Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, October 03, 2007

എഴുതപ്പെട്ടത്

വൃത്തമൊപ്പിച്ചപ്പോള്‍ ‍മിനുക്കിച്ചേര്‍ത്തവ,
ഒത്തൊരുമയോടെ നിന്നു.
മാറ്റിവെച്ച വാക്കുകള്‍,
അഭയാര്‍ത്ഥികളെപ്പോലെയും.
തിരുത്താന്‍ കൊടുത്തപ്പോള്‍
തിരസ്കരിക്കപ്പെട്ടവയ്ക്ക്
അന്യരെപ്പോലെ മാറിനില്‍ക്കേണ്ടി വന്നു.
ഒഴിവാക്കപ്പെട്ടവ,
കാഴ്ചക്കാരെപ്പോലെ നില്‍ക്കുമ്പോള്‍
കൂട്ടിച്ചേര്‍ക്കപ്പെട്ടവ കാഴ്ചവസ്തുക്കളായി.
കവിത കലാപരമെന്ന് കീര്‍ത്തി കിട്ടിയപ്പോള്‍
‍ഒരുമിച്ച വാക്കുകള്‍ കിലുകിലെച്ചിരിച്ചു,
ഒഴിവാക്കപ്പെട്ടവ കണ്ണീര്‍ തുടച്ചു.
ഏത് മത്സരത്തിലും,
തോല്‍‌വിയും വിജയവും,
കണ്ണീരിനും ചിരിക്കും പകരം വെക്കുന്ന വാക്കുകളാണെന്ന്,
ലോകം നിര്‍മ്മിച്ച കലാകാരന്‍
‍മനോഹരമായി, കൂട്ടിയെഴുതിവെച്ചിട്ടുണ്ടാവും.

Labels:

23 Comments:

Blogger Typist | എഴുത്തുകാരി said...

കവിത വായിച്ചു.
):

Wed Oct 03, 09:14:00 am IST  
Blogger ശ്രീ said...

സൂവേച്ചീ...
കവിത ഇഷ്ടപ്പെട്ടു.

“‍ഒരുമിച്ച വാക്കുകള്‍ കിലുകിലെച്ചിരിച്ചു,
ഒഴിവാക്കപ്പെട്ടവ കണ്ണീര്‍ തുടച്ചു.”

ഇതു കവിതയിലും ജീവിതത്തിലും ഒരു പോലെ... അല്ലേ?
:)

Wed Oct 03, 09:34:00 am IST  
Blogger ചന്ദ്രകാന്തം said...

"ഒഴിവാക്കപ്പെട്ടവ,
കാഴ്ചക്കാരെപ്പോലെ നില്‍ക്കുമ്പോള്‍
കൂട്ടിച്ചേര്‍ക്കപ്പെട്ടവ കാഴ്ചവസ്തുക്കളായി."

വിജയം കാഴ്ചവസ്തുവിനെങ്കിലും,
സ്വാതന്ത്ര്യം കാഴ്ചക്കാര്‍ക്കു തന്നെ.
വൃത്തത്തില്‍ നിന്നുമവര്‍ക്ക്‌
പുറത്തിറങ്ങാനാകില്ലൊരിയ്ക്കലും.

Wed Oct 03, 11:41:00 am IST  
Blogger Sanal Kumar Sasidharan said...

നല്ല കവിത.വാക്കുകളുടെ വേദന അറിയുന്നു

Wed Oct 03, 12:15:00 pm IST  
Blogger ശെഫി said...

:)വായിച്ചു

Wed Oct 03, 01:28:00 pm IST  
Blogger Vempally|വെമ്പള്ളി said...

കണ്ണീരും ചിരിയും
തോല്‍‌വിക്കും വിജയത്തിനും പകരം വെക്കുന്ന വാക്കുകളാണെന്ന്,
ലോകം നിര്‍മ്മിച്ച കലാകാരന്‍
‍മനോഹരമായി, കൂട്ടിയെഴുതിവെച്ചിട്ടുണ്ടാവും.

ഉണ്ടാവും. സൂവെ, ആശംസകള്‍

Wed Oct 03, 01:45:00 pm IST  
Blogger G.MANU said...

good

Wed Oct 03, 03:55:00 pm IST  
Blogger അനംഗാരി said...

സൂ:ഇത് മനോഹരം.അതി മനോഹരം.
അഭിനന്ദനങ്ങള്‍.

Wed Oct 03, 04:08:00 pm IST  
Blogger Rasheed Chalil said...

ഏത് മത്സരത്തിലും,
തോല്‍‌വിയും വിജയവും,
കണ്ണീരിനും ചിരിക്കും പകരം വെക്കുന്ന വാക്കുകളാണെന്ന്,
ലോകം നിര്‍മ്മിച്ച കലാകാരന്‍
‍മനോഹരമായി, കൂട്ടിയെഴുതിവെച്ചിട്ടുണ്ടാവും

മനോഹരം... :)

Wed Oct 03, 10:02:00 pm IST  
Blogger ചീര I Cheera said...

