വാല്മീകി രാമായണം രചിച്ച കഥ
ഇങ്ങിനെയരുള്ചെയ്തനാരദവാക്യംകേട്ടു
തിങ്ങിനമോദത്തോടെപൂജിച്ചാന്മുനിവരന്
അന്നതുമംഗീകരിച്ചമരമുനിയുടന്
ഉന്നതസന്തോഷത്താല് നടന്നോരനന്തരം
ജാഹ്നവീസമീപത്തിലുള്ളൊരു തമസയില്‍
വാല്മീകിമുനിവരന്സ്നാനാര്ത്ഥമെഴുന്നള്ളി
വല്ക്കലാദികളേയും കൊണ്ടു പിന്നാലെ കൂടി
വന്നൊരു ഭരദ്വാജനാമാവാംശിഷ്യനുമാ-
യൊത്തുടന് മുനിവരന്‍ നിര്ഗ്ഗമിച്ചനന്തരം
ഉത്തമയായുള്ളൊരു തമസാ തീരെചെന്ന-
ങ്ങാര്ത്തികളകലുന്ന തീര്‍ത്ഥത്തെ കണ്ടനേരം
പാര്ശ്വസ്ഥശിഷ്യനോടുപേര്ത്തു ചൊല്ലിനാനേവം
ഉത്തമജനങ്ങടെ ചിത്തമെന്നതുപോലെ
കര്ദ്ദമമകന്നുള്ള തീര്‍ത്ഥാംബു കണ്ടായോ നീ
വല്ക്കലം തരികെടൊ വെക്ക നീ കമണ്ഡലു
തീര്ത്ഥമാടുന്നെഞാനിന്നിത്തരം പറഞ്ഞപ്പോള്‍
ചിത്തസമ്മതം പൂണ്ടു ശിഷ്യനും വണക്കത്തില്‍
വല്ക്കലംകൊണ്ടുവന്നു സത്വരം കൊടുത്തിതു
വേഷ്ടിച്ചങ്ങതുമുനി വിപുലതരുക്കളാല്
സാന്ദ്രമായുള്ള മഹാവിപിനംകണ്ടങ്ങതില്
സഞ്ചരിക്കുന്ന നേരത്തു കാണായിതൊരു ദിക്കില്‍
പഞ്ചബാണാര്ത്തനായിക്രീഡിച്ചങ്ങിരിക്കുന്ന
ക്രൌഞ്ചപക്ഷിയെ വ്യാധസായകവിദ്ധമായി-
ക്കണ്ടിതങ്ങതിനുടെ ഭാര്യയാം ക്രൌഞ്ചി പാരം
ഇണ്ടല്പൂണ്ടാകുലയായ്ക്കരയുന്നതുകേട്ടു
മാമുനിശപിച്ചതിതങ്ങന്നിഷാദനെയപ്പോള്
ശോകമായുച്ചരിച്ചതു ശ്ലോകമായ്വന്നുകൂടി
“മാനിഷാദപ്രതിഷ്ഠാന്ത്വം
അഗമശ്ശാശ്വതീസ്സമാഃ
യല്ക്രൌഞ്ചമിഥുനാദേകം
അവധീഃ കാമമോഹിതം."
എന്നപ്പോള്‍ മുനിവരഞ്ചിന്തിച്ചു മനതാരില്‍
എന്തിതിന്‍ ഹേതുവെന്നുചൊല്ലിനാന് ശിഷ്യനോടു
ഖിന്നനായിരിക്കുന്നതെന്നുടെ വാക്യമിപ്പോള്
നന്നെടോ പദ്യമായിവന്നതു നിരൂപിച്ചാല്‍.
