അല്പം ബംഗലൂരു കാഴ്ചകൾ
ബംഗലൂരുവിൽ (ബംഗലൂരിൽ) പോകണമെന്ന് കുറേനാളായി വിചാരിക്കുന്നു. സാധിച്ചത് ഇപ്പോഴാണ്. പോയിട്ടും എല്ലാ സ്ഥലങ്ങളൊന്നും കാണാൻ കഴിഞ്ഞില്ല. ചില സ്ഥലങ്ങൾ മാത്രം കണ്ട് തിരിച്ചുപോന്നു. ഇനിയും പോകുമ്പോൾ കുറച്ചുംകൂടെ കണ്ടുവരണം.
ബംഗലൂരുവിൽ കാണാനുള്ള സ്ഥലങ്ങൾ കുറേയുണ്ട്. ഷോപ്പിംഗിനു കുറേ വകകളുണ്ട്. ;) സ്വന്തം വാഹനത്തിൽ പോകുകയാണെങ്കിലും, അവിടെ പോയിട്ട് ടൂർ കമ്പനികളിൽ ബുക്ക് ചെയ്ത് അവരുടെ വാഹനത്തിൽ സ്ഥലം കാണാൻ പോകുന്നതാവും നല്ലത്. ചോദിച്ചുചോദിച്ചു പോകേണ്ടല്ലോ. പ്രത്യേകിച്ചും നിങ്ങൾക്ക് അവിടെ പരിചയമില്ലെങ്കിൽ. സ്ഥലം കാണിക്കാൻ കൊണ്ടുപോകുന്നത്, മുഴുവൻ ദിവസത്തേക്കും, പകുതി ദിവസത്തേക്കും ഉണ്ട്. നിങ്ങൾക്ക് സൗകര്യം പോലെ തെരഞ്ഞെടുക്കാം. ചില ഹോട്ടലുകളുടെ അടുത്തും, പ്രൈവറ്റ് ബസ്സുകാരുടെ അടുത്തും ഒക്കെ കാണാം, ടൂർ കമ്പനിക്കാരുടെ കേന്ദ്രങ്ങൾ. ബംഗലൂരുവിൽ മാത്രമല്ല, മൈസൂർ, ഊട്ടി, തുടങ്ങി പല സ്ഥലത്തേക്കും യാത്ര പോകാൻ അവരുടെ അടുത്ത് ബുക്ക് ചെയ്താൽ മതി.
നന്ദി ക്ഷേത്രം.
കെമ്പെഗൗഡയുടെ കാലത്താണ് നിർമ്മിച്ചത്. വലിയൊരു നന്ദി പ്രതിമയാണ് അവിടെയുള്ളത്. അവിടെ ചിത്രമെടുക്കുന്നതിൽ വിലക്കൊന്നുമില്ല.
വലിയ നന്ദി ക്ഷേത്രങ്ങൾ നാലെണ്ണം ആണുള്ളത് എന്നറിഞ്ഞു. ഒന്ന് മൈസൂർ, രണ്ട് ബംഗളൂരു, പിന്നെ ഒന്ന് തമിഴ്നാട്ടിൽ, ഒന്ന് വടക്കേ ഇന്ത്യയിൽ. (മൈസൂരിൽ പോയി. ഇപ്പോ ബംഗലൂരുവിലും. ഇനിയുള്ള സ്ഥലങ്ങളിലും കൂടെ പോയി വന്നിട്ട് വിശദമായി എഴുതാം.)
ടിപ്പുവിന്റെ സമ്മർ പാലസ് കാണാം. അവിടെ ഫോട്ടോ എടുക്കാം. മരപ്പണികൾ കൊണ്ടുള്ള ഒരു കെട്ടിടം ആണ്.
ലാൽബാഗ്
ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ കുറേ മരങ്ങളും ചെടികളും പൂക്കളും ഉണ്ട്.
