ഗോപീകൃഷ്ണന്റെ ചോദ്യം
ഗോപീകൃഷ്ണന് ഒരു ഹോട്ടല്‍ തൊഴിലാളി ആണ്. അത് മാത്രമല്ല കാര്യം. അയാള്‍ ഒരു സൂപ്പര്‍സ്റ്റാര്‍, ഫാന്‍ ആണ്. അരിയരയ്ക്കുമ്പോഴും പാത്രം കഴുകുമ്പോഴും, സിനിമയിലെ പാട്ടുകള്‍ അയാള്‍ മൂളിനടന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരോട്, സിനിമയിലെ ഡയലോഗ്, പറയണമെന്നുണ്ടെങ്കിലും, മുതലാളിയുടേതാണല്ലോ ഹോട്ടല്‍, എന്നൊരൊറ്റ ഓര്‍മ്മയില്‍, അയാള്‍ ആവേശം അടക്കിയിരുന്നു. എന്നിട്ടും അയാള്‍, കഴിവതും, കഥപാത്രത്തെ അനുകരിച്ച്, ഭക്ഷണം വിളമ്പുകയും, ജോലി ചെയ്യുകയും ചെയ്തു.
ഗോപീകൃഷ്ണന്റെ കഥ അവിടേയും തീരുന്നില്ല. നടന്റെ ആരാധകന് എന്നതുപോലെത്തന്നെ, വാരികകളുടേയും ആരാധകന് ആയിരുന്നു, ഗോപീകൃഷ്ണന്. വാരികളിലെ, നോവലുകളിലേയും കഥകളിലേയും, നായകന്റെ സ്ഥനത്ത്, പ്രതിഷ്ഠിച്ചിരുന്നത്, സിനിമാനടനെ ആയത്, വാരികയിലെ നോവലുകളെ ഗോപീകൃഷ്ണനോട് കൂടുതല്‍ അടുപ്പിച്ചു. വായനയും, ആരാധനയും, ഒരുമിച്ച് മുന്നേറുമ്പോഴാണ്, വാരികയില്‍ പരസ്യം കണ്ടത്. വായനക്കാര്‍ക്ക് താരത്തിനെ കാണാന്‍ അവസരം. വാരികയുടെ റേറ്റ് കൂട്ടുന്നതില്‍ കാരണക്കാരില്പ്പെട്ട ഗോപീകൃഷ്ണനു തോന്നി, ഇതുതന്നെ അവസരം. ഷൂട്ടിങ്ങ് അടുത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ത്തന്നെ, മുതലാളി വിടില്ല. ഇതാവുമ്പോള്‍, ഹോട്ടലിന്റെ പേരും, തന്റെ പേരിന്റെ കൂടെ വന്നാല്‍, മുതലാളിക്കും സന്തോഷമാവും.
നിങ്ങള്‍ എന്തുകൊണ്ട് താരത്തെ ഇഷ്ടപ്പെടുന്നു എന്നതില്‍, വെളിച്ചെണ്ണയില്‍ മുക്കിപ്പൊരിച്ച പഴം പൊരിപോലെ, മൃദുലമായ മനസ്സാണ് താരത്തിന് എന്ന് വെറുതെ കൂട്ടിച്ചേര്‍ക്കാന്‍ ഗോപീകൃഷന് മറന്നില്ല. അഞ്ചാറു പേജ് എഴുതാന്‍ ഉണ്ടായിരുന്നെങ്കിലും, ഒരു പേജില്‍ ഉള്‍ക്കൊള്ളിക്കണം എന്ന് വാരികക്കാര് പറഞ്ഞതുകൊണ്ട്, ഗോപീകൃഷ്ണനു എഴുതിയത് വെട്ടിച്ചുരുക്കേണ്ടി വന്നു. എല്ലാ ദൈവങ്ങളേയും, നടനേയും മനസ്സില്‍ സ്മരിച്ച്, ഹോട്ടലിലേക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍, മുതലാളി, പുറത്തേക്ക് വിട്ട സമയത്ത്, കത്ത് പോസ്റ്റ് ചെയ്യുകയും ചെയ്തു.
