Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, February 07, 2007

അവന്‍ - അവളും

അവന്റെ ചുണ്ടുകള്‍ അവളുടെ കഴുത്തില്‍ ഇഴഞ്ഞുനടന്നു.

അവള്‍ പ്രതിഷേധിച്ചില്ല. അത്രയ്ക്കും തളര്‍ന്നിരുന്നു അവള്‍.

അവന്റെ കണ്ണുകള്‍ അവളുടെ ദേഹത്താകെ അലഞ്ഞുനടന്നു.

അവന്റെ നോട്ടം അവളുടെ മനോഹരമായ കാലുകളില്‍ ഉടക്കി.

അവന്‍ പതിയെ അവളുടെ കാലുകളില്‍ പിടിത്തമിട്ടു.

ആദ്യം മൃദുവായി കടിച്ചു.

പിന്നെ, മെല്ലെ...മെല്ലെ...മെല്ലെ...

എന്തോ ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്ന് എണീറ്റ് വന്ന ഗൃഹനാഥന്‍ ആണ് ആദ്യം കണ്ടത്.

കോഴിക്കൂടിന്റെ, ചിതല്‍ വന്ന ഭാഗം പൊളിഞ്ഞുകിടക്കുന്നു.

അപ്പോഴേക്കും അവന്‍, അവളെ, മുഴുവന്‍ അകത്താക്കി ഓരിയിടാന്‍ തുടങ്ങിയിരുന്നു.


(ഒളിച്ചുകഴിയാന്‍ എവിടെയാണ് നല്ലത്? ;))

36 Comments:

Blogger കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ:
ഒളിച്ചുകഴിയാന്‍ കോഴിക്കൂട് തന്നെയാ നല്ലത്..

ഠേ

തേങ്ങ കോഴിക്കൂടിന്റെ മണ്ടയ്ക്കാ വീണത്..

Wed Feb 07, 10:03:00 AM IST  
Blogger Sul | സുല്‍ said...

സു എന്താ ഇടിവാളിന്റെ വഴിക്കാണോ?

ഓ.ടോ : ബൂലോകത്ത് പീസ് പറയരുത്. ഇവിടെ ബാചികള്‍ വന്ന് ടപ്പാംകുത്ത് നടത്തും.

-സുല്‍

Wed Feb 07, 10:19:00 AM IST  
Blogger KANNURAN - കണ്ണൂരാന്‍ said...

സൂവെ...:-O ഇതെന്നാ പറ്റി...

Wed Feb 07, 10:21:00 AM IST  
Anonymous Anonymous said...

ഹി ഹി.. അതേറ്റു.
കളിപ്പീരാണെന്നു കണ്ടപ്പഴേ തോന്നി.. ന്നാലും ഇങ്ങനെയാവുംന്നു കരുതീല.

നന്നായിരിക്കുന്നു.

Nousher

Wed Feb 07, 10:21:00 AM IST  
Blogger Haree | ഹരീ said...

:)
എന്തൂട്ട് പറയാന്‍...
തുടങ്ങിയപ്പോഴത്തെ കൊതിയല്ല വായിച്ചു തീര്‍ന്നപ്പോള്‍ എന്നു പറയാമായിരുന്നു, പക്ഷെ അതും എനിക്ക് പറയാനൊക്കൂല്ല... കാരണം ഞാനൊരു വെജ്. ആണേ... :)
--

Wed Feb 07, 10:29:00 AM IST  
Blogger ഇടിവാള്‍ said...

സുല്ലേ.. ഈ ചതി എന്നോടോ ??

തന്റെ കമന്റു വായിച്ചാല്‍, ഈ “ഇടിവാള്‍” എന്നു പറേണ ആള് പമ്മന്‍, അയ്യനേത്ത് കാറ്റഗറിയില്‍ പെടുന്നതാണെന്നു ആള്‍ക്കാരു തെറ്റിദ്ധരിക്കും !

ആ പീസ് പറയരുത് എന്ന വാക്യം കലക്കീ ! എന്തൊക്കെ ഓര്‍മ്മകള്‍ ! ;)

അല്ല, സൂ അനോണികള്‍ക്കു വാതില്‍ തുറന്നു വച്ചിരിക്കയാണോ ? ;)

Wed Feb 07, 10:33:00 AM IST  
Blogger സു | Su said...

കുട്ടിച്ചാത്തന്‍ :) തേങ്ങയ്ക്ക് നന്ദി. കോഴിക്കൂട് അല്ലെങ്കിലും പൊളിഞ്ഞു.

