Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, April 30, 2007

ഏപ്രില്‍ മാസം

ഏപ്രില്‍. വേനല്‍ക്കാലം കാഠിന്യത്തോടെ നില്‍ക്കുന്ന കാലം. ചില സ്കൂളുകള്‍ അവധിക്കാലം ആഘോഷിക്കാന്‍ തയ്യാറെടുത്തുവെങ്കിലും, മറ്റു ചില സ്കൂളുകളും കോളേജുകളും അവധിയൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്നു. പലര്‍ക്കും പരീക്ഷക്കാലം കൂടെയാണ്‌.

പരീക്ഷയുടേയും വേനലിന്റേയും ചൂടില്‍ അല്‍പമെങ്കിലും ഊഷ്മളത നല്‍കാനെത്തുന്നത്‌, ഉത്സവങ്ങളും, വിഷുവും, ഇടയ്ക്കൊന്ന് എത്തിനോക്കിപ്പോകുന്ന മഴയുമാണ്. മാങ്ങകളും ചക്കകളും പഴുത്ത്‌ തയ്യാറായിക്കൊണ്ടിരിക്കുന്നു.

വീടിനുള്ളില്‍ ഇരിക്കാമെന്നു വെച്ചാല്‍ ചൂട്‌. പുറത്തിറങ്ങി നടക്കാമെന്ന് വെച്ചാലും ചൂട്‌. പരീക്ഷ കഴിഞ്ഞ കുട്ടികള്‍ക്ക്‌, ബന്ധുവീടുകളും, വിനോദസഞ്ചാരകേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ പറ്റിയ അവസരം. എന്നാലും വല്യ ക്ലാസ്സിലേക്ക്‌ ജയിച്ച കുട്ടികള്‍ക്ക്‌ അവധിക്കാലത്തും ക്ലാസ്സുള്ളത്‌, അല്‍പമൊരു വിഷമത്തിലാക്കുന്നുണ്ട്‌ അവരെ. എന്റെ കൂട്ടുകാരിയെ പരീക്ഷാത്തിരക്കൊഴിഞ്ഞ്‌ കിട്ടിയതിന്റെ ഉത്സാഹത്തില്‍, ഞങ്ങള്‍ രണ്ട്‌ മണിക്കൂര്‍ കഥ പറഞ്ഞു. പരീക്ഷ, അവള്‍ക്കല്ലെങ്കിലും പഠിപ്പിക്കേണ്ട ചുമതല അവള്‍ക്കാണല്ലോ. ചില യാത്രയൊക്കെ കഴിഞ്ഞുവന്നു, ഇനിയും പോകാന്‍ ഒരുങ്ങുകയാണ്‌ എന്നു പറഞ്ഞതിന്റെ കൂട്ടത്തില്‍പ്പറഞ്ഞു, കുട്ടികള്‍ക്ക്‌ അവധിക്കാലം ആണെങ്കില്‍, അതിന്റെ ടെന്‍ഷന്‍ മുഴുവന്‍ വീട്ടുകാര്‍ക്കാണ്‌, ടി. വി. വെച്ചാല്‍ ടി. വി. കളിക്കാന്‍ തുടങ്ങിയാല്‍ കളി. വിളിച്ചാലും പറഞ്ഞാലും ഒരു ശ്രദ്ധയുമില്ല, സ്കൂള്‍ ഉണ്ടെങ്കില്‍ അത്രയും നന്ന് എന്ന്. എല്ലാവരുടേയും കാര്യം ഇങ്ങനെയാണോ എന്തോ? ഇപ്രാവശ്യം, യാത്രയില്‍ ആയതുകൊണ്ട്‌ അത്ര വിഷമം ഇല്ല എന്നും പറഞ്ഞു.

ഏപ്രില്‍ ഒന്നിനു രാവിലെത്തന്നെ ഹാപ്പി ബര്‍ത്ത്‌ഡേ പറഞ്ഞതുകൊണ്ട്‌ ചേട്ടനെ പറ്റിക്കാന്‍ കിട്ടിയ അവസരം പാഴാക്കിയില്ല. ടൌണില്‍ പോയപ്പോള്‍, എന്തായാലും ആശംസിച്ചതല്ലേ ഗിഫ്റ്റ്‌ വാങ്ങിയേക്കാം എന്നും പറഞ്ഞ്‌ രണ്ട്‌ പുസ്തകം വാങ്ങി. ഇവിടെയുള്ളതും, ലൈബ്രറിയില്‍ നിന്നെടുത്തതും ഒക്കെ വായിച്ചുകഴിഞ്ഞാലേ ഇനി പുസ്തകം വാങ്ങൂ എന്ന് പറഞ്ഞിരുന്നു. വിഷുവിനു പുസ്തകം കിട്ടില്ലല്ലോ എന്ന് ഓര്‍ത്തിരിക്കുമ്പോഴാണു ഇങ്ങനെ ഒരു അവസരം ഒത്തുകിട്ടിയത്‌. ഇനി എന്റെ ശരിക്കുള്ള പിറന്നാളിനു ആശംസ പറയാന്‍ ചേട്ടന്‍ മടിക്കും.

ഈ ഏപ്രിലില്‍ നടന്ന ഏറ്റവും രസകരമായ സംഭവം സിനിമകാണല്‍ ആണ്.


മനുഷ്യനെ പേടിപ്പിക്കുന്നോ? (സ്വയം പേടിച്ചപ്പോള്‍ മാറ്റിയതാവും.)

ഇവിടെ ഇടിയും മഴയും, ആലിപ്പഴവുമൊക്കെയായി കുറച്ച്‌ പേമാരി ഉണ്ടായി. ഇനി മേയ്‌ ആയാല്‍ എന്നും വൈകീട്ട്‌ ഇടിയും മഴയും ആവും.

ഏപ്രില്‍ മാസം എനിക്കിഷ്ടമാണ്‌. അന്നും ഇന്നും. കുട്ടിക്കാലത്ത്‌, പരീക്ഷ കഴിഞ്ഞ്‌ സ്കൂള്‍ പൂട്ടും. അക്കാലത്തെ ആഘോഷങ്ങള്‍ ഇന്ന് ഓര്‍മ്മിക്കുമ്പോള്‍ എന്തൊരു സന്തോഷം ആണെന്നോ? പക്ഷെ, പഴയ കൂട്ടുകാരികളേയും, കസിന്‍സിനേയുമൊക്കെ ഇന്ന് വര്‍ഷത്തിലൊരിക്കലോ മറ്റോ കണ്ടെങ്കിലായി. ഓരോരുത്തര്‍ക്കും ഓരോ തിരക്കുകള്‍. വിഷു വരും. ഇപ്പോഴും ഉത്സവക്കാലവും, ഇപ്പോഴുള്ള കൂട്ടുകാരികളുടെ തിരക്ക്‌ ഒഴിയുന്നതും ഒക്കെ ഏപ്രില്‍ കൂടുതല്‍ സുന്ദരമാക്കുന്നു.

ഈ വര്‍ഷത്തെ നാലാമത്തെ മാസവും കടന്നുപോയെന്നറിയുമ്പോള്‍, ദുഃഖമോ സന്തോഷമോ എന്നറിയില്ല അത്രയേ ഉള്ളൂ. രണ്ടിനും കാരണങ്ങള്‍ ഉണ്ട് താനും.