എന്തിതിന്ഹേതുവെന്നുചിന്തിച്ചങ്ങിരിക്കവെ
നാന്മുഖനെഴുന്നള്ളീവാല്മീകിസമീപത്തില്
അര്ഘ്യപാദ്യാദികൊണ്ടുപൂജിച്ചമുനിയോടു
ചിത്തസമ്മോദംപൂണ്ടുനാന്മുഖനരുള്ചെയ്തു
ചിന്തപൂണ്ടിരിക്കുന്നതെന്തെടോമുനിവര
ചിന്തിക്കവേണ്ടചെറ്റുമിന്നിതിന്നറിഞ്ഞാലും
മന്നിയോഗത്താല് വന്നു പദ്യമായ് നിന്റെ വാക്യം
ഇത്തരം പദ്യങ്ങളെക്കൊണ്ടുനീ ചമച്ചാലും
വ്യക്തമായ് രഘുവരവിസ്മയകഥാമൃതം
അക്കഥയൊക്കവെ നിന്നുള്ക്കാമ്പിലുദിക്കയെ-
ന്നിത്തരം വരങ്ങളും കൊടുത്തു ചതുര്മുഖന്
സത്വരമെഴുന്നള്ളിസ്സത്യലോകത്തിലപ്പോള്
വിസ്മയം പൂണ്ടുമുനി തന്നിയോഗത്താലെല്ലാം
വിസ്തരിച്ചുരചെയ്വാന് തുടങ്ങുന്ന നേരത്തിങ്കല്‍
അക്കഥയൊക്കെ മനക്കാമ്പില് വിശദമായ്
സല്ക്കവിവരന് കണ്ടു സാക്ഷിഭൂതനെപ്പോലെ
അത്തരം പദ്യം കൊണ്ടുചമച്ചരാമായണ-
മുത്തരത്തോടുകൂടിയേഴുകാണ്ഡമായതു-
സ്സര്ഗ്ഗങ്ങളഞ്ഞൂറായിട്ടക്കഥചമച്ചാമ്പോല്
സ്വര്ഗ്ഗതിവരുത്തുവാനിക്കണക്കൊന്നുമില്ല
ഒക്കവെയിരുപത്തിനാലു സാഹസ്രംഗ്രന്ഥം.
നാരദനൊരിക്കല്, വാല്മീകിമുനിയെ കണ്ടു. ഏറ്റവും ശ്രേഷ്ഠനും ഗുണവാനും ആയ മനുഷ്യന് ആരാണെന്നുള്ള വാല്മീകിയുടെ ചോദ്യത്തിനു മറുപടിയായി, നാരദന്, രാമനെന്ന് മറുപടി പറയുകയും, രാമന്റെ കഥ മുഴുവന്‍ ചുരുക്കത്തില്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. അതൊക്കെ കേട്ട് വിടവാങ്ങി, വാല്മീകി, ശിഷ്യനുമായൊത്ത്, തമസാനദീതീരത്ത് പോയി. ഭരദ്വാജന് എന്ന ശിഷ്യനുമൊത്ത് നടക്കുമ്പോഴാണ്, വേടന്റെ ബാണമേറ്റ് പിടയുന്ന ക്രൌഞ്ചപ്പക്ഷിയേയും, കരഞ്ഞുകൊണ്ടിരിക്കുന്ന അതിന്റെ ഇണയേയും മുനി കാണുന്നത്. സങ്കടം കൊണ്ട്, മുനി വേടനെ ശപിച്ചു.
“അരുത്, കാട്ടാളാ, നീ ലോകാവസാനം വരേക്കും (ശാശ്വതമായും) പേരു കേള്‍ക്കാത്തവനായി (ചീത്ത പേരുള്ളവനായി, ഗതി കിട്ടാത്തവനായി) തുടരും. എന്തുകൊണ്ടെന്നാല്‍ പ്രേമബന്ധനത്താല് കുടുങ്ങിയിരിക്കുന്ന ഈ ഇണകളിലൊന്നിനെ നീ വധിച്ചിരിക്കുന്നു.”
അതൊരു ശ്ലോകമായിട്ടാണ് മുനി പറഞ്ഞത്. അതെങ്ങനെ വന്നു എന്ന് ആശ്ചര്യപ്പെട്ടിരിക്കുന്ന മുനിയുടെ സമീപത്തേക്ക്, ബ്രഹ്മാവ് എഴുന്നള്ളി. ബ്രഹ്മാവ് പറഞ്ഞു, ചിന്തിക്കാനൊന്നുമില്ല, ഞാന്‍ തോന്നിപ്പിച്ചതാണ് അതൊക്കെ എന്ന്. ഇത്തരം ശ്ലോകം പോലെ, രാമന്റെ കഥയും എഴുതുക. എല്ലാം അപ്പപ്പോള്‍, തോന്നിക്കോളും എന്ന്. അങ്ങനെ വരങ്ങളൊക്കെ കൊടുത്ത്, ബ്രഹ്മാവ് തിരിച്ചുപോയി.
വാല്മീകി എഴുതാന്‍ തുടങ്ങിയപ്പോള്‍, ഒരു വിഷമവുമില്ലാതെ എല്ലാം മനസ്സില്‍ തെളിഞ്ഞുവന്നു.
