Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, January 24, 2007

ഇതൊക്കെ നിസ്സാര കാര്യങ്ങള്‍ ആണല്ലേ?

നെടുവീര്‍പ്പ്

കഷണ്ടിയ്ക്ക് മരുന്ന് കണ്ടുപിടിച്ച വാര്‍ത്ത വായിച്ച് കൂട്ട് നഷ്ടപ്പെട്ടതില്‍ നിരാശപ്പെട്ട അസൂയ നെടുവീര്‍പ്പിട്ടു.


ആശ്ചര്യം


തങ്ങളുടെ നിലനില്‍പ്പിലൂടെയാണ് ജീവിതം പോകുന്നതെന്നറിയുന്ന ചെടി, തങ്ങളെ അവഗണിച്ചുകൊണ്ട്, അഹങ്കരിച്ച് നില്‍ക്കുന്നതുകണ്ട് വേരുകള്‍ ആശ്ചര്യപ്പെട്ടു.


കീര്‍ത്തി

ചേര്‍ച്ചയില്ലാതെ മാറിനില്‍ക്കേണ്ടി വരുന്ന അക്ഷരങ്ങള്‍ക്കാണ് ഒരു വാക്ക് നന്നാവുന്നതിന്റെ കീര്‍ത്തി ലഭിക്കേണ്ടത്.


തേങ്ങല്‍

ജീവിക്കുമ്പോള്‍ ഒരു കീറത്തുണിയ്ക്ക് വേണ്ടി കേണ ശരീരം, മരിച്ച് കിടക്കുമ്പോള്‍ കോടി വസ്ത്രം പുതച്ചപ്പോള്‍ ആത്മാവ് തേങ്ങി.


നാണം

ആവശ്യമുള്ളപ്പോള്‍, കണ്ടില്ലെന്ന് നടിച്ച്, കണ്ണടച്ച് ഇരുട്ടാക്കി, അവസാനം, കണ്ണടച്ച് നിശ്ചലമായ ശരീരത്തെ നോക്കി, മനുഷ്യന്‍ കരഞ്ഞപ്പോള്‍, കണ്ണിന് നാണം തോന്നി.

53 Comments:

Anonymous Anonymous said...

:)

"കീര്‍ത്തി", കണ്‍ഫ്യൂസസ്....അക്ഷരങ്ങള്‍ ചേര്‍ന്ന് നിക്കുമ്പോഴല്ലേ വാക്കുണ്ടാകുന്നത്? ഇനി മറ്റെന്തെങ്കിലുമാണോ ഉദ്ദേശിച്ചത്?....

Wed Jan 24, 11:03:00 am IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സുവേ

അതല്ലെ ശ്രീനിവാസന്‍ പറഞ്ഞത്‌ മരിച്ചു കഴിഞ്ഞു നിങ്ങള്‍ എനിക്കു തരാന്‍ പോകുന്ന കീത്തിപുരസ്കാരങ്ങളല്ല ഇപ്പൊ കാശാണ്‌ വേണ്ടതെന്നു -

സിനിമ പേരോര്‍മ്മയില്ല കേട്ടൊ.

Wed Jan 24, 11:22:00 am IST  
Blogger Raghavan P K said...

നിസ്സാര കാര്യങ്ങള്‍ നന്നായി.

Wed Jan 24, 12:17:00 pm IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

സൂ... നിസ്സാരകാര്യങ്ങള്‍ ആണല്ലെ ഇതൊക്കെ.. എനിക്ക് കുറെ സ്റ്റോക്ക് ഉണ്ട് ഡെഫിനിഷന്‍ കിട്ടാത്തതായി.. ഇതു വായിച്ചപ്പോള്‍ അതാ ഓര്‍ത്തത്...

Wed Jan 24, 12:31:00 pm IST  
Blogger വേണു venu said...

സൂ..നിസ്സാര കാര്യങ്ങള്‍ എല്ലം ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും അത്മാവിന്‍റെ തേങ്ങല്‍‍‍.-:)

Wed Jan 24, 12:36:00 pm IST  
Anonymous Anonymous said...

