Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, May 02, 2007

അപ്പൂപ്പന്‍

അപ്പൂപ്പന്‍, രാവിലെ തന്നെ ഇറങ്ങി. കൊച്ചുമകള്‍ കൊടുത്ത ചായയും പലഹാരവും നിറച്ചും കഴിച്ചു. ഇനി അപ്പൂപ്പന്റെ ജോലി, നടക്കുന്ന വഴിയില്‍ കണ്ടുമുട്ടുന്ന സുഹൃത്തുക്കളെയൊക്കെ കണ്ട് കുശലം പറഞ്ഞ് ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തലാണ്.


അപ്പൂപ്പന്റെ സുഹൃത്തുക്കളൊക്കെ, അപ്പൂപ്പന്റെ പ്രായക്കാരൊന്നുമല്ല. കുട്ടികളും, ചെറുപ്പക്കാരും ഒക്കെ ഉണ്ട്. അവരോടൊക്കെ മിണ്ടുന്നത്, അപ്പൂപ്പന്, പഴയ കാലത്തിലേക്കുള്ള തിരിച്ചുപോക്കും, ഇന്നത്തെ കാലത്ത് ഉണ്ടായ, പഴയതില്‍ നിന്നുള്ള വ്യത്യാസം മനസ്സിലാക്കലും കൂടെയാണ്.

വീഥി ഒഴിഞ്ഞുകഴിഞ്ഞാല്‍ അപ്പൂപ്പന്‍, ഏതെങ്കിലും കടയില്‍ ഇരിക്കും. അല്ലെങ്കില്‍ വഴിവക്കിലുള്ള മരത്തണലില്‍ ഇരുന്ന് എന്തെങ്കിലും വായിക്കും.

അന്ന് അപ്പൂപ്പന് പിടിപ്പത് ജോലി കിട്ടി. കൊച്ചുകുട്ടികള്‍, വലിയ മരത്തിലേക്ക്, പൂക്കള്‍ വീഴ്ത്താന്‍ എറിഞ്ഞ കല്ലുകള്‍, കുറേ അവിടേയും ഇവിടേയും കിടപ്പുണ്ടായിരുന്നു. ഒക്കെ എടുത്ത്, മരത്തിന് ചുറ്റും, ഇട്ടുവെച്ചു. ക്ഷീണിച്ചപ്പോള്‍, കടയില്‍ നിന്ന്, സമപ്രായക്കാരായ സുഹൃത്തുക്കളോടൊപ്പം ചായയും കുടിച്ച്, കഥയും പറഞ്ഞ് മരത്തണലില്‍ത്തന്നെ ഇരുന്നു.

പെട്ടെന്നാണ് ഒരു ജാഥ വന്നത്. അത് കടന്നുപോകുന്നതിനുമുമ്പ് തന്നെ, പോലീസെത്തി, പ്രകടനക്കാരെ ഓടിക്കാന്‍ തുടങ്ങി. അപ്പൂപ്പനും കൂട്ടുകാരും, കടയ്ക്കുള്ളിലേക്ക് കയറി ഇരുന്നു. പ്രകടനക്കാര്‍ക്ക്, അപ്പൂപ്പന്‍, രാവിലെ മരത്തണലില്‍ കൂട്ടിവെച്ച കല്ലുകള്‍ സഹായകമായി. അതെടുത്ത് അവര്‍ പോലീസിനു നേരെ എറിഞ്ഞു. കടയുടെ ചില്ല് പൊട്ടി, അതിലൂടെ കല്ലുകള്‍ അകത്തേക്ക് വന്നു. അപ്പൂപ്പന്റെ നെറ്റിയ്ക്കും കിട്ടി ഒരെണ്ണം.

ബഹളമൊക്കെക്കഴിഞ്ഞ്, വീട്ടിലേക്ക്, വിഷമിച്ച് നടക്കുമ്പോള്‍, രാവിലെ എടുത്ത് കൂട്ടിവെച്ച, ഇപ്പോള്‍ തലങ്ങും വിലങ്ങും കിടക്കുന്ന കല്ലുകളെ നോക്കാന്‍ പോലും അപ്പൂപ്പനു പേടി തോന്നി. കൂട്ടിവെച്ചതുകൊണ്ട്, അവര്‍ക്ക് പെട്ടെന്ന് എറിയാന്‍ കിട്ടി. അതും മരത്തിനു പിറകില്‍ മറഞ്ഞിരുന്നിട്ട്.

അപ്പൂപ്പന് അങ്ങനെ ചെയ്യാന്‍ തോന്നിയതില്‍ കഷ്ടം തോന്നി.

Labels:

21 Comments:

Blogger asdfasdf asfdasdf said...