സൂ...
വളരെ ഇഷ്ടമായി സൂ ഇത്..
“കലാകാരന്‍...“ അതിഷ്ടാ‍യി..

Thu Oct 04, 12:50:00 am IST  
Blogger സഹയാത്രികന്‍ said...

ചേച്ച്യേ നന്നായിരിക്കണൂ... ഇഷ്ടായി...
:)

Thu Oct 04, 01:50:00 am IST  
Blogger മയൂര said...

“ഒഴിവാക്കപ്പെട്ടവ,
കാഴ്ചക്കാരെപ്പോലെ നില്‍ക്കുമ്പോള്‍
കൂട്ടിച്ചേര്‍ക്കപ്പെട്ടവ കാഴ്ചവസ്തുക്കളായി.“

ഹൃദ്യം..:)

Thu Oct 04, 02:49:00 am IST  
Blogger myexperimentsandme said...

നന്നായിരിക്കുന്നു.

Thu Oct 04, 05:06:00 am IST  
Blogger വേണു venu said...

ഒഴിവാക്കപ്പെട്ടവ കണ്ണീര്‍ തുടച്ചു.
അവരന്തു കുറ്റം ചെയ്തു.?

പക്ഷേ...
ലോകം നിര്‍മ്മിച്ച കലാകാരന്‍
‍മനോഹരമായി, കൂട്ടിയെഴുതിവെച്ചിട്ടുണ്ടാവും.
സൂ, മനോഹരം.:)

Thu Oct 04, 07:41:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

മനുഷ്യരുടെ കാര്യ്‌വും ചിലപ്പോള്‍ ഈ വാക്കുകളെ പോലെ ആണല്ലെ..

Thu Oct 04, 04:58:00 pm IST  
Blogger ഉപാസന || Upasana said...

upaasana vaayichchu.
ishTaayi...
raNt thavaNa vaayichchittE arththam manassilaayuLLoo. saaramilla.
That is a problem with me..
Keep it up
:)
upaasana

Thu Oct 04, 06:01:00 pm IST  
Blogger മെലോഡിയസ് said...

വരികള്‍ വാ‍യിച്ചപ്പോള്‍ അത് ജീവിതവുമായി വളരെ ബന്ധപ്പെട്ട് കിടക്കുന്നതായി തോന്നി ട്ടാ..

സൂ ചേച്ചി, വരികള്‍ വളരെ നന്നായിട്ടുണ്ട്..

Thu Oct 04, 10:36:00 pm IST  
Blogger വെള്ളെഴുത്ത് said...

“വാക്കുകള്‍.................
വാക്കുകള്‍ മാത്രമാണെനിക്കുള്ളത്
ഹൃദയം പകര്‍ന്നു വയ്ക്കാന്‍”

Thu Oct 04, 10:58:00 pm IST  
Blogger ശ്രീ said...

സൂവേച്ചീ...
ഇതെവിടെപ്പോയി?

ദാ, ഇവിടം വരെ ഒന്നു പൊയി നോക്കൂ...
http://payuthey.blogspot.com/2007/10/blog-post.html

Fri Oct 05, 09:29:00 am IST  
Blogger സു | Su said...

എഴുത്തുകാരി :)

ശ്രീ :) ഞാന്‍ പോയി നോക്കി.

ചന്ദ്രകാന്തം :) സ്വാഗതം.

സനാതനന്‍ :)

ശെഫീ :)

വെമ്പള്ളീ :)

മനു :)

അനംഗാരീ :)

ഇത്തിരിവെട്ടം :)

പി.ആര്‍ :)

സഹയാത്രികന്‍ :)

മയൂര :)

വക്കാരിമഷ്ടാ :)

വേണു ജീ :) അവരെന്തു കുറ്റം ചെയ്തു? അതു തന്നെ.

ഇട്ടിമാളൂ :) ആയിരിക്കാം.

സുനില്‍ :)

മെലോഡിയസ് :)

വെള്ളെഴുത്ത് :)

വായിച്ചവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

Fri Oct 05, 01:05:00 pm IST  
Blogger Santhosh said...

ആഹാ! കൊള്ളാം.

Sat Oct 06, 07:36:00 am IST  
Blogger Pramod.KM said...

ഇഷ്ടമായി പുറത്താക്കിയ വാക്കുകളുടെ വിലാപം:)

Sun Oct 07, 10:23:00 am IST  
Blogger സു | Su said...

സന്തോഷ് :), പ്രമോദ് :) നന്ദി.

Sun Oct 07, 10:30:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home