ചേച്ചീ... നന്നായിട്ടുണ്ട്‌ കേട്ടോ! ... ബൂലോകത്തില്‍ ഇപ്പം ലഹളയുടെ കാലം അല്ലേ.... ഈ രക്തത്തില്‍ എനിക്ക്‌ പങ്കില്ല എന്ന മട്ടില്‍ മാറി നില്‍ക്കുവാണെന്നു തോന്നുന്നു നമ്മളേപ്പോലെയുള്ള കുറച്ചുപേര്‍? [സന്തോഷ്‌ പിള്ളയും ബിന്ദുചേച്ചിയും ഒക്കെ ഉള്‍പെടും കേട്ടൊ ;)] എല്ലാ പോസ്റ്റുകളും സമയം കിട്ടുമ്പോള്‍ വായിക്കാറുണ്ട്‌.. പക്ഷേ എപ്പോളും കമന്റാന്‍ പറ്റാറില്ല. അതുകൊണ്ട്‌ വായിക്കുന്നില്ല എന്നു കരുതരുതേ:)

Wed Jan 24, 12:45:00 pm IST  
Anonymous Anonymous said...

‘സൂ‘ വിന്റെ എഴുത്തു പോകുന്ന പോക്കു കണ്ട് അസൂയപ്പെട്ട ഞാന്‍ രൂപപ്പെട്ടു വരുന്ന കഷണ്ടിയില്‍ ആശ്ചര്യത്തോടെ തടവി

Wed Jan 24, 12:50:00 pm IST  
Anonymous Anonymous said...

നമോവാകം! സൂ.
കീര്‍ത്തിയും തേങലും നല്ലതായി.

Wed Jan 24, 01:03:00 pm IST  
Blogger സ്വാര്‍ത്ഥന്‍ said...

കാര്യം നിസ്സാരം!!!!!!!!!!!!!!!

ചേര്‍ച്ചയില്ലാത്ത ഈ അക്ഷരങ്ങളെ നന്നാക്കിയെടുക്കുന്നതിന്റെ കീര്‍ത്തി ലഭിക്കേണ്ടത് അവയെ അടുക്കിപ്പെറുക്കി വയ്ക്കുന്ന കീബോഡിനാണ്, സോറി ആ കൈകള്‍ക്കും മനസ്സിനുമാണ് ;)

Wed Jan 24, 01:16:00 pm IST  
Anonymous Anonymous said...

സൂ നന്നായിരിക്കുന്നു,പതിവുപോലെ.തന്റെ ഈ നുറുങ്ങുകള്‍ എനിക്ക്‌ ഒത്തിരി ഇഷ്ടമാണ്‌.

Wed Jan 24, 01:42:00 pm IST  
Blogger Unknown said...

സു ചേച്ചീ,
വളരെ നന്നായിട്ടുണ്ട്.
ചില വാക്കുകളെ ഇങ്ങനെയും നിര്‍വചിക്കാം അല്ലേ?

Wed Jan 24, 02:39:00 pm IST  
Blogger മുസ്തഫ|musthapha said...

കീര്‍ത്തി

ചേര്‍ച്ചയില്ലാതെ മാറിനില്‍ക്കേണ്ടി വരുന്ന അക്ഷരങ്ങള്‍ക്കാണ് ഒരു വാക്ക് നന്നാവുന്നതിന്റെ കീര്‍ത്തി ലഭിക്കേണ്ടത്.

മറ്റുള്ളവരുടെ നന്മയെ കരുതി, ഒരു കോണിലേക്കൊതുങ്ങുന്നവരെ ഓര്‍മ്മിപ്പിച്ചു ഈ വരികള്‍.

നന്നായിരിക്കുന്നു സൂ :)

Wed Jan 24, 03:17:00 pm IST  
Anonymous Anonymous said...

സൂചേച്ചിയെഴുതുന്നതെല്ലാം എനിക്കിഷ്ടമാണ്.ബ്ളോഗില്ലാതെ കമന്‍റെഴുതിയാല്‍ ഇഷ്ടമായില്ലങ്കിലോന്ന് കരുതിയാണ് ഇത്രനാളും അഭിപ്രായം രേഖപ്പെടുത്താതിരുന്നത്.ഇപ്പോള്‍ കഷ്ടപ്പെട്ട് ഒരു ബ്ളോഗ് ഉണ്ടാക്കി.ശരിയായെന്നു തോന്നുന്നു.ആശംസകളോടെ

Wed Jan 24, 03:38:00 pm IST  
Blogger സിദ്ധാര്‍ത്ഥന്‍ said...

നന്നായി സൂ.

‘കീര്‍ത്തി’ വളരെ നന്നായി.

Wed Jan 24, 05:34:00 pm IST  
Blogger കുറുമാന്‍ said...

നന്നായിരിക്കുന്നു സൂ തന്റെ ഈ നുറുങ്ങു ചിന്തകള്‍.

കീര്‍ത്തിക്ക് ഫുള്‍ മാര്‍ക്ക്

Wed Jan 24, 05:44:00 pm IST  
Blogger സൂര്യോദയം said...

