Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, May 09, 2007

കാത്തിരിപ്പ്

നേരം കൊഴിഞ്ഞുപോയ്ക്കൊണ്ടിരുന്നു. കാത്തിരിപ്പ്‌ നീണ്ട്‌ പോകുകയും ചെയ്തു. കൈ നിറയെ പൂക്കളുമായി, ഒരുപാട്‌, പരാതികളും പരിഭവവും, സ്നേഹവുമായി, അവന്‍ വന്നെത്തുന്ന ദിവസം അന്നാണ്‌. അവള്‍, ഓരോ കണ്ടുമുട്ടലിനുശേഷവും, പ്രതീക്ഷിക്കുന്നതും, കിട്ടുന്ന നിമിഷങ്ങള്‍ പങ്കുവെക്കാനെത്തുന്ന ആ ദിവസത്തെയാണ്‌. പ്രതീക്ഷ, അല്‍പ്പം ദേഷ്യത്തിലേക്കും, നൊമ്പരത്തിലേക്കും മാറി. എന്നിട്ടും അവനെ കണ്ടില്ല. ഇനി അങ്ങോട്ട്‌ പോയി നോക്കുക തന്നെ.

അവന്റെ വീട്ടിലേക്ക്‌ ചെല്ലുമ്പോള്‍ പുതുമയൊന്നും തോന്നിയില്ല. അവളും അതിന്റെ ഒരു ഭാഗം തന്നെ ആയിരുന്നല്ലോ. എന്നാല്‍ ആള്‍ക്കൂട്ടം, അല്‍പ്പം അമ്പരപ്പിച്ചു.

അവന്‍ ഒരുപാട്‌ പൂക്കള്‍ക്ക് നടുവില്‍, വിശ്രമിക്കുന്നുണ്ടായിരുന്നു.

അവള്‍ക്ക്‌ വിഷമം തോന്നിയില്ല. തിരിച്ചുനടന്നു. അവനും, നിമിഷങ്ങള്‍ക്കുള്ളില്‍ അടുത്ത്‌ തന്നെ എത്തുമല്ലോ.

അവന്റെ വരവും പ്രതീക്ഷിച്ച്‌, അവള്‍ ഇരിക്കുമ്പോള്‍, കല്ലറയ്ക്ക്‌ മുകളില്‍, അവര്‍ കഴിഞ്ഞ തവണ കണ്ടുമുട്ടിയപ്പോള്‍, അവന്‍ കൊണ്ടുവന്നിട്ട പൂക്കള്‍, വാടിക്കിടപ്പുണ്ടായിരുന്നു.

Labels:

24 Comments:

Blogger ഇട്ടിമാളു അഗ്നിമിത്ര said...

su.....enikkishtaayi..:)

Wed May 09, 06:42:00 pm IST  
Blogger പുള്ളി said...

ആര് എവിടെ എന്നൊക്കെ ആലോചിച്ച് മനസ്സിലാക്കാന്‍ സമയമെടുത്തു :) ഇനി അവര്‍ക്ക് സ്വസ്ഥമായി അടുത്ത ജന്മം എവിടെ എങിനെ വേണമെന്ന്‌ ആലോചിക്കാമല്ലോ അല്ലേ. ഇന്നു തന്നെ ഇവിടെഒരാള്‍ എഴുതിയതു പോലെ!

Wed May 09, 07:07:00 pm IST  
Blogger ഉണ്ടാപ്രി said...

സൂവേച്ചീ...നന്നായിട്ടുണ്ട്‌ കേട്ടോ

Wed May 09, 07:13:00 pm IST  
Blogger Inji Pennu said...

കര്‍ത്താവേ! ഇതെന്താണൊരു മരണമുറിയും പിന്നെ ഇതും? :(

Wed May 09, 07:27:00 pm IST  
Blogger ഗുപ്തന്‍ said...

മരണപ്പോസ്റ്റീന്നല്ല..അല്പംകൂടെ മുന്നീന്ന് തുടങ്ങണം

"ഞാനെന്നെ കുരിശില്‍ തറച്ചു, ജഡമുണ്ടീക്കല്ലറക്കുള്ളി, ലെന്‍
പ്രാണന്‍ മൂകവിഷാദമാര്‍ന്നിവിടെ നൂറ്റാണ്ടെണ്ണിനില്‍ക്കുന്നി, തെ-
ന്നാണാ ധന്യമുഹൂര്‍ത്തം എന്റെ പുനരുത്ഥാനം., നിണം വാര്‍ന്നൊരീ-
യാണിപ്പാടുകള്‍ അശ്രുവാല്‍ തഴുകിയെന്നമ്മ മൂര്ഛിച്ചുവോ?"