ജീവിതം, പുതിയ വഴിത്തിരിവിലെത്തും എന്ന് വാരികയിലെ, വാരഫലത്തില്‍ വായിച്ചതിന്റെ പിറ്റേ ദിവസമാണ്, താരത്തിനെ കാണാന്‍ ഗോപീകൃഷ്ണനേയും തെരഞ്ഞെടുത്തതായി അറിയിക്കുന്ന കത്ത് കിട്ടിയത്. അന്ന്, മുതലാളിക്ക് കാശ് കിട്ടിയില്ലെങ്കിലും, ഭക്ഷണസാധനങ്ങള്‍ക്കൊക്കെ വല്യ ചെലവായിരുന്നു. ആരാധിക്കുന്ന ആളെ കാണാം എന്നുള്ള സന്തോഷത്തില്‍, പുട്ടിനു കടലയുടെ കൂട്ടത്തില്‍ ഓരോ പഴമ്പൊരിയും, ഗോപീകൃഷ്ണന്, ഹോട്ടലില്‍ വന്നയാള്ക്കാര്ക്ക് കൊടുത്തു. അങ്ങനെ ആ ദിനം വന്നെത്തി. മുതലാളിയോട് മുന്‍കൂട്ടിപ്പറഞ്ഞതിനാല്‍, അദ്ദേഹം ഒരു തടസ്സവും, പറഞ്ഞില്ലെന്ന് മാത്രമല്ല, ഹോട്ടലിന്റെ പേരു എടുത്ത് പറയാന്‍ മടിക്കരുതെന്ന് ശട്ടം കെട്ടുകയും ചെയ്തു. ജോലി ചെയ്തതിനു കാശ് എടുക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത മുതലാളിയുടെ ഹോട്ടലിന്റെ പേരു എടുക്കണോ വേണ്ടയോ എന്ന് പിന്നെ തീരുമാനിക്കാം എന്ന മട്ടില്‍, ഗോപീകൃഷ്ണന് നിന്നു.
നരസിംഹത്തിലെ ലാലേട്ടന്റെ വേഷം അണിഞ്ഞ് പോകാന്‍ തീരുമാനിച്ചെങ്കിലും, ഗോപീകൃഷ്ണന് ജുബ്ബയിട്ടാല്‍, ഈര്‍ക്കിലി, ചാക്കില്‍ പൊതിഞ്ഞപോലെ ഉണ്ടാകും എന്ന് കടക്കാരന് ആത്മാര്ത്ഥമായിപ്പറഞ്ഞ്, വേറൊരു വസ്ത്രം, വാങ്ങിപ്പിച്ചു.
നടനെ കാണലും പരിചയപ്പെടലും, ഫോട്ടോയെടുപ്പും ഭക്ഷണവും ഒക്കെക്കഴിഞ്ഞ്, ചോദ്യം തുടങ്ങി. നായകനെ കണ്ടപ്പോള്‍ത്തന്നെ, സന്തോഷത്തില്‍ ആറാടിയിരുന്ന ഗോപീകൃഷ്ണന്റെ മുന്നിലേക്ക് മൈക്ക് എത്തിയപ്പോള്‍, പേടി കൊണ്ട് ആടിപ്പോയി ഗോപീകൃഷ്ണന്. ഒരു കഥാപാത്രവും ഓര്‍മ്മയില്‍ വന്നില്ല.
എങ്ങനെയോ ചോദ്യം ചോദിച്ചു.
"ഒരിരുപ്പിനു എത്ര കുറ്റി പുട്ടു തിന്നും? "
പിന്നെയൊന്നും ഗോപീകൃഷ്ണനു ഓര്‍മ്മയില്‍ ഉണ്ടായില്ല. ഓര്‍ക്കാന്‍ ശ്രമിച്ചുമില്ല.
രണ്ടാഴ്ച കഴിഞ്ഞുള്ള വാരികയില്‍, വന്ന, ഫോട്ടോയും ചോദ്യവും, മുതലാളിയാണ് ഗോപീകൃഷ്ണനെ കാണിച്ചത്. ഗോപീകൃഷ്ണന് ചോദിച്ച ചോദ്യം അല്ലായിരുന്നു വാരികയില്‍ അയാളുടേത് ആയി കാണിച്ചിരുന്നത്.