പാവം അപ്പൂപ്പന്‍.
(ഓടോ : സൂ, പാരഗ്രാഫ് തിരിക്കാതതിനാല്‍ എന്തോ ഒരു വായനാ സുഖം കിട്ടീല്യാ ട്ടോ.)
qw_er_ty

Wed May 02, 02:11:00 pm IST  
Blogger ബിന്ദു said...

വരാനുള്ളത് ചായക്കടയില്‍ കയറി ഒളിച്ചാലും തങ്ങി നില്‍ക്കില്ല അല്ലെ? പാവം അപ്പൂപ്പന്‍. :)

Wed May 02, 08:18:00 pm IST  
Blogger Rasheed Chalil said...

ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു കഥ കേട്ടിട്ടുണ്ട്. നിറഞ്ഞൊഴുകുന്ന പുഴയില്‍ നിന്ന് ഒരു തേളിനെ ഒരു ഗുരു രക്ഷിക്കാന്‍ ശ്രമിച്ചു... അത് കയ്യില്‍ കുത്തിയപ്പോള്‍ താഴേയിട്ടു. വീണ്ടും ഗുരു തേളിനെ കയ്യിലെടുത്തു. വീണ്ടും കുത്തേറ്റു.എങ്കിലും മൂന്നാം ശ്രമം വിജയിക്കുകയും തേള്‍ കരയിലെത്തുകയും ചെയ്തപ്പോള്‍ ശിഷ്യന്മാര്‍ ഗുരുവിനെ പൊതിഞ്ഞു. 'എന്തിനാണങ്ങ് ആ ക്ഷുദ്രജീവിയെ രക്ഷിക്കാന്‍ ശ്രമിച്ചത്. അത് കൊണ്ടല്ലേ കൈകളില്‍  കുത്തിയത്.' ഗുരു മറുപടി പറഞ്ഞു. "അത് അതിന്റെ സ്വഭാവം കാണിച്ചു. ഞാന്‍ എന്റേതും.

സു ചേച്ചി നല്ല പോസ്റ്റ്.

ഓടോ:

വരാനുള്ളത് വഴിയില്‍ തങ്ങില്ലന്ന് മാത്രമല്ല അത് ഏത് ചായക്കടയിലും കേറിവരും എന്ന് അപ്പൂപ്പന്‍ മനസ്സില്‍ പറഞ്ഞിരിക്കണം .

Wed May 02, 09:36:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഒരു കല്ലേറല്ലേ സാരമില്ല, കല്ലു പെറുക്കിക്കൂട്ടുന്നതു കണ്ട് ഭ്രാന്തനാന്നു കരുതി നാട്ടുകാരു കല്ലെറിയാഞ്ഞതു പരിചയമുള്ളതോണ്ടാവും അല്ലേ?

Wed May 02, 11:36:00 pm IST  
Blogger sandoz said...

അപ്പൂപ്പനെ കല്ലെറിഞ്ഞോ.......
ഒരാള്‍ നേരേ നിന്ന് എന്താ അപ്പൂപ്പാ....
തലക്ക്‌ ചിന്നനായോ എന്ന് ചോദിക്കുന്നത്‌ പോലെ തോന്നി......
ഒളിച്ച്‌ നിന്ന് കല്ലെടുത്ത്‌ എറിഞ്ഞെങ്കില്‍ അത്‌ മോശമാണു.....
ഞാന്‍ ഏറുകൊള്ളാന്‍ വിധിക്കപ്പെട്ട അപ്പൂപ്പന്‍ എന്നൊക്കെ അപ്പൂപ്പന്‍ കരഞ്ഞ്‌ പറഞ്ഞോ...
ഇല്ലാല്ലേ..തോന്നീതായിരിക്കും.....
പഴയ ഉരുളന്‍ കല്ലുകള്‍ ഒക്കെ കൂട്ടി വച്ച്‌ പണ്ട്‌ പണ്ട്‌..ചന്ദ്രനില്‍ നിന്ന് കൊണ്ടുവന്നതാ ഈ കല്ലുകള്‍ എന്നൊക്കെ പറയുന്ന സ്വഭാവം ഉള്ള അപ്പൂപ്പന്‍ ആണോ........
പാവം അപ്പൂപ്പന്‍.....

അല്ലാ...സഹായി അപ്പൂപ്പന്‍ വരണ്ടാതാണല്ലോ.....ഹെല്‍മറ്റുമായി....
ആ അപ്പൂപ്പന്‍ എവിടെ..
പുറകേ വരുമായിരിക്കും...
അപ്പൊ ഞാന്‍ പോട്ടെ......
അല്ലെങ്കില്‍ അപ്പൂപ്പന്മാര്‍ കൂടും......
തിരിച്ച്‌ കല്ലേറു വരണതിനു മുന്‍പ്‌ പോയേക്കാം...

