Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, October 09, 2007

തുമ്പികള്‍

പാഠപുസ്തകങ്ങളുടെ ഭാരം,
ഹോംവര്‍ക്കുകള്‍,
ഇമ്പോസിഷനുകള്‍,
ഫയലുകളുടെ കൂമ്പാരം,
ജോലി, ജോലി, ജോലി,
ജീവിതപ്രശ്നങ്ങള്‍.
ഇവയൊക്കെ, ഓര്‍മ്മിപ്പിച്ചിരുന്നത്,
ഇപ്പോഴും ഓര്‍മ്മിപ്പിക്കുന്നത്,
തുമ്പികളെയാണ്.
പറന്നുനടക്കുന്ന അവയെക്കൊണ്ടു
കല്ലെടുപ്പിച്ചിരുന്നെന്ന്
ഓര്‍മ്മയില്‍ ഉള്ളിടത്തോളം കാലം
ചിറകു വെട്ടി,
കല്ലു കെട്ടി തൂക്കിയിട്ട്,
കൈകളിലാടുന്ന തുമ്പിയാവാന്‍,
നിയോഗമുണ്ട്.
സന്തോഷത്തിന്റെ ചിറകരിഞ്ഞ്,
വിധിയുടെ നൂലില്‍ കെട്ടി,
ദുഃഖഭാരം തൂക്കിയിട്ട്,
അലറിച്ചിരിക്കുന്ന കുട്ടിക്കാലം
ദൈവത്തിന്റെയാണോ?
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചവരെയൊക്കെ,
ദൈവം, ജീവിതഭാരം എടുപ്പിക്കുമെങ്കില്‍
ദൈവത്തെ കല്ലെടുപ്പിക്കുന്നത് ആരാവും?
അതോ, ദൈവത്തെ സംബന്ധിച്ച്,
നാമൊക്കെ വെറുതേ ഭാരമായി തൂങ്ങിയാടുന്ന കല്ലുകളാണോ?


Labels:

17 Comments:

Blogger ശ്രീ said...

സൂവേച്ചീ...
നല്ല ചിന്ത തന്നെ... അവസാനം ദൈവത്തേയും ചോദ്യം ചെയ്യുവാണോ? പാവം ദൈവം!

തുമ്പികള്‍‌ക്കു കുഞ്ഞു കല്ലുകളെടുക്കാന്‍‌ കഴിയുന്നു എന്നു കരുതി അവയെ പാറമടയില്‍‌ പണിക്കു വിടുന്നതു പോലെയായി, ഇന്നു കാര്യങ്ങള്‍‌...
;)

Tue Oct 09, 08:12:00 am IST  
Blogger സുല്‍ |Sul said...

സു
കവിത ചിന്ത് കൊള്ളാം
-സുല്‍

Tue Oct 09, 09:05:00 am IST  
Blogger കുഞ്ഞന്‍ said...

സൂ..

ജീവിതം ആ തൂങ്ങിയാടുന്ന കല്ലു പോലെയാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടി വീഴാം.

നല്ല ചിന്തകള്‍..!

Tue Oct 09, 09:56:00 am IST  
Blogger Physel said...

സന്തോഷത്തിന്റെ ചിറകരിഞ്ഞ്,
വിധിയുടെ നൂലില്‍ കെട്ടി,
ദുഃഖഭാരം തൂക്കിയിട്ട്,
അലറിച്ചിരിക്കുന്ന കുട്ടിക്കാലം
ദൈവത്തിന്റെയാണോ?

നല്ല ആശയം, നല്ല വരികള്‍, നല്ല കയ്യടക്കം.....!! മനോഹരമായിരിക്കുന്നു.

Tue Oct 09, 12:46:00 pm IST  
Blogger പ്രയാസി said...

പണ്ടു തുമ്പിയെകൊണ്ടു കല്ലെടുപ്പിച്ചിട്ടുണ്ടോ!?
എങ്കി അനുഭവിച്ചിട്ടെ പോകൂ..
പാവം തുമ്പി..
സാള്‍ട്ടു തിന്നവന്‍ വാട്ടര്‍ ഡ്രിങ്കും..:)

Tue Oct 09, 03:19:00 pm IST  
Blogger ശ്രീഹരി::Sreehari said...

good one :)

Tue Oct 09, 05:10:00 pm IST  
Blogger ഉപാസന || Upasana said...

സൂവേച്ചീ,
ഉപാസന ഇന്നേവരെ തുമ്പികളെ കല്ലെടുപൊപിച്ചിട്ടില്ല. ഞാന്‍ എന്നും ഏഴകളുടെ കൂടെയാണ്(ഉപാസന ഒരു രാഷ്ട്രീയക്കാരനല്ല)
ചിന്ത കൊള്ളാം
:)
ഉപാസന

Tue Oct 09, 06:24:00 pm IST  
Blogger സു | Su said...

ശ്രീ :) ആദ്യകമന്റിന് നന്ദി. ദൈവത്തേയും പാര വയ്ക്കാമെന്നു കരുതി.