പാർക്ക് ആയതുകൊണ്ട് അവിടെയിരുന്ന് പ്രകൃതിസൗന്ദര്യം ആസ്വദിക്കാം. ജനുവരിയും ആഗസ്റ്റും ആണ് അവിടെ ഏറ്റവും നല്ല കാഴ്ചയെന്ന് അറിഞ്ഞു. അവിടെ ഒരു ഗ്ലാസ്സ് ഹൗസ് ഉണ്ട്. പുഷ്പ ഫല സസ്യ പ്രദർശനങ്ങൾ ഉണ്ടാവാറുണ്ട് അവിടെ. ഇനി അതിന്റെ സമയം നോക്കി പോകണമെന്നുണ്ട്. കുറേ വർഷം പഴക്കമുള്ള മരങ്ങൾ ലാൽബാഗിൽ കാണാം.
പൂക്കൾ കൊണ്ടുള്ള ക്ലോക്ക്.
ഇതാരപ്പാ!
ഗ്ലാസ് ഹൗസിന്റെ മേൽക്കൂര. മാന്യമഹാജനങ്ങൾ നിന്നു കാഴ്ച കാണുന്നതുകൊണ്ട് ചിത്രം താഴെ വെട്ടിക്കളഞ്ഞു.
ദില്ലേനിയ ഇൻഡിക്ക [Dillenia Indica] അഥവാ ആന ആപ്പിൾ (Elephant Apple] മരം. നിറയെ കായ്കൾ ഉണ്ട്.
ഇസ്കോൺ.
അവിടെ പടി കയറിപ്പോയി മുകളിലാണ് ക്ഷേത്രം. ഇടയ്ക്ക് ഒന്നു രണ്ടു ചെറിയ ക്ഷേത്രം ഉണ്ട്. ചിത്രമെടുക്കാൻ സമ്മതിക്കില്ല. ക്യാമറ താഴെ കൊടുക്കണം. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും വേറെ വേറെ സുരക്ഷാ പരിശോധന ഉണ്ട്. ചെരുപ്പും താഴെത്തന്നെ അഴിച്ചുകൊടുക്കണം. വണ്ടിയിൽ വയ്ക്കുന്നതാവും നല്ലത്. അവിടെ ബുക്കുകൾ, സി. ഡി.കൾ, കലണ്ടറുകൾ, പ്രതിമകൾ തുടങ്ങി, കുറേ വില്പനവസ്തുക്കളുണ്ട്. മുകളിൽത്തന്നെ ഒരിടത്ത് തിന്നാനുള്ള പല വസ്തുക്കളും ഉണ്ട്. പ്രസാദം പൈസ കൊടുത്തു വാങ്ങാനുള്ളതുണ്ട്. പിന്നെ കുറച്ച് പ്രസാദം അവർ കഴിക്കാൻ തരുന്നതും ഉണ്ട്.
വിശ്വേശ്വരയ്യ മ്യൂസിയം.
അവിടെ ഒരുപാടുണ്ട് കാണാൻ.
ഇത് അലറിക്കൊണ്ട് വായ തുറക്കും. ഞാനായതുകൊണ്ട് പേടിച്ചില്ല. ;)
ഒരുദിവസം സമാധാനമായിട്ട് പോയി കാണുന്നതാവും നല്ലത്. കുട്ടികൾക്ക് തീർച്ചയായും കണ്ടാൽ ഇഷ്ടപ്പെടും. ഓടിപ്പോയി ഓടിപ്പോന്നാൽ ഒന്നും മര്യാദയ്ക്ക് കാണാൻ പറ്റിയെന്ന് വരില്ല. ഫോട്ടോ എടുക്കാൻ വിലക്കൊന്നുമില്ല.
വളരെക്കുറച്ചു കാഴ്ചകളാണ് ഈ പോസ്റ്റിൽ ഉള്ളത്. അനവധി യന്ത്രങ്ങൾ കാണാനും അനവധി കാര്യങ്ങൾ പരീക്ഷിച്ചറിയാനും ഒക്കെയുണ്ട് മ്യൂസിയത്തിൽ.
സമ്മർ പാലസിലും, ലാൽബാഗിലും മ്യൂസിയത്തിലുമൊക്കെ ടിക്കറ്റെടുക്കണം അകത്തുകയറാൻ. അവിടെയൊക്കെ വലിയവർക്ക് ഇരുപത് രൂപയും കുട്ടികൾക്ക് പത്തുരൂപയും ആണ് ചാർജെന്നു തോന്നുന്നു.