പുട്ട് കാണുമ്പോഴൊക്കെ, ഒരു ചമ്മല്, ഗോപീകൃഷ്ണനു ഉണ്ടാവുമെങ്കിലും, മുതലാളിയുടെ മേശപ്പുറത്തെ ചില്ലിന്റെ ഉള്ളില്‍, എല്ലാവരും കാണുന്ന തരത്തില്‍, വെച്ച, നായകന്റെ കൂടെ നില്ക്കുന്ന ഫോട്ടോ ഓര്‍ക്കുമ്പോള്‍, ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നവര്‍ക്ക്, മുതലാളിയെ ഓര്‍ക്കാതെ ഭക്ഷണം കൊടുക്കുമായിരുന്നു, ഗോപീകൃഷ്ണന്.
17 Comments:
:)
ഗോപീക്ര്ഷ്ണന് ആത്മാറ്ത്ഥമായി ചോദിക്കാന്‍ പറ്റുന്ന മറ്റ് ഏതു ചോദ്യമാനുള്ളത്?
സൂവേച്ചീ..നല്ല കഥ.
ജീവിതം, പുതിയ വഴിത്തിരിവിലെത്തും എന്ന് വാരികയിലെ, വാരഫലം.
വഴിത്തെരുവില്‍ ആയില്ലല്ലോ. പാവം.:)
:) സൂ....
പാവം ഗോപീകൃഷ്ണന് !!!
സൂ വിനു എവിടുന്നു കിട്ടുന്നു ഇങനെയുള്ള കഥാപാത്രങ്ങളെ..ഇതൊക്കെ ചുമ്മ ഭാവനയാണോ?
അതൊ സു വിന്റെ ചുറ്റുപാടും ഇത്തരം ചുള്ളന് മാരൊക്കെ എനെനെക്കുറീച്ചെഴുതോഎന്നെക്കുറീച്ച് എഴുതോ എന്നൊക്കെ പറഞ്ഞ് നടപ്പോണ്ടോ?
:)
:))
കൃഷ്ണാ ഗോപീകൃഷ്ണ
കൈതമുള്ളേ പുഞ്ചിരിച്ച് പോയതിന് നന്ദി.
പ്രമോദ് :)
വേണു :)
ചേച്ചിയമ്മേ :)
സാജന് :) ഹിഹി ഇതൊക്കെ വെറും കഥയല്ലേ. ഉണ്ടാവും ആരെങ്കിലും. അറിയില്ല.
ഇട്ടിമാളൂ :)
തക്കുടൂ :)
വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ചൂടായിരുന്നോ ഗോപീകൃഷ്ണന്? എന്നലും അയാളുടേതായി ചോദിച്ച ചോദ്യം കൂടി ചേര്‍ക്കേണ്ടതായിരുന്നു... അതു വായിക്ക് മുതലാളി, ഹൊ, ഇവനിത്രേം വിവരമോ, എന്ന് മൂക്കത്ത് വിരല്‍ വെച്ച് നില്ക്കുന്ന രംഗം... :)
--
ചാത്തനേറ്: ഈ താരന് താരന് ന്ന് പറേണത് നമ്മുടെ ഗോപുമോനാണോ? പരസ്യചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. പുട്ട് ഇഷ്ടമാണ്.പിന്നെന്താ ഗോപീകൃഷ്ണനു ആ ചോദ്യം ചോദിച്ചാല്‍?
:))
ഹരീ :) മുതലാളി, അവനെ ഓടിക്കും.
കുട്ടിച്ചാത്തന് :) ഇത് ഗോപുമോനല്ല. സിനിമാതാരം ആണ്.
മനൂ :)
ഹിതെന്തു കഥ. ഗോപീകൃഷ്ണന്റെ കഥ. കഥ ഗോപി. :)
-സുല്‍
എല്ലാം ഗോപീകൃഷ്ണലീലകള്!
സുല്‍ :) ഇത് ഗോപീകൃഷ്ണന്റെ കഥ ഗോപി ആയ കഥ.
ഏറനാടന്‍ :)
qw_er_ty
സൂ..ഗോപികൃഷ്ണന്റെ സ്വഭാവം കുറച്ചൊക്കെ എനിയ്ക്കും ഉണ്ട്, മമ്മുക്കയുടെ കൂടെ നിന്ന് ഒരു പടം എടുക്കണമെന്ന് എനിയ്ക്ക് കലശലായ ആഗ്രഹമാണു.. :-)
സാരംഗി ഒരു മമ്മുക്ക ഫാന്‍ ആണല്ലേ? ആഗ്രഹം സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.:)
സോന :)
Post a Comment
Subscribe to Post Comments [Atom]
<< Home