സുല്‍ :) പാവം ഇടിവാള്‍. കുറുക്കന്‍, കോഴിയെ തിന്നുന്നത് പീസ് പീസ് ആയിട്ടല്ലേ? അല്ലാതെ ഇതില്‍ വേറൊന്നുമില്ല. പാവം ബാച്ചികള്‍. അവരു കേള്‍ക്കണ്ട. ;)

കണ്ണുരാന്‍ :) ഒന്നും പറ്റിയില്ല. കോഴിക്കഥയല്ലേ?

നൌഷര്‍ :) ഹിഹിഹി

ഹരീ :) അതിനെന്താ ഇത് കഥയല്ലേ.

ഇടിവാള്‍ :) ഒക്കെ സുല്‍ പറഞ്ഞുണ്ടാക്കുന്നതാണേ. ഞാന്‍ ആളല്ല, അതിനൊന്നും.

qw_er_ty

Wed Feb 07, 10:39:00 AM IST  
Blogger Peelikkutty!!!!! said...

സൂ ചേച്ചീ‍,ഹും..:)

Wed Feb 07, 10:43:00 AM IST  
Blogger ittimalu said...

:)) :)) :))

Wed Feb 07, 10:48:00 AM IST  
Blogger ikkaas|ഇക്കാസ് said...

സൂ.. നല്ല കുസൃതിക്കഥ.
സുല്ലേ, യെന്തിനാ പാവം ബ്യാച്ചിപ്പിള്ളാരുടെ തലേ കേറണേ?
യേത് കുറുക്കമ്മാരടെ കണ്ണാ ആള്‍വേയ്സ് കോഴിക്കൂട്ടിലെന്ന് ഞങ്ങക്കൊക്കെ നന്നായറിയാം. ഹഹഹഹ

Wed Feb 07, 10:51:00 AM IST  
Blogger ഹേമ said...

കഥ അസ്സലായി.
സു വിന് അഭിനന്ദനങ്ങള്‍.
എന്തായാലും ആ പുതിയ എഴുത്തു രീതി അത്ഭുദപ്പെടുത്തി.
: സിമി

Wed Feb 07, 10:57:00 AM IST  
Blogger സജിത്ത്|Sajith VK said...

:)

Wed Feb 07, 11:00:00 AM IST  
Blogger അഗ്രജന്‍ said...

ഹോ... അവളുടെ കാലുകളിത്രയ്ക്കും മനോഹരമോ!

‘എവിടെ‘യൊക്കെ കയറി നെരങ്ങുന്നതാ :)

:)

Wed Feb 07, 11:03:00 AM IST  
Blogger മിടുക്കന്‍ said...

ഇതൊരു ബൂലൊക കൊഴിപിടുത്തത്തിന്റെ സിമ്പോളിക്ക് റെപ്രസെന്റേഷന്‍ ആണെന്ന് പറഞ്ഞാല്‍ നിഷേധിക്കുമൊ..?
ഇനി വെളിപ്പെടുത്തേണ്ടത്, ആരാണ് കോഴി എന്നതു മാത്രമാണ്..
:)
(ഞാന്‍ ഓടി..)

Wed Feb 07, 11:35:00 AM IST  
Blogger സാരംഗി said...

സൂ..:-):)

Wed Feb 07, 12:04:00 PM IST  
Blogger kaithamullu - കൈതമുള്ള് said...

:) - (:

Wed Feb 07, 12:05:00 PM IST  
Blogger sandoz said...

എനിക്ക്‌ വയ്യ...സു-നമ്മളാരാ...'കോഴിക്കൂട്ടില്‍ പമ്മനോ'.
അല്ല....ഈ പമ്മന്‍ ആരാ എന്ന് എന്നോടു ചോദിക്കരുത്‌.

ഓ;ടോ;ബാച്ചികളുടെ നെഞ്ചത്ത്‌ ഒരു ചെറിയ പന്നിപ്പടക്കം പൊട്ടിച്ച ആളെ ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌.[രാവിലേ ഓഫ്‌..ഉച്ചക്കു മാപ്‌..വൈകീട്ട്‌ വീട്ടില്‍ ചെന്ന് പിന്നേം മാപ്‌ .....അതാ എന്റെ ശീലം]

Wed Feb 07, 12:08:00 PM IST  
Blogger പൊതുവാള് said...

സു,:)

ചിതലരിച്ച വാതിലും മഴവന്നാല്‍ ചോരുന്ന മേല്‍ക്കൂരയുമുള്ള കൂട്ടില്‍ അവളും അനിയത്തിയുമായിരുന്നു താമസം.

