ചിറകില്ലാത്തതാണ് നല്ലത്
കടലിനു ചിറക് ഉണ്ടാവുമായിരിക്കും.
തിര കണ്ടാൽ തോന്നുന്നുണ്ട്.
വൃക്ഷങ്ങൾക്ക് ചിറക് ഉണ്ടാവുമായിരിക്കും.
ആടിയാടി രസിക്കുന്നത് കാണാറുണ്ട്.
മഴയ്ക്കും ചിറക് ഉണ്ടാവുമായിരിക്കും.
അടുത്തെത്തി, തൊട്ടു, തൊട്ടില്ല എന്ന മട്ടിൽ പോകാറുണ്ട്.
മേഘങ്ങൾക്കും ചിറക് ഉണ്ടാവുമായിരിക്കും.
ഒഴുകിയൊഴുകിപ്പോകുന്നത് കാണാറുണ്ട്.
സ്വപ്നങ്ങൾക്കും ചിറക് ഉണ്ടാവുമായിരിക്കും.
സഫലമാക്കാൻ നോക്കുമ്പോഴേക്കും ഒഴിഞ്ഞുമാറിപ്പോകുന്നുണ്ട്.
ചിന്തകൾക്കും ചിറക് ഉണ്ടാവുമായിരിക്കും.
മാറിമാറിപ്പോകുന്നത് അറിയാറുണ്ട്.
ചിറകില്ലാത്തതാണ്, പക്ഷേ നല്ലത്.
അരിഞ്ഞുപോവുമെന്ന പേടി വേണ്ടല്ലോ.
Labels: എനിക്കു തോന്നിയത്
11 Comments:
true-it's so painful when the wings are broken..............
but one learns from experiences,na?
sasneham,
anu
എനിക്ക് ഒത്തിരി ഇഷ്ടായി അവസാനത്തെ വരി...
നാളെ ഒരു വിശേഷ ദിവസം അല്ലേ ചേച്ചിക്ക്?? ഒത്തിരി ഒത്തിരി ആശംസകള്‍.
സ്വന്തമെന്ന തോന്നല്‍ ഇല്ലാത്തതാണ് നല്ലത്
നഷ്ടപ്പെടുമെന്ന ഭയമുണ്ടാകില്ലല്ലോ...
കവിത നന്നായി.
.ആശംസകള്‍..
ഗംഭീര കവിത.ആകാശത്ത് കിളി കൊത്തുന്നതെന്ത് എന്നന്വേഷിക്കുന്ന ഒരു പഴയ തമിഴ് കവിതയെ ഓര്‍മിപ്പിച്ചു. പക്ഷേ അവസാന വരി , അത് അത്രയേറെ സാധാരണമായിപ്പോയി എന്നൊരു തോന്നല്‍. ഒന്നു തിരിഞ്ഞു കുത്തുന്ന ഒടുക്കത്തെ വരിയുടെ മാന്ത്രികതയാണ് ആഗ്രഹിച്ചത്. ആശംസകള്‍!
ഈ കവിതയ്ക്ക് ചിറകുണ്ടോ?
ഒഴുക്കു കണ്ടപ്പോള്‍ തോന്നിയതാവാം.
കൊള്ളാം !
ചിറകുണ്ടായാലും ഈ ഭാരം വെച്ച് നമ്മളൊന്നും പൊങ്ങാന്‍ പോണില്ല,അപ്പോള്‍ ചിറകില്ലാത്തത് തന്നെ നല്ലത് ;)
അനുപമ :) ചിറക് പോയിട്ട് പിന്നെ എന്തു ചെയ്തിട്ടെന്ത്?
മേരിക്കുട്ടീ :) സന്തോഷമായി. പക്ഷേ, സ്നേഹത്തിനു പകരം നന്ദിയൊന്നും തരുന്നില്ല.
ഹൻല്ലാലത്ത് :)
സന്തോഷ് :) ഇനി കൂടുതൽ ശ്രദ്ധിച്ചെഴുതാം.
ലതി :) ചിറകുണ്ടോ? അറിയില്ല.
വല്യമ്മായീ :) അതെയതെ. ചിറകില്ലാത്തതുതന്നെ എന്തായാലും നല്ലത്.
മനുഷ്യന് ചിറകുകൂടി ഉണ്ടായിരുന്നെങ്കില്‍! എന്റമ്മോ, ഇല്ലാതിരിക്കുന്നതാ നല്ലത്. :-)
നമുക്ക് ചിറകില്ലാത്തതുകൊണ്ടല്ലെ സൂജി ദൈവം
നമുക്ക് സ്വപ്നങ്ങള്‍ തന്നിരിക്കുന്നത്.
സ്വപ്നത്തിലൂടെ എവിടെവേണമെങ്കിലും സഞ്ചരിക്കാമല്ലൊ! ആരും അരിഞ്ഞു വീഴ്ത്തും
എന്നും ഭയക്കണ്ട :)
വളരെ നല്ല ഭാവന!
“അഭിനന്ദനങ്ങള്‍”
(എഴുതാന്‍ വിട്ടുപോയി)
ബിന്ദൂ :) ചിറകില്ലാത്തതാണ് നല്ലത്. അല്ലേ?
ആത്മേച്ചീ :) സ്വപ്നങ്ങൾ ചിറകാണ് അല്ലേ? നല്ല സ്വപ്നങ്ങൾ, നമ്മെ ഉയരത്തിലേക്ക് പറന്നുനടക്കാൻ വിടുന്നു. ചീത്ത സ്വപ്നങ്ങൾ നമ്മെ നിരാശയുടെ താഴ്ചയിലേക്കും വിടുന്നു.
Post a Comment
Subscribe to Post Comments [Atom]
<< Home