Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, January 22, 2007

അവസാനനിമിഷത്തിലെ തിരിച്ചറിവ്

പിച്ചവെച്ച്‌ നടക്കുമ്പോള്‍ എനിക്കെല്ലാം അത്ഭുതമായിരുന്നു.

വീഴാതെ നടക്കുന്നവരെ കണ്ട്‌ അഭിമാനം തോന്നുമായിരുന്നു.

ചെരുപ്പിട്ട്‌ കാല്‍നട നടക്കുമ്പോള്‍ ചെരുപ്പില്ലാതെ നടക്കുന്നവരെക്കുറിച്ചോര്‍ത്ത്‌, അയ്യേ എന്ന് തോന്നി.
സൈക്കിളില്‍ പോകുന്നവരോട്‌ ഉള്ളിലൊരു അഭിമാനവും.

സൈക്കിളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍, കാല്‍ നടക്കാരോട്‌ അയ്യേ എന്ന് തോന്നി. സ്കൂട്ടറില്‍ പോകുന്നവരോട്‌ അല്‍പ്പം ഇഷ്ടവും.

സ്കൂട്ടറില്‍ പോകാന്‍ തുടങ്ങിയപ്പോള്‍, കാല്‍നടക്കാരെ എനിക്കോര്‍മ്മയേ ഉണ്ടായിരുന്നില്ല. സൈക്കിളില്‍ പോകുന്നവരോട്‌ അല്‍പ്പം പുച്ഛം തോന്നിയില്ലേ? കാറില്‍ പോകുന്നവരോട്‌ അല്‍പ്പം ഇഷ്ടവും കൂടി.

കാറില്‍ പോകാന്‍ തുടങ്ങിയപ്പോള്‍, കാല്‍നടക്കാരെ മാത്രമല്ല, സൈക്കിളുകാരേയും ഞാന്‍ മറന്നു. സ്കൂട്ടറില്‍ പോകുന്നവര്‍, ഹോണടിച്ചിട്ടും വഴി തരാത്തവര്‍ ആയി.

അവസാനം, എല്ലാവരും കൂടെ ചുമന്നുകൊണ്ടുപോകുമ്പോഴാണു ഞാന്‍ തിരിച്ചറിഞ്ഞത്. എന്റെ കൂടെ വരാന്‍ ഒരാളുപോലുമില്ലെന്നും, പക്ഷെ കണ്ണീര്‍ പൊഴിക്കുന്നവരില്‍, ചെരിപ്പില്ലാത്തവരും, കാല്‍ നടക്കാരും, സ്കൂട്ടറില്‍ പോകുന്നവരും, കാറില്‍ പോകുന്നവരും ഒക്കെയുണ്ടെന്നും.

30 Comments:

Blogger സ്വാര്‍ത്ഥന്‍ said...

തിരിച്ചറിവ് നല്ലത് :)
കണ്ണീര്‍ പൊഴിക്കുന്നതൊക്കെ ഒരു നമ്പറാണെന്നതും ഇതില്‍ പെടും!

Mon Jan 22, 08:29:00 pm IST  
Blogger വേണു venu said...

ആനപ്പുറത്തിരിക്കുമ്പോള്‍ പലര്‍ക്കുമില്ലാതെ പോകുന്ന തിരിച്ചറിവു്.

Mon Jan 22, 09:27:00 pm IST  
Blogger ഉമേഷ്::Umesh said...

വളരെ നല്ല പോസ്റ്റ്!

വളരെയധികം പറയാനുള്ള രണ്ടു വിഷയങ്ങളെ ഒന്നിച്ചുചേര്‍ത്തു്.

നന്ദി.

Mon Jan 22, 09:33:00 pm IST  
Blogger വല്യമ്മായി said...

വളരെ നല്ല ചിന്ത.ഇന്നലെ അഗ്ഗ്രജന്റെ പോസ്റ്റില്‍ ഞാന്‍ കമന്റിയിരുന്നൂ,ഉമ്മ പറയാറുള്ള ഒരു കാര്യത്തെ പറ്റി

Mon Jan 22, 09:38:00 pm IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സുന്ദരങ്ങളായ വിഷയങ്ങള്‍ അനുസ്യൂതം പൊഴിക്കുന്ന സൂവിന്‌ നന്ദി

Mon Jan 22, 10:54:00 pm IST  
Blogger ബിന്ദു said...

