Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, May 06, 2009

ഓടുന്ന ചിന്തകൾ

മഴയൊന്നു വന്നൂ, വഴിതെറ്റിയെന്നപോൽ,
കണിമഞ്ഞപ്പൂക്കളാ മഴയിൽ കുതിർന്നുപോയ്.
വെയിലിന്റെ ചൂടിൽ വിടരുന്ന മേയ്പൂക്കൾ,
മഴ വീണ്ടുമെത്തും വരെ ചിരി തൂകിടും.
വെളിച്ചവും ശബ്ദവും ആലിപ്പഴവുമായ്,
വന്നെത്തുമല്ലോ, വീണ്ടും, മഴക്കാലം
ഇരുട്ടും തണുപ്പുമായ് കർക്കിടകമെത്തിടും,
കള്ളച്ചിരിയുമായ് പഞ്ഞവും നൽകിടും.
മഴ പെയ്തൊഴിഞ്ഞിടും വാനം ചിരിച്ചിടും,
മനസ്സിൽ നിലാവുമായ് ആവണിമാസം വരും.
തുമ്പയും തെച്ചിയും പലതരം പൂക്കളും,
പൂക്കളം തീർത്തോരോ മുറ്റവും നിറഞ്ഞിടും.
ഓരോ നിമിഷവും ഓടിയൊടുങ്ങുന്നു,
ചിന്തകൾ, കാലത്തെ, തോല്‍പ്പിക്കാനോടുന്നു.

Labels:

12 Comments:

Blogger മേരിക്കുട്ടി(Marykutty) said...

:) ഇവിടെ മഴ വഴിതെറ്റി വന്നിട്ട് തിരിച്ചു പോയി..വല്ലപ്പോഴും ഒന്ന് വന്നാലായി..
ചിന്തകള്‍, കടിഞ്ഞാണ്‍ ഇല്ലാത്ത കുതിരകള്‍ അല്ലെ?

ഉമേഷ്‌ ഇതിനെ പദ്യ രൂപത്തിലാക്കുമോ? (http://malayalam.usvishakh.net/blog/archives/371) കാത്തിരുന്ന് കാണാം അല്ലേ :)

Wed May 06, 09:01:00 am IST  
Blogger ശ്രീ said...

കാലം മാറി വന്നു കൊണ്ടേയിരിയ്ക്കും... അല്ലേ?

Wed May 06, 09:57:00 am IST  
Blogger സു | Su said...

മേരിക്കുട്ടീ :) മഴ വരാൻ ആവുന്നല്ലേയുള്ളൂ. അവിടേക്കും പറഞ്ഞുവിടാം.

ശ്രീ :) കാലം മാറുന്നു. ചിന്തകൾ അതിനെ തോൽപ്പിക്കാൻ ഓടുന്നു.

Wed May 06, 11:57:00 am IST  
Blogger ഹരിശ്രീ said...

കണിമഞ്ഞപ്പൂക്കളാ മഴയിൽ കുതിർന്നുപോയ്.
വെയിലിന്റെ ചൂടിൽ വിടരുന്ന മേയ്പൂക്കൾ,
മഴ വീണ്ടുമെത്തും വരെ ചിരി തൂകിടും.

മനോഹരം...

:)‌

Wed May 06, 12:25:00 pm IST  
Blogger വല്യമ്മായി said...

തലേക്കെട്ട് കണ്ടിട്ട് ചിന്തകളെ കെട്ടിയിടാന്‍ കയറുമായി വന്നതായിരുന്നു,അപ്പോള്‍ കാലം ഓടിച്ചിട്ടാണല്ലെ ചിന്തകള്‍ ഓടുന്നത് :)

കാള കിടക്കും കയറോടും എന്നൊരു കടം കഥയുണ്ടായിരുന്നു.:)

Wed May 06, 04:47:00 pm IST  
Blogger വല്യമ്മായി said...

വരികള്‍ വളരെ ഇഷ്ടമായെന്ന് പറയാന്‍ മറന്നു :)

Wed May 06, 04:47:00 pm IST  
Blogger ആത്മ/പിയ said...

ചിന്താവിഷ്ടയായ സൂജീ,:)
എവിടെ പോയിരുന്നു കുറേ ദിവസം?!

Wed May 06, 09:01:00 pm IST  
Blogger സു | Su said...

ഹരിശ്രീ :) നന്ദി.

വല്യമ്മായീ :) കാലത്തിനു മുന്നിൽ എത്താൻ വേണ്ടീട്ട് ചിന്ത ഓടും. നന്ദി.

ആത്മേച്ചീ :) എങ്ങോട്ടും പോയില്ലല്ലോ. എന്താ അങ്ങനെയൊരു ചോദ്യം?

Thu May 07, 02:34:00 pm IST  
Blogger Bindhu Unny said...

വഴിതെറ്റിയെങ്കിലും ഒരു മഴ ഇതുവഴി വന്നിരുന്നെങ്കില്‍! :-)

Fri May 08, 10:57:00 am IST  
Blogger സു | Su said...

ബിന്ദൂ :) കുറേ ദിവസം കണ്ടില്ലല്ലോ. മഴ തുടങ്ങിയാൽ അങ്ങോട്ടും ഒന്ന് വരാൻ പറയാം. ടി. എ. യും ഡി. എ. യും ഒക്കെ കൊടുക്കേണ്ടിവന്നേക്കും. ഹി ഹി.

Fri May 08, 11:16:00 am IST  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ന്നാലും മഴ പാവം തന്ന്യാ ല്ലേ

:)

Sat May 09, 04:49:00 am IST  
Blogger ഹന്‍ല്ലലത്ത് Hanllalath said...

മഴ വരും...
കാലം ചിന്തകള്‍ക്കു മുമ്പില്‍ തോറ്റ് പോകും എപ്പോഴും....

Sat May 09, 12:20:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home