സു- നല്ല കഥ...

Wed May 02, 11:55:00 pm IST  
Blogger വേണു venu said...

അപ്പൂപ്പന്‍‍ ചായക്കടയില്‍‍ കയറുന്നതിനു പകറം ഏതെങ്കിലും ബ്ലൊഗില്‍‍ ഒളിച്ചിരുന്നെങ്കില്‍‍ ഒരെറിയും കിട്ടില്ലായിരുന്നു. (തെറി കിട്ടിയേനെ)
ഇഷ്ടപ്പെട്ടു .നല്ല പോസ്റ്റു്.:)

Thu May 03, 12:04:00 am IST  
Blogger സു | Su said...

കുട്ടന്‍‌മേനോന്‍ :) നന്ദി. പാരഗ്രാഫ്, പബ്ലിഷ് ചെയ്ത് ഭംഗിയൊക്കെ നോക്കിയിട്ടാവാം എന്നു വിചാരിച്ചു. ഒരേ പോലെ പോകുന്ന കഥയല്ലേ.

ബിന്ദൂ :) ഇത് വാവക്കഥയാണ്. ആക്‍ഷന്‍ കഥ. അവിടെനിന്ന് ആക്‍ഷന്‍ കാണിച്ച്, വഴിയെ പോകുന്നവരെ എറിഞ്ഞാല്‍ ഞാന്‍ ഉത്തരവാദി ആയിരിക്കുന്നതല്ല. (അവിടെ ആവാഞ്ഞത് എന്റെ ഭാഗ്യം ;) )

ഇത്തിരിവെട്ടം :) കഥയെഴുതിയതില്‍ നന്ദി.

കുട്ടിച്ചാത്താ :) കല്ലേറില്‍ പങ്കെടുത്തിട്ടുണ്ട് അല്ലേ? സാരമില്ല എന്ന് ചോദിച്ചതുകൊണ്ടാണേ.

മിസ്റ്റര്‍ സാന്‍ഡോസ് :) ഇത്രയൊക്കെ ഉണ്ടോ ഈ കുട്ടിക്കഥയില്‍? എന്തായാലും വന്നതിനും, വായിച്ചതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി.

വേണു ജീ :) (ജീ തമാശയ്ക്കല്ലാട്ടോ. ബഹുമാനത്തിനു ചേര്‍ക്കുന്നതാ. ഏട്ടാന്നായാലും കുഴപ്പമില്ലെന്ന് മനസ്സിലായി.) നന്ദി.

Thu May 03, 07:00:00 am IST  
Blogger സാജന്‍| SAJAN said...

സുവിന്റെ നുറുങ്ങു കഥകള്‍ എനിക്കിഷ്ടമാണ്..
(ഒരു ഫോട്ടോ ആയാല്‍ പോലും ഞാനൊക്കെ ഒരു പോസ്റ്റ് ഉണ്ടാക്കാന്‍ പെടുന്ന പാട്).
അത് ചിന്തിമ്പോള്‍.. സൂവിനെ ഒക്കെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല..
ബോറടിപ്പിക്കാതെ ഇങ്ങനെ എഴുതികൂട്ടുന്നതില്‍..
ഓ ടോ: ഉണ്ടാപ്രിയുടെ പോസ്റ്റില്‍ ഞാനും കമന്റിയിരുന്നല്ലോ.. എല്ലാരും എഴുതിയത് കണ്ടപ്പോള്‍,അതെനിക്കും ഒരു കയ്പ്പായെങ്കിലും. ഇപ്പൊ ഒക്കെ മാറി സൊ ..അതൊക്കെ മറന്നേക്കൂ
qw_er_ty

Thu May 03, 07:31:00 am IST  
Blogger സുല്‍ |Sul said...

സു
നല്ല അപ്പൂപ്പന്‍
നല്ല കുട്ടികള്‍
നല്ല മരം
നല്ല ജാഥക്കാര്‍
നല്ല പോലീസ്
നല്ല കഥ
ഇവിടെ എവിടെയാ ചീത്ത?
-സുല്‍

Thu May 03, 09:25:00 am IST  
Blogger അഭയാര്‍ത്ഥി said...