ഇതിനാണ് പറയുന്നത് മനുഷ്യനു തലയ്ക്കു പിന്നിലും കണ്ണു വേണം ന്ന്.( ഇനി അതിന്റെ കുറവേ ഉള്ളൂ) :)

Tue Jan 23, 01:08:00 am IST  
Anonymous Anonymous said...

സു, വേദനയുണ്ടാക്കുന്ന ഞെട്ടിപ്പിക്കുന്ന പല തിരിച്ചറിവുകളും നമ്മെ കാത്തിരിക്കുന്നു അല്ലേ?
നന്നായിരിക്കുന്നു

Tue Jan 23, 01:13:00 am IST  
Anonymous Anonymous said...

തിരിച്ചറിവുണ്ടാവുമ്പഴേക്കും തിരുത്താനുള്ള അവസരം നഷ്ടപ്പെട്ടിരിക്കും മിക്കപ്പോഴും.നന്നായിരിക്കുന്നു.

Nousher

Tue Jan 23, 02:39:00 am IST  
Anonymous Anonymous said...

വളരെ നല്ല പോസ്റ്റ്‌ സൂ.. ഒരുപാട്‌ ഇഷ്ടമായി ഇത്‌.

Tue Jan 23, 08:11:00 am IST  
Blogger Rasheed Chalil said...

സു ചേച്ചീ അസ്സല്‍ പോസ്റ്റ്...

Tue Jan 23, 09:34:00 am IST  
Blogger Siju | സിജു said...

സിമ്പിള്‍; പക്ഷേ, അടിപൊളി

Tue Jan 23, 09:46:00 am IST  
Anonymous Anonymous said...

നല്ല ചിന്ത.

Tue Jan 23, 09:58:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

സൂ..:)...... അറിയാവുന്നതെങ്കിലും .. ഒരു സ്പെഷ്യല്‍ സൂ ടച്ച്..

Tue Jan 23, 10:04:00 am IST  
Anonymous Anonymous said...

:)

Tue Jan 23, 10:52:00 am IST  
Blogger സു | Su said...

സ്വാര്‍ത്ഥന്‍ :) തിരിച്ചറിവ് ഏത് കാര്യത്തിലും നന്ന്. ആദ്യകമന്റിന് നന്ദി.

വേണു :) ആനപ്പുറത്ത് ഇപ്പോ ഉമേഷ്ജി അല്ലേ? ;)

ഉമേഷ്ജീ :)

വല്യമ്മായീ :)

പണിക്കര്‍ജീ :)

ബിന്ദൂ :) അതെ. അത് വേണ്ടിവരും.

കുഞ്ഞന്‍സേ :) അതെ. വേഗം തിരിച്ചറിഞ്ഞാല്‍ അത്രയും നല്ലത്.

നൌഷര്‍ :)

സാരംഗീ :)

ഇത്തിരിവെട്ടം :)

സിജൂ :)

ചേച്ചിയമ്മേ :)

ഇട്ടിമാളൂ :)

സജിത്ത് :)


എല്ലാവര്‍ക്കും നന്ദി.

Tue Jan 23, 01:26:00 pm IST  
Blogger ശാലിനി said...

അവസനിക്കുന്നതിനു മുന്‍പെങ്കിലും തിരിച്ചറിവുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.

Tue Jan 23, 01:45:00 pm IST  
Blogger സൂര്യോദയം said...

സു ചേച്ചി... വളരെ മനുഷ്യസഹജമായ ഒരു ചിന്ത...

Tue Jan 23, 07:16:00 pm IST  
Blogger സു | Su said...

ശാലിനീ :) തിരിച്ചറിവ് വേഗമായാല്‍ നല്ലത്. അല്ലേ?

സൂര്യോദയം :)

Tue Jan 23, 07:40:00 pm IST  
Blogger Unknown said...

മരണം മനോഹരമാണ് സൂ ചേച്ചീ. (നീ കണ്ടോന്ന് ചോദിക്കണ്ട. ഞാന്‍ കണ്ടു നീല ഫ്രോക്കൊക്കെ ഇട്ട്.സൂപ്പറായിരുന്നു) :-)

Tue Jan 23, 07:40:00 pm IST  
Blogger Unknown said...

പിന്നെ ഒരു കാര്യമെന്താച്ചാല്‍ മരിച്ചാല്‍ പൊയ്ക്കോളണം ഇവിടന്ന്. ഓരോന്നുങ്ങള് കാണിച്ച പോലെ ഇന്നലെ രാത്രി വന്ന് ഉറങ്ങുമ്പോ ശല്ല്യപ്പെടുത്തരുത്.