മേയ്‌ മാസത്തിന് സ്വാഗതം പറയാം ഇനി.

Labels:

46 Comments:

Blogger G.MANU said...

coconut ente vaka..

aprilinu nandi

Mon Apr 30, 11:53:00 am IST  
Blogger ചേച്ചിയമ്മ said...

മെയ്‌മാസത്തിന് എന്റെ സ്വാഗതം കൂടിയിരിക്കട്ടെ..സൂവിന് നല്ലൊരു മെയ്‌മാസം ആശംസിക്കുന്നു.

Mon Apr 30, 01:34:00 pm IST  
Blogger ശാലിനി said...

എനിക്കിഷ്ടമായിരുന്നു ഏപ്രില്‍ മാസം. പഴുത്ത മാങ്ങയുടെ രുചിയും കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലെ കളിയുടേ രസവും പിന്നെ ഈസ്റ്റര്‍, വിഷു ആഘോഷങ്ങളും, ബന്ധുവീടുകളിലേക്കുള്ള യാത്രകളും...

ആ വിശ്വപ്രഭ ശരിക്കും മനുഷനെ പേടിപ്പിച്ചുകളഞ്ഞല്ലോ ? എന്തുപറ്റി, വല്ല ചാത്തന്‍ സേവയും തുടങ്ങിയോ?

Mon Apr 30, 01:38:00 pm IST  
Blogger അപ്പു ആദ്യാക്ഷരി said...

സുവേച്ചി.. ഈ C.B.S.E കേരളത്തില്‍ സാധാരണമായതിനു ശേഷമല്ലേ കുട്ടികള്‍ക്ക് അവധിക്കാലം നഷ്ടമായിപ്പോയത്?

Mon Apr 30, 01:43:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:സൂചേച്ചീ ഒരു അക്ഷരം വിട്ടുപോയി.
അതു കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
“ഏപ്രില്‍ ഒന്നിനു രാവിലെത്തന്നെ ഹാപ്പി ബര്‍ത്ത്‌ഡേ പറഞ്ഞതുകൊണ്ട്‌ ചേട്ടനെന്നെപറ്റിക്കാന്‍ കിട്ടിയ അവസരം പാഴാക്കിയില്ല.“

ഓടോ: ശാലിനി ചേച്ചീ ചാത്തന്‍ മെലിഞ്ഞീട്ടാണെന്നുള്ളതൊക്കെ ശരി. എന്നാലും ജിറാഫിനോട് :(

Mon Apr 30, 01:49:00 pm IST  
Blogger Pramod.KM said...

മേയ് മാസം മേഞ്ഞു തന്നെ തീറ്ക്കണം എന്നാണ്‍.

Mon Apr 30, 01:51:00 pm IST  
Blogger sandoz said...

പഴയ ബൂലോഗം ഉണ്ടാപ്രീടെ പോസ്റ്റ്‌ പോലെ ആയിരുന്നോ....ബെസ്റ്റ്‌

എന്ത്‌ തേങ്ങയാ വിശ്വേട്ടാ...ഈ പോസ്റ്റ്‌ ചെയ്തു വച്ചേക്കണേ എന്ന് ഞാന്‍ ചാറ്റില്‍ ചോദിച്ചു...പുള്ളി ഉത്തരം ഒന്നും പറഞ്ഞില്ലാ.....എന്തോ കാര്യമായ പ്രശ്നം ഉണ്ട്‌.....

Mon Apr 30, 01:51:00 pm IST  
Blogger asdfasdf asfdasdf said...

ഏപ്രില്‍ മാസം എനിക്കും പ്രിയപ്പെട്ട മാസം. വിഷുവും പൂരവും പള്ളിപ്പെരുന്നാളുമൊക്കെയായി അര്‍മ്മാദത്തിന്റെ കാലം. പ്ലാവില്‍ ഊഞ്ഞാല്‍ കെട്ടി പച്ചമാങ്ങ ഉപ്പും കൂട്ടിതിന്നു നടക്കുന്ന ബാല്യം ഓര്‍മ്മിപ്പിച്ച ഈ പോസ്റ്റിനു സൂവിനു നന്ദി.

ഉണ്ടാപ്രി പ്രശ്നം കണ്ടപ്പോള്‍ പണ്ട് മദിരാശിയില്‍ പൈപ്പു വെള്ളത്തിനു ക്യൂ നില്‍ക്കുന്ന പെണ്‍പടയുടെ ഇടയില്‍ കയറിയ യുവ കോമളനെയാണ് ഓര്‍മ്മവനനത്. തമിഴത്തികളെല്ലാം കൂടി അതിനെ അടിച്ചൊരു ലവലാക്കി കാനയുടെ സൈഡിലിട്ടു. പാവം. :)

(ഓടോ: സാന്‍ഡോ, വിശ്വേട്ടന്റെ പോസ്റ്റ് ഞാനും കണ്ടു. ഏപ്രില്‍ മാസമല്ലേ. ഒരു മാസം വെക്കേഷനാണെന്നാ വിശ്വേട്ടനെ വിളിച്ചപ്പോള്‍ പറഞ്ഞത്. കണ്ണുപറ്റാതിരിക്കാന്‍ വെച്ചതാ ആ പടങ്ങളൊക്കെ.)

Mon Apr 30, 02:09:00 pm IST  
Blogger sandoz said...

ഓഫോട്‌ ഓഫ്‌-
മേനനേ.....ഞാന്‍ വിചാരിച്ചത്‌ കുവൈറ്റില്‍ ചൂട്‌ കൂടിയതുകൊണ്ട്‌ വല രാസപരിണാമവും തലയില്‍ സംഭവിച്ചു എന്നാണു...

ഉണ്ടാപ്രീടെ പോസ്റ്റില്‍...സാധാരണ ഈ വഴി വരാത്ത നിര്‍മ്മല ചേച്ചി വരെ ഉറക്കത്തീന്ന് എഴുന്നേറ്റ്‌ വന്നിരുന്ന് 500 ആയേ..600 ആയേ..750 എനിക്ക്‌ വേണം.....1000 ഞാന്‍ ആര്‍ക്കും തരില്ലാ.....എന്നൊക്കെ ലേലം വിളിക്കണത്‌ കേട്ട്‌ ഞാന്‍ ചിരിച്ച്‌ പോയി.......

Mon Apr 30, 02:21:00 pm IST  
Blogger Kaithamullu said...

ഏപ്രിലിനേക്കാള്‍ എനിക്കിഷ്ടം ജൂണ്‍ ആയിരുന്നു.ജുവനിറ്റ എന്ന ഗേള്‍ഫ്രണ്ടായിരുന്നു കാരണം. അകാലത്തില്‍ ബ്രസ്റ്റ് ക്യാന്‍സര്‍ വന്നവള്‍ പോയശേഷം എല്ലാ മാസവും ഒരുപോലെ!

Mon Apr 30, 02:26:00 pm IST  
Blogger ശിശു said...