പ്രണാമം... :-)

Wed Jan 24, 06:45:00 pm IST  
Blogger ചീര I Cheera said...

തേങല്‍..വളരെ ഇഷ്ടപ്പെട്ടു.
[ ജീവിച്ചിരിയ്ക്കുമ്പോള്‍ ഒരു കീറ തുണിയ്ക്കു വേണ്ടി കേണ ശരീരത്തിനു, മരിച്ചു കഴിഞാല്‍ കോടി തുണി കൊണ്ട് പുതയ്ക്കാന്‍ പറ്റുമൊ എന്നൊരു ചെറിയ സംശയം തോന്നിയെങ്കിലും, ആ ഒരു "expression" വളരെ ഇഷ്ടമായി.]

സൂവിന്റെ ചിന്തകള്‍ തുടരട്ടെ...

Wed Jan 24, 07:02:00 pm IST  
Anonymous Anonymous said...

സൂ…:)

Wed Jan 24, 07:02:00 pm IST  
Blogger ഫാരിസ്‌ said...

സു | Su ,
നന്നായിരിക്കുന്നു..

Wed Jan 24, 08:40:00 pm IST  
Blogger ബിന്ദു said...

'ജീവിക്കുമ്പോള്‍ ഒരു കീറത്തുണിയ്ക്ക് വേണ്ടി കേണ ശരീരം, മരിച്ച് കിടക്കുമ്പോള്‍ കോടി വസ്ത്രം പുതച്ചപ്പോള്‍ ആത്മാവ് തേങ്ങി.'
ഈ വരികള്‍ വളരെ ഇഷ്ടായി.
“ജീവിച്ചിരുന്നപ്പോള്‍ എടുക്കാതെ സൂക്ഷിച്ചുവച്ചിരുന്ന കോടിത്തുണികള്‍ മരിച്ചുകഴിഞ്ഞ് മറ്റുള്ളവര്‍ വീതം വയ്ക്കുന്നതു കണ്ടും ആത്മാവ് തേങ്ങി.:( ”

Wed Jan 24, 09:07:00 pm IST  
Anonymous Anonymous said...

'നിസ്സാര കാര്യങ്ങള്‍' ആയി അവതരിപ്പിച്ച നിസ്സാരമല്ലാത്ത കാര്യങ്ങള്‍ വളരെ നന്നായി സൂ.. 'തേങ്ങല്‍' ആണു കൂടുതല്‍ ഇഷ്ടമായത്‌.. അഭിനന്ദനങ്ങള്‍!!!

Wed Jan 24, 10:38:00 pm IST  
Anonymous Anonymous said...

നെടുവീര്‍പ്പും ആശ്ചര്യവും കീര്‍ത്തിയും തേങ്ങലും കഴിഞ്ഞു നാണത്തിലെത്തിയപ്പോള്‍ ഞാന്‍ ഒരല്പം പുറകോട്ടു പോയി (ചെയ്യാന്‍ കഴിയാതെ പോകുന്നവ)
ഒന്നു കൂടി വായിച്ചു വന്നു.
ഇവയൊന്നും ഒരിക്കലും നിസ്സാരങ്ങളല്ല സൂ.

Nousher

Thu Jan 25, 03:35:00 am IST  
Anonymous Anonymous said...

ചേര്‍ന്നിരിക്കുന്ന അക്ഷരങ്ങളെ നോക്കി ചേര്‍ച്ചയില്ലാത്തവര്‍ കൊഞ്ഞനംകുത്തുന്നതിനെയലേയീ വിമര്‍ശനമെന്ന് പറയുന്നത്.

Thu Jan 25, 04:49:00 am IST  
Blogger Santhosh said...

നന്നായി, സൂ. നവനീതിന്‍റെ ആരോപണത്തില്‍ കഴമ്പില്ലാതില്ല. എന്തു ചെയ്യാം, കഞ്ഞിക്കു വക തരുന്നവരോട് കൂറുകാണിക്കണമല്ലോ:)

Thu Jan 25, 11:57:00 am IST  
Blogger സു | Su said...

സജിത്ത് :) ഒരു വാക്ക്, നമ്മള്‍ വിചാരിച്ചതുപോലെയാവാന്‍, അതിന്റെ ശരിക്കുള്ള അവസ്ഥയില്‍ ആവാന്‍, പല അക്ഷരങ്ങള്‍ക്കും മാറിനില്‍ക്കേണ്ടി വരുന്നു. അതുകൊണ്ട് അവയ്ക്ക് കീര്‍ത്തി കൊടുക്കാം എന്നാണ് അര്‍ത്ഥമാക്കിയത്.