അങ്ങനെ, രാമായണം, ഏഴ് കാണ്ഡത്തിലും, (ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം,
ആരണ്യകാണ്ഡം, കിഷ്ക്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം) അഞ്ഞൂറ് സര്ഗ്ഗങ്ങളായും, എഴുതി. ഇരുപത്തിനാലായിരം ശ്ലോകമുണ്ടതില്.
(മുകളിലുള്ള ശ്ലോകങ്ങള്‍, വാല്മീകി രാമായണം - കേരളഭാഷാഗാനത്തില്‍ നിന്ന്. - ഭാഷാന്തരം- കേരളവര്‍മ്മ തമ്പുരാന് തിരുമനസ്സ്)
Labels: രാമായണം രചന
20 Comments:
:)
സൂവേച്ചീ...വാല്മീകി രാമയണത്തിന്റെ ഭാഗങ്ങള്‍ ഇവിടെ പോസ്റ്റാക്കിയതു നന്നായി.
(അങ്ങനെയെങ്കിലും അതൊക്കെ വല്ലപ്പോഴും വായിക്കാന്‍ പറ്റുന്നല്ലോ)
:)
ഇത് നന്നായി.
ചേച്ചിയേ...നന്നായിരിക്കണൂ...നന്ദി
:)
ചാത്തനേറ്: വാല്മീകീടേം രാമായണത്തിന്റെം പഴേ പോസ്റ്റിന്റെ ബാക്കി ആണിതല്ലെ?
വരികള്‍ക്കിടയിലെ സ്പേയ്സ് ഒഴിവാക്കാമായിരുന്നു.
രാമായണകഥാ ഉല്പ്പത്തിയെക്കുറിച്ചുള്ള വിവരണം നന്നായി.
(രാമസേതു പ്രശ്നം മുറുകിവരുന്ന ഈ സാഹചര്യത്തില്‍ ഇടതുപക്ഷ ചരിത്രകാരന്മാര് ഇതിന് വസ്തുതാപരമായ ആധാരം എന്തെന്ന് ചോദിക്കും. വാല്മീകി ജീവിച്ചിരുന്നുവെന്നതിന് എന്താ തെളിവ് എന്നും. വേണമെങ്കില്‍ സുപ്രീം കോടതിയില്‍ ഒരു അഫിഡാവിറ്റും ഫയല്‍ ചെയ്യും)
സൂ,
ഇതിലെ മാനിഷാദ.... എന്നുള്ള 4 വരികള്‍ മാത്രം അറിയാം :)
ചേച്ചി,
നന്നായിട്ടുണ്ട്. രാമായണക്കാര്യം പറഞ്ഞ് ഞാന്‍ ഇപ്പോ വന്നതേ ഉള്ളൂ മറ്റൊരു ബ്ലോഗില്‍ നിന്ന്.
:)
ഉപാസന
ഓ. ടോ: സംസ്കൃതം അറിയുമോ..?
:)
നന്നായിട്ടുണ്ട്.
വായിച്ചു, വിവരണം നന്നായിരിയ്ക്കുന്നു സൂ.
ജ്യോതിര്‍മയി ജി :)
ശ്രീ :)
ഇത്തിരിവെട്ടം :)
സഹയാത്രികന് :)
കുട്ടിച്ചാത്തന് :) അതല്ല. അത് വേറെ.
സന്തോഷ് :) ശരിയാക്കിയിട്ടുണ്ട്.
മയൂര :)
പണിക്കര്‍ ജീ :)
സുനില്‍ :)
സാരംഗീ :)
കൃഷ് :)
മഴത്തുള്ളീ :)
എല്ലാവര്ക്കും നന്ദി.
:-)
നന്നായി...തുടരൂ
വായിച്ചു. തികച്ചും അഭിമാനാര്‍ഹം.:)
കുതിരവട്ടന്‍ :)
രാമനുണ്ണി മാഷേ :)വായിക്കാന്‍ എത്തിയതില്‍ സന്തോഷം.
വേണു ജി :)
എല്ലാവര്ക്കും നന്ദി.
അവിടെ അങ്ങനെ, ഇവിടെ ഇങ്ങനെ.
:ആരോ ഒരാള്‍
ആരോ ഒരാള്‍ :) എന്താ?
Su, very well written.
I really wish to get my book AM I A HINDU? [http://www.amiahindu.com/] which is sold all over the world translated to Malayalam.
This book is translated to HINDI [ "Kya Mai Hindu Hai?"] and Indonesian languages [ Apakah Saya Orang Hindu?]
If you have any suggestions, kindly pass on to me.
aamiahindu@yahoo.com
Post a Comment
Subscribe to Post Comments [Atom]
<< Home