സു: എല്ലാവരും കൂടി ഉണ്ടാപ്രിയുടെ ബ്ലൊഗില്‍ അടിച്ചുപൊളിച്ചു. ഉണ്ടാപ്രി മറ്റൊരു ബ്ലോഗുണ്ടാക്കാന്‍ ഉറക്കമിളച്ചിരിക്കുന്നു.

Mon Apr 30, 02:53:00 pm IST  
Blogger ഏറനാടന്‍ said...

സുചേച്ചി ഇതെന്നാ ബ്ലോഗു തൂത്തുവാരി കണക്കെടുക്കുവാണോ? എന്നിട്ട്‌ ആകെമൊത്തം ടോട്ടല്‍ നഷ്‌ടമോ അതോ ലാഫമോ?

Mon Apr 30, 03:04:00 pm IST  
Blogger Rasheed Chalil said...

ഏപ്രിലും മെയ് മാസവും... അടുത്തും അകലെയുമുള്ള ബന്ധുവീടുകളിലേക്ക് പാഠപുസ്തകമെന്ന വേവലാതിയില്ലാതെ വിരുന്നിന് പോയിരുന്ന കാലം.
ആ ബന്ധുവീടുകള്‍ക്കടുത്ത് ഇന്നും കളിക്കൂട്ടുകാര്‍ ഉണ്ട്... ജീവിതത്തിന്റെ വിവിധ മേഖലയില്‍ കാലം കഴിക്കുന്നവര്‍.

ഇപ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ അങ്ങനെ വെക്കേഷന്‍ തന്നെ രണ്ട് കളിക്കൂട്ടുകാരെ കണ്ടു. ഒരാള്‍ അഡ്വക്കേറ്റ്. മറ്റൊരാള്‍ നാട്ടില്‍ മീന്‍ കച്ചവടം... കൂടെ പ്രവാസിയായ ഞാനും. മൂന്നാളും കൂടി കുറേ സംസാരിച്ചിരുന്നു...

സൂചേച്ചീ പോസ്റ്റ് വായിച്ചപ്പോള്‍ ആ പഴയ എട്ട് വയസ്സുകാരനായി ഒരു നിമിഷം... ഓഫെങ്കില്‍ മാപ്പ്.

പോസ്റ്റ് ഇഷ്ടമായി കെട്ടോ.

Mon Apr 30, 03:39:00 pm IST  
Blogger ആഷ | Asha said...

സുചേച്ചി, വരുന്ന മെയ് ചേച്ചിക്ക് നന്നായിരിക്കട്ടെ :)

കുട്ടന്‍‌മേനോന്‍, ആ തമിഴത്തികള്‍ എന്നു വിളിച്ചതു ആരെയോക്കെയാണെന്നു വ്യക്തമാക്കണം.

Mon Apr 30, 04:31:00 pm IST  
Blogger ഉണ്ണിക്കുട്ടന്‍ said...

സേവാഗിന്റെ സ്കോറുകള്‍ പോലെ 0,3,5.. അങ്ങനെ പോയിക്കൊണ്ടിരിക്കുവാരുന്നു ഉണ്ടാപ്രിയുടെ പോസ്റ്റുകളിലെ കമന്റുകള്‍ . അതൊറ്റടിക്ക് 635.., 6 സെഞ്ച്വറി ഒരുമിച്ച്. ഹൌ..! ഇതൊരു റെക്കര്‍ ഡ് ആണോ..? പുള്ളീനെ കാണാനില്ലല്ലോ...എന്തെങ്കിലും അതിക്രമം കാണിച്ചോ.?

Mon Apr 30, 04:58:00 pm IST  
Blogger ഉണ്ണിക്കുട്ടന്‍ said...

മേനോനേ..ആഷ പറഞ്ഞതു കേട്ടാ..ഫെമിനിസ്റ്റുകള്‍ കൂട്ടത്തോടെ വരുന്നതിനു മുന്പേ ഓടിക്കോ..

Mon Apr 30, 05:02:00 pm IST  
Blogger Mrs. K said...

വിശ്വേട്ടന്റെ ബ്ലോഗിന്‍ ശരിക്കും എന്താ പറ്റിയേ? അതോ അവിടെ ഇപ്പൊ ഏപ്രില്‍ ഒന്നായതേയുള്ളോ? ഞങ്ങളെ ഫൂളാക്കാന്‍ ഇട്ടതാ? ഞാന്‍ പേടിച്ചില്ല. പേടിപ്പിക്കുന്ന സൌണ്ട് എഫ്ഫക്ട്സ് വല്ലതും ഉണ്ടാവോ എന്ന പേടിയില്‍ ക്ലോസ് ബട്ടണ്‍ പെട്ടെന്നുതന്നെ ക്ലിക്കി. ഹിഹിഹി.

സൂവേച്ചി, ശരിക്കും ആലിപ്പഴമുണ്ടായോ? ഞാന്‍ നാട്ടില്‍ വെച്ചിതു കണ്ടിട്ടില്ല. ഇവിടെ വന്നതിനു ശേഷമാണ്‍ കണ്ടത്.

Mon Apr 30, 07:57:00 pm IST  
Blogger സാജന്‍| SAJAN said...

അങ്ങനെ ഏപ്രിലും കഴിഞ്ഞല്ലൊ..
സൂ എഴുതിയത് പോലെ, സന്തോഷസന്താപങ്ങളുടെ,മിശ്രിതങ്ങളായിരുന്നു ഓരോ ദിവസങ്ങളും...!!!
ഒരു നല്ല മേയ് മാസത്തെ നമുക്കൊരുമിച്ചു സ്വാഗതം പറയാം:)

Tue May 01, 03:17:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

എനിക്ക് ഏപ്രിലും മേയും ഇഷ്ടല്ല.. ഒന്നമത്തേത് സ്കൂളില്‍ കളിച്ചുനടക്കാനാരുന്നു എനിക്കിഷ്ടം .. പിന്നെ വീട്ടില്‍ വേനല്‍ ആയാല്‍ വെള്ളമില്ലാത്തോണ്ട് വെള്ളം കൊണ്ടുവരണം .. അതൊക്കെ മഹാതൊല്ലയാ.. അതിലും ഭേദം സ്കൂള്‍ തന്നെ

Tue May 01, 11:14:00 am IST  
Blogger ബിന്ദു said...

ഏപ്രിലിലും പതിവു പോലെ സുഖദുഃഖ സമ്മിശ്രം. അതാണ് ഭേദവും.
വിശ്വംജിക്കെന്താ പറ്റിയത്? :(

Tue May 01, 07:44:00 pm IST  
Blogger നിമിഷ::Nimisha said...

ഏപ്രില്‍, നാട്ടിലായിരുന്നപ്പൊ എനിയ്ക്കും ഇഷ്ടമായിരുന്ന മാസം! ഇവിടിപ്പൊ ഏപ്രിലാണോ മേയ് ആണൊന്ന് തിരിച്ചറിയാന്‍ calendar അല്ലാതെ പ്രത്യേകിച്ചൊന്നും ഇല്ലാന്ന് ആയപ്പൊ അതിന്റേം രസം പോയി.

Tue May 01, 09:17:00 pm IST  
Blogger സു | Su said...

മനുവിനു നന്ദി. :) തേങ്ങ വെച്ച് പോയതിന്.