പണിക്കര്‍ജീ :) അങ്ങനെ ഏതു പടത്തില്‍ ആണ്? എനിക്കും ഓര്‍മ്മ വരുന്നില്ല.

രാഘവന്‍ :) നന്ദി.

ഇട്ടിമാളൂ :) ആവും. ഏതൊക്കെയാ ഉള്ളത്? ഞാന്‍ പറഞ്ഞുതരാം. ;)

ഇത്തിരിവെട്ടം :)

വേണൂ :) നന്ദി.

നവനീത് :) നന്ദി. എല്ലാ ലഹളയിലും പെട്ടുപോകുന്നു ഞാന്‍. മാറി നില്‍ക്കൂ. അതാ നല്ലത്.

കൈതമുള്ളേ :) തടവിത്തടവി കഷണ്ടി ഇല്ലാതെയാവും.

സുനില്‍ :) നന്ദി.

സ്വാര്‍ത്ഥന്‍ :) കീബോര്‍ഡ് അടുക്കുന്നതിനുമുമ്പ് അടുക്കുന്നുണ്ട് പെന്നും, പുസ്തകവും.

ചേച്ചിയമ്മേ :) നന്ദി. ഇഷ്ടമാവുന്നതില്‍ സന്തോഷം.

തുളസീ :) സന്തോഷം.

പൊതുവാളന്‍ :) നന്ദി. അതെ. പല തരത്തിലും, പലതിനേയും നിര്‍വചിക്കാം.

അഗ്രജന്‍ :) മറ്റുള്ളവരുടെ നന്മയെക്കരുതി കോണിലേക്കൊതുങ്ങുന്നവര്‍ക്ക് കീര്‍ത്തി ലഭിക്കട്ടെ.

മൈഥിലീ :) സ്വാഗതം. നന്ദി.

സിദ്ധാര്‍ത്ഥന്‍ :) നന്ദി.

കുറുമാന്‍ :) സന്തോഷം.

സൂര്യോദയം :)

പി. ആര്‍ :) കോടിത്തുണിയില്‍ പൊതിയും ആരെങ്കിലും. മരിച്ചുകഴിയുന്നതുവരെ നോക്കിയില്ലെങ്കിലും.

ആമീ :)

ഫാരിസ് :) സ്വാഗതം. നന്ദി.

ബിന്ദു :) അതെ. അങ്ങനേയും സംഭവിക്കാം.

സാരംഗീ :) നന്ദി.

നൌഷര്‍ :) നന്ദി. ആരാ എന്നു ചോദിക്കുന്നില്ല. കാരണം മറ്റുള്ളവരേയും എനിക്ക് പരിചയം ഇല്ലല്ലോ.

അശോക് :) സ്വാഗതം. നന്ദി.

സന്തോഷ് :) നന്ദി. കഞ്ഞിക്കു വകയില്ലാതെ ആക്കിയെടുത്താല്‍പ്പിന്നെ, ജീവിതം മുഴുവന്‍ ലഹള ആയിപ്പോകും. അതു വേണ്ട എന്തായാലും.

Thu Jan 25, 02:49:00 pm IST  
Anonymous Anonymous said...

"ചേര്‍ച്ചയില്ലാതെ മാറിനില്‍ക്കേണ്ടി വരുന്ന അക്ഷരങ്ങള്‍ക്കാണ് ഒരു വാക്ക് നന്നാവുന്നതിന്റെ കീര്‍ത്തി ലഭിക്കേണ്ടത്." വളരെ നന്നായി...
--
ശരിക്കും ഇതൊക്കെ എങ്ങിനെ ചിന്തിച്ചെടുക്കുന്നു? പക്ഷെ, സത്യം പറയട്ടെ. കീര്‍ത്തി, തേങ്ങല്‍, നാണം വായിച്ചു കഴിഞ്ഞ് വീണ്ടുമൊന്നുകൂടി നെടുവീര്‍പ്പും ആശ്ചര്യവും വായിച്ചപ്പോള്‍ അതത്ര ശരിയായില്ല എന്നൊരു തോന്നല്‍. ആശ്ചര്യം പിന്നെയും കുഴപ്പമില്ല, ആദ്യത്തേത്... ഉം...
--

Thu Jan 25, 03:11:00 pm IST  
Blogger sandoz said...

'കീര്‍ത്തി' എന്ന വരികള്‍ക്ക്‌ എന്റെ വക നൂറില്‍ നൂറ്റൊന്ന് മാര്‍ക്ക്‌.

Thu Jan 25, 03:15:00 pm IST  
Blogger mydailypassiveincome said...