ഇന്നലെയെന്നോണം ബാല്യം എന്നില്‍ തൊടാപ്പാടകലത്തില്‍.
ഇന്നില്‍ പിടി അയയുന്നൊരു യൗവ്വനം.
രോഗപീഢകള്‍, ദന്തക്ഷയം, വെള്ളെഴുത്ത്‌, മുടികൊഴിച്ചില്‍, നര.
ഞാന്‍ കൂട്ടിവച്ച കല്ലുകളിലൊന്നെടുത്ത്‌ എന്റെ പിന്മുറക്കാര്‍ എന്റെ
നെറ്റിയില്‍ ഉന്നം വക്കുന്നത്‌ ഞാന്‍ കണ്ടറിയുന്നു.
ആ വരുംകാല മുറിവില്‍ ഞാന്‍ വിരലോടിക്കുന്നു.

Thu May 03, 10:17:00 am IST  
Blogger ചീര I Cheera said...

കര്‍മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം, കാര്‍മ്മഫലം......
അതിനി, കര്‍മ്മഫലം ഒരു കല്ലേറായാലും, കര്‍മ്മം ചെയ്തു കൊണ്ടിരിയ്ക്കുക അല്ലെ...പാവം അപ്പൂപ്പന്‍..,
ഇത്തിരിയുടെ കഥയും കേട്ടിട്ടുണ്ടായിരുന്നില്ല..

Thu May 03, 10:17:00 am IST  
Blogger ചേച്ചിയമ്മ said...

സു,നല്ല കഥ.
അപ്പൂപ്പന്‍ വടികൊടുത്ത് അടിവാങ്ങിയല്ലേ!
ബഹളമൊക്കെക്കഴിഞ്ഞ്,അപ്പൂപ്പന്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചിതറിക്കിടക്കുന്ന കല്ലുകള്‍ എല്ലാം വീണ്ടും കൂട്ടിവെയ്ക്കുമെന്നാ ഞാന്‍ കരുതിയത്.:)

Thu May 03, 10:29:00 am IST  
Blogger Pramod.KM said...

ദോശ കൊടുത്ത് സ്ക്രാപ്പ് വാങ്ങിയ പോലെ ആയി അപ്പൂപ്പന്റെ അവസ്ഥ.ഹഹ.
സൂവേച്ചീ ,,നല്ല കഥ ട്ടോ..;)

Thu May 03, 11:11:00 am IST  
Blogger Sona said...

:)

Thu May 03, 11:31:00 am IST  
Blogger മിനിക്കുട്ടി said...

This comment has been removed by the author.

Thu May 03, 01:17:00 pm IST  
Blogger മിനിക്കുട്ടി said...

നാത്തൂനേ..ദോശ വേണോ..ദോശേ..

Thu May 03, 01:18:00 pm IST  
Blogger സു | Su said...

സാജന്‍ :) നല്ല നല്ല ഫോട്ടോകള്‍ കാണാന്‍ കിട്ടുന്നതും, ഒരു ഭാഗ്യമല്ലേ?

സുല്‍ :) നല്ല സുല്‍. ഹിഹിഹി.

ഗന്ധര്‍വ്വന്‍ ജീ :) വളരെക്കാലത്തിനുശേഷമാണല്ലോ ബ്ലോഗ് സന്ദര്‍ശനം.

പി. ആര്‍ :)

ചേച്ചിയമ്മേ :) അപ്പൂപ്പനു വയ്യായിരുന്നല്ലോ. അടുത്ത ദിവസം വന്നിട്ട് അപ്പൂപ്പന്‍ അങ്ങനെ ചെയ്തിട്ടുണ്ടാകും.

പ്രമോദ് :)

സോന :)

Thu May 03, 01:49:00 pm IST  
Blogger അപ്പു ആദ്യാക്ഷരി said...

സുവേച്ചി, ഓഫീസിലിരുന്നു ബ്ലോഗ് തുറന്നാല്‍, പെട്ടന്ന് വായിച്ചുതീരാം എന്നുറപ്പുള്ള ബ്ലോഗ്ഗാണ് സുവേച്ചിയുടേത്. ഇത്തവണയും പ്രതീക്ഷ തെറ്റിയില്ല. കൊച്ചുവാചകങ്ങളില്‍ വലിയ ആശയം.. അഭിനന്ദനങ്ങള്‍.

Thu May 03, 02:23:00 pm IST  
Blogger Kaithamullu said...

എന്തായാലും സൂവിന്റെ അപ്പൂപ്പന്‍ ആള് ചുള്ളനാ, ട്ടോ!

Thu May 03, 02:29:00 pm IST  
Blogger മിനിക്കുട്ടി said...

This comment has been removed by the author.

Thu May 03, 03:09:00 pm IST  
Blogger സു | Su said...

അപ്പൂ :) നന്ദി.

കൈതമുള്ളേ :) നന്ദി.

Thu May 03, 09:16:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home