ചേച്ചിയമ്മേ :) നന്ദി. നല്ലതാവും ആശംസ കൂടെയുള്ളപ്പോള്‍.

ശാലിനീ :) എനിക്കും അതെ.

അപ്പൂ :) സെന്ട്രല്‍ സ്കൂള്‍, മേയിലേ അടയ്ക്കൂ. പിന്നെ വേറെ സ്കൂളിലും ആ സിലബസ്സുണ്ടെങ്കില്‍ വൈകുമായിരിക്കും.

കുട്ടിച്ചാത്താ :) ചേട്ടന്‍ എന്നോടല്ലേ ആശംസ പറഞ്ഞത്. അതുകൊണ്ട് ചേട്ടനെത്തന്നെ പറ്റിച്ചു.

പ്രമോദ് :) വേനല്‍ക്കാലം മേഞ്ഞുതന്നെ തീര്‍ക്കേണ്ടി വരും.

സാന്‍ഡോസ് :) പോസ്റ്റ് അല്ല, അതിലെ ഓഫ് കമന്റടി പോലെ, ചിലപ്പോഴൊക്കെ ആഘോഷിക്കാറുണ്ടായിരുന്നു.

കുട്ടന്‍‌മേനോന്‍ :) അതെ. പക്ഷെ അതൊക്കെ കുട്ടിക്കാലത്ത് ആയിപ്പോയില്ലേ? ഇപ്പോ പൂരങ്ങളും ഉത്സവങ്ങളും നോക്കി നടക്കാന്‍ നേരമില്ലാതെയായി.

കൈതമുള്ളേ :) എന്താ പറയുക?

ശിശൂ :) അങ്ങനെയൊന്നുമില്ല. ഉണ്ടാപ്രി തിരക്കിലാവും.

ഏറനാടന്‍ :) കണക്കെടുപ്പൊന്നുമില്ല. ലിങ്ക് വെച്ചു എന്നു മാത്രം.

ഇത്തിരിവെട്ടം :) എനിക്കും, അങ്ങനെയൊരു യാത്രയുടെ കാലമായിരുന്നു. ആ കാലമൊക്കെ ഒന്ന് ബ്ലോഗില്‍ എഴുതിയിടൂ.

ആഷ :) നന്ദി. ആഷയ്ക്ക് വരുന്ന ദിനങ്ങളോരോന്നും നല്ലതായിരിക്കട്ടെ. അല്ലെങ്കില്‍ വിഷമം ഒന്നും ഇല്ലാതിരിക്കട്ടെ.

ഉണ്ണിക്കുട്ടാ :)

സാജന്‍ :) എന്നും സന്തോഷം വേണമെന്ന് വിചാരിച്ചിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട് എന്തുവന്നാലും നേരിടാന്‍ കഴിയണം എന്നൊരു പ്രാര്‍ത്ഥന എനിക്കുണ്ട്. നല്ലൊരു മേയ് വരട്ടെ.

ഇട്ടിമാളൂ :) അത് കഷ്ടം തന്നെ. വെള്ളം വേണ്ട സമയത്ത് വെള്ളമില്ലാതെ ഇരിക്കുക.

ആര്‍ പീ :) ശരിക്കും ആലിപ്പഴം ഉണ്ടായി. മൂന്ന് ദിവസം. മുറ്റം നിറയെ കൊച്ചുകൊച്ചു കട്ടകള്‍. ജനലിലൊക്കെ വന്ന് പടേ പടേന്ന് ഇടിച്ചു. അടുത്ത മഴയ്ക്ക് ചിത്രം എടുക്കണമെന്ന് വിചാരിക്കുന്നു.

നിമിഷ :) ഏപ്രിലില്‍ വിഷുവും ഈസ്റ്ററും ഒക്കെയില്ലേ? വെറുതെ ആഘോഷിക്കൂ.

ബിന്ദൂ :) അതെ. അതു തന്നെ ഭേദം.
വിശംജീയ്ക്ക് എന്താണ് പറ്റിയതെന്നറിയില്ല. തനിമലയാളത്തില്‍ പോസ്റ്റ് കണ്ടിട്ട്, നല്ലൊരു പോസ്റ്റ് ആവും എന്നു വിചാരിച്ച്, അതു കാണാന്‍ തിക്കിത്തിരക്കിപ്പോയപ്പോള്‍, പേടിച്ചുപോയി. എന്റമ്മോ...
അതുകൊണ്ട് പേടിപ്പിച്ചതിനും, ഒന്ന് വിചാരിച്ച് മറ്റൊന്ന് അടിച്ചേല്‍പ്പിച്ചതിനും വിശ്വംജീയ്ക്കെതിരെ കേസ് കൊടുക്കാന്‍ തീരുമാനിച്ചു. വകുപ്പ് ഏതുവേണമെന്ന് ചിറ്റമ്മയോട് ചോദിക്കാം. (എന്റെ ചിറ്റമ്മ വക്കീലാണ് - നോട്ട് ദ പോയന്റ് ;) )അല്ലെങ്കില്‍, നല്ലൊരു പോസ്റ്റ് ഇടാംന്ന് പറഞ്ഞാല്‍ വെറുതെ വിട്ടേക്കാം. നമ്മളെപ്പോലെയല്ലല്ലോ. പാവം അല്ലേ? ഹിഹിഹി.
(ബിന്ദുവിന് ഓടാന്‍ അറിയാലോ അല്ലേ? ;) )

Tue May 01, 10:17:00 pm IST  
Blogger കരീം മാഷ്‌ said...

മാസങ്ങള്‍ മാറി മാറി വരും.
മനം മാറാതെ നിറം മാറാതെ ഇരുന്നാല്‍ മതിയെന്നേ
മോളിലുള്ളവനോടെന്നും തേടുന്നുള്ളൂ.
മെയ് മാസവും നന്നായിരിക്കട്ടെ!
എനിക്കോരുപാടേര്‍മ്മിക്കാനുള്ളതാണ് മെയ്മാസം

Tue May 01, 10:38:00 pm IST  
Blogger sandoz said...

സു- ഞാന്‍ ഉദ്ദേശിച്ചതും ഉണ്ടാപ്രീടെ പോസ്റ്റിലെ കമന്റടി തന്നെയാ.......
ആ സൈസ്‌ ആഘോഷം ആയിരുന്നു പഴയ ബൂലോഗം എങ്കില്‍ ...
ഞാന്‍ ഒന്നു കൂടി പറയുന്നു...ബെസ്റ്റ്‌.....

Tue May 01, 11:44:00 pm IST  
Blogger Mr. K# said...

എന്നാപ്പിന്നെ എല്ലാവരും കൂടി ഉത്സാഹിച്ച് ഉണ്ടാപ്രിയുടെ ബ്ലോഗില്‍ ഒരു ആയിരം അടിക്ക്. ഞാനും കൂടാം. അന്നെനിക്ക് പങ്കെടുക്കാന്‍ പറ്റിയില്ല :-)

Tue May 01, 11:59:00 pm IST  
Blogger Inji Pennu said...