എല്ലാം പൂര്‍ത്തിയായി.. ഇനി ഉത്ഥാനകാലം.. ഹല്ലേലുയ്യ!

Wed May 09, 07:40:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

“ആള്‍ക്കൂട്ടം, അല്‍പ്പം അമ്പരപ്പിച്ചു. “
അതെങ്ങനെ
“ അവള്‍, ഓരോ കണ്ടുമുട്ടലിനുശേഷവും, പ്രതീക്ഷിക്കുന്നതും, കിട്ടുന്ന നിമിഷങ്ങള്‍ പങ്കുവെക്കാനെത്തുന്ന ആ ദിവസത്തെയാണ്‌“

ആ ദിവസത്തെപ്പറ്റി അറിയുമെങ്കില്‍ ആള്‍ക്കൂട്ടം കാണുമെന്നൂഹിച്ചൂടെ?


ഓടോ:
അടുത്തതിനി ശവപ്പെട്ടിയെപ്പറ്റിയാണോ?

Wed May 09, 08:27:00 pm IST  
Blogger സൂര്യോദയം said...

ദേ പിന്നേം ആ സൈസ്‌.. ഈ തട്ടിപ്പ്പോയവരുടെ കേസുകളാണല്ലോ ഇപ്പോ കൈകാര്യം ചെയ്യുന്നത്‌... :-)

Wed May 09, 08:35:00 pm IST  
Blogger സാരംഗി said...

സൂ..'കാത്തിരിപ്പ്‌' ഇഷ്ടമായി...ഇനി ജീവിതത്തിന്റെ കഥകളിലേയ്ക്ക്‌ മടങ്ങു..

Thu May 10, 01:38:00 am IST  
Blogger സാജന്‍| SAJAN said...

ഇതെന്താ സൂ ഇപ്പൊ 2 പ്രാവശ്യമായി ഇത്തരം കഥകള്‍..:)

Thu May 10, 03:39:00 am IST  
Blogger സു | Su said...

ഇട്ടിമാളൂ :)

പുള്ളി :) മനസ്സിലായല്ലോ അല്ലേ? അതെ അവര്‍ ആലോചിച്ചോട്ടെ.

ഉണ്ടാപ്രീ :) നന്ദി.

ഇഞ്ചിപ്പെണ്ണേ :) മരണമെന്ന സത്യം. അതിനെ മറന്നൊരു ജീവിതമെന്തിന്? ഇത് മരണം സീരീസ് കഥകളില്‍പ്പെട്ടതാ. ഹിഹി.

മനൂ :) കവിത ഏതാ?


കുട്ടിച്ചാത്താ :) അത് സ്ഥിരമായി അവളുടെ അരികില്‍ എത്തുന്ന സമയം അല്ല. അവളെ കാണാന്‍ ചിലപ്പോള്‍ എത്തുന്ന ദിവസം ആണ്.

സൂര്യോദയം :) അവരുടെ കഥയും പറയണ്ടേ ആരെങ്കിലും.

സാരംഗീ :) ജീവിതകഥകളിലേക്ക് മടങ്ങാം.

സാജന്‍ :)അടുത്തടുത്ത് എഴുതി പോസ്റ്റ് ചെയ്യേണ്ടായിരുന്നു അല്ലേ?

Thu May 10, 09:56:00 am IST  
Blogger അഭയാര്‍ത്ഥി said...

കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റക്കു നിന്നില്ലെ

Thu May 10, 10:16:00 am IST  
Blogger ചേച്ചിയമ്മ said...

“അവന്‍ കൊണ്ടുവന്നിട്ട പൂക്കള്‍, വാടിക്കിടപ്പുണ്ടായിരുന്നു.”-സു.

വാടിക്കിടക്കുന്നേ ഉണ്ടായിരുന്നുള്ളുവല്ലേ, കരിഞ്ഞിട്ടില്ല.അപ്പോള്‍ ആണ്ടിന് മാത്രമല്ല അയാളുടെ സന്ദര്‍ശനം എന്നര്‍ത്ഥം.

