയ്ത്,
‘അഗര്‍ തും -----ജായെ, സമാ‍നാ ഝോഡ് ദേംഗെ ഹം’ എന്ന പാട്ടു പാടുക.കുഴപ്പമൊന്നും ഇല്ലെങ്കില്‍ മാത്രം സ്വയം കഴിക്കുക.

Sun Jan 21, 12:58:00 pm IST  
Blogger സു | Su said...

ചന്ദ്രേട്ടനും തമാശ പറയാന്‍ തുടങ്ങിയോ? എന്തായാലും ആദ്യത്തെ കമന്റിന് നന്ദി .:)

ഇത്തിരീ :) അതെ. അതുണ്ടാവും.

ചേച്ചിയമ്മേ :) ചിരിക്കൂ.

പൊതുവാളന്‍ :) ഇവിടെത്തന്നെ കാണും. എന്താ ഒരു സംശയം?

കൈതമുള്ളേ, അതെ അതു തന്നെ ചെയ്യേണ്ടിവരും. കൈതമുള്ള് ഇവിടെ ഇല്ലല്ലോ. ;)

Sun Jan 21, 02:12:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ അപ്പോള്‍ രണ്ടുദിവസം സാധനം കൊണ്ടുത്തരാന്‍ മാത്രമേ ആളിനെക്കിട്ടാതാവൂ. ഉണ്ടാക്കുന്ന ആള്‍ക്ക് കുഴപ്പമൊന്നുമില്ല!!!..
അപ്പോള്‍ ബര്‍ഗര്‍ ഉണ്ടാക്കിയിട്ട് സ്വയം തിന്നാതെ ചേട്ടനെ മാത്രം തീറ്റിക്കാനാ പ്ലാന്‍ അല്ലേ!!!

ആരേലും ചേട്ടന്റെ മൊബൈല്‍ നമ്പര്‍ ഒന്നു തരണേ.. പെണ്ണ് കെട്ടീന്ന് വച്ചിട്ട്... എന്തായാലും ഒരു പുരുഷപ്രജയല്ലേ...ഇത്തിരി ദണ്ഡമുണ്ട്...

Sun Jan 21, 09:59:00 pm IST  
Anonymous Anonymous said...

സൂ ന്റ്റെ ചേട്ടന്,
ചേട്ടാ ഗാര്‍ഹികപീഡനത്തിനു കേസെടുക്കമെന്ന ഹുങ്കാണു കേട്ടൊ. വിട്ടു കൊടുക്കരുതെ. നമുക്കും സംഘടിക്കണം.

സൂ:)

Mon Jan 22, 01:19:00 am IST  
Anonymous Anonymous said...

"സു, കുറച്ച്‌ കഞ്ഞി, കുറച്ച്‌ ചമ്മന്തി, രണ്ട്‌ ചുട്ട പപ്പടം ഇതൊക്കെ പോരേ നമുക്ക്‌?"

അതെ. അതു മതി. അതു മാത്രം മതി.

Nousher

Mon Jan 22, 02:43:00 am IST  
Blogger ബിന്ദു said...

എന്റെ ഈശ്വരാ... ദാ പാവം ചേട്ടന്‍.:)ഞാന്‍ കരുതി ഇതെല്ലാം വാങ്ങാന്‍ പോവുമ്പോള്‍ ബര്‍ഗര്‍ കൂടി വാങ്ങാം എന്നു പറയും എന്ന്. (കുറേ ആയില്ലെ സൂവിനെ കാണുന്നു ;))

Mon Jan 22, 09:28:00 am IST  
Blogger സുല്‍ |Sul said...

അതാപ്പൊ നന്നായെ. സു വിന്റെ ബര്‍ഗര്‍ ഒരു ഗര്‍ഭം കലക്കി ബര്‍ഗര്‍ ആവാനുള്ള എല്ലാ സാധ്യതയും ഉണ്ട്. നല്ല മാര്‍കറ്റുള്ള സാധനമാണിപ്പോള്‍. ആ വഴിക്കൊന്നു ചിന്തിച്ചുകൂടെ?

-സുല്‍

Mon Jan 22, 09:30:00 am IST  
Blogger സു | Su said...

കുട്ടിച്ചാത്തന്‍ :) ഞാന്‍ തിന്നും. ഞങ്ങള്‍ തിന്നും.

നന്ദൂ :) അങ്ങനെ ഒരു വകുപ്പ് ഇവിടെ ഉണ്ടാവില്ല.

നൌഷര്‍ :) അത്രേ ഉള്ളൂ.