സാന്റോ ജി,
അതൊരു ആഘോഷമാണെന്നെ. വല്ലപ്പോഴും ഒരു ആഘോഷം. എല്ലാവരും സ്വന്തം ഐഡിയില്‍ നിന്നു തന്നെയുള്ളൊരു ആഘോഷം. കള്ളും ബീഡിയും ഡാബിള്‍ മീനിങ്ങും വര്‍മ്മമാരും ഒന്നുമില്ലാണ്ടുള്ള ശുദ്ധമായൊരു ആഘോഷം. ഞങ്ങടെ പൊന്നോമനയായ ബിരിയാണിക്കുട്ടീന്റെ കല്ല്യാണത്തിനും, കൊച്ചി, ദുബായ് ആദ്യകാല മീറ്റുകള്‍ക്കും ഒക്കെ എല്ലാരും ഉറക്കമളിച്ചിരുന്നു പോലും രാവും പകലും ഇല്ല്ലാണ്ട് ആഘോഷിച്ചൂന്നെ. എന്തിന് അതൊക്കെ കണ്ട് ന്യൂസ് എഴുതാന്‍ വന്ന പത്രക്കാരു പോലും വാ പൊളിച്ചിരുന്നു ആദ്യ കൊച്ചി മീറ്റില്‍. അതൊക്കെ ചരിത്രത്താളുകളില്‍ തങ്കച്ചന്റെ ലിപികളില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ കമന്റ്സൊക്കെ അതുല്യേച്ചി ബുക്കാക്കണം എന്നും പറഞ്ഞു നടപ്പുണ്ട്, സുന്ദരമായൊരു ഓട്ടോഗ്രാഫ് ബുക്ക് പോലെ...
വല്ലപ്പളും അതൊക്കെ നല്ലതാന്നേ. ഒരു സ്റ്റ്രെസ്സ് റിലീസ് ബൂലോകത്തിനു മൊത്തം. :) :)

Wed May 02, 12:21:00 am IST  
Blogger sandoz said...

ആഘോഷങ്ങളൊക്കെ നല്ലത്‌ തന്നെ.....
സ്വന്തം ഐഡിയില്‍ നിന്ന് തന്നെ വേണം താനും..
ഒളിച്ചും പാത്തും പതുങ്ങിയും ഒന്നും ചെയ്യരുത്‌......
ഒന്നും...
നേരേ വാ നേരേ പോ.....

പിന്നെ ആഘോഷങ്ങള്‍ ....കാരണമില്ലാതെ വല്ലവന്റേം ബ്ലോഗില്‍ ആഘോഷിക്കണത്‌...
അതാണു പഴയ ബൂലോഗം എന്നു കൂടി പറയണത്‌ കേട്ടപ്പോള്‍ പുതുതലമുറക്ക്‌ ചിരി..
അത്രയേ ഒള്ളൂ.....
അങ്ങനെയൊന്നുമല്ലാത്ത പഴയ ബൂലോഗത്തിനേം അറിയാം.......
പിന്നെ എല്ലാം ഞമ്മള്‍...ചിരിക്കാതെ എന്തു ചെയ്യും...

Wed May 02, 12:42:00 am IST  
Blogger myexperimentsandme said...

നല്ല പോസ്റ്റ്. ഏപ്രിലില്‍ വീട് വെച്ചുകളി, കടപണിതു കളി ഇവയൊക്കെയുമുണ്ടായിരുന്നു. കട പണിതിട്ട് ഇഷ്ടിക പൊടിച്ച് മുളകുപൊടി, മണല്‍‌പരിപ്പ്, മണ്ണരി...

Wed May 02, 01:33:00 am IST  
Blogger സാരംഗി said...

കേരളത്തിലെ ഏപ്രിലും മേയ്‌ മാസവും മനോഹരമാണു സൂ...മദ്രാസില്‍ രണ്ടുമൂന്നു കൊല്ലം ഏപ്രിലും മേയും അനുഭവിച്ചത്‌ മരിച്ചാല്‍ മാത്രമേ മറക്കു. അടുപ്പിനകത്ത്‌ മുഖം വച്ചാലുള്ള അനുഭവം..'അഗ്നി നക്ഷത്രം' എന്ന പേരില്‍ 10 ദിവസങ്ങള്‍..ഏറ്റവും ചൂടുള്ളത്‌..അന്നാണു മലയാളികള്‍ എത്ര ഭാഗ്യവാന്മാരെന്ന് മനസ്സിലായത്‌...:-)

Wed May 02, 08:46:00 am IST  
Blogger ഉണ്ണിക്കുട്ടന്‍ said...

This comment has been removed by the author.

Wed May 02, 12:07:00 pm IST  
Blogger സു | Su said...

കരീം മാഷേ :) മേയ് മാസത്തില്‍ നല്ലതുവരട്ടെ എന്ന് ആശിക്കാം.

സാന്‍ഡോസ് :) അത്തരം ആഘോഷം നടന്നിരുന്നു എന്നു പറഞ്ഞേയുള്ളൂ കേട്ടോ. വക്കാരിയുടെ പഴയ പോസ്റ്റിലും, സപ്തവര്‍ണങ്ങളുടെ പോസ്റ്റിലും ഒക്കെ കാണാം ആഘോഷം. പിന്നെ കൊച്ചി, ദുബായ് മീറ്റിലും. അതൊക്കെ സമയം ഉള്ളപ്പോള്‍ നോക്കുമല്ലോ. വ്യക്തിഹത്യയൊന്നുമില്ലെങ്കില്‍, എല്ലാവരും, സന്തോഷത്തോടെ കമന്റ് വെക്കുമ്പോള്‍, അതൊരു ആഘോഷമല്ലേ? സാന്‍ഡോസിന് അങ്ങനെ തോന്നുമോന്ന് അറിയില്ല. എനിക്ക് തോന്നാറുണ്ട്. തോന്നാന്‍ കാരണങ്ങളും ഉണ്ട്.


കുതിരവട്ടാ :) ഇനി കുതിരവട്ടനും പങ്കെടുക്കും അല്ലേ? സമയം ഉള്ളപ്പോള്‍? കൊച്ചി മീറ്റില്‍ ആയിരം അടിച്ചിരുന്നു. ആയിരത്തിനുമുകളില്‍.

http://cochinites.blogspot.com/2006/11/blog-post_116325094264834510.html ഇവിടെ

ഇഞ്ചീ :)

വക്കാരീ :) അതെ. ഓലയെടുത്ത് കെട്ടിവെച്ച് പന്തല്‍ പോലെ ഉണ്ടാക്കുമായിരുന്നു. ചിരട്ടയില്‍ ചോറും കറിയും.

സാരംഗീ :) മദ്രാസില്‍ വെള്ളം പോലും ശരിക്ക് കിട്ടില്ല എന്ന് ചിലര്‍ പറയാറുണ്ട്. ഉപ്പുവെള്ളമാണത്രേ കിട്ടുന്നതുതന്നെ.

Wed May 02, 12:13:00 pm IST  
Blogger ഉണ്ണിക്കുട്ടന്‍ said...

ok i am deleting my comments myself. and this is my last comment in your blog. But i will be greatfull if you can give me a reason why you deleted my comments.
may be as a mail, jinuaugustine@rediffmail.com or as a comment. Bye

Wed May 02, 12:27:00 pm IST  
Blogger sandoz said...