അനിയത്തി ഇത്തിരി അഹങ്കാരിയുമായിരുന്നു.
തിന്നാനെന്തു കിട്ടിയാലും തന്റേതുകൂടി തട്ടിപ്പറിച്ച് ശാപ്പിടുന്ന അനിയത്തിയോടെന്നും അവള്‍ക്കു വെറുപ്പായിരുന്നു.

അങ്ങനെയുള്ളൊരു കലഹത്തിനിടെ ഇന്നലെ ആകാശത്ത് വട്ടമിട്ട് പറന്ന ഒരു കഴുകന്‍ അനിയത്തിയെ റാഞ്ചിയേടുത്തപ്പോള്‍ അവളുടെ മനസ്സില്‍ ആഹ്ലാദം നുരഞ്ഞിരുന്നുവോ?

ഇപ്പോള്‍ അവളുടെ കാലിലവന്‍ പിടുത്തമിട്ടപ്പൊള്‍ അവള്‍ ഓര്‍ത്തു ,‘ദുഷ്ടയാണെങ്കിലും ആര്‍ത്തിപ്പണ്ടാരമാണെങ്കിലും അനിയത്തിയുണ്ടായിരുന്നെങ്കില്‍ ഒച്ചയുണ്ടാക്കി ഗൃഹനാഥനെ ഉണര്‍ത്തുമായിരുന്നു.‘

ഇനിപറഞ്ഞിട്ടെന്താ വൈകിപ്പോയി.

Wed Feb 07, 12:14:00 PM IST  
Blogger രവിശങ്കരന്‍ said...

കുറുക്കന്‍റെ അറ്റാക്കിങ് പെര്‍ഫൊമന്‍സ് കൊള്ളാം. ഒരു ഫുള്‍ ചിക്കന്‍ കഴിച്ച തൃപ്തിയുണ്ട് വായനക്കാരന്.

അഭിനന്ദനങ്ങള്‍...

Wed Feb 07, 12:35:00 PM IST  
Blogger ദില്‍ബാസുരന്‍ said...

പീസ് എന്ന് കേട്ട് ഓടി വന്നതാ സൂ ചേച്ചീ. നോക്കുമ്പോള്‍ പീസ് കറിയുമില്ല കോഴിക്കറിയുമില്ല.:-(

ഓടോ: എനിക്കറിയാം പമ്മനെ.
PAMMAN=Pro-liberalisation And Monetary Modifications After Neo-Colonisation. തീ കൊടുത്താല്‍ കത്തുന്ന ഉഗ്രന്‍ സാമ്പത്തികശാസ്ത്രം. കലക്കന്‍! :-)

Wed Feb 07, 02:03:00 PM IST  
Blogger അനോണിമസ്‌പുണ്യാളന്‍ said...

Suvinte blogil ezhuthunnathum okkeyum thanne avide ninnum evide ninnum okke thondi pichi eduthathalle?
തേങ്ങ.

Wed Feb 07, 02:11:00 PM IST  
Blogger കുട്ടന്മേനൊന്‍::KM said...

:)...:(

Wed Feb 07, 02:17:00 PM IST  
Blogger Siju | സിജു said...

ഛായ്.. ആശിപ്പിച്ചു :-)

Wed Feb 07, 04:35:00 PM IST  
Blogger സു | Su said...

പീലിക്കുട്ടീ :)

ഇട്ടിമാളൂ :)

ഇക്കാസ് :) നന്ദി.

സിമി :)

സജിത്ത് :)

അഗ്രജന്‍ :) അതെ. അതെ.

മിടുക്കന്‍ :) അല്ലാ‍ട്ടോ. വെറുതേ ഒരു പൊട്ടക്കഥ.

സാരംഗീ :)

കൈതമുള്ളേ :) :(

സാന്‍ഡോസ് :) ഹിഹിഹി.

പൊതുവാളന്‍ :) അതെ വൈകിപ്പോയി.

രവിശങ്കരന്‍ :)

ദില്‍ബൂ :)

കുട്ടമ്മേനോന്‍ :) :(

സിജൂ :)


അനോണിമസ്പുണ്യാളാ, അതെയോ? ആയ്ക്കോട്ടെ. തന്നെയൊക്കെ ആരെങ്കിലും ഇങ്ങോട്ട് ക്ഷണിച്ചോ വായിക്കാന്‍?qw_er_ty

Wed Feb 07, 04:42:00 PM IST  
Anonymous Anonymous said...

ശ്ശോ... ഈ അനോണികളെക്കൊണ്ട് തോറ്റു. ഇപ്പോളാണെങ്കില്‍ പുണ്യാളന്മാരും അനോണികളായിത്തുടങ്ങി പോലും. എന്തതിശയമേ...
ഇതൊക്കെ പറയുന്ന ഞാന്‍ പിന്നെ ആരാ?