സൂ,

കീര്‍ത്തിക്ക് മുഴുവന്‍ മാര്‍ക്കും :)

നല്ല ചിന്തകള്‍.

Thu Jan 25, 03:46:00 pm IST  
Blogger സു | Su said...

ഹരീ :) അത്രയ്ക്ക് നന്നായില്ല അല്ലേ? ഈ ബ്ലോഗിലെ ഒരു പോസ്റ്റുപോലും, ഞാന്‍ ഇരുന്നാലോചിച്ച് എഴുതിയതല്ല. അതിന്റെ കുഴപ്പം ഉണ്ടാകും. ഓരോന്നും, എന്തെങ്കിലുമൊക്കെ ജോലി ചെയ്യുമ്പോള്‍ ആലോചനയില്‍ വരുന്നതാണ്. ഒരു കഥയെഴുതട്ടെ, അല്ലെങ്കില്‍ ബ്ലോഗിലിടാന്‍ ഒരു പോസ്റ്റ് ആലോചിക്കട്ടെ എന്നും പറഞ്ഞ് ഞാന്‍ ഒരിടത്ത് ഇരുന്നിട്ടില്ല. അടുക്കളയില്‍ ജോലി ചെയ്യുമ്പോള്‍, ടൌണില്‍ പോകുമ്പോള്‍, സിനിമ തുടങ്ങാന്‍ കാത്തുനില്‍ക്കുമ്പോള്‍, യാത്രയില്‍, ബസ് കാത്ത് നില്‍ക്കുമ്പോള്‍ ഒക്കെ വരുന്നതാണ്. ടി. വി കാണുമ്പോള്‍പ്പോലും, എന്തെങ്കിലും കിട്ടും. പിന്നെ, ചിലതൊക്കെ അപ്പോള്‍ത്തന്നെ എഴുതിവെക്കാത്തതുകൊണ്ട് അങ്ങനെ ആയിരുന്നോ എന്നും തോന്നും. കുറേ ആലോചിച്ച് ഒരു പോസ്റ്റ് വെക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. അതെങ്ങനെ ഉണ്ടാകും എന്നും എനിക്കറിയില്ല. ഇതിലുള്ളതൊക്കെ ഇന്‍സ്റ്റന്റ് പോസ്റ്റുകള്‍ ആണ്. അങ്ങനെ പോകട്ടെ...

സാന്‍ഡോസ് :)ഹിമാലയത്തില്‍ നിന്ന് എപ്പോ ഇറങ്ങി?
നന്ദി. എനിക്ക് ഒരു മാര്‍ക്ക് മതി. നൂറ് സാന്‍ഡോസ് എടുത്തോ.

മഴത്തുള്ളീ :) നന്ദി.

Thu Jan 25, 03:58:00 pm IST  
Blogger sandoz said...

സു-ഹ..ഹ..ഹ..അത്‌ കലക്കി.
വൈകീട്ട്‌ നൂറടിക്കാന്‍ എന്ത്‌ ചെയ്യും എന്നോര്‍ത്തിരിക്കുക ആയിരുന്നു ഞാന്‍.
മാസാവസാനം ആയേ....

Thu Jan 25, 04:08:00 pm IST  
Blogger വിചാരം said...

ഇതെല്ലാം സാരമുള്ളവ തന്നെ നിസ്സാരമായി ഒന്നിനേയും തള്ളി കളയാനാവില്ല പ്രത്യേകിച്ച് ..ജീവിക്കുമ്പോള്‍ ഒരു കീറത്തുണിയ്ക്ക് വേണ്ടി കേണ ശരീരം, മരിച്ച് കിടക്കുമ്പോള്‍ കോടി വസ്ത്രം പുതച്ചപ്പോള്‍ ആത്മാവ് തേങ്ങി... ഈ തേങ്ങള്‍ വളരെ സത്യമല്ലേ

വളരെ വളരെ നല്ല വരികള്‍

Thu Jan 25, 04:23:00 pm IST  
Anonymous Anonymous said...