സു- ഞാന്‍ തോറ്റു...കീഴടങ്ങി......
പൂരം....കല്യാണങ്ങള്‍....മീറ്റുകള്‍.... ആഘോഷിക്കേണ്ടത്‌ തന്നെയാണു...
അവിടെ ആയിരമല്ല പതിനായിരം തന്നെ വേണം കമന്റുകള്‍......
അങ്ങനെയല്ലാതെ....
ആഘോഷമോ...വെടിക്കെട്ടോ ഒന്നുമില്ലാത്ത സമയത്ത്‌..
ഒരാളുടെ പോസ്റ്റില്‍....250 ആയേ...300 ആയേ....ഞാന്‍ പിടിക്കും 500.....
എന്ന മട്ടില്‍ ഉള്ള അഭ്യാസം ചിരിക്കാന്‍ വക നല്‍കും.....ഒരു നേരം പോക്കും....പക്ഷേ അതാണു പഴയ ബൂലോഗം എന്ന് പറഞ്ഞത്‌....പൊട്ടിച്ചിരിക്കാന്‍ വക നല്‍കും........
പക്ഷേ ആ ചിരിയുടെ അര്‍ഥം മാറും....

ടെക്കികളും....
ഭാഷയെ സ്നേഹിച്ചവരും....
അതിന്റെ പ്രചരണത്തിനായി കഷ്ടപ്പെട്ടവരും അടങ്ങിയ പഴയ ബൂലോഗത്തിനെ ഇങ്ങനെ തരം താഴത്തണമായിരുന്നോ..
പഴയ ബൂലോഗം തിരിച്ച്‌ കിട്ടി എന്ന പ്രയോഗത്തിലൂടെ......
തിരിച്ച്‌ കിട്ടിയത്‌ എവിടെ എന്ന് കാണാന്‍ ഓടിയെത്തുന്ന പുതുതലമുറ ...
ദോശ പോസ്റ്റില്‍ പോയാല്‍ മൂക്കത്ത്‌ വിരല്‍ വയ്ക്കും..
ഇതാണോ പഴയ ബൂലോഗം എന്ന് ചോദിച്ച്‌.....
അവരെ തെറ്റിദ്ധരിപ്പിക്കരുത്‌....

Wed May 02, 12:43:00 pm IST  
Blogger സു | Su said...

സാന്‍ഡോസേ സോറി. മാറ്റിയിട്ടുണ്ട് കേട്ടോ. അങ്ങനെ ആയാല്‍ കുഴപ്പം ഒന്നുമില്ലല്ലോ.

qw_er_ty

Wed May 02, 12:50:00 pm IST  
Blogger ഗുപ്തന്‍ said...

സു,

വൈകി എന്നറിയാം . ക്ഷമിക്കുക.

നന്മയുള്ള കുരുന്നുചിന്തകളും വായനക്കാരന്‌ മസ്തിഷ്കാഘാതം ഉണ്ടാകാത്ത കുഞ്ഞ്‌ കഥകളും ഒക്കെയായി എനിക്കിഷ്ടമുള്ള ഒരു പേജായിരുന്നു ഇത്‌. ഇപ്പ്പ്പൊഴത്തെ ഈ കുറിപ്പില്‍ ഉണ്ടാപ്രിയുടെ പേജിന്റെ ലിങ്ക്‌ ചേര്‍ത്തതിന്റെ ഔചിത്യം മനസ്സിലായില്ല. ഇതില്‍ ഒരു വിവാദം തുടങ്ങാനൊന്നും എനിക്ക്‌ താല്‍പര്യമില്ല. നിങ്ങളെ പരിചയം ഉണ്ടായിരുന്നെങ്കില്‍ നേരിട്ടൊരു മെയിലായി ഇക്കാര്യം ഞാന്‍ അറിയിച്ചേനെ. അതുകൊണ്ട്‌ വായിച്ചുകഴിഞ്ഞാല്‍ ഒരു മറുകുറിപ്പിട്ട്‌ ഈ അധ്യായം അടച്ചേക്കുക. അല്ലെങ്കില്‍ ഡിലീറ്റ്‌ ചെയ്തേക്കുക.

സാന്‍ഡോസിന്റെ കുറിപ്പിനോട്‌ പ്രതികരിച്ച്‌ ലിങ്ക്‌ പരിഷ്കരിക്കുകകൂടി ചെയ്തപ്പോഴാണ്‌ പലപ്പോഴും വേണ്ടെന്ന് വച്ച ഈ കുറിപ്പ്‌ ചേര്‍ക്കുന്നത്‌.

പൂരം നാളില്‍ ഒരു പ്രത്യേകപേജില്‍ ഒരു കൂട്ടം ബ്ലോഗേഴ്സ്‌ പൂരം നന്നായി ആഘോഷിച്ചിരുന്നു. അതില്‍ പങ്കുചേരാനും വേണ്ടിപൂരക്കാഴ്ചകള്‍ മനസ്സിലില്ലായിരുന്നെങ്കിലും അവരുടെ ആഘോഷം സന്തോഷമായേ തോന്നിയുള്ളൂ.

ഉണ്ടാപ്രിയുടെ പേജില്‍ കുറച്ചു മുതിര്‍ന്ന ബ്ലോഗ്ഗേഴ്സ്‌ ഒരുക്കിയ വെടിക്കെട്ട്‌ ആ നിലക്ക്‌ കാണാനാവുന്നില്ല. ക്ഷമിക്കുക. പ്രതികരണത്തിന്റെ സ്വഭാവമോ (ഓ.ടോ. ഇടുന്നതില്‍ പോലും അക്ഷമകാണിക്കുന്ന ബ്ലോഗ്‌ ദൈവങ്ങള്‍ ബൂലോകത്തുണ്ടെന്ന് ഓര്‍ക്കണം)എണ്ണമോ (പിന്മൊഴിപോലെ ബ്ലോഗ്ഗേഴ്സ്‌ പൊതുവായി ആശ്രയിക്കുന്ന സംവിധാനങ്ങള്‍ കമന്റിന്റെ ഒഴുക്കില്‍
മുങ്ങിപ്പോയി. അതൊരു വന്‍ കാര്യമാണെന്നു ഞാന്‍ വിചാരിക്കുന്നില്ല എങ്കിലും) ഒന്നും പ്രശ്നമാകില്ലായിരുന്നു-‘തമാശ’യില്‍ 'ഉണ്ടാപ്രി' കൂടെ പങ്കെടുത്തിരുന്നെങ്കില്‍. തമാശയുടെ അതിമധുരം ആ ബ്ലോഗര്‍ക്ക്‌ ദഹനക്കേടുണ്ടാക്കിയതുകൊണ്ടെന്നു തന്നെയാണ്‌ വെടിക്കെട്ടു കഴിഞ്ഞിട്ടും നീണ്ടുപോകുന്ന അയാളുടെ മൗനത്തില്‍ നിന്നു മനസ്സിലാകുന്നത്‌.

