ആകെയുള്ള അതിഥി
സ്വയം മരിച്ചാല്‍, ആത്മാവ് ഗതികിട്ടാതെ അലയുമെന്നുള്ള വിശ്വാസത്തില്‍, പേടി കൊണ്ടാണ്, എന്നെ കൊല്ലാന്‍ ഒരാളെ തെരഞ്ഞെടുത്തത്. അവനോട് നന്ദി പറയാന്‍ ഒരുക്കിയ മദ്യസല്‍ക്കാരം കഴിഞ്ഞപ്പോള്‍ അവന്റെ തോക്ക്, ഞങ്ങളെ ചതിച്ചു. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളുമായി, അവന്റെ ആത്മാവ്, ജയിലിലെ ഇരുമ്പഴികള്‍ക്കുള്ളില്‍ പലപ്പോഴും കടന്നുവരാറുണ്ട്. അനുവാദമില്ലാതെ വരുന്ന, എന്നെക്കാണാനെത്തുന്ന, ആകെയുള്ള അതിഥിയും അത് തന്നെ. ഇഷ്ടമില്ലാതെ മരിച്ചാലും ആത്മാവ് അലയുമത്രേ!
Labels: കുഞ്ഞുകഥ
29 Comments:
കൊള്ളാം.
ഓ, അവിടെവരെയത്തിയോ അഡ്രസ്സരിയാത്ത ആത്മാവ്!
ഗതി കിട്ടാത്ത ഒരാത്മാവെങ്കിലും അതിഥിയായി ഇല്ലേ.അതുകൂടിയില്ലാത്തവര് ഈ ലോകത്ത് എത്ര പേരുണ്ടാവും...ഹി..ഹി.....
അപ്പൊ അവനെത്തന്നെ അങ്ങട് തട്ടീല്ലേ.
ഇതാണ് തോക്ക് പിടിക്കാനറിയാത്തവനെ കൊല്ലാന്‍ ഏല്‍പ്പിച്ചാലുള്ള ഗതി.;)
അപ്പോള്‍ പവനായി ശവമായത് ഇങ്ങനെയായിരുന്നു, അല്ലേ, സൂ? :D
അലയുന്നവരും അല്ലാത്തവരുമായി ചങ്ങാത്തം കൂടുന്ന ഒരു സുഹൃത്തുണ്ടെനിക്ക്. അയാള്‍ പറയുന്നത് പലതും വിചിത്രമായ കാര്യങ്ങളാണ്. ഇവരില്‍ പലരും, അവര്‍ മരിച്ചെന്ന് ധരിക്കുന്നില്ലത്രേ! ഒരു സ്വപ്നത്തിലെന്നപോലെ ദശാബ്ദങ്ങളോ അതിലധികമോ അവര്‍ "ജീവിക്കുന്നു"! പിന്നെ, സാധാരണ രീതിയില്‍ പോകുന്നവര്‍, ഏതാണ്ട് നാല്‍പ്പത് വര്‍ഷമൊക്കെ ആകുമ്പോള്‍ മിക്കവാറും അവരുടെതന്നെ കുടുംബങ്ങളില്‍ തിരിച്ചെത്തുന്നു, പുതിയ അതിഥിയായി പിച്ചവെയ്ക്കാന്‍!:)
:)
സൂ :)
വല്ല ആവശ്യവും ഉണ്ടായിരുന്നോ ചേച്ചീ...ഈ വേലിയില്‍ കിടന്ന പാമ്പിനെ.....
അതാണോ.. അപ്പൊ സത്യം ഞങ്ങളെന്തെല്ലാം തെറ്റിദ്ധരിച്ചു...
കുടുംബംകലക്കി :) ആദ്യത്തെ കമന്റിന് നന്ദി.
കൈതമുള്ളേ :) എത്തി.
ചേച്ചിയമ്മേ :) അതും ശരി തന്നെ.
കുതിരവട്ടന്‍ :) അവന് തട്ടിപ്പോയി.
പ്രമോദ് :) അതെ.
സഹ :) നല്ല സുഹൃത്തും, സുഹൃത്തിന്റെ സുഹൃത്തുക്കളും.
മനൂ :)
ശാലിനീ :)
ഒടിയന് :)അങ്ങനെ പറ്റിപ്പോയി.
സാജന് :) ഇപ്പോ മനസ്സിലായില്ലേ?