സുല്‍ :)

കുഞ്ഞന്‍ :)

ഫൈസല്‍ :)

പ്രയാസി :) ഉണ്ടല്ലോ. അതൊന്നുമില്ലെങ്കില്‍ എന്തു കുട്ടിക്കാലം? അതില്ലെങ്കിലും അനുഭവിക്കാന്‍ ഉള്ളതൊക്കെ വരച്ചു ചേര്‍ത്തുവച്ചിട്ടല്ലേ, ഭൂമിയിലേക്ക് വരുന്നത്?

ശ്രീഹരി :)

ഉപാസനേ :) നല്ല കാര്യം.

എല്ലാവര്‍ക്കും നന്ദി.

Tue Oct 09, 06:25:00 pm IST  
Blogger സഹയാത്രികന്‍ said...

ചേച്ച്യേ... കൊള്ളാലോ... നല്ല ചിന്ത...

:)

Wed Oct 10, 12:19:00 am IST  
Blogger ഹരിശ്രീ (ശ്യാം) said...

വെറുതെ ദൈവത്തെ കുറ്റം പറയണ്ട. ഒന്നോര്‍ത്തുനോക്കിയാല്‍ അന്നു തുമ്പിയെക്കൊണ്ടു കല്ലെടുപ്പിക്കാമെന്നു പറഞ്ഞുതന്ന ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ഇല്ലേ?. അതു പോലെ ഇന്നും കല്ലുകള്‍ ഫ്രീ ആയി സപ്ലൈ ചെയ്യുന്ന പലരും ഇല്ലേ നമുക്കുചുറ്റിലും ? കവിത നന്നായി. എന്നെ ഇത്രയും ചിന്തിപ്പിച്ചു.

Wed Oct 10, 12:28:00 am IST  
Blogger മന്‍സുര്‍ said...

സൂ..ചേച്ചി..

കവിത ഇഷ്ടപ്പെട്ടു..
നല്ല അര്‍ത്ഥമുള്ള വരികള്‍

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

Wed Oct 10, 03:52:00 am IST  
Blogger ഹരിശ്രീ said...

നല്ല കവിത, നല്ല ചിന്ത
ആശംസകള്‍

Wed Oct 10, 12:23:00 pm IST  
Blogger Saha said...

സൂ!
നല്ല ചില വിചാരങ്ങള്‍. :)
ഭാരത ധര്‍മവഴിയിലെവിടെയോ, 12 വയസ്സുവരെ ചെയ്യുന്ന കര്‍മങ്ങള്‍ക്ക് “മോറട്ടോറിയം” ഉണ്ടെന്നു കേട്ടിട്ടുണ്ട്. കാരണം, വാനരത്വം വിട്ട് നരനും നാരിയുമായി മാറുന്നത് അതിനു ശേഷമെന്നും എവിടെയോ കേട്ടിട്ടുണ്ട്. നമ്മെ അപരിമേയമായ സമയത്തിന്റെ ഇടനാഴികകളില്‍ വിട്ട്, തിരിച്ച് തേടിക്കണ്ടുപിടിക്കാന്‍ അത്രയും തന്നെ സ്വാതന്ത്ര്യവും തന്നുവിട്ടിരിക്കുന്നുവത്രേ. എത്രയോ വഴികളീല്‍ അലഞ്ഞാലും, എത്രയോ കാലമെടുത്താലും നമുക്കായി ക്ഷമാസാഗരമായി, എന്നാല്‍ കര്‍മങ്ങള്‍ക്കെല്ലാം തുല്യമായ പാഠവും പാകതയും തന്ന് നമ്മെ കാത്തിരിക്കുന്നു ദൈവം. :)

Wed Oct 10, 01:02:00 pm IST  
Blogger മുസാഫിര്‍ said...

വേദാന്തം മോഡിലാണല്ലോ, സൂ .

Wed Oct 10, 03:08:00 pm IST  
Blogger സു | Su said...

സഹയാത്രികന്‍ :)

ശ്യാം :) സ്വാഗതം.

മന്‍സൂര്‍ :)

ഹരിശ്രീ :)

സഹ :) അലഞ്ഞുതിരിയാന്‍ വഴിയൊരുക്കുന്നതും ദൈവം, അനുഭവിക്കാന്‍ വഴിയൊരുക്കുന്നതും ദൈവം. പാഠങ്ങള്‍ പഠിപ്പിക്കുന്നതും ദൈവം.

മുസാഫിര്‍ :) അതെയതെ.

എല്ലാവര്‍ക്കും നന്ദി.

Wed Oct 10, 06:08:00 pm IST  
Blogger ദൈവം said...

ഇങ്ങനെയൊന്നുമല്ല,
ഒന്നും :)

Thu Oct 11, 09:10:00 pm IST  
Blogger സു | Su said...

ദൈവം :) അങ്ങനെതന്നെയാണ്.

Fri Oct 12, 08:42:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home