ടോ: ചുറ്റും കാണുന്നതും തോണ്ടിപ്പിടിച്ചെടുക്കുന്നതുമല്ലാതെ പുതിയൊരു ലോകം ഉണ്ടാക്കി ആരും കാണാത്തതൊക്കെ എഴുതാന്‍ ഈ ‘സൂ‘ വിനെന്താ വല്ല മാജിക്കും അറിയുമോ? അറിയണമായിരിക്കും അല്ലേ?

Wed Feb 07, 04:42:00 PM IST  
Blogger RP said...

ശരിക്കും സൂവേച്ചീടെ കോഴിയെ കുറുക്കന്‍ പിടിച്ചോ?

Wed Feb 07, 07:25:00 PM IST  
Anonymous Anonymous said...

സൂ…:)
കുറുക്കന്റെ കണ്ണെപ്പഴും കോഴിക്കാലില് തന്നെ..:)

Thu Feb 08, 12:44:00 AM IST  
Blogger സു | Su said...

ആര്‍. പീ :) എനിക്കൊരു കോഴി ഉണ്ടെങ്കില്‍, അതിനെപ്പിടിച്ചാല്‍, കുറുക്കന്‍ വിവരം അറിയും. ;)

ആമീ :) അതെയതെ.


qw_er_ty

Thu Feb 08, 09:58:00 AM IST  
Blogger വിചാരം said...

ഇനി സൂവിന്‍റെ കഥകള്‍ താഴെ നിന്ന് മേലോട്ടെ വായിക്കൂ എല്ലെങ്കില്‍ ഇന്നത്തെ പോലെ എന്നും ... സീനുകള്‍ ഒര്‍ക്കേണ്ടി വരും .
ഞാന്‍ ഓടി ക്കോഴിക്കൂടിന് പിറകിലൊളിച്ചു
സൂ ഇടയ്ക്കിടെ ഇതുപോലെരൊണ്ണം വേണ്ണം ട്ടോ

Thu Feb 08, 11:14:00 AM IST  
Blogger നന്ദു said...

സൂ :) വളരെ നല്ല കഥ. എല്ലാരും കോഴീനെം കുറുക്കനേം കണ്ടുള്ളു. കാണാത്ത അര്‍ത്ഥങ്ങളെത്രയെത്ര!.

Thu Feb 08, 11:26:00 AM IST  
Blogger സു | Su said...

വിചാരം :) എങ്ങനെ വായിച്ചാലും നല്ലത്. വായിക്കാന്‍ സമയം കണ്ടെത്തുന്നതു തന്നെയാണ് കാര്യം. നന്ദി.

നന്ദൂ :) നന്ദി.

Thu Feb 08, 12:28:00 PM IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

പതിവ്‌ ശൈലിയില്‍ തന്നെ പതിവ്‌ ഭംഗിയോടെ.
നുറുങ്ങുകള്‍ കണ്ടെത്താനുള്ള കഴിവിന്‌ അഭിനന്ദനങ്ങള്‍.

Thu Feb 08, 12:29:00 PM IST  
Blogger Typist | എഴുത്തുകാരി said...

ഇത്തിരിയേയുള്ളെങ്കിലും, സസ്പെന്‍സ്‌ നന്നായിട്ടുണ്ട്‌ .

എഴുത്തുകാരി.

Thu Feb 08, 02:58:00 PM IST  
Blogger സു | Su said...

വര്‍ണ്ണം :) കുറേ നാള്‍ ആയല്ലോ, കാണാതെ. തിരക്കിലാണോ? നന്ദി.

എഴുത്തുകാരീ :) നന്ദി.

Thu Feb 08, 04:15:00 PM IST  
Blogger കൊച്ചുഗുപ്തന്‍ said...

..ഓ..ഇത്രയ്ക്കങ്ക്ട്‌ പ്രതീക്ഷിച്ചില്ല...

..അല്ല വി.ഡി.രാജപ്പന്‌ പഠിയ്ക്കാന്‍ വല്ല ഉദ്ദേശവുമുണ്ടോ?

Sat Feb 10, 06:18:00 PM IST  
Blogger സു | Su said...

കൊച്ചുഗുപ്തന്‍ :) നന്ദി. അങ്ങനെ ഉദ്ദേശമില്ല. ഹിഹി.

qw_er_ty

Sat Feb 10, 11:56:00 PM IST  

Post a Comment

Subscribe to Post Comments [Atom]

<< Home