Tue Jan 23, 07:44:00 pm IST  
Blogger സു | Su said...

എന്താ ദില്‍ബൂ ഇത്? പിച്ചും പേയും പറയുന്നത്? ശ്രീജിത്ത് കല്യാണം കഴിച്ചുപോകുമെന്നുള്ള വിഷമം ആണോ? അടുത്തത് ദില്‍ബു ആയിക്കോട്ടെ. പച്ചാളത്തിനോട്, പിന്മാറി നില്‍ക്കാന്‍ ഞാന്‍ പറഞ്ഞോളാം. ;)

Tue Jan 23, 07:50:00 pm IST  
Blogger sandoz said...

കാലാകാലങ്ങളായിട്ട്‌ പറഞ്ഞ്‌ കേള്‍ക്കണതാണു പോകുമ്പോള്‍ ഒറ്റക്കേ കാണൂ, ഒന്നും കൊണ്ടു പോകാന്‍ പറ്റുന്നില്ല...എന്നൊക്കെ.
എന്നിട്ട്‌ മനുഷ്യരുടെ രീതിക്ക്‌ വല്ല വത്യാസവും ഉണ്ടായോ..ഇല്ല.

പുഛിച്ച്‌,അഹങ്കരിച്ച്‌,സ്നേഹിച്ച്‌,സഹിച്ച്‌,സങ്കടപ്പെട്ട്‌,ദ്വേഷ്യപ്പെട്ട്‌ ...നമുക്ക്‌ ഇങ്ങനെയൊക്കെ തന്നെ മുന്നോട്ട്‌ പോകാം.
പോകുമ്പൊ അങ്ങ്‌ പോട്ടെന്നേ.

[പോകുമ്പോ ഒറ്റക്കാണല്ലോ എന്ന സങ്കടം തീര്‍ക്കാന്‍ ചിലര്‍ പോകുമ്പോ മൂന്ന് നാലെണ്ണത്തിനെ കൂടെ കൊണ്ട്‌ പോകുന്ന രീതി ഇപ്പൊ ഫാഷനായിട്ടുണ്ട്‌]

Tue Jan 23, 08:00:00 pm IST  
Blogger Abdu said...

അയ്യോ, അതെന്ത് ഫാഷനാ സാന്‍ഡോസേ, ശരിക്കും പറഞ്ഞതാ


(സൂ ചേച്ചീ, ഓഫിന് മാപ്പ് വേണോ?, ഹേയ്)

Tue Jan 23, 08:05:00 pm IST  
Blogger sandoz said...

മാഷിനേം തട്ടി,ഞാനും ചാവൂന്ന്..മനസ്സിലായാ

Tue Jan 23, 08:09:00 pm IST  
Blogger സു | Su said...

സാന്‍ഡോസ് :) അതെ. മനുഷ്യര്‍ മാറില്ല.

ഇടങ്ങള്‍ :)

qw_er_ty

Wed Jan 24, 10:40:00 am IST  
Blogger ചീര I Cheera said...

പതിവു പോലെ, ഇതും ...
വളരെ ഇഷ്ടമായി...

Wed Jan 24, 06:51:00 pm IST  
Blogger സു | Su said...

പി. ആര്‍ :)

നന്ദി.

qw_er_ty

Wed Jan 24, 07:46:00 pm IST  
Anonymous Anonymous said...

എത്ര ലളിതമായ ചിന്ത, ഉയര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍ നമ്മളോരോരുത്തരും അറിയാതെയെങ്കിലും ഇങ്ങിനെയൊക്കെത്തന്നെ വിചാരിക്കുകയും പെരുമാറുകയും ചെയ്യാറുണ്ട്. ഒരു ഓര്‍മ്മപ്പെടുത്തലിന് നന്ദി... നന്നായിരിക്കുന്നു.
--

Thu Jan 25, 11:48:00 am IST  
Blogger സു | Su said...

ഹരീ,

നന്ദി. മനുഷ്യസഹജമായ ചില തകരാറുകള്‍. അതാണ് ഇതൊക്കെ.

Thu Jan 25, 02:33:00 pm IST  
Blogger oru blogger said...

""ചുമന്നുകൊണ്ടുപോകുമ്പോഴാണു ഞാന്‍ തിരിച്ചറിഞ്ഞത്""??

ഇതാണ് ഭാവന!! അവതരിപ്പിച്ച സ്റ്റൈലും!

Sat May 05, 10:12:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home