ഇവിടേയ്ക്ക് പോകുന്ന വഴിയ്ക്ക് ചില സ്ഥലങ്ങളൊക്കെ കണ്ടു. പള്ളികൾ, അമ്പലം, ചില കെട്ടിടങ്ങൾ ഒക്കെ. അവിടെയൊന്നും വിശദമായി കണ്ടില്ല. ഇനിയും ബംഗലൂരിൽ ഒരുപാട് സ്ഥലങ്ങളുണ്ട് കാണാൻ. അതൊക്കെ കണ്ടുവന്നിട്ട് എഴുതാം. ബംഗലൂരുവിൽ ഉള്ള സുഹൃത്തുക്കളേയും അപ്പോ കാണാം. ഇത്തവണ നേരം കുറവായിരുന്നു. (അതുകൊണ്ട് എല്ലാവരും രക്ഷപ്പെട്ടു.) ;)
പോസ്റ്റിലെ ചിത്രങ്ങൾ മുഴുവൻ ചേട്ടനെടുത്തത്.
ബംഗലൂരു, ബാഗുകൾ, ചെരുപ്പുകൾ ഒക്കെ വാങ്ങിക്കാൻ പറ്റിയ സ്ഥലമാണ്. പിന്നെ കാവേരി ഹാൻഡിക്രാഫ്റ്റ്സിന്റേയും, മൈസൂർ സിൽക്കിന്റേയും കട ഉണ്ട്. അവിടെ സോപ്പുകൾ, സുഗന്ധവസ്തുക്കൾ, ക്രാഫ്റ്റുകൾ, സാരികൾ തുടങ്ങിയവയൊക്കെ കിട്ടും. ബുക്കുകൾ വാങ്ങണമെങ്കിൽ സപ്ന ബുക്സും, പിന്നെ ചില ബുക്കുഷോപ്പുകളുമൊക്കെ ഗാന്ധി നഗറിൽ ആണുള്ളത്. അവിടെയൊക്കെ വിവിധതരം ബുക്കുകളും, കളിപ്പാട്ടങ്ങളും ഒക്കെ കിട്ടും. കൂടുതൽ ഷോപ്പിംഗിന് എം ജി റോഡ്, കമേഴ്സ്യൽ സ്ട്രീറ്റ് തുടങ്ങിയിടത്തൊക്കെ പോകാം.
പിന്നെ കന്നട പറയാൻ അറിയില്ലെങ്കിൽ കന്നടയിൽ ആരെന്ത് ചോദിച്ചാലും ഗൊത്തില്ല എന്നു പറഞ്ഞാൽ മതി. മുദ്ദുഗവു എന്നു പറയരുത്. ;)
Labels: യാത്ര
25 Comments:
അതു ശരി. പുതുവര്‍ഷം ആയിട്ട് ഇവിടെ ആയിരുന്നല്ലേ? (ഞങ്ങളൊക്കെ നാട്ടില്‍ പോയി ആഘോഷിയ്ക്കുമ്പോള്‍ അവിടുള്ളവര്‍ ഇങ്ങോട്ട് പോരുന്നു)
ഇനി സത്യം പറയ്... ആ ദിനോസര്‍ വാ പൊളിച്ച് പേടിപ്പിച്ചതു കൊണ്ടല്ലേ ഫോട്ടോസ് ചേട്ടന് എടുക്കേണ്ടി വന്നത് ? ;)
പിന്നെ, ലാല്‍ബാഗില്‍ തന്നെ എത്ര നേരം നിന്നാലാണ് മതി വരുക? കബ്ബന്‍ പാര്‍ക്ക്, നാഷ്ണല്‍ പാര്‍ക്ക് ... ഇവിടൊന്നും പോയില്ലേ?
:)
"ഗൊത്തില്ല എന്നു പറഞ്ഞാൽ മതി. മുദ്ദുഗവു എന്നു പറയരുത്" ഹഹഹ..
നന്നായിട്ടുണ്ട് വിവരണവും ഫോട്ടോകളും. ഇരുപത് കൊല്ലം മുമ്പ് കണ്ട ബാംഗ്ലൂര്‍ ഓര്മ വന്നു.