അങ്ങിനെ ഞാന്‍ പറഞ്ഞില്ലല്ലോ മാഷേ,
‘കീര്‍ത്തി’എന്ന തലക്കെട്ടുള്ള ഒറ്റവരി മതി ഈ പോസ്റ്റ് നല്ലതാണെന്നു പറയുവാന്‍. ശരിയാണ്, അങ്ങിനെ വരുന്ന ചിന്തകള്‍ക്ക് സ്വാഭാവികതയും സൌന്ദര്യവും കൂടും. ശരിക്കും അങ്ങിനെയുള്ള ചിന്തകള്‍ തന്നെയല്ലേ, കഥാകാരന്മാരും കവികളും കഥയായും കവിതയായുമൊക്കെ രൂപാന്തരപ്പെടുത്തുന്നതും? അതായത് ഒരു വാല്യു അഡിഷന്‍ (വാറ്റ് ഏര്‍പ്പെടുത്താവുന്നതാണ്). ഇവിടെ സു, ആ ചിന്തകളെ അങ്ങിനെതന്നെ പങ്കു വെയ്ക്കുന്നു. എങ്കിലും അവസാനമെഴുതിക്കഴിഞ്ഞപ്പോള്‍ തോന്നിയില്ലേ ‘നെടുവീര്‍പ്പ്’ - അതിന് ബാക്കിയുള്ളതിന്റെ ഭംഗിയില്ലെന്ന്? എനിക്കു തോന്നി, അതു പറഞ്ഞുവെന്നേയുള്ളൂ, പോസ്റ്റ് നല്ലതായില്ല എന്നൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല മാഷേ... :)
--

Thu Jan 25, 04:27:00 pm IST  
Blogger സു | Su said...

ഹരീ :) അയ്യോ... ഞാനും അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതല്ല. ആകപ്പാടെയുള്ള കുഴപ്പങ്ങള്‍ പറഞ്ഞു എന്നേയുള്ളൂ.

വിചാരം :) നന്ദി.

Thu Jan 25, 04:34:00 pm IST  
Blogger സുല്‍ |Sul said...

:) സു നിസ്സാര കാര്യങ്ങള്‍ ഇങ്ങലെ ബ്ലോഗിലിടാമൊ?

-സുല്‍

Thu Jan 25, 04:49:00 pm IST  
Blogger സു | Su said...

ഹരീ :) നെടുവീര്‍പ്പ് എന്നത് ഈ പോസ്റ്റില്‍ ഇട്ടില്ലെങ്കിലും കുഴപ്പമില്ലായിരുന്നു. കിടന്നോട്ടെ എന്ന് വിചാരിച്ചു. ഞാന്‍ വിശദീകരിച്ച് എഴുതിയത്, ഈ പോസ്റ്റ് നന്നായില്ല എന്ന് ഹരി ഉദ്ദേശിച്ചു എന്ന് വിചാരിച്ചല്ല കേട്ടോ. എഴുതുന്നതില്‍ ചിലത് നന്നാവുന്നതും ചിലത് കുഴപ്പമാവുന്നതും എങ്ങനെയാണെന്ന് പറഞ്ഞു എന്നേയുള്ളൂ. തെറ്റിദ്ധരിക്കല്ലേ.

സാന്‍ഡോസേ :) ജനുവരി മുപ്പത്തൊന്ന് ആയില്ലല്ലോ. അപ്പോഴല്ലേ അവസാനിക്കുക.

Thu Jan 25, 04:49:00 pm IST  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സു:

ചെറുപ്പത്തില്‍ വീടുവിട്ടോടിപ്പോകേണ്ടി വന്ന മമ്മൂട്ടി മുംബായീന്ന്‌ വലിയ പണക്കാരനായി വന്ന്‌ ഒരു സിനിമാ പിടിക്കുന്നത്‌, അതില്‍ ശ്രീനിവാസന്‍ കഥയെഴുത്തുകാരനായുള്ളത്‌, ഇന്നസന്റ്‌ പഞ്ചായത്‌ മെംബറായി അതില്‍ അഭിനയിക്കുന്നത്‌. അങ്ങനെയൊക്കെയുള്ള ആ പടം

Thu Jan 25, 04:49:00 pm IST  
Blogger സു | Su said...

സുല്‍ :) ഈ ബ്ലോഗ് തന്നെ ഒരു നിസ്സാരകാര്യമല്ലേ. (പലര്‍ക്കും)

പണിക്കര്‍ജീ :) അഴകിയ രാവണന്‍.

ഈ പഞ്ചായത്തിലെ ഓരോ അരിയും ഞാന്‍ പെറുക്കിയെടുക്കും എന്ന് ഇന്നസെന്റ് പറഞ്ഞ് അഭിനയിക്കുന്ന സിനിമ.

Thu Jan 25, 04:53:00 pm IST  
Blogger തറവാടി said...

കീര്‍ത്തി

:)

Thu Jan 25, 05:02:00 pm IST  
Blogger Unknown said...

കീര്‍ത്തിയെ പറ്റി പറഞ്ഞത് വായിച്ചപ്പോള്‍ ഒരു നിമിഷം വായിക്കുന്നത് ലാപുഡയുടെ കവിതയാണോ എന്ന് തോന്നിപ്പോയി.