നല്ലത്,അങ്ങനെയുള്ള അയാളെ അവള്‍ കാത്തിരിക്കട്ടെ...:)

Thu May 10, 10:22:00 am IST  
Blogger ചീര I Cheera said...

സൂ, മരണം ശരിയ്ക്കും ഒരു അപ്രിയ സത്യം തന്നെ..
പക്ഷെ ഇതില്‍, ഒരു സുഖമുള്ളത്, ഏതു ലോകത്തിലായാലും അവര്‍ വീണ്ടും ഒരുമിയ്ക്കുന്നല്ലൊ എന്ന ഒരു ആശ്വാസമാണ്.

Thu May 10, 10:24:00 am IST  
Blogger Kiranz..!! said...

ഇതെനിക്കിഷ്ടമായി സൂവേച്ചീ..ഫീലിംഗമുണ്ട്..!

Thu May 10, 02:16:00 pm IST  
Blogger ഗുപ്തന്‍ said...

ഓ.എന്‍.വിയുടെ കൊടുംകാറ്റിനു മുന്‍പ് എന്നോമറ്റോ തലയില്‍കെട്ടിയ കവിത... പതിനാറുവര്‍ഷം മുന്‍പ് വായിച്ച ഓര്‍മയാ.. (literally true...അതായൈരുന്നു അന്നാ വരികളുടെ ശക്തി..ഓ.എന്‍.വി ഇന്നെവിടെ :( )

അപ്പൂപ്പന്‍പോസ്റ്റ് മുതല്‍ ഇവിടം വരെ ഒരുമിച്ച് വായിച്ചപ്പം മനസ്സില്‍ തോന്നിയതാ...

ചെവീന്ന് പിടിവിടൂ... അടുത്ത പോസ്റ്റ് മുതല്‍ ഓരോപോസ്റ്റും ഒറ്റക്കൊറ്റക്ക് വായിച്ചോളാം.. :)

qw_er_ty

Thu May 10, 02:32:00 pm IST  
Blogger Sona said...

suchechi :(

Thu May 10, 03:27:00 pm IST  
Blogger സു | Su said...

ഗന്ധര്‍വന്‍ ജീ :) പാട്ട് പാടുകയാണോ?

ചേച്ചിയമ്മേ :) അല്ലല്ല. ഇടയ്ക്കിടയ്ക്ക് സന്ദര്‍ശിക്കും.

പി. ആര്‍ :) ഒരുമിക്കും സ്നേഹമുള്ളവര്‍. ഉടനെ.

കിരണ്‍സ് :) നന്ദി.

മനൂ :)

സോന :)

Thu May 10, 08:47:00 pm IST  
Blogger Haree said...

കൊള്ളാം...
അകലത്തിരുന്നാലും അരികത്തിരുന്നാലും... :)
--

Fri May 11, 09:19:00 am IST  
Blogger സു | Su said...

ഹരീ :)

qw_er_ty

Fri May 11, 11:30:00 am IST  
Blogger salil | drishyan said...

സൂ, വായിക്കാന്‍ വൈകി.
നന്നേ ഇഷ്ടപ്പെട്ടൂട്ടോ... :-)

സസ്നേഹം
ദൃശ്യന്‍

Wed May 23, 05:35:00 pm IST  
Blogger നിമിഷ::Nimisha said...

അവളുടെ കാത്തിരുപ്പ് വെറുതെ ആയില്ലാ :)

Wed May 23, 05:49:00 pm IST  
Blogger സു | Su said...

ദൃശ്യാ :) വൈകിയെങ്കിലും വായിച്ചല്ലോ. നന്ദി.

നിമിഷ :) വെറുതെ ആവാത്ത കാത്തിരിപ്പ് ആവട്ടെ, എല്ലാവരുടേതും.

Wed May 23, 06:07:00 pm IST  
Blogger Unknown said...

മനസ്സിലാവാന്‍ കുറച്ചു സമയമെടുത്തു..എങ്കിലും കൊള്ളാം കേട്ടോ...ചുള്ളിക്കാടിന്റെ ഒരു കവിതയാ ഓര്‍മ്മ വന്നതു “ഒരു സ്റ്റെതസ്ക്കോപ്പിന്‍ ഞരമ്പിലൂടെ....”

Fri May 25, 12:23:00 pm IST  
Blogger സു | Su said...

മൃദുല്‍ :) നന്ദി.

Tue May 29, 03:30:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home