ഒരേ പ്രദേശത്തുനിന്നുള്ളവരോ, ഒരേ പ്രദേശത്ത്‌ ജോലിചെയ്യുന്നവരോ, ഒരേ ചിന്തയില്‍ പങ്കുചേരുന്നവരോ എന്നൊക്കെയുള്ള പെറ്റി ഗ്രൂപ്പുകള്‍ക്ക്‌ അപ്പുറം കടന്ന് പ്രതികരിക്കാനോ നവാഗതരെ പ്രോല്‍സാഹിപ്പിക്കാനോ കൈത്തഴക്കം വന്ന ബ്ലോഗ്ഗേഴ്സ്‌ മനസ്സുകാണിക്കാത്ത ദുരവസ്ഥയുണ്ട്‌. (ബൂലോക സമ്മര്‍ദ്ധത്തിന്റെ മറുവശം) അതിന്റെ കൂടെയാണ്‌ ഒറ്റയായിപ്പോയ ഉണ്ടാപ്രിക്ക്‌ നിങ്ങളൊരുക്കിയ ഈ സ്വീകരണം ചേര്‍ത്തുവായിക്കേണ്ടത്‌. വെറുതെ ഉല്ലസിക്കുകയായിരുന്നു ഉദ്ദേശ്യമെങ്കില്‍ അതു നിങ്ങളുടെ കൂടെ ചേരുന്ന ഒരാളുടെ, അല്ലെങ്കില്‍ പഴയകുലപതികള്‍ ആരെങ്കിലും മടുത്തുമടക്കിവച്ച ഒരുപേജിലായിക്കൂടേ..

എല്ലാം കഴിഞ്ഞ്‌ ഇനി ഈ ലിങ്ക്‌ കൂടികാണുമ്പോള്‍ അതു ഉണ്ടാപ്രിയുടെ അറുനൂറ്റമ്പത്‌ ആയിരമാക്കാനുള്ള ഒതുക്കത്തിലുള്ള ഒരു ക്ഷണമായിട്ടേ തോന്നിയുള്ളൂ. തെറ്റിപ്പോയെങ്കില്‍ ക്ഷമിക്കുക.

ഇതിനു മറുപടി പറയാന്‍ തോന്നുക
സുവിനു മാത്രമല്ലെന്നറിയാം. ഏതായാലും ഒന്നര്‍മാദിക്കണമെന്നു തോന്നിയാല്‍ അര്‍മ്മാദിച്ചൂടേ, കമന്റിടാനല്ലേ കമന്റ്‌ ബോക്സ്‌ വച്ചേക്കുന്നത്‌, പിന്മൊഴിയും ബ്ലോഗ്‌ റോളും താങ്കളുടെ പിതാമഹന്റെ വകയാണോ മുതലായ യുക്തിഭദ്രങ്ങളായ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാന്‍ ഞാനില്ല. അല്ലെങ്കില്‍ ആക്രമണത്തിനോ അവഗണനക്കോ അടുത്ത target ഞാനായിക്കോട്ടെ. വിരോധമില്ല.

എന്തായാലും ബൂലോകരെല്ലാരുമൊന്നുപോലെ എന്നുപാടി നടന്ന കമ്മ്യൂണിറ്റി ഫീലിംഗ്‌ ബാക്കിയുണ്ടെകില്‍,the people who made a joke of that post owe a decent apology to that blogger.

Wed May 02, 06:03:00 pm IST  
Blogger സു | Su said...

മനൂ :) പഴയ ബൂലോഗം എന്നെഴുതിയത് എല്ലാവരും തെറ്റിദ്ധരിച്ചു. എന്തായാലും ആ ലിങ്ക് മാറ്റിയിട്ടുണ്ട്. ഉണ്ടാപ്രിയുടെ പോസ്റ്റില്‍ ഓഫ് കമന്റ് വെച്ചത് മോശമായിപ്പോയി എന്ന് മനു പറഞ്ഞു. അവിടെ ആദ്യം തന്നെ ഒരു മാപ്പ് ചോദിച്ചിരുന്നു. സത്യമായിട്ടും, പഴയ ആഘോഷം, പഴയപോലെയുള്ള ഓഫ് കമന്റടി എന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. അങ്ങനെ സന്തോഷിച്ച് കമന്റ് വെച്ചുകൊണ്ടിരുന്നപ്പോള്‍, അതങ്ങനെ നീണ്ടും പോയി. അത്രയേ ഉള്ളൂ. പിന്നെ പരിചയമുള്ളവര്‍ എന്നു പറയാന്‍ എനിക്കിവിടെ വളരെക്കുറച്ച് പേരേ ഉള്ളൂ. ഈ പോസ്റ്റില്‍ കമന്റ് വെച്ച മിക്കവാറും പേരും,(99% പേരും എന്നു പറയാം)മനുവിനെപ്പോലെ തന്നെ എനിക്ക് ബ്ലോഗിലൂടെ മാത്രം പരിചയം ഉള്ളവര്‍ ആണ്. പഴയ ബൂലോഗം എന്ന് ഞാന്‍ എഴുതിയിരുന്നത്, ആഘോഷത്തെപ്പറ്റി മാത്രം ആണ്. ദയവായി തെറ്റിദ്ധരിക്കാതിരിക്കുക. മനുവിനും മറ്റുള്ളവര്‍ക്കും, തെറ്റിദ്ധാ‍രണ ഉണ്ടാക്കിയതില്‍ മാപ്പ്. ഉണ്ടാപ്രിയ്ക്ക് ഇഷ്ടമായില്ലെങ്കില്‍ ഉണ്ടാപ്രിയോടും മാപ്പ് ചോദിക്കുന്നു.

മനു ഇത്ര വിശദമായ കമന്റിലൂടെ കാര്യം ( ആ ലിങ്ക് കാണുന്നവര്‍ ചിന്തിക്കുന്നതിന്റെ) വ്യക്തമാക്കിത്തന്നതില്‍ നന്ദി. :)

Wed May 02, 10:12:00 pm IST  
Blogger ഗുപ്തന്‍ said...

This comment has been removed by the author.

Wed May 02, 10:18:00 pm IST  
Blogger ഗുപ്തന്‍ said...

for me its ok Su. I would like you to delete these three last comments. Cuz when you deleted the link they lost their meaning

Wed May 02, 10:19:00 pm IST  
Blogger Pramod.KM said...

സൂവേച്ചീ.പഴയ ബൂലോകത്തെ കുറിച്ച് അറിയില്ല.ഞാന്‍ ബ്ലോഗ്ഗില്‍ വന്നിട്ട് 1 മാസമേ ആയൂള്ളൂ.സത്യം പറഞ്ഞാല്‍ ആസ്വദിച്ച് അറ്മാദിച്ച പോസ്റ്റ് ആയിരുന്നു ഉണ്ടാപ്രിയുടേത്.ഞാന്‍ പുലറ്ച്ചെ 4 മണിവരെ ഇരുന്നു കമന്റി.വല്ലാത്ത ഒരു സ്പിരിട്ട് ആയിരുന്നു.;).കേരളത്തില്‍ നിന്നും,ഇന്ത്യയില്‍ നിന്നും വിട്ടുനില്‍ക്കുമ്മ്പ്പോളെ അറ്മാദത്തിന്റെ വില അറിയൂ..
ഈ അടുത്ത കാലത്ത് ഉറക്കമിളച്ചുള്ള അറ്മാദം കുറവാണ്‍.ഇത് ശരിക്കും ആസ്വദിച്ചിരുന്നു.എന്നെപ്പോലെ ചിന്തിക്കുന്നവരും അല്ലാത്തവരും ഉണ്ടാകാം.അവരവറ്ക്ക് തോന്നുന്നത് അവരവറ് പറയുന്നു.ഇവിടെ ജഡ്ജ്മെന്റ് ഒന്നും ഇല്ല.അതിനാല്‍ നിങ്ങള്‍ എന്തിന്‍ വെറുതേ ബേജാറാവാനും സോറി പറയാനും നില്‍ക്കണം?;)

Wed May 02, 10:23:00 pm IST  
Blogger സു | Su said...