This comment has been removed by the author.
അവനോട് നന്ദി പറയാന്‍ ഒരുക്കിയ മദ്യസല്‍ക്കാരം കഴിഞ്ഞപ്പോള്‍ അവന്റെ തോക്ക്, ഞങ്ങളെ ചതിച്ചു. തോക്കു ഫിറ്റായോ/ഫ്ലാറ്റായോ സുചേച്ചി!
സുവേച്ചി... എനിക്ക് മനസ്സിലായില്ല.
qw_er_ty
സോന :) തോക്കും ഫിറ്റായി.
അപ്പൂ :) സ്വയം മരിക്കാന്‍ മടിച്ചപ്പോള്‍, കൊല്ലാന്‍ ഒരാളെ വിളിച്ചു. കുടിച്ച് കഴിഞ്ഞപ്പോള്‍, അവനെ കൊന്നുപോയി. ജയിലില്‍ ആയി. ഇത്രയേ ഉള്ളൂ ചുരുക്കം. അവന് ഇഷ്ടമുണ്ടായിട്ട് മരിച്ചതല്ലല്ലോ. അതുകൊണ്ട് അവന്റെ ആത്മാവ് അലഞ്ഞുതിരിഞ്ഞ് ജയിലില്‍ എത്തുന്നു.
qw_er_ty
ചാത്തനേറ്: ബോണ്ടിന്റെ തോക്കായിരുന്നല്ലേ?
കുട്ടിച്ചാത്തന് :) ബോണ്ടിന്റെ തോക്കായിരിക്കും.
ഇത്തിരിവെട്ടം :)
സൂ... ഈ കുഞ്ഞുകഥ നന്നായിട്ടുണ്ട് :)
:) കഥയിലെ ട്വിസ്റ്റ് മനസിലായില്ല... അതെങ്ങിനെയാ ചതിക്കുന്നേ?
--
അഗ്രജന് :) നന്ദി.
ഹരീ :) എന്നെ കൊല്ലാന്‍, വിളിച്ച ആളുടെ തോക്കുകൊണ്ട്, അയാളെ കൊല്ലേണ്ടി വന്നു. അതാണ് തോക്ക് ചതിച്ചു എന്ന് പറഞ്ഞത്.
:)
പണ്ട് ഇതു പോലൊരു ആല്മാവ് എന്നേം കാണാന്‍ വന്നിരുന്നു :-) ഒരു പള്ളിപ്പറമ്പില്‍ :-)
ആര്, ആരെ, എപ്പോള്‍, എന്തിന് ചതിച്ചു?
(ഉത്തരം പറയേണ്ട, സൂ. വെറുതേ ചോദിക്കുന്നതാ.)
അമ്പതും നൂറും അടിക്കാന്‍ പറ്റാത്തതിനാല്‍ 25 അടിക്കട്ടെ:)
:)
ഹൊ, അതല്ല മനസിലാവാഞ്ഞത്.
അതെങ്ങിനെ സംഭവിച്ചൂന്ന്... എത്ര കള്ളടിച്ചാലും തോക്ക് കൈമാറി തിരികെ വെടിപൊട്ടുമോ? :O
--
മഹാ കഷ്ടം. :(
എങ്ങനെ വെടിവെക്കണമെന്നു കാണിച്ചു കൊടുത്തതാ അല്ലേ..
"ദാ ദിങ്ങനെ ദീ സാധനം പിടിച്ചൊരു വലി.."
"ഠേ"
ആത്മാവ് : "പവനായി ശവമായി"
സൂച്ചേച്ചി :) പാവം ആത്മാക്കള്‍, എങ്ങനെ മരിച്ചാലും അലച്ചില്‍ തന്നെ :)
ഇട്ടിമാളൂ :)
റ്റെഡീ :)
Biby Cletus :)welcome. thanks.
സന്തോഷ് :) ഉത്തരം വേണ്ടാന്ന് പറയരുത്. ഞാന്‍ ഉത്തരം പറയും.
തക്കുടൂ :)
ഹരീ :) ഒരു തോക്കും കൊണ്ട് വന്നാല്‍ മനസ്സിലാക്കിത്തരാം. ഹിഹി.
സുല്‍ :) അതെ. മഹാകഷ്ടം.
ഉണ്ണിക്കുട്ടന് :)
നിമിഷ :)
Post a Comment
Subscribe to Post Comments [Atom]
<< Home