In spite of staying in Bangalore for more than 3 years, I have not been to most of these places! :)
മുറ്റത്തെ മുല്ലക്ക് മണമില്ലാന്നു പറയുന്നത് ശരി തന്നെ!
ഞാന്‍ ഇവിടെ ആയിട്ടും , bangalore നെ കുറിച്ച് ഇത്രക്കൊക്കെ പറയാനുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത് .
ഇഷ്ടപ്പെട്ടു .. :)
ശ്രീ :) പുതുവർഷത്തിനു മുമ്പു പോയി. വേറെ പാർക്കിലൊന്നും പോയില്ല. അത്ര സമയം ഇല്ലായിരുന്നു. ഇനിയും വരുന്നുണ്ട് അങ്ങോട്ട്.
സുകന്യ :) ഇനിയും പോകാമല്ലോ, സൗകര്യം കിട്ടുമ്പോൾ. അല്ലേ?
ശാലിനി :) സമയം ഉണ്ടെങ്കിൽ ഇനി പോയി നോക്കൂ.
പ്യാരി :) കാണാത്ത സ്ഥലമായതുകൊണ്ടാവാം എനിക്ക് ഇത്രയൊക്കെ ഉണ്ടെന്ന് തോന്നിയത്. ഇനിയും കുറേ ഉണ്ട്. ബാക്കി ഇനി വരുമ്പോൾ.
പല പ്രാവശ്യം ഗോത്തില്ല പറയെന്റിവന്നുവല്ലേ.
:)
ബംഗലൂരു ഇതുവരെ പോയില്ലാട്ടൊ...
ഒരിക്കൽ പോകണം....
അവിടെന്ന് ബൂക്ക് ചെയ്ത് സ്ഥലങ്ങൾ കാണാൻ കഴിയുമെന്നറിഞ്ഞതിൽ സന്തോഷം...
ആശംസകൾ...
Adyathethu BULL TEMPLE alle ?
‘ഇതാരപ്പാ?’
വണ്ണം കണ്ടിട്ട്..... ;)
മുദ്ദുഗവു :)
ചേട്ടനെടുത്ത പോട്ടോങ്ങൾക്കും ചേച്ചിയുടെ വിവരണത്തിനും നണ്ട്രി....:):):)
ആഹ അപ്പൊ ഇവിടെ വരെ വന്ന്നിട്ടു പോയി അല്ലെ...
സുകന്യ ചേച്ചി...ഇരുപതു കൊല്ലം മുന്‍പ് കണ്ട ബങ്ങലൂര് പ്രതീക്ഷിച്ചു ഇവിടെ വന്നാല്‍.... കുന്നം കുളം തിരക്കി കൊച്ചിയില്‍ എത്തിയ പോലെ ആയി പോവും :)
കൃഷ് :) ഇന്ത്യയിൽ എവിടെപ്പോയാലും പിടിച്ചുനിൽക്കാനുള്ള ഭാഷയൊക്കെ എനിക്കറിയാം. ;)
വീ. കെ. :) സ്വന്തം വാഹനത്തിൽ പോകുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. പക്ഷേ സ്ഥലം ശരിക്കറിയില്ലെങ്കിൽ ബുദ്ധിമുട്ടും. അതുകൊണ്ട് ടൂർ കമ്പനിക്കാരുടെ അടുത്ത് പോകുന്നതാവും നല്ലത്. പിന്നെയൊന്നും ചിന്തിക്കേണ്ടല്ലോ.
കോറോത്ത് :) അതെ. നന്ദി ക്ഷേത്രം എന്നാണ് പലരും പറയുന്നത്. നന്ദിയാണല്ലോ.
ദൈവമേ :) ഞാനല്ല അത്. ;)
ചാണക്യൻ :)
കണ്ണനുണ്ണി :) വന്നു. തിരക്കിട്ടു കണ്ടു പോന്നു. ഇനി തിരക്കില്ലാതെ വരണമെന്നുണ്ട്.
nannayittundu Bangaluru chithrangalum vivaranavum.. :)
അപ്പോൾ ബാംഗ്ലൂർ യാത്രയും നടത്തി, അല്ലേ.