ബിന്ദൂ :)ബര്‍ഗര്‍ ഉണ്ടാക്കിയിട്ട് പറയാം.

സുല്‍ :) എല്ലാ വഴിക്കും ചിന്തിക്കണം.

Mon Jan 22, 09:59:00 am IST  
Blogger ഏറനാടന്‍ said...

പാവം പാവം സൂചേട്ടന്‍!

Mon Jan 22, 11:02:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

സൂ... രണ്ടു ദിവസം ഓഫീസില്ലാരുന്നതു കൊണ്ട് ഒന്നും അറിഞ്ഞില്ല.. എങ്ങിനെ ഉണ്ട്, കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ? ഉപ്പുമാങ്ങ വേണോ ? കഞ്ഞിടെ കൂടെ കൂട്ടാന്‍ നല്ലതാ.. :)

Mon Jan 22, 11:31:00 am IST  
Blogger സു | Su said...

ഏറനാടാ :) ബര്‍ഗര്‍ ഉണ്ടാക്കുമ്പോള്‍ ഏറനാടനെ അറിയിക്കാം. ;)

ഇട്ടിമാളൂ :) ഒന്നും സംഭവിച്ചില്ല. കാരണം, ബര്‍ഗര്‍ ഉണ്ടാക്കിയില്ല. ;) ഓഫീസിലിരുന്ന് ഉപ്പുമാങ്ങാക്കച്ചവടം നടത്തുന്നോ?

Mon Jan 22, 12:51:00 pm IST  
Blogger asdfasdf asfdasdf said...

ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് കണ്ടപ്പോള്‍ ഒരു സംശയം. ബര്‍ഗറാണോ ഊത്തപ്പമാണോ സൂ ഉണ്ടാക്കാന്‍ പോകുന്നതെന്ന്.

Mon Jan 22, 12:59:00 pm IST  
Blogger സു | Su said...

കുട്ടമ്മേനോന്‍ :)

qw_er_ty

Mon Jan 22, 02:36:00 pm IST  
Anonymous Anonymous said...

സു വിന്റെ കുറിപ്പു വായിച്ചു.
സൂത്രത്തില്‍ ഞാന്‍ ചിരിച്ചു.
സുഖമായ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍
സുന്ദരമായൊരു അനുഭൂതി!
സുവിന്റെ ബ്ലോഗ് കാണാനിടയായി
സുഭിക്ഷമായൊരു ബര്‍ഗ്ഗറും പിന്നെ,
സുദിന ചിന്തകളും നേടി ഞാന്‍
സു-ഭാവി നേരുന്നു.

Wed Jan 24, 11:37:00 am IST  
Blogger സു | Su said...

നന്ദുവിനു സ്വാഗതം. :)

qw_er_ty

Wed Jan 24, 11:44:00 am IST  
Anonymous Anonymous said...

ബര്‍ഗറിന്റെ റെസിപ്പി കറിവേപ്പിലയില്‍ അടുത്തുവരും അല്ലെ.സു.ഞാനതിന്റെ വെജിറ്റേറിയന്‍ റെസിപ്പി കുറേ നാളായി തിരയുന്നു.

Wed Jan 24, 05:27:00 pm IST  
Blogger സു | Su said...

സിജീ,

ബര്‍ഗര്‍ ഉണ്ടാക്കുകയാണെങ്കില്‍ കറിവേപ്പിലയില്‍ ഇടും.

qw_er_ty

Wed Jan 24, 05:37:00 pm IST  
Blogger ചീര I Cheera said...

ബര്‍ഗര്‍ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്.
പാചക പരിക്ഷനങള്‍ക്ക് എറ്റവും പിന്നില്‍ സ്ഥാനം ഉള്ള ഞാന്‍ ഇതു വയിച്ചപ്പോള്‍ ഇവിടത്തെ “ചേട്ടനെ” കുറിച്ച് ഒന്നാലോചിച്ചു പോയി..

Wed Jan 24, 06:45:00 pm IST  
Blogger സു | Su said...

പി. ആര്‍ :)
ഒക്കെ പഠിക്കൂ പാചകം. കുറച്ച് പരീക്ഷിക്കൂ.

qw_er_ty

Wed Jan 24, 07:44:00 pm IST  
Anonymous Anonymous said...

നല്ല ബ്ലൊഗ് ..സുവിന് ഭാവിയുണ്ട് ...

Wed Jan 31, 09:38:00 am IST  
Blogger സു | Su said...

സന്തോ.....ഷം.

qw_er_ty

Wed Jan 31, 12:32:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home