പ്രമോദ്, ഞാന്‍ അങ്ങനെ പഴയതും പുതിയതും എന്നു ഉദ്ദേശിച്ചില്ല എന്നുള്ളത് ഭഗവതിയാണേ സത്യം. പക്ഷെ ബ്ലോഗില്‍ പലരും തെറ്റിദ്ധരിച്ചപ്പോള്‍, മറുപടി പറയേണ്ടത് എന്റെ കടമയാണ്. പ്രമോദ് പറഞ്ഞപോലെയാണ്, അത് ആഘോഷിച്ചത്. അത്, അറിയാത്ത ഉണ്ടാപ്രിയാണ്, പരിചയം ഇല്ലാത്തയാളാണ് എന്നെനിക്ക് തോന്നിയില്ല. കൂടെ കമന്റടിച്ചവരേയും ഞാന്‍ മിക്കവാറും അറിയില്ല. ശരിക്കും, കുറേ നാളുകള്‍ക്ക് ശേഷം, മനസ്സുതുറന്ന് ആഘോഷിച്ചു എന്ന് എനിക്കറിയാം. അങ്ങനെ തോന്നിയിട്ടുള്ളവരും ഉണ്ടാവും എന്നറിയാം. ബേജാറാവലും സോറി പറയലും എന്നെ ഇങ്ങോട്ടു വിട്ടപ്പോള്‍ ദൈവം കൂടെ പൊതിഞ്ഞു തന്നതാണ്.അതുകൊണ്ട് എന്ത് തൊട്ടാലും, എന്റെ തലയില്‍ എത്തും. അതിനി മായ്ക്കാന്‍ പറ്റില്ല.

Wed May 02, 10:35:00 pm IST  
Blogger Pramod.KM said...

ചേച്ചി എന്നല്ല ‘ഉണ്ടാപ്രി’ എന്നൊക്കെ പേരു കണ്ടാല്‍ ആരും കേറി ഒന്ന് സ്ക്രാപ്പിട്ടു പോകും;);)
ഊണ്ടാപ്രീ‍ീ..തമാശ പറഞ്ഞതാണ്‍ ട്ടോ.;)

Wed May 02, 10:51:00 pm IST  
Blogger ഗുപ്തന്‍ said...

പ്രിയ സു,
പഴയ ബൂലോഗവും പുതിയ ബൂലോഗവും എനിക്കും അറിയില്ല. ഞാന്‍ മലയാളം ബ്ലൊഗില്‍ ആദ്യം പോസ്റ്റിട്ടത് ഈ കഴിഞ്ഞ മാര്‍ച്ച് നാണ്. എന്റെ കമന്റും സാന്ഡോ പറഞ്ഞതും കൂട്ടിക്കുഴയ്ക്കരുത്. ഉണ്ടാപ്രിയുടെ പോസ്റ്റില് നടന്നതിനൊക്കെ ഉത്തരവാദി സുവാണെന്ന് ഞാന്‍ പറഞ്ഞതായി എന്റെ കമന്റ് വായിച്ചിട്ടു തോന്നിയെങ്കില്‍ നമ്മള്‍ രണ്ടും ഒരേ ഭാഷയല്ല സംസാരിക്കുന്നത്.

ബാക്കി പറയാനുള്ളതൊക്കെ മുകളില്‍ പറഞ്ഞിട്ടുണ്ട്.

Thu May 03, 12:28:00 am IST  
Blogger Mr. K# said...

സൂ ചേച്ചീ, വിശ്വപ്രഭച്ചേട്ടന്റെ ലിങ്കിലുള്ള ഭൂതങ്ങളെയൊന്നും കാണാനില്ലല്ലോ :-)

ഈ ഉണ്ണിക്കുട്ടന്‍ പിന്നേം പിണങ്ങിപ്പോയോ :-) ഈ തമാശക്കാരു മൊത്തം ഭയങ്കര ചൂടന്മാരാണെന്നാ തോന്നുന്നേ.

അവന്‍ വന്നു ചോദിച്ചാല്‍ ഞാന്‍ ഇവിടെ വന്നിട്ടേയില്ലാ എന്നു പറഞ്ഞേക്കണേ. ഒരു അടി ഇന്നാളു കോമ്പ്ലിമെന്റ്സ് ആക്കിയേ ഉള്ളൂ.

ഞാന്‍ മുങ്ങി ;-)

Thu May 03, 01:14:00 am IST  
Blogger ഗുപ്തന്‍ said...

സു..
ഉണ്ടാപ്രിയുടെ പുതിയപോസ്റ്റ് കണ്ടു. ദോശപോസ്റ്റിലെ തമാശ ഉണ്ടാപ്രി തമാശയായിത്തന്നെ എടുത്തു എന്ന് മനസ്സിലായി.. നേരത്തെ പറഞ്ഞതെല്ലാം പിന്‍ വലിക്കുന്നു. മുന്‍പിട്ടിരുന്ന കമന്റ് ഡിലീറ്റ് ചെയ്ത് എന്നെ രക്ഷിക്കൂ..

ഞാന്‍ ഇവിടെ ഭിത്തിയില്‍ സു എന്നെഴുതി അതിന്റെ മുന്നില്‍ ഏത്തമിട്ടുകോണ്ടു നില്‍ക്കുവാ... പ്ലീസ്..

Thu May 03, 01:25:00 pm IST  
Blogger സു | Su said...

മനൂ :)അയ്യോ... അങ്ങനെയൊന്നും പറയല്ലേ. കമന്റ് അവിടെ നിന്നോട്ടെ. ഇടയ്ക്കൊക്കെ നോക്കുമ്പോള്‍, ചെയ്യരുതായിരുന്നു എന്ന് തോന്നുന്ന ചില കാര്യങ്ങള്‍ ഓര്‍മ്മ വരുന്നത് നല്ലതാണ്. മനു പറഞ്ഞതുകൊണ്ടല്ലേ എനിക്കും വ്യക്തമായത്. എനിക്കതില്‍ ഒരു പരാതിയും ഇല്ല കേട്ടോ.

qw_er_ty

Thu May 03, 01:30:00 pm IST  
Blogger ഗുപ്തന്‍ said...

:) ഓക്കെ... അപ്പോള്‍ ആ അധ്യായം അടക്കാം അല്ലേ... ആ അപ്പൂ‍പ്പന്‍ കഥയില്‍ ഞാന്‍ മറുപടി ഇടുന്നില്ല. അടുത്തപോസ്റ്റില്‍ കാണാം അപ്പൂ‍പ്പീ...

Thu May 03, 01:57:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home