ഇനിയൊരു ഹൈദരാബാദ് ട്രിപ് ആയിക്കോട്ടെ.
ഞാനും അതോര്‍ത്തു. നമ്മുടെ കുഗ്രാമങ്ങള്‍ക്ക് തന്നെ എന്തെന്തു മാറ്റങ്ങളാണ്. അപ്പോള്‍ പിന്നെ ബംഗളൂര് പറയാനുണ്ടോ. എനിക്കൊന്നും ഗൊത്തില്ലേ.....:) (ഇത് കണ്ണനുണ്ണി വായിച്ചറിയാന്‍)
ഞാനും പോയിട്ടുണ്ട് മൂന്നാലു പ്രാവശ്യം. അത്ര വിശദമായി സ്ഥലങ്ങളൊന്നും കണ്ടിട്ടില്ല.
പുതുവത്സരാശംസകള്‍.
ഇത്തവണ നാട്ടിൽ വന്നപ്പോൾ ഇവിടെ വരണമെന്ന് കരുതിയതാ.. പക്ഷെ നടന്നില്ല.. :(
കാഴ്ചകൾ കൊള്ളാാം
സൂജീ!
“പുതുവത്സരാശംസകൾ!”
എത്ര സ്ഥലങ്ങളാണ് കണ്ടുരസിച്ചത്!
(ഏയ് എനിക്കസൂയ തീരെ ഇല്ല ട്ടൊ) :)
കന്നഡ ഗോത്തില്ല....എന്നാലും ഈ വിവരണത്തിന് ഒരു മുദുഗവു..... കൊള്ളാം ഇനിയും കാഴ്ച്ചകള്‍ക്കായ് കാത്തിരിക്കുന്നു
ദിയ :) നന്ദി.
പി. ആർ. :) ഹൈദരാബാദിൽ ഒരുവട്ടം പോയി. കുറേ കണ്ടു.
സുകന്യ :) ബംഗലൂരു തിരക്കുപിടിച്ച നഗരമായി.
എഴുത്തുകാരിച്ചേച്ചീ :) ഇനി പോകുമ്പോൾ സ്ഥലങ്ങളൊക്കെ കാണാനും സമയമുണ്ടാക്കൂ.
ബഷീർ :) അതെയോ? ഇനി വരുമ്പോൾ പോകാമല്ലോ അല്ലേ?
ആത്മേച്ചീ :) ആത്മേച്ചിയ്ക്ക് എന്തിന് അസൂയ! ആത്മേച്ചി ഇതിലും ഒരുപാട് സ്ഥലങ്ങൾ കാണുന്നില്ലേ?
ഭൂതത്താൻ :)ഇനിയും യാത്രയ്ക്കും കാഴ്ചകൾക്കും ഞാനും കാത്തിരിക്കുന്നു.
ചാത്തനേറ്:“മൈസൂർ സിൽക്കിന്റേയും കട ഉണ്ട്.” എത്ര തിരക്കാണേലും അത് കണ്ട് പിടിച്ചാച്ച്!!!
ഓടോ:അടുത്ത തവണ എപ്പോഴാ?
സൂ, വിവരണവും ഫോട്ടോയും നന്നായിരിക്കുന്നു. വണ്ടി ഇനി അടുത്ത സ്ഥലത്തേക്കു പോകട്ടെ.
കുട്ടിച്ചാത്തൻ :) ഞാൻ സാരിയൊന്നും വാങ്ങിയില്ല. ഇനി സൗകര്യം പോലെ ഒരിക്കൽ വരാം. എപ്പോ നടക്കുംന്ന് അറിയില്ല.
വെമ്പള്ളി :) ഇനി കുറച്ചുകഴിഞ്ഞേ പോകൂ.
അതു ശരി...ഇവിടെ വന്നു അല്ലെ..
പിന്നെ, വിശ്വേശ്വരയ്യ മ്യൂസിയം - അത് തന്നെ ഒരു പോസ്റ്റ് ആക്കാന്‍ ഉള്ള വകുപ്പ് ഒണ്ട്. A Must see for kids.
Post a Comment
Subscribe to Post Comments [Atom]
<< Home