Thu Jan 25, 05:08:00 pm IST  
Anonymous Anonymous said...

ഇതേ കീര്‍ത്തിയെ തന്നെയല്ലേ.. പണ്ടു ശ്രീനിവാസന്‍ "ഞാന്‍ വേണ്ടാന്നു വച്ച തിരക്കഥകളാണ്‌ മലയാള സിനിമക്കുള്ള എന്റെ ഏറ്റവും വലിയ സംഭാവന " എന്നു പറഞ്ഞത്.

സൂ വേ സീരിയസ്സാവല്ലേ.. വെറുതേ ഒരു വിവാദത്തിനു വേണ്ടി മാത്രമെഴുതിയതാ.. .. ഇതു പോലുള്ള ചിന്തകള്‍ക്കൊക്കെ ശരിക്കും കടല കൊറിക്കുന്ന പോലൊരു സുഖമാ..

Thu Jan 25, 06:34:00 pm IST  
Blogger അനംഗാരി said...

സൂവിന്റെ പല കൃതികളും കാണാന്‍ വൈകിപ്പോകുന്നു.അത്തരത്തില്‍ കാണാതെ പോയതില്‍ ഒന്നാണ് ചെരുപ്പിനെ പ്രണയിച്ച കഥ.ഇതും അതില്‍ പെടും.വളരെ നന്നായിട്ടുണ്ട്.അഭിനന്ദനങ്ങള്‍.

Thu Jan 25, 07:05:00 pm IST  
Anonymous Anonymous said...

സൂ,ഈ പഞ്ച പാണ്ഡവരേയും എനിക്ക് പിടിച്ചു.അര്‍ജ്ജുനന്‍ (കീര്‍ത്തി ) തന്നെ കേമന്‍.

Thu Jan 25, 08:24:00 pm IST  
Anonymous Anonymous said...

ente system have some problems athukontu manglishil ezhuthunnu

nissarakaryangal nannayittundu

Fri Jan 26, 12:08:00 pm IST  
Blogger P Das said...

:)

Fri Jan 26, 09:11:00 pm IST  
Anonymous Anonymous said...

koLLaam. ithupOluLLa nuRungukaL iniyum pratheekdhikkunnu.

Fri Jan 26, 10:37:00 pm IST  
Anonymous Anonymous said...

സു-ചിന്തകള്‍ ഇഷ്ടപ്പെട്ടു..

"കഷണ്ടിക്ക്‌ മരുന്നു കണ്ടുപിടിച്ചു എന്നു വാര്‍ത്ത...."
ഇനി അസൂയക്ക്‌ എപ്പോഴാണ്‌ മരുന്നു കണ്ടുപിടിക്കാന്‍ പോകുന്നത്‌..

കൃഷ്‌ | krish

Fri Jan 26, 10:40:00 pm IST  
Blogger സു | Su said...

തറവാടീ :)

ദില്‍ബൂ :) അത് നന്നായി. ലാപുടയോട് കിട്ടിക്കോളും ഇനി ദില്‍ബൂന്.

പൊന്നപ്പന്‍ :) കടല കൊറിക്കുമ്പോള്‍ അതില്‍ കല്ലിട്ട് കൊറിക്കല്ലേ. ;)

അനംഗാരീ :) കാണുന്നില്ലെങ്കില്‍ അനംഗാരിയുടെ ഭാഗ്യം. ;) നന്ദി.

വിഷ്ണുപ്രസാദ് :) നന്ദി.

മണിക്കുട്ടീ :) സ്വാഗതം. നന്ദി. ഒരു മണിക്കുട്ടന്‍ ആണല്ലോ.

ചക്കരേ :)

നവന്‍ :) നന്ദി.

കൃഷ് :) അത് കണ്ടുപിടിച്ചാല്‍ എന്തായാലും നല്ല ചെലവായിരിക്കും.

Sat Jan 27, 09:54:00 am IST  
Blogger കരീം മാഷ്‌ said...

കഷണ്ടിയ്ക്ക് മരുന്ന് കണ്ടുപിടിച്ച വാര്‍ത്ത വായിച്ച് കൂട്ട് നഷ്ടപ്പെട്ടതില്‍ നിരാശപ്പെട്ട അസൂയ നെടുവീര്‍പ്പിട്ടു.
ആശ്ചര്യം!

എനിക്കും ആശ്ചര്യം

കഷണ്ടിയ്ക്ക് ആരാ മരുന്ന് കണ്ടുപിടിച്ചത്‌?
കഷണ്ടി മാറ്റാനല്ലേ മരുന്നു കണ്ടുപിടിച്ചത്‌.?
സുവേ! ഞാന്‍ ഓടിക്കൊണ്ടിരിക്കുന്നു. ഉന്നം കിട്ടില്ല എറിയാന്‍ പോലും.


ആശ്ചര്യം

Sat Jan 27, 09:19:00 pm IST  
Blogger ഉമേഷ്::Umesh said...

ഇതു നന്നായി, സൂ.

ഓരോ വാക്യത്തിലുള്ള ഓരോ ചിന്തയും മുറിച്ചു് നാലോ അഞ്ചോ വരിയിലാക്കി പോസ്റ്റു ചെയ്തിരുന്നെങ്കില്‍ ലാപുടയുടെ കവിതയാണെന്നേ ഞാന്‍ കരുതുമായിരുന്നുള്ളൂ‍. :)

Sat Jan 27, 09:24:00 pm IST  
Blogger ഗുപ്തന്‍സ് said...

സൂവിന്‍റ്റെ ഈ നിമിഷകവിതകള്‍ നന്നായിട്ടുണ്ട്‌ കെട്ടോ... കാര്യം നിസ്സാരം.. പക്ഷേ പ്രശ്നം ഗുരുതരം അല്ലേ?

Sun Jan 28, 12:02:00 pm IST  
Blogger സു | Su said...

കരീം മാഷേ, അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല എന്നല്ലേ പറയുന്നത്? അപ്പോ കഷണ്ടിയ്ക്ക് കണ്ടുപിടിച്ചു എന്നല്ലേ പറയ്യാ? അതു താന്‍ ഇത്.

ഉമേഷ്ജീ‍, വന്ന് വന്ന് ഞാന്‍ ലാപുടയെ അനുകരിക്കുന്നു എന്നൊന്നും അല്ലല്ലോ അര്‍ത്ഥമാക്കിയത്? ദില്‍ബുവും പറഞ്ഞു. എനിക്ക് ലാപുട എഴുതുന്നതുപോലെ സീരിയസ്സ് ആയിട്ടൊന്നും എഴുതേണ്ട. പൊട്ടത്തരം എന്തെങ്കിലും എഴുതണം എന്നേ ഉള്ളൂ. പിന്നെ , നിങ്ങളൊക്കെ എന്നെപ്പിടിച്ച് പുറത്താക്കേണ്ട എന്ന് വിചാരിച്ച് അങ്ങനെയൊക്കെ എഴുതുന്നതാണ്.

കൊച്ചുഗുപ്തന്‍ :) നന്ദി. പ്രശ്നം അതീവഗുരുതരം ആണിപ്പോള്‍.

Sun Jan 28, 01:03:00 pm IST  
Blogger ഉമേഷ്::Umesh said...

സൂവെന്താ ഇങ്ങനെ ആവശ്യമില്ലാതെ തെറ്റിദ്ധരിക്കുന്നതു്? ലാപുടയെ അനുകരിച്ചു എന്നു ഞാന്‍ പറഞ്ഞില്ല. ലാപുടയുടെ കവിതകള്‍ പോലെ സുന്ദരം എന്നേ പറഞ്ഞുള്ളൂ.

അല്പം പരിഹാസമുള്ളതു് ഗദ്യത്തെ പല വരിയാക്കി എഴുതി കവിതയെന്നു വിളിക്കുന്ന ലാപുടയുള്‍പ്പെടെയുള്ള ആധുനികകവികളോടാണു്. ബെന്നി പല പ്രാവശ്യം പറഞ്ഞ കാര്യം. എങ്കിലും അതൊരു ചെറിയ പരിഹാസം മാത്രം. ഞാന്‍ ലാപുടയുടെ ഒരു ആരാധകനാണു്.

Sun Jan 28, 07:58:00 pm IST  
Blogger സു | Su said...

ഉമേഷ്ജീ :) തെറ്റിദ്ധരിച്ചില്ല. അങ്ങനെ തോന്നിയോ എന്ന് ചോദിച്ചേയുള്ളൂ. എനിക്ക് അങ്ങനെ എഴുതുകയും വേണ്ട. എന്തെങ്കിലുമൊക്കെ എഴുതി ബ്ലോഗിലിടുകയേ വേണ്ടൂ. അങ്ങനെ ഉദ്ദേശിച്ച് തുടങ്ങിയതാണ്. പിന്നെ കുറച്ചുകൂടെ നന്നാക്കിക്കൂടേന്ന് വായിക്കുന്നവരൊക്കെ ചോദിക്കുമ്പോള്‍ നന്നാക്കിയേക്കാമെന്നു കരുതിയതാണ്. നന്ദി.

Mon